ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറുവർഷം കൂടുമ്പോൾ നടക്കുന്ന മുറജപം 20.11.2025 വെളുപ്പിന് തന്ത്രി തരണനെല്ലൂർ സതീശൻ നമ്പൂതിരി പ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽ ഗണപതിഹോമത്തോടുകൂടി ആരംഭിച്ചു. ക്ഷേത്ര ചെറുചുറ്റിനുള്ളിലും വേദജപം, സൂക്തജപം എന്നിവ വേദപണ്‌ഡിത ന്മാർ ചാരായണം നടത്തി. ശ്രീലകവും, ചെറുചുറ്റും വേദഘോഷങ്ങളാൽ മുഖരിതമായിരുന്നു. തന്ത്രിമാരായ ഗോവിന്ദൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽ, പ്രദീപ് നമ്പൂതിരിപ്പാട് സജി നമ്പൂതിരിപ്പാട്, പത്മനാഭൻ നമ്പൂതിരിപ്പാട് എന്നിവർ സ്വാമിക്ക് പ്രത്യേക പുഷ്‌പജ്ഞാലിയും, നിവേദ്യവും അർപ്പിച്ചു. വലിയലങ്കാരവും, എല്ലാ ക്ഷേത്രനടയിൽ മാലകെട്ടി അലങ്കാരവും ഉണ്ടായിരുന്നു. കഴിഞ്ഞ് ജപക്കാർക്ക് യോഗത്തു പോറ്റിമാർ […]
മകരവിളക്ക് തീർഥാടനകാലത്തിനു തുടക്കം കുറിച്ച് ശബരീശന്റെ ക്ഷേത്രനട ഇന്ന് വൈകിട്ട് 5. 00 ന് തുറന്നു.
മണ്ഡല- മകരവിളക്ക് തീർഥാടനകാലത്തിനു തുടക്കം കുറിച്ച് ശബരീശന്റെ ക്ഷേത്രനട ഇന്ന് വൈകിട്ട് 5. 00 ന് തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്നു ദീപം തെളിയിച്ചു. ആഴി തെളിച്ചശേഷം തീർഥാടകരെ പടികയറി ദർശനത്തിന് അനുവദിക്കും. നാളെ (17ന്) വൃശ്ചികപ്പുലരിയിൽ പൂജകൾ തുടങ്ങും. വൃശ്ചികമാസം ഒന്നുമുതല്‍ (നവംബര്‍ 17-തിങ്കളാഴ്ച) രാവിലെ മൂന്ന് മണി മുതല്‍ ഉച്ചക്ക് ഒരു മണിവരെയും ഉച്ചക്കഴിഞ്ഞ് മൂന്ന് മണിമുതല്‍ രാത്രി 11 മണിക്കുള്ള ഹരിവരാസനം […]
മണ്ഡലകാലം : ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും
സ്വര്‍ണക്കൊള്ള വിവാദങ്ങള്‍ക്കിടെ മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. പുതിയ ശബരിമല മേല്‍ശാന്തിയായി ഇ ഡി പ്രസാദും മാളികപ്പുറം മേല്‍ശാന്തിയായി എം ജി മനുവും സ്ഥാനമേല്‍ക്കും. പ്രതിദിനം തൊണ്ണൂറായിരം പേര്‍ക്കാണ് പ്രവേശനം അനുവദിക്കുക. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ ഇന്ന് സന്നിധാനത്ത് എത്തും. വൈകിട്ട് അഞ്ചിന് നട തുറക്കുമ്പോള്‍ പുതിയ ശബരിമല മേല്‍ശാന്തിയായി ഇ ഡി പ്രസാദും മാളികപ്പുറം മേല്‍ശാന്തിയായി എം ജി മനുവും സ്ഥാനമേല്‍ക്കും. മറ്റന്നാള്‍ മുതല്‍ പുലര്‍ച്ചെ 3 […]
മേല്‍ശാന്തിയുടെ വാടകവീട്ടില്‍ കൊട്ടാരക്കര ക്ഷേത്രത്തിലെ പ്രസാദം തയ്യാറാക്കിയ സംഭവം:
കൊട്ടാരക്കര ക്ഷേത്രത്തിലെ മേല്‍ശാന്തി വാടകയ്‌ക്കെടുത്ത വീട്ടില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രസാദം തയ്യാറാക്കിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.
