പശ്ചിമബംഗാളിൽ വീണ്ടും കൂട്ട ബലാത്സംഗം; മെഡിക്കൽ വിദ്യാർഥിനിയെ ക്യാമ്പസിന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചുകൊൽക്കത്ത: പശ്ചിമബംഗാളിൽ വീണ്ടും ക്രൂര ബലാത്സംഗം. ബർധമാൻ ജില്ലയിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജിലെ വിദ്യാർഥിനിയാണ് ക്രൂര ബലാത്സംഗത്തിന് ഇരയായത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കോളേജ് ക്യാമ്പസിന് പുറത്തേക്ക് വിദ്യാർഥിനിയെ വലിച്ചിഴച്ച് കൊണ്ടുപോയാണ് പീഡനം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ഒഡീഷ സ്വദേശിനായണ് പീഡനത്തിനിരയായ പെൺകുട്ടി. വെള്ളിയാഴ്ച രാത്രി ക്യാമ്പസിൽ പുരുഷ സുഹൃത്തിനൊപ്പം സംസാരിച്ച് നിൽക്കയേയാണ് ഒരുസംഘം ആളുകൾ പെൺകുട്ടിയെ ക്യാമ്പസിന് പുറത്തുള്ള കാട്ടിലേക്ക് […]
സർക്കാർ അവഗണനക്കെതിരെ കെ.ജി.എം.സി.ടി.എയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് ഡോക്ടർമാർ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു:
സർക്കാർ അവഗണനക്കെതിരെ കെ.ജി.എം.സി.ടി.എയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് ഡോക്ടർമാർ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു ശമ്പളപരിഷ്കരണത്തിലെ കുടിശ്ശിക അടിയന്തരമായി വിതരണം ചെയ്യുക, എൻട്രി കേഡറിൽ നിലനിൽക്കുന്ന ശമ്പളക്കുറവ് പരിഹരിക്കുക, ശമ്പളപരിഷ്കരണത്തിലെ മറ്റ് അപാകതകൾ തിരുത്തുക, ആവശ്യത്തിന് പുതിയ തസ്തികകൾ സൃഷ്ടിച്ച് നിയമനങ്ങളും ഉദ്യോഗക്കയറ്റങ്ങളും നടത്തുക തുടങ്ങിയ ആവശ്യങ്ങളിൽ സർക്കാർ തുടർച്ചായ അവഗണന കാണിക്കുന്നതിനെതിരെ, സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ)യുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിൽ മെഴുകുതിരി കത്തിച്ച് […]
കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ സി യു പീഡനക്കേസ് പ്രതിയായ അറ്റന്‍ററെ സര്‍വീസില്‍ നിന്നും പിരിച്ചു വിട്ടു
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ സി യു പീഡനക്കേസ് പ്രതിയായ അറ്റന്‍റര്‍ എം എം ശശീന്ദ്രനെ സര്‍വീസില്‍ നിന്നും പിരിച്ചു വിട്ടു. ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലാണ് നടപടി സ്വീകരിച്ചത്. പ്രതിയെ ശിക്ഷിക്കും വരെ നിയമ പോരാട്ടം തുടരുമെന്ന് അതിജീവിത പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ സി യു പീഡനക്കേസില്‍ പ്രാഥമിക അന്വേഷണ സമിതിയുടെ അന്വേഷണത്തില്‍ തന്നെ ആശുപത്രിയിലെ ഗ്രേഡ് വണ്‍ അറ്റന്‍ററായ എം എം ശശീന്ദ്രന്‍ കുറ്റക്കാരനാണെന്ന് […]
കോഴിക്കോട് മെഡിക്കൽ കോളജിൽ ഭിന്നശേഷിക്കാരിയായ പെൺകുട്ടിക്ക് ചികിത്സ നിഷേധിച്ചതായി പരാതി: കുട്ടി മരണപ്പെട്ടു.
