Flash Story
ആറ്റുകാൽ ക്ഷേത്രംഅനീഷ് നമ്പൂതിരിപുതിയ മേൽശാന്തി.
നെയ്യാറിന്റെ വാമൊഴി ചരിത്രം’ പുസ്തകം പ്രകാശനം ചെയ്തു
പുനര്‍ഗേഹം പദ്ധതി പ്രകാരം മുട്ടത്തറയിൽ നിർമ്മിച്ച ഫ്ലാറ്റുകൾ 7ന് മുഖ്യമന്ത്രി മത്സ്യ തൊഴിലാളി കുടുംബങ്ങൾക്ക് കൈമാറും
അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന പരാതിയില്‍ ശ്വേത മേനോനെതിരെ പൊലീസ് കേസ്
ധർമ്മസ്ഥലയിലെ തെരച്ചിൽ തുടരുന്നു; ഇത് വരെ രണ്ട് ഇടങ്ങളിൽ നിന്നായി നൂറോളം അസ്ഥിഭാഗങ്ങൾ കിട്ടി
ദേശീയപാതയിലെ ഗതാഗത കുരുക്ക്: പാലിയേക്കരിലെ ടോള്‍ പിരിവ് ഹൈക്കോടതി നാലാഴ്ചത്തേക്ക് തടഞ്ഞു
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്, രണ്ടാം പ്രതി ദിവ്യ ഫ്രാൻസിസ് ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങി
മരിച്ചനിലയിൽ കാണപ്പെട്ടു.
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയവും ഉരുള്‍പൊട്ടലും; ഒരു ഗ്രാമം ഒലിച്ചു പോയി, 50ലേറെ പേരെ കാണാനില്ല

ഗോവിന്ദചാമി പിടിയിൽ; ജയിൽ ചാടിയ കൊടുംകുറ്റവാളിയെ പിടിച്ചത് തളാപ്പിലെ കെട്ടിടത്തിന് സമീപത്തെ കിണറ്റിൽ നിന്നും

കണ്ണൂർ: സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ ഗോവിന്ദചാമി പിടിയിൽ. തളാപ്പിലെ ഒരു ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിന് സമീപത്തെ കിണറ്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇന്ന് രാവിലെ ഇയാളെ കണ്ടെന്ന് പലരും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാളെ പിടിച്ചത്. ഇയാളെ ആദ്യം ഒളിച്ചിരുന്ന കെട്ടിടത്തിൽ പൊലീസ് വളഞ്ഞിരുന്നു. നാട്ടുകാർ തടിച്ചുകൂടാനുള്ള സാധ്യത കണക്കിലെടുത്ത് ഇയാളെ പിടിച്ചില്ലെന്നാണ് പിന്നീട് പൊലീസ് പറഞ്ഞത്. പക്ഷെ അപ്പോഴേക്കും സ്ഥലത്ത് ആൾക്കാർ എത്തി. ഇതിനിടെ കെട്ടിടത്തിൽ നിന്ന് പുറത്തുചാടിയ ഗോവിന്ദചാമി […]

കോന്നി മെഡിക്കല്‍ കോളേജില്‍ ലക്ഷ്യ ലേബര്‍ റൂം & ഓപ്പറേഷന്‍ തീയറ്റര്‍, എച്ച്.എല്‍.എല്‍. ഫാര്‍മസി

പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജില്‍ 3.5 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ലക്ഷ്യ സ്റ്റാന്റേഡിലുള്ള ലേബര്‍ റൂം & ഓപ്പറേഷന്‍ തീയറ്റര്‍, 27 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച എച്ച്.എല്‍.എല്‍. ഫാര്‍മസി എന്നിവയുടെ ഉദ്ഘാടനം ജൂലൈ 26 ശനിയാഴ്ച രാവിലെ 10 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. കോന്നി മെഡിക്കല്‍ കോളേജില്‍ ഗൈനക്കോളജി വിഭാഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ലക്ഷ്യ ലേബര്‍ റൂമും ഓപ്പറേഷന്‍ തീയറ്ററും സജ്ജമാക്കിയതെന്ന് […]

സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി :

