അടിമാലിയിലുണ്ടായ മണ്ണിടിച്ചിൽ അപകടത്തിന് ശേഷം ദേശീയപാത കരാർ കമ്പനി അധികൃതർ ബന്ധപ്പെട്ടിട്ടില്ലെന്ന് സന്ധ്യയുടെ സഹോദരൻ സന്ദീപ് ട്വന്റി ഫോറിനോട്. സർക്കാർ സഹായം ഇതുവരെ ലഭിച്ചിട്ടില്ല. ഇടപെടൽ ഉണ്ടാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ഉറപ്പുനൽകിയിട്ടുണ്ട് വേണ്ട നടപടി ക്രമങ്ങൾ അനുസരിച്ച് എല്ലാ കാര്യങ്ങളും ചെയ്യാമെന്ന് മന്ത്രി പറഞ്ഞതായും സന്ദീപ് പ്രതികരിച്ചു. കഴിഞ്ഞ ദിവസം മന്ത്രി സന്ധ്യയെ ആശുപത്രിയിൽ എത്തി കണ്ടിരുന്നു. സന്ധ്യയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. അടിയന്തര ശസ്ത്രക്രിയ നടത്തിയിട്ടും പ്രയോജനമുണ്ടായില്ല. കാലിൽ രക്തയോട്ടം നിലച്ചിരുന്നു അതുകൊണ്ടാണ് ഇടത് കാൽ […]
പൈപ്പ്‌ലൈൻ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി തിങ്ക് ഗ്യാസ് തിരുവനന്തപുരത്ത് ഉദ്യോഗസ്ഥരുമായി ബോധവൽക്കരണ യോഗം നടത്തി.
പൈപ്പ്‌ലൈൻ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി തിങ്ക് ഗ്യാസ് തിരുവനന്തപുരത്ത് ഉദ്യോഗസ്ഥരുമായി ബോധവൽക്കരണ യോഗം നടത്തി.തിരുവനന്തപുരം, 2025 സെപ്റ്റംബർ 23: തിങ്ക് ഗ്യാസ് ഇന്ന് തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്‌സ് ഹാളിൽ ഒരു യൂട്ടിലിറ്റി കോർഡിനേഷൻ മീറ്റിംഗ് നടത്തി. യോഗം ശ്രദ്ധ കേന്ദ്രീകരിച്ചത് ഖനന പ്രവർത്തനങ്ങൾക്കിടയിൽ പലപ്പോഴും കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുള്ള പ്രകൃതിവാതക പൈപ്പ്‌ലൈനുകൾക്കുള്ള സാധ്യതയുള്ള ഭീഷണികളെ ഉയർത്തിക്കാട്ടുന്നതിലും അവബോധം വളർത്തുന്നതിലുമാണ്. ടുത്തുന്നതിനായി തിങ്ക് ഗ്യാസ് തിരുവനന്തപുരത്ത് ഉദ്യോഗസ്ഥരുമായി ബോധവൽക്കരണ യോഗം നടത്തി.തിരുവനന്തപുരം, 2025 സെപ്റ്റംബർ 23: തിങ്ക് ഗ്യാസ് […]
തൃശൂരിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത യുവാവ് തൂങ്ങിമരിച്ച നിലയിൽ; പ്രതിഷേധവുമായി നാട്ടുകാർ
തൃശൂർ വടക്കാഞ്ചേരിയിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത യുവാവ് തൂങ്ങിമരിച്ച നിലയിൽ. കാഞ്ഞിരക്കോട് സ്വദേശി മിഥുനാ( 30)ണ് മരിച്ചത്. ഇന്ന് രാവിലെ വീടിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാട്ടുപന്നിയുടെ മാംസം വിൽപന നടത്തിയെന്ന കേസിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെയാണ് മരണം. മിഥുൻ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നെന്ന് വീട്ടുകാർ പറയുന്നു. ചൊവ്വാഴ്ചയാണ് മിഥുൻ ഉൾപ്പെടെ മൂന്നു പേരെ വടക്കാഞ്ചേരി റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം […]
ഗോവിന്ദച്ചാമിയെ ജയില്‍ മാറ്റും; ജയിലിലെ ഗുരുതര സുരക്ഷാ വീഴ്ചയിൽ നാല് ഉദ്യോഗസ്ഥരെ സസ്‌പെൻ്റ് ചെയ്തു
കണ്ണൂർ: കണ്ണൂർ ജയിലിലെ അതീവ സുരക്ഷാ സെല്ലിൽ നിന്ന് രക്ഷപ്പെട്ട കൊടും കുറ്റവാളി ഗോവിന്ദച്ചാമിയെ ജയില്‍ മാറ്റും. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂര്‍ ജയിലിലേക്കാണ് ഗോവിന്ദച്ചാമിയെ മാറ്റുക. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്കാണ് മാറ്റുന്നതെന്നാണ് വിവരം. ഷൊർണൂരിൽ യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്ത് കൊന്ന ഗോവിന്ദച്ചാമി കണ്ണൂർ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയായിരുന്നു. അത്യന്തം നാടകീയമായ രംഗങ്ങളാണ് കണ്ണൂരിൽ ഇന്ന് അരങ്ങേറിയത്. മാസങ്ങൾ നീണ്ട ആസൂത്രണത്തിന് ഒടുവിലാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത് എന്നാണ് […]

