ഉയർന്ന ലെവലിൽ കേരള തീരത്ത് ചക്രവാതചുഴി ; അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തീവ്ര ന്യൂനമർദ്ദ സാധ്യത, സംസ്ഥാനത്ത് മഴ കനക്കുംഅറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തീവ്ര ന്യൂനമർദ്ദത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തുടർന്ന് അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അറബിക്കടലിൽ രൂപപ്പെട്ട ശക്തികൂടിയ ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഇതിനു പുറമെ, കേരള തീരത്തിന് സമീപം ഉയർന്ന […]
കെപിസിസി പുനസംഘടനയില്‍ തര്‍ക്കം രൂക്ഷം :കെ മുരളീധരനും, കെ സുധാകരനും അതൃപ്തി
കെപിസിസി പുനസംഘടനയില്‍ തര്‍ക്കം രൂക്ഷമാകുന്നു. ആറ് പുതിയ രാഷ്ട്രീയ കാര്യസമിതി അംഗങ്ങള്‍ ഉള്‍പ്പെടെ 77 ഭാരവാഹികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.ജംബോ കമ്മിറ്റി ആയിട്ടും പല വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം കിട്ടിയിട്ടില്ല. പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെട്ട പലരും പൂറത്തായി. ഗ്രൂപ്പു താല്‍പര്യം മാത്രമാണ് പുനസംഘടനയിലുണ്ടായത്.ഏറെ നാളത്തെ തർക്കങ്ങൾക്കൊടുവിൽ എഐസിസി പ്രഖ്യാപിച്ച കെപിസിസി ജംബോ പുനസംഘടന നടന്നത്. കാര്യശേഷിയുള്ള യുവാക്കളെ അടക്കം അവഗണിച്ചുവെന്നാണ് പ്രധാന ആരോപണം. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ ഗ്രൂപ്പിനാണ് പുനസംഘടന പട്ടിക അനുകൂലമായെന്നും നേതാക്കൾക്ക് വിമര്‍ശനമുണ്ട്. […]
ഏഷ്യ കപ്പ് ട്രോഫി ഇന്ത്യക്ക് കൈമാറാം, പക്ഷേ ഒരു നിബന്ധനയുണ്ട്’ – നഖ്വി
പ്രോട്ടോകാൾ പ്രകാരം ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്‍റെ മുംബൈയിലെ ആസ്ഥാനത്ത് ട്രോഫി എത്തിയെന്ന് ഉറപ്പിക്കാനുള്ള ബാധ്യത ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനുണ്ട്. എന്നാൽ ഇരു കക്ഷികളും തമ്മിലുള്ള തർക്കം രൂക്ഷമായി തുടരുന്നതിനാൽ എപ്പോഴാകും അത് നടക്കുകയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.ഞായറാഴ്ച എഷ്യാ കപ്പ് ഫൈനലിനു പിന്നാലെ എ.സി.സി ചെയർമാൻ മൊഹ്സിൻ നഖ്‌വിയിൽനിന്ന് ട്രോഫി സ്വീകരിക്കില്ലെന്ന് ഇന്ത്യ നിലപാട് സ്വീകരിച്ചിരുന്നു. പിന്നാലെ സ്റ്റേഡിയത്തിൽനിന്ന് നഖ്‌വി ട്രോഫിയുമായി തിരികെ മടങ്ങുകയും ചെയ്തു. പ്രോട്ടോകാൾ പ്രകാരം ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്‍റെ മുംബൈയിലെ ആസ്ഥാനത്ത് ട്രോഫി […]
നേപ്പാളിലെ ജെന്‍ സീ വിപ്ലവത്തിൻ്റെ മറവിൽ 1500-ലേറെ തടവുകാര്‍ ജയില്‍ചാടി
കാഠ്മണ്ഡു: നേപ്പാളിലെ ജെന്‍ സീ വിപ്ലവത്തിനിടെ കൂട്ട ജയില്‍ചാട്ടവും. കലാപം ജയിലുകളിലേക്കും വ്യാപിച്ചതോടെ 1500-ലേറെ തടവുകാര്‍ ജയില്‍ചാടിയെന്നാണ് റിപ്പോര്‍ട്ട്. മുന്‍മന്ത്രി സഞ്ജയ് കുമാര്‍ സാഹ്, രാഷ്ട്രീയ സ്വതന്ത്ര പാര്‍ട്ടി പ്രസിഡന്റ് റാബി ലാമിച്ഛാനെ തുടങ്ങിയവരും ജയിലില്‍നിന്ന് രക്ഷപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ലളിത്പുരിലെ നാഖു ജയിലിലേക്കാണ് കഴിഞ്ഞദിവസം പ്രക്ഷോഭകാരികള്‍ ഇരച്ചെത്തിയത്. ജയില്‍വളപ്പിനുള്ളില്‍ കയറിയ നൂറുക്കണക്കിന് പ്രക്ഷോഭകാരികള്‍ ജയിലിനുള്ളിലും അക്രമം അഴിച്ചുവിട്ടു. പിന്നാലെ സെല്ലുകള്‍ തകര്‍ത്ത് തടവുകാരെ പുറത്തുവിടുകയായിരുന്നു. മറ്റുചില തടവുകാര്‍ അവസരം മുതലെടുത്ത് സ്വയം സെല്ലുകള്‍ തകര്‍ത്ത് പുറത്തിറങ്ങുകയുംചെയ്തു. ജയിലുകളിലെ […]