സൗമ്യ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയതിൽ പ്രതികരണവുമായി സൗമ്യയുടെ മാതാവ് സുമതി. ഭയമുണ്ടെന്ന് സൗമ്യയുടെ മാതാവ് 24 നോട് പ്രതികരിച്ചു. ഇത്രയും സുരക്ഷയുള്ള ജയിലിൽ നിന്നുമാണ് ചാടിയത്. ഒരാളുടെ സഹായമില്ലാതെ ചാടില്ല. വളരെ ഏറെ ഭയക്കുന്നുവെന്നും അമ്മ വ്യക്തമാക്കി. കൈയും കാലും വിറയ്ക്കുന്നു. അയാളുടെ മരണമാണ് സ്വപ്നം കണ്ടത്. ഒരാളുടെ സഹായം ഇല്ലത്തെ ജയിൽ ചാടാൻ സാധിക്കില്ല. ഉടൻ പിടികൂടുമെന്ന് പ്രതിക്ഷിക്കുന്നുവെന്നും സൗമ്യയുടെ അമ്മ പ്രതികരിച്ചു. സൗമ്യ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയത് പുലർച്ചെ […]

കണ്ണൂർ ജില്ലയിലെ സ്കൂളുകളില്‍ കൈറ്റ് 2161 റോബോട്ടിക് കിറ്റുകൾ വിന്യസിച്ചു

കണ്ണൂർ : ഈ അധ്യയന വർഷം മുതല്‍ പത്താം ക്ലാസിലെ മുഴുവന്‍ കുട്ടികൾക്കും റോബോട്ടിക്സ് മേഖലയില്‍ പഠനവും, പ്രായോഗിക പരിശീലനവും നടത്തുന്നതിനായി കണ്ണൂർ ജില്ലയിലെ 180 സ്കൂളുകളി‍ല്‍ 2161 റോബോട്ടിക് കിറ്റുകളുടെ വിന്യാസം പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇന്‍ഫ്രാസ്ട്രക്ചർ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) പൂർത്തിയാക്കി. പത്താം ക്ലാസിലെ പുതിയ ഐസിടി പാഠപുസ്തകത്തിലെ റോബോട്ടുകളുടെ ലോകം എന്ന ആറാം അധ്യായത്തിലാണ് സര്‍ക്കീട്ട് നിര്‍മ്മാണം, സെന്‍സറുകളുടേയും ആക്ചുവേറ്ററുകളുടേയും ഉപയോഗം, കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് വഴി ഇലക്ട്രോണിക് ഉപകരണങ്ങളെ നിയന്ത്രിക്കുക […]

വൈകാരിക ഫെയ്സ്ബുക്ക് കുറിപ്പുമായി വി എ അരുൺകുമാർ

വി എസിന്റെ മരണത്തിൽ അനുശോചനം അറിയിച്ചവർക്കും, അന്ത്യാഭിവാദ്യം അർപ്പിക്കാൻ എത്തിയവരോടും നന്ദിപറഞ്ഞ് മകൻ വി എ അരുൺകുമാർ. ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇന്നത്തെ പ്രഭാതം അച്ഛൻ ഒപ്പമില്ലെന്ന തിരിച്ചറിവിന്റേതുകൂടിയാണ്. കടന്നുപോയ ഒരു മാസക്കാലവും അച്ഛനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞേക്കും എന്ന പ്രത്യാശ വെച്ചുപുലർത്തിയെങ്കിലും വിധിവിഹിതം മറിച്ചായിപ്പോയി. രോഗശയ്യയിൽ കിടക്കുന്ന അച്ഛനെ കാണാൻ താൽപ്പര്യപ്പെട്ട നൂറുകണക്കിന് അച്ഛന്റെ അടുപ്പക്കാരുണ്ടായിരുന്നു. ഡോക്ടർമാരുടെ കർശന നിർദ്ദേശം നിലവിലുണ്ടായിരുന്നതിനാൽ അന്ത്യ നാളുകളിൽ ആരെയും കാണാൻ അനുവദിക്കാൻ കഴിഞ്ഞില്ല. പലർക്കും ഇക്കാര്യത്തിൽ വിഷമമുണ്ടായിട്ടുണ്ടാവും. ആശുപത്രിയിൽ […]

കനത്ത മഴയെതുടർന്ന് അച്ചൻകോവിൽ ആറ്റിലെ ജലനിരപ്പ് ഉയർന്നു,

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട അച്ചൻകോവിൽ ആറ്റിലെ ജലനിരപ്പ് ഉയർന്നു. അച്ചൻകോവിൽ (കല്ലേലി, കോന്നി GD സ്റ്റേഷൻ), മണിമല (തോണ്ട്ര സ്റ്റേഷൻ) എന്നിവിടങ്ങളിൽ യെല്ലോ അലർട്ടാണുള്ളത്. കോന്നി അച്ചൻകോവിൽ ആവണിപ്പാറ ഉന്നതി നിവാസികൾ ഒറ്റപ്പെട്ടു. 35 ഓളം കുടുംബങ്ങളാണിവിടെ താമസിക്കുന്നത്. ഉന്നതിയിൽ നിന്ന് പുറം ലോകത്തേക്ക് എത്തുന്നത് സാഹസിക തോണി യാത്രയിലൂടെയാണ് അതുകൊണ്ടുതന്നെ അച്ചൻകോവിൽ ആറ്റിലെ ജലനിരപ്പ് ഉയർന്നതിനാൽ ഉന്നതിയിലുള്ളവർ ആശങ്കയിലാണ്. സാഹസിക യാത്രയുടെ ദൃശ്യങ്ങൾ ട്വന്റി ഫോറിന് ലഭിച്ചു. എല്ലാ മഴക്കാലത്തും ഈ […]