കോഴിക്കോട് മെഡിക്കൽ കോളജിൽ ഭിന്നശേഷിക്കാരിയായ കുട്ടിയ്ക്ക് ചികിത്സ നിഷേധിച്ചതായി പരാതി. സ്വകാര്യ ആശുപത്രിയെ കുടുംബമാശ്രയിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. മലപ്പുറം കൊണ്ടോട്ടി കോട്ടപ്പുറം സ്വദേശി സുരേഷിന്റെ മകൾ അശ്വതയാണ് മരിച്ചത്. കുടുംബം ആരോഗ്യ മന്ത്രിയ്ക്ക് പരാതി നൽകി. ന്യൂമോണിയ ബാധിച്ചതിനെ തുടർന്നാണ് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് രക്ഷിതാക്കൾ അശ്വതയെകൊണ്ടുപോയത്. പക്ഷേ ഭിന്നശേഷിക്കാരിയായ ഒരു കുട്ടിക്ക് ലഭിക്കേണ്ട ഒരു പരിഗണനയും കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ലഭിച്ചില്ല എന്നുള്ളതാണ് […]
കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകൾ നവമിയെ ജില്ലാ കളക്ടർ ഹോസ്പിറ്റൽ സന്ദർശിച്ചു
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിട ഭാഗം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് ഉമ്മാംകുന്ന് മേല്‍പോത്ത്കുന്നേല്‍ ഡി. ബിന്ദുവിന്റെ മകള്‍ നവമിയെ ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ മെഡിക്കല്‍ കോളജാശുപപത്രിയിലെത്തി സന്ദര്‍ശിച്ചു. തിങ്കളാഴ്ച രാവിലെയാണ് നവമിയെ മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കായി അത്യാഹിത വിഭാഗം സി.എല്‍ 3 വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് പി. പുന്നൂസ്, സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍, എ.ഡി.എം. എസ്. ശ്രീജിത്ത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍ […]
കോഴിക്കോട് മെഡിക്കല്‍ കോളേജ്: എച്ച്.ഐ.വി ടെസ്റ്റിങ് ലബോറട്ടറിയ്ക്ക് എന്‍.എ.ബി.എല്‍. അംഗീകാരം
പരിശോധനാ റിപ്പോര്‍ട്ടുകള്‍ക്ക് അന്താരാഷ്ട്ര അംഗീകാരം സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് മൈക്രോബയോളജി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന എച്ച്.ഐ.വി. ടെസ്റ്റിങ് ലബോറട്ടറിയ്ക്ക് ഐ.എസ്.ഒ.: 15189-2022 സ്റ്റാന്‍ഡേര്‍ഡ്‌സ് പ്രകാരം എന്‍.എ.ബി.എല്‍. അംഗീകാരം ലഭിച്ചു. 2024 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഏറ്റവും ആധുനികമായ ഐ.എസ്.ഒ.: 15189-2022 നിലവാരത്തിലുള്ള എന്‍.എ.ബി.എല്‍. അംഗീകാരമാണ് ലഭിച്ചിട്ടുള്ളത്. മികച്ച പ്രവര്‍ത്തനം നടത്തുന്ന മെഡിക്കല്‍ കോളേജ് ടീമിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. എച്ച്.ഐ.വി. ടെസ്റ്റിങ് ലബോറട്ടറിയില്‍ രോഗികള്‍ക്ക് ഒ.പി. ടിക്കറ്റോ […]
തിരുവനന്തപുരം കണ്ണാശുപത്രിയിൽ ഗുരുതരമായ ചികിത്സാ പിഴവ്
തിരുവനന്തപുരം സർക്കാർ കണ്ണാശുപത്രിയിൽ ഗുരുതരമായ ചികിത്സാ പിഴവ്. ഇടത് കണ്ണിന് നൽകേണ്ടിയിരുന്ന ചികിത്സ വലത് കണ്ണിന് മാറി നൽകിയെന്ന് രോഗി പരാതിപ്പെട്ടു. നീർക്കെട്ട് കുറയാൻ നൽകുന്ന കുത്തിവെപ്പ് തെറ്റി വലത് കണ്ണിന് നൽകുകയായിരുന്നു. അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. എസ് എസ് സുജീഷിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. കണ്ണ് മരവിപ്പിച്ച് ഓപ്പറേഷൻ തിയേറ്ററിൽ നൽകുന്ന ചികിത്സയാണ് മാറിപ്പോയത്. ബീമാപള്ളി സ്വദേശിനി അസൂറ ബീവിയാണ് ഈ പരാതിയുമായി ആരോഗ്യ വകുപ്പിനെയും കന്റോൺമെൻ്റെ് പോലീസിനെയും സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ ഡോ. എസ് എസ് […]