തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിനെ ജയില്‍ മോചിതയായി. പരോളിലിറങ്ങിയിരുന്ന ഷെറിന്‍ വ്യാഴാഴ്ച വൈകീട്ട് കണ്ണൂര്‍ വനിതാ ജയിലിലെത്തി ജയില്‍ മോചനത്തിനായുള്ള നടപടികള്‍ തീര്‍ക്കുകയായിരുന്നു. ഷെറിന്‍ അടക്കം 11 പേര്‍ക്കാണ് ശിക്ഷായിളവ് നല്‍കി ജയിലില്‍നിന്ന് വിട്ടയക്കണമെന്ന മന്ത്രിസഭാ യോഗം ശുപാര്‍ശ ചെയ്തത്. സര്‍ക്കാര്‍ തീരുമാനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അംഗീകരിച്ചതിന് പിന്നാലെയാണ് ജയിലില്‍നിന്ന് മോചിപ്പിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്. ഷെറിന് ശിക്ഷായിളവ് നല്‍കി വിട്ടയക്കണമെന്ന് സര്‍ക്കാര്‍ ശുപാര്‍ശ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഇവര്‍ക്ക് അടിക്കടി പരോള്‍ […]
വിൻസി അലോഷ്യസ്, ഷൈൻ ടോം ചാക്കോ അഭിനയിച്ച “സൂത്ര വാക്യം “ട്രൈലർ റിലീസ് ആയി
ഷൈൻ ടോം ചാക്കോവിനെതിരെ നടി വിൻസി അലോഷ്യസ് നടത്തിയ വെളിപ്പെടുത്തലിലൂടെ വാർത്തകളിൽ ചർച്ചയായി മാറിയ മലയാള ചിത്രം ‘സൂത്രവാക്യത്തിൻ്റെ’ ട്രെയ്‌ലർ റിലീസായി. സിനിമാബണ്ടി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കന്ദ്രഗുള ലാവണ്യ ദേവി അവതരിപ്പിച്ച് കന്ദ്രഗുള ശ്രീകാന്ത് നിർമ്മിച്ച് ഷൈൻ ടോം ചാക്കോ, വിൻസി അലോഷ്യസ്, ദീപക് പറമ്പോൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി യൂജിൻ ജോസ് ചിറമ്മേൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഡ്രാമാറ്റിക് ത്രില്ലർ സിനിമയാണ് ‘സൂത്രവാക്യം’. പ്രമേയത്തിൻ്റെ വ്യത്യസ്തതയാണ് ചിത്രത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത. ജൂലൈ 11ന് […]
വിസ്മയയുടെ ‘തുടക്കം’ പോസ്റ്റർ പുറത്തു വിട്ടു. സംവിധായകൻ ജൂഡ് ആന്റണി; മകൾക്ക് ആശംസയുമായി മോഹൻലാൽ
മോഹൻലാലിൻ്റെ മകൾ വിസ്മയ നായികയാകുന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. ‘തുടക്കം’ എന്നാണ് സിനിമയുടെ പേര്. ജൂഡ് ആൻ്റണിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ആന്റണി പെരുമ്പാവൂരിന്റെ മകനും ചിത്രത്തിലുണ്ടെന്നാണ് വിവരം. മകൾക്ക് ആശംസയറിയിച്ചുകൊണ്ട് മോഹൻലാൽ തന്നെയാണ് ടൈറ്റിൽ പോസ്റ്റർ പങ്കുവച്ചത്. ആശിർവാദ് സിനിമാസിൻ്റെ മുപ്പത്തിയേഴാം സിനിമയിലാണ് താരപുത്രി നായികയായി അരങ്ങേറ്റം കുറിക്കുന്നത്. എഴുത്ത്, ചിത്രരചന തുടങ്ങിയ മേഖലയിലായിരുന്നു വിസ്മയ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ചിത്രത്തിൽ മോഹൻലാൽ എത്തുമോയെന്ന ആകാംക്ഷയിലാണ് ആരാധകർ. പ്രണവ് മോഹൻലാലും പ്രിയദർശൻ്റെ മകൾ കല്യാണിയും സിനിമയിലെത്തിയപ്പോൾത്തന്നെ […]
ചങ്ങമ്പുഴ കാവ്യസുധ’ പുസ്തകം കവി മധുസൂദനൻ നായർ പ്രകാശനം ചെയ്തു.