പൂജപ്പുര ശ്രീ സരസ്വതീദേവീക്ഷേത്രം നവരാത്രി മഹോത്സവം 2025:
തിരുവനന്തപുരം ചരിത്രപ്രസിദ്ധവും, പുണ്യപുരാതന ക്ഷേത്രങ്ങളിലൊന്നാ പൂജപ്പുര ശ്രീ സരസ്വതീദേവീക്ഷേത്രത്തിലെ നവരാത്രി മഹോത്സവം സെപ്റ്റംബ 22 ന് തുടങ്ങി ഒക്ടോബർ 2 ന് അവസാനിക്കും പൂജപ്പുര ശ്രീ സരസ്വതീ ക്ഷേത്രത്തിന്റെ ഭരണം ജനകീയസമിതിയുടെ പൂർണ്ണനിയന്ത്രണത്തിലാം പ്രവർത്തിക്കുന്നത് ക്ഷേത്ര ആചാരാനുഷ്‌ഠാനങ്ങൾ പ്രകാരമുള്ള എല്ല പൂജാദികർമ്മങ്ങളും ചിട്ടയായി നിർവ്വഹിക്കുന്നതോടൊപ്പം ജനകീയസമി നിരവധി സാമൂഹ്യക്ഷേമപ്രവർത്തനങ്ങളും ഏറ്റെടുത്ത് ഭംഗിയായി നടത്തിവ പൂജപ്പുര നവരാത്രി മഹോത്സവവേളയിൽ ക്ഷേത്രതാനുഷ്‌ഠാനകർ ങ്ങൾക്കൊപ്പം വിശേഷാൽ പൂജകളായ ശ്രീ സരസ്വതീയാമപൂജ, മഹാസ സ്വത മംഗളഹോമം, മഹാസുദർശനഹോമം, കളഭാഭിഷേകം, പുസ്‌തകപു കനകസഭാദർശനം തുടങ്ങിയ […]
ആറ്റുകാൽ ക്ഷേത്രംഅനീഷ് നമ്പൂതിരിപുതിയ മേൽശാന്തി.
കൊല്ലം കല്ലേലിഭാഗം മൈനാഗപ്പള്ളി കല്ലുകടവ് വരിക്കം ഇല്ലത്ത് അനീഷ് നമ്പൂതിരി യെ (43) ആറ്റുകാൽ ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടു. ചിങ്ങം ഒന്നിന് ആചാരപരമായ ചടങ്ങുകൾക്കു ശേഷം പുതിയ മേൽശാന്തി ദേവി ദാസനായി ചുമതലയേൽക്കും.” ഒരു വർഷത്തേയ്ക്കാണ് കാലാവധി. 2017-18 കാലയളവിൽ ശബരിമല മാളികപ്പുറം മേൽശാന്തിയായിരുന്നു.കൊല്ലം ജില്ലയിലെ മണ്ണൂർക്കാവ് ഭഗവതിക്ഷേത്രം, മയ്യനാട് ജന്മംകുളം ഭഗവതിക്ഷേത്രം, വിഴിഞ്ഞം പുന്നക്കുളം ശ്രീകൃഷ്ണക്ഷേത്രം, കോയമ്പത്തൂർ സങ്കനൂർ അയ്യപ്പക്ഷേത്രം എന്നിവിടങ്ങളിൽ മേൽശാന്തിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മംഗലത്ത് ഇല്ലത്ത് നന്ദൻ നമ്പൂതിരി, മൂത്തേടത്ത് ദാമോദരൻ നമ്പൂതിരിഎന്നിവരിൽനിന്നാണ് […]
കർക്കിടക വാവുബലി; തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിലെ ടിക്കറ്റുകൾ തിരുവനന്തപുരം നഗരത്തിലെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും വാങ്ങാം
കർക്കിടക വാവുബലിയുമായി ബന്ധപ്പെട്ട് തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിലെ ബലിതർപ്പണ ചടങ്ങുകൾക്ക് ടിക്കറ്റുകൾ മുൻകൂട്ടി തിരുവനന്തപുരം നഗരത്തിലെ വിവിധ ക്ഷേത്രങ്ങളിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്ഥാപനങ്ങളിൽ നിന്നും ഭക്തർക്ക് വാങ്ങാവുന്നതാണ്. ഇത്തരത്തിൽ വാങ്ങിയ ടിക്കറ്റുകളുമായി തിരുവല്ലം ക്ഷേത്രത്തിലെത്തി ചടങ്ങുകൾ നിർവഹിക്കാം. ഭക്ത ജനങ്ങളുടടെ സൗകര്യാർത്ഥമാണ് ഇത്തരത്തിൽ ക്രമീകരണം ഒരുക്കിയത്. ടിക്കറ്റുകൾ ലഭ്യമാകുന്ന സ്ഥലങ്ങളുടെ വിവരങ്ങൾ ചുവടെ ശ്രീകണ്ഠേശ്വരം ദേവസ്വം ,പാൽകുളങ്ങര ദേവസ്വം, കുശക്കോട് ദേവസ്വം,ചെന്തിട്ട ദേവസ്വം,മണക്കാട് ദേവസ്വം, ഒടിസി ഹനുമാൻ ദേവസ്വം, തിരുവനന്തപുരം പുത്തൻചന്തയിലെ ഹിന്ദുമത ഗ്രന്ഥശാല, […]

