ശബരിമലയിലെ സ്വര്‍ണ മോഷണ കേസില്‍ തെളിവുകള്‍ പൂര്‍ണമായും ശേഖരിച്ച ശേഷം പ്രതികളുടെ അറസ്റ്റിലേക്ക് കടന്നാല്‍ മതിയെന്ന് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ തീരുമാനം. എസ് ഐ ടി രണ്ട് തവണയായി ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് എത്തി വിജിലന്‍സ് എസ്പിയില്‍ നിന്ന് വിവരങ്ങള്‍ തേടി. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇടപാടുകളില്‍ സമഗ്ര അന്വേഷണം വേണമെന്ന് ദേവസ്വം വിജിലന്‍സ് ശുപാര്‍ശ എസ്പി അന്വേഷണ സംഘത്തിന് മുന്നില്‍ വച്ചു. തെളിവ് ശേഖരണത്തിൻ്റെ ഭാഗമായാണ് ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ അന്വേഷണസംഘം പരിശോധന നടത്തിയത്. ഇതിലാണ് സ്മാര്‍ട്ട് […]
കൈവിലങ്ങുമായി മോഷണക്കേസ് പ്രതികൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി; സംഭവം കൊല്ലം കടയ്ക്കലിൽ
കൊല്ലം കടയ്ക്കലിൽ തെളിവെടുപ്പിനിടെ മോഷണക്കേസ് പ്രതികൾ പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടു. കൈവിലങ്ങുമായിട്ടാണ് പ്രതികൾ പൊലീസിനെ കബളിപ്പിച്ച് ഓടിപ്പോയത്. പാലോട് പൊലീസ് സ്റ്റേഷനിലെ മോഷണക്കേസ് പ്രതികളായ സൈതലവി, അയ്യൂബ് ഖാൻ എന്നിവരാണ് രക്ഷപ്പെട്ടത്.
വോട്ട് കൊള്ള: പ്രതിപക്ഷത്തിൻ്റെ പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞു; സംഘർഷാവസ്ഥ
ന്യൂഡല്‍ഹി: വോട്ട് ക്രമക്കേടിൽ പ്രതിഷേധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഓഫീസിലേക്ക് പ്രതിപക്ഷം നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് പോലീസ് തടഞ്ഞതിനെ തുടർന്ന് എംപിമാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. ഇന്ത്യ സഖ്യത്തിലെ കക്ഷികളുടെ എംപിമാരെല്ലാം മാർച്ചിൽ പങ്കെടുക്കുന്നുണ്ട്. നേരത്തെ വിഷയത്തിൽ അടിയന്തര പ്രമേയത്തിനുള്ള പ്രതിപക്ഷത്തിന്‍റെ നോട്ടീസ് തള്ളിയിരുന്നു. തുടർന്ന് പ്രതിപക്ഷ എംപിമാർ പ്രതിഷേധിക്കുകയും സഭ ബഹിഷ്കരിക്കുകയും ചെയ്തു.