‘ തിരുവനന്തപുരം : പിരപ്പൻകോട് മുരളി സമ്പാദനവും പഠനവും നിർവഹിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘ചങ്ങമ്പുഴ കാവ്യസുധ’ എന്ന പുസ്തകത്തിന്റെ പ്രകാശനം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എൻ. വി. ഹാളിൽ തോന്നയ്ക്കല്‍ ആശാന്‍ സ്മാരകം ചെയര്‍മാന്‍ കവി മധുസൂദനൻ നായർ നിര്‍വഹിച്ചു. ഡോ. എം.ജി. ശശിഭൂഷൻ പുസ്തകം ഏറ്റുവാങ്ങി.കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് ഡയറക്ടർ ഡോ. എം. സത്യന്‍ അധ്യക്ഷനായി. നീറമൺകര എൻ.എസ്.എസ് കോളെജ് അധ്യാപിക ഡോ. ബി. വന്ദന, മാധ്യമപ്രവർത്തകയും വിവർത്തകയുമായ സരിത മോഹനൻ ഭാമ, […]
അറബിക്കടലിൽ മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറുകളിലുള്ള വസ്തുക്കളുടെ പട്ടിക സംസ്ഥാന സർക്കാർ പുറത്ത് വിട്ടു. കപ്പലിലുണ്ടായിരുന്ന
തിരുവനന്തപുരം: കൊച്ചി തീരത്തിനടുത്ത് അറബിക്കടലിൽ മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറുകളിലുള്ള വസ്തുക്കളുടെ പട്ടിക സംസ്ഥാന സർക്കാർ പുറത്ത് വിട്ടു. കപ്പലിലുണ്ടായിരുന്ന 13 കണ്ടെയ്നറിൽ കാൽസ്യം കാർബൈഡായിരുന്നു. ഇത് വെള്ളവുമായി ചേർന്നാൽ പെട്ടെന്ന് തീപിടിക്കുന്ന അസറ്റലിൻ വാതകമായി മാറും. ഇവയിൽ 8 എണ്ണം കപ്പലിന്റെ അകത്തെ അറയിലാണ്. ബാക്കിയുള്ള കണ്ടെയ്നറുകൾ പുറത്തുമാണ് സൂക്ഷിച്ചിരുന്നത്. ക്യാഷ് എന്ന് എഴുതിയ 4 കണ്ടെയ്നറിൽ കശുവണ്ടിയാണ് ഉണ്ടായിരുന്നത്. 46 കണ്ടെയ്നറിൽ തേങ്ങയും കശുവണ്ടിയും 87 കണ്ടെയ്നറിൽ തടിയുമായിരുന്നു എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. ഇന്നലെ വൈകുന്നേരം […]
ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച 3 തീവ്രവാദികളുടെ രേഖാ ചിത്രം പുറത്തുവിട്ടു
പഹൽഗാമിൽ ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച ആറ് തീവ്രവാദികളിൽ 3 പേരുടെ രേഖാ ചിത്രം പുറത്തുവിട്ടു. ആസിഫ് ഫൗജി, സുലൈമാൻ ഷാ, അബു തൽഹാ എന്നിവരുടെ ചത്രങ്ങളാണ് സുരക്ഷാ സേന പുറത്ത് വിട്ടത്. നാല് പേരെ തിരിച്ചറിഞ്ഞു.സംഘത്തിലുള്ളത് 2 കശ്മീർ സ്വദേശികൾ ഉൾപ്പെടുന്നു. ആക്രമണം നടത്തിയതിൽ 2 പാകിസ്താൻ സ്വദേശികളും ഉൾപ്പെടുന്നു. ഇവർ ലഷ്കർ-ഇ- ത്വയ്ബയുമായി ബന്ധം പുലർത്തിയിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. ഭീകരരുടെ സംഘത്തിൽ അഫ്ഗാൻ ഭാഷയായ പഷ്തോ സംസാരിക്കുന്നവരുമുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം പറഞ്ഞു. പഹൽഗാം ആക്രമണത്തിന് പിന്നിലെ […]