ചതയ ദിനം ആഘോഷിക്കാൻ ബിജെപി ഒബിസി മോർച്ചയെ ചുമതലപ്പെടുത്തിയത്തിൽ പ്രതിഷേധം; കെ എ ബാഹുലേയൻ രാജിവെച്ചു
Protest over BJP assigning OBC Morcha to celebrate Chataya Day; KA Bahuleyan resigns
കിഴക്കൻ അഫ്ഗാനിസ്ഥാനിൽ വൻ ഭൂകമ്പം; 600 ൽ അധികം പേർ കൊല്ലപ്പെട്ടു, ആയിരത്തോളം പേർക്ക് പരുക്കേറ്റു
അഫ്ഗാനെ പിടിച്ചു കുലുക്കി വൻ ഭൂകമ്പം. കിഴക്കൻ അഫ്ഗാനിസ്ഥാനിൽ ഞായറാഴ്ച രാത്രി ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ 600 ൽ അധികം പേർ കൊല്ലപ്പെട്ടതായും ആയിരത്തോളം പേർക്ക് പരുക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂമി കുലുക്കത്തിൽ വൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിൽ 160 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം. പാകിസ്ഥാൻ, വടക്കേ ഇന്ത്യ എന്നിവയുൾപ്പെടെ മേഖലയിലെ വലിയ ഭാഗങ്ങളിൽ ഇതിന്‍റെ പ്രകമ്പനം അനുഭവപ്പെട്ടു. ഡൽഹി – എൻസിആറിലെയും മറ്റ് നഗരങ്ങളിലെയും […]
ബിന്ദുവിന്റെ കുടുംബത്തിന് സഹായധനം മന്ത്രി വി.എൻ. വാസവൻ കൈമാറി
കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിക്കെട്ടിടഭാഗം തകർന്നുണ്ടായ അപകടത്തിൽ മരിച്ച തലയോലപ്പറമ്പ് ഉമ്മാംകുന്ന് മേപ്പോത്തുകുന്നേൽ ബിന്ദുവിന് സർക്കാർ പ്രഖ്യാപിച്ച സഹായധനം സഹകരണം – തുറമുഖം- ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ വീട്ടിലെത്തി കൈമാറി.വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് വീടു സന്ദർശിച്ച മന്ത്രി പത്തു ലക്ഷം രൂപയുടെ ചെക്ക് ബിന്ദുവിന്റെ ഭർത്താവ് കെ. വിശ്രുതൻ, അമ്മ സീതമ്മ, മകൻ നവനീത് എന്നിവർക്ക് കൈമാറി. ബിന്ദുവിന്റെ മരണത്തേത്തുടർന്ന് അടിയന്തര സഹായധനമായി 50000 രൂപ നേരത്തേ സർക്കാർ നൽകിയിരുന്നു.സി.കെ. ആശ എം.എൽ.എ, ജില്ലാ കളക്ടർ […]
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയവും ഉരുള്‍പൊട്ടലും; ഒരു ഗ്രാമം ഒലിച്ചു പോയി, 50ലേറെ പേരെ കാണാനില്ല
ദെഹ്‌റാദൂണ്‍: ഉത്തരാഖണ്ഡിൽ കനത്ത നാശം വിതച്ച് മിന്നല്‍ പ്രളയവും ഉരുള്‍പൊട്ടലും. നിരവധി വീടുകള്‍ ഒലിച്ചുപോയി. ഉരുള്‍പൊട്ടലും പിന്നാലെ മണ്ണും കല്ലുമായി കുത്തിയൊലിച്ചെത്തി ഒരു പ്രദേശമൊന്നാകെ തുടച്ചുനീക്കിപോകുന്ന ഭീതിജനകമായ ദൃശ്യങ്ങള്‍ പുറത്തുവന്നു.. നിരവധി പേര്‍ നിലവിളിക്കുന്നതും ദൃശ്യങ്ങളില്‍നിന്ന് കേള്‍ക്കാം. ഉത്തരകാശി ജില്ലയിലെ ധരാളി ഗ്രാമത്തില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. 50 ലേറെ പേരെ കാണാതായതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഉരുള്‍പ്പൊട്ടി മിന്നല്‍ പ്രളയമുണ്ടാവുകയും ഒട്ടേറെ വീടുകള്‍ ഒലിച്ചുപോവുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എസ്ഡിആര്‍എഫ് ടീമും സംഭവസ്ഥലത്തേക്ക് […]

