Flash Story
കർക്കടക വാവുബലി: മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ അനു കുമാരി
ഓണം സ്‌പെഷ്യൽ എൻഫോഴ്സ്മെന്റ് ശക്തമാക്കും; മന്ത്രി എം ലിജു
പകർച്ചവ്യാധി പ്രതിരോധം മാധ്യമപ്രവർത്തകർക്കായി ശില്പശാല ബുധനാഴ്ച
ലോ കോളേജ് അസി : പ്രൊഫസർ നിയമന ഉത്തരവ് മുഖ്യമന്ത്രി വി ഡി സതീശൻ കൈമാറി
വ്യാജ ലോണ്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി കേരള പോലീസ്
കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനം 63-ാമത് സ്ഥാപക ദിനം ആഘോഷിച്ചു
ഭക്ഷ്യ -സിവില്‍ സപ്ളൈസ് വകുപ്പിന്റെയും സപ്ലൈ കോയുടെയും ഓണക്കാല മുന്‍ഒരുക്കങ്ങള്‍
കോട്ടയം മെഡിക്കല്‍ കോളജിൽ രോഗികളെ നിലത്തു കിടത്തുന്നത് ഒഴിവാക്കും-മന്ത്രി കെ. മുരളീധരന്‍.
പ്രശസ്ത എഴുത്തുകാരൻ ശരവൺ മഹേശ്വറിന്റെ ആറാമത്തെ ഹ്രസ്വചിത്രം “കറുത്ത മാനസം “ആഗസ്റ്റ് 17 ന് പ്രേക്ഷകരിൽ എത്തുന്നു.

തമിഴ്നാട്ടിലെ വിജയ് സർക്കാരിൽ തുടക്കത്തിൽ തന്നെ കല്ലുകടി. സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം ആലപിച്ചതിനെതിരെ സർക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന സിപിഐ രംഗത്തെത്തി. പ്രഥമപരിഗണന തമിഴ് തായ് വാഴ്ത്തിന് നൽകണമെന്നും എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചെന്ന് സർക്കാർ വിശദീകരിക്കണമെന്നും സിപിഐ ആവശ്യപ്പെട്ടു. വിജയ് ബിജെപിയെ പ്രീതിപ്പെടുത്താൻ ശ്രമിച്ചെന്നാണ് പ്രതിപക്ഷമായ ഡിഎംകെയുടെ ആരോപണം.

ചടങ്ങിൽ വന്ദേമാതരത്തിനും ദേശീയ ഗാനത്തിനും ശേഷമാണ് തമിഴ് തായ് വാഴ്ത്ത് പാടിയത്. നിയമസഭ ചേരുമ്പോൾ സഭയിൽ ഈ ചോദ്യം ഉന്നയിക്കുമെന്നും ഇതിന് മറുപടി സർക്കാർ നൽകണമെന്നും സിപിഐ വ്യക്തമാക്കി.

അതേസമയം, മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റ് വിജയ് രാജിവെച്ചു. ന്ത്രി സെങ്കോട്ടയ്യനാണ് രാജിക്കത്ത് കൈമാറിയത്.സ്റ്റാലിൻ സർക്കാരിനെ രൂക്ഷമായി വിമർശിച്ചായിരുന്നു മുഖ്യമന്ത്രി വിജയ്‌യുടെ ആദ്യപ്രസംഗം. സുതാര്യമായ ഭരണം ഉറപ്പാക്കുമെന്നും അഴിമതിയ്ക്കെതിരെ കർശന നടപടിയെടുക്കുമെന്നും വിജയ് ഉറപ്പ് നൽകി. മൂന്ന് പ്രധാനപ്പെട്ട ഉത്തരവുകളിലാണ് ചുമതലയേറ്റ ശേഷം മുഖ്യമന്ത്രി ഒപ്പുവെച്ചത്.സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക സേന, ലഹരിക്കെതിരെ സ്ക്വാഡ്, ഇരുന്നൂറ് യൂണിറ്റ് സൗജന്യവൈദ്യുതി എന്നീഉത്തരവുകളിൽ ആദ്യദിനം വിജയ് ഒപ്പിട്ടു.

Back To Top
onwin