തിരുവനന്തപുരം: ശബരിമലയിൽ സ്വർണ്ണക്കൊള്ള നടത്തിയ പിണറായി സർക്കാരിനെതിരെ ബിജെപി രാപ്പകൽ സമരവും സെക്രട്ടേറിയേറ്റ് ഉപരോധവും സംഘടിപ്പിക്കുന്നു. ഒക്ടോബർ 24 – 25 തീയതികളിൽ നടക്കുന്ന പ്രതിഷേധം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. 24 ന് വൈകിട്ട് ആരംഭിക്കുന്ന ഉപരോധം 25 ന് വൈകിട്ട് സമാപിക്കും. മുതിർന്ന സംസ്ഥാന നേതാക്കൾ ഉപരോധ സമരത്തിൽ ഭാഗമാകും.
തിരുവനന്തപുരംഅമ്മക്കൂട്ടിൽരാരീരം തുടരുന്നു. ബുധനാഴ്ച രാത്രിമൈനയുംചെരാതും
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലിൽ സർക്കാർ സംരക്ഷണം തേടി ദിനം പ്രതി വരുന്ന കുരുന്നുകളുടെ എണ്ണം കൂടുന്നു. സ്നേഹത്തൊട്ടിലിലെ പൊറ്റമ്മമാരൊടൊപ്പംകണ്ണുകൾ പൂട്ടി. ഉറങ്ങാൻകുരുന്നുകളുടെപ്രവാഹം. ഇന്നലെ രാത്രിയും രണ്ട് കുട്ടികളാണ് ഇടവിട്ട്അമ്മത്തൊട്ടിലിൻ്റെ മാറിലേയ്ക്ക് കൈതണ്ടയിൽ നിന്നും വഴുതി വന്നത്. ബുധനാഴ്ച രാത്രി 9.15 ന് 3.65 കിഗ്രാം ഭാരവും ആറു ദിവസം പ്രായുള്ള ആൺകുഞ്ഞും വ്യാഴാഴ്ചവെളുപ്പിന് 2.55 ന് 385 കി.ഗ്രാം ഭാരവുംഒരു മാസം പ്രായവുമുള്ളപെൺകുഞ്ഞും അതിഥിയായി എത്തി.അമ്മത്തൊട്ടിൽഅവരെ ഒക്കത്തു ഏറ്റു വാങ്ങി ചാഞ്ചാട്ടി ഉറക്കി,ഒപ്പം സൈറനും […]
