Flash Story
വിദ്യാര്‍ത്ഥികളുടെ സമരത്തെ മോദി ഭരണകൂടം ചോരയില്‍ മുക്കിക്കൊല്ലുന്നു: മുന്‍ കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍.
യുക്രൈനിൽ കൊല്ലപ്പെട്ട മർച്ചൻ്റ് നേവി ജീവനക്കാരൻ അഖിൽ ജോയലിൻ്റെ വീട് ജില്ലാ കളക്ടർ സന്ദർശിച്ചു
കർഷകരുടെ ക്ഷേമത്തിന് സർക്കാർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും- മന്ത്രി മോൻസ് ജോസഫ്
കർഷകരുടെ ക്ഷേമത്തിന് സർക്കാർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും- മന്ത്രി മോൻസ് ജോസഫ്
നെന്മാറ കൊലക്കേസ് പ്രതി ചെന്തമരക്ക് വധശിക്ഷ. 20 ലക്ഷം രൂപ പിഴയും
ചരിത്രത്തിലെ നാഴികക്കല്ലായി മാറുന്നു വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ സമ്പൂർണ എക്സീം.
പി.എസ് ശാന്തകുമാർ ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ
ഓപ്പറേഷൻ തൂഫാൻമെഗാ ക്യാമ്പയിൻ ഉദ്ഘാടനംഷിഫ കൺവെൻഷൻ സെന്ററിൽമന്ത്രി രമേശ്‌ ചെന്നിത്തല നിർവഹിച്ചു
തിരുവനന്തപുരം മാറ്റത്തിൻ്റെ പാതയിൽസി പി എമ്മിന് സമനില തെറ്റികെ. ബി ഉത്തം കുമാർ

തിരുവനന്തപുരം∙ തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിന്റെ രണ്ടാം പൈതൃക കോൺഗ്രസ് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. പൈതൃക പഠനത്തിനും വിവരശേഖരണത്തിനും തലസ്ഥാനം കേന്ദ്രമാക്കിയുള്ള കേന്ദ്രം ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. പൈതൃക കോൺഗ്രസ് ചെയർമാൻ എം.ജി. ശശിഭൂഷൺ അധ്യക്ഷനായി. സംവിധായകൻ ശ്യാമപ്രസാദ്, ചരിത്രകാരൻ ടി.പി.ശങ്കരൻകുട്ടി നായർ, സംവിധായകൻ എസ്.വി. ദീപക്, പ്രതാപ് കിഴക്കേമഠം, സേവ്യർലോപ്പസ്, തണൽക്കൂട്ടം ചെയർമാൻ എസ്.വി.സന്ദീപ്, പ്രസിഡന്റ് സംഗീത് കോയിക്കൽ എന്നിവർ പ്രസംഗിച്ചു.
സിനിമാ ഡോക്യമെന്ററി ഫെസ്റ്റിവലും ഇതിന്റെ ഭാഗമായി നടന്നു. എൻഎഫ്ഡിസിക്കു വേണ്ടി എസ്.വി. ദീപക്കും ഡിംപിൾ ദുർഗറും ചേർന്നു നിർമിച്ച റാണി ഗെഡിൻലിയു ആദ്യ ചിത്രമായി പ്രദർശിപ്പിച്ചു. സന്ധ്യാ സാന്ത്വനം, നാഞ്ചിനാട്, ഗുരുദേവ്, എന്നിട്ടും കാന്തള്ളൂർശാല, അകം എന്നിവയും പ്രദർശിപ്പിച്ചു.
പൈതൃക കോ‌‌ൺഗ്രസിന്റെ ഭാഗമായ സെമിനാറുകൾ 10,11 തീയതികളിൽ പടിഞ്ഞാറെക്കോട്ട തഞ്ചാവൂർ അമ്മവീട്ടിൽ നടക്കും. 10നു രാവിലെ 9.30ന് ആരംഭിക്കുന്ന സെമിനാറിൽ പുരാവസ്തു ശാസ്ത്രജ്ഞൻ കെ.കെ. മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. എം.ജി.ശശിഭൂ,ൺ അധ്യക്ഷനാ‌‌കും. പൈതൃക പുരസ്‌കാരങ്ങളും സമ്മാനിക്കും. 11ന് രാവിലെ 10ന് പൈതൃക സംരക്ഷണവും വികസനവും എന്ന വിഷയത്തിൽ കെ.കെ.മുഹമ്മദുമായി സംവാദം.
തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിന്റെ രണ്ടാം പൈതൃക കോൺഗ്രസ് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യുന്നു.എസ്.വി.ദീപക്, എം.ജി.ശശിഭൂഷൺ, ടി.പി.ശങ്കരൻകുട്ടിനായർ എന്നിവർ സമീപം.
പൈതൃക കോൺഗ്രസിന്റെ ഭാഗമായി മരിയൻ കോളജ് ഓഫ് ആർക്കിടെക്ചർ ആൻഡ് പ്ലാനിങ്ങിലെ വിദ്യാർഥികൾ ഒരുക്കുന്ന നഗരപൈതൃക പ്രദർശനവും നടക്കും. പൈതൃക കോൺഗ്രസിൽ പങ്കെടുക്കുന്നതിനും കെ.കെ. മുഹമ്മദുമായി സംവദിക്കുന്നതിനും paithrukacongress@gmail.com എന്ന മെയിൽ ഐഡിയിൽ 9497773194 എന്ന നമ്പരിലോ റജിസ്റ്റർ ചെയ്യണം.

തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിന്റെ രണ്ടാം പൈതൃക കോൺഗ്രസ് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യുന്നു.എസ്.വി.ദീപക്, എം.ജി.ശശിഭൂഷൺ, ടി.പി.ശങ്കരൻകുട്ടിനായർ എന്നിവർ സമീപം.

Back To Top
onwin