Flash Story
കർണ്ണാടകത്തിൽ നിന്നുമുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണം, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം സമർപ്പിച്ച് മന്ത്രി ബിന്ദുകൃഷ്ണ
108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ
ഗവ :.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു
സിക്കിമില്‍ മണ്ണിടിച്ചില്‍.രണ്ട് വീടുകൾക്ക് കേടുപാടുകൾ
108 ആംബുലന്‍സ് ജീവനക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍.
ഓപ്പറേഷന്‍ തൂഫാന്‍:ഇതുവരെ അറസ്റ്റിലായത് 11363 പേര്‍
ഭൂമിയിലെ ദൃശ്യവിസ്മയമാണ് കുട്ടികൾ: സാഹിത്യകാരൻ വൈശാഖൻ

കേരളത്തിന്റെ അഭിമാനമായി വിഴിഞ്ഞം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രണ്ടാം ഘട്ട വികസനത്തിന്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ മുഖ്യാതിഥിയായി. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചടങ്ങിൽ പങ്കെടുത്തു. 10,000 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ 2028ൽ പൂർത്തിയാവും. ഇതോടെ വിഴിഞ്ഞത്തിന്റെ സ്ഥാപിതശേഷി പ്രതിവർഷം 57 ലക്ഷം കണ്ടെയ്നറുകളായി വർധിക്കും.

തുറമുഖത്തിന്റെ സമ്പൂർണ വികസനമാണ് ഈ ഘട്ടത്തിൽ പൂർത്തിയാകുക. റെയിൽവേ യാർഡ്, മൾട്ടി പർപ്പസ് ബെർത്ത്, ലിക്വിഡ് ടെർമിനൽ, ടാങ്ക് ഫാം എന്നിവയും രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്നുണ്ട്. 2028 ഡിസംബറിൽ നിർമാണം പൂർത്തിയാകുന്നതോടെ പൂർണമായി തുറമുഖമായി മാറും. വളരെ വേഗത്തിൽ തന്നെ നിർമാണത്തിലേക്ക് കടക്കും. തുറമുഖത്തിന്റെ ശേഷി വർധിക്കും. 2000 മീറ്ററായി ബെർത്ത് മാറും. നാലിലധികം മദർ ഷിപ്പുകൾക്ക് തുറമുഖത്ത് നംഖൂരമിടാൻ കഴിയും. ഒരു ലക്ഷം കണ്ടെയ്‌നറുകൾ വരെ സൂഷിക്കാനുള്ള ശേഷിയും ഉണ്ടാകും. നാല് കിലോമീറ്ററിലധികം പുലിമുട്ടും തുറമുഖത്ത് ഉണ്ടാകും.

ഫീഡർ തുറമുഖമായി മാത്രമാണ് ഇതുവരെ പ്രവർത്തിച്ചിരുന്നത്. റോഡ് മാർ​ഗമുള്ള ചരക്ക് നീക്കത്തിനും രണ്ടാം ഘട്ടത്തിൽ ആരംഭം കുറിക്കും. 2045ൽ നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു ആദ്യ കരാർ ഇതാണ് 2028ൽ പൂർത്തിയാക്കുമെന്ന രീതിയിലേക്ക് മാറിയത്. 2025 മെയ് 2നാണ് തുറമുഖത്തിന്റെ പ്രവർത്തനോദ്ഘാടനം പ്രധാനമന്ത്രി നടത്തിയത്.

Back To Top
onwin