അറിയുക : കറുത്തവാവിൻ്റെ പുണ്യം അതുല്യമാണ്

സാധാരണഗതിയിൽ കേരളത്തിനകത്തും പുറത്തുമുള്ള നിരവധി പുണ്യകേന്ദ്രങ്ങളിൽ ഒത്തുകൂടി വാവുബലി ചടങ്ങുകൾ അനുഷ്ഠിക്കുകയാണ് പതിവ്. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ പൈതൃകത്തെ തൊട്ടുണർത്തുന്നതും തൻ്റെ പൂർവ്വികരെ സ്മരിക്കുന്നതിനുള്ള സന്ദർഭമാണ് വാവുബലി. ഒപ്പം അനാദിയായ ഹൈന്ദവ പാരമ്പര്യം തലമുറകളിൽ നിന്നും തലമുറകളിലേയ്ക്ക് ഒരു ഗംഗാപ്രവാഹം പോലെ ഒഴുകിയെത്തിയത് ഇത്തരം ആചാരാനുഷ്ഠാനങ്ങളിലൂടെയായിരുന്നു. ഒരു വർഷത്തിൽ 12 കറുത്തവാവുകളാണ്(അമാവാസി).അതിൽ മൂന്നെണ്ണം വളരെ പ്രധാനപ്പെട്ട കറുത്തവാവുകളാണ്. തുലാം, കുംഭം, കർക്കിടകം എന്നീ മാസങ്ങളിലേതാണവ. മലയാള മാസങ്ങളിൽ തുലാമാസത്തിലെ കറുത്തവാവ് ദിവസം സങ്കൽപ്പപ്രകാരം ഭൂലോകം അന്ന് […]

വിഎസ് ഇനി ഓർമ്മയിൽ : വലിയ ചുടുകാടിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം

അന്തരിച്ച മുൻ മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദന്റെ സംസ്‌കാര ചടങ്ങുകൾ ബുധനാഴ്ച വൈകിട്ട് ഒമ്പത് മണിയോടെ ആലപ്പുഴ വലിയ ചുടുകാടില്‍ ഔദ്യോഗിക ബഹുമതികളോടെ നടന്നു. രാത്രി എട്ടുമണിക്ക് ശേഷം ആലപ്പുഴ ബീച്ചിലെ റിക്രിയേഷൻ ഗ്രൗണ്ടിൽ നിന്ന് വലിയ ചുടുകാടിലേക്ക് ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിൽ കനത്ത മഴയെ പോലും വകവയ്ക്കാതെ ആയിരങ്ങളാണ് അണിനിരന്നത്. വലിയ ചുടുകാടിൽ ഒരുക്കിയ പന്തലിൽ വി എസ് അച്യുതാനന്ദന്റെ മകൻ വി അരുൺകുമാർ ചിതയ്ക്ക് തീ കൊളുത്തി. പ്രിയ വിപ്ലനായകനെ ഒരു നോക്ക് കാണാൻ […]

കേരളത്തിന്റെ സമരനായകൻ ഒരിക്കൽ കൂടി ആലപ്പുഴയുടെ വിപ്ലവഭൂമിയിൽ

അവസാനമായി ജന്മനാട്ടിലേക്ക് നിശ്ചലനായി കേരളത്തിന്റെ സമരനായകൻ ഒരിക്കൽ കൂടി പുന്നപ്രയുടെ മണ്ണിലെത്തി. വി എസ് അച്യുതാനന്ദന്റെ വിലാപയാത്ര കായംകുളം കഴിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് കൃത്യം രണ്ട് മണിക്ക് തലസ്ഥാനത്തുനിന്ന് ആരംഭിച്ച വിലാപയാത്ര പുലർച്ചെ 1 മണിക്ക് ആലപ്പുഴയിൽ എത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തിൽ വിഎസിന്റെ അന്ത്യയാത്ര മണിക്കൂറുകൾ വൈകി. വിഎസിന്‍റെ മൃതദേഹവും വഹിച്ചുള്ള കെഎസ്ആർടിസിയുടെ പുഷ്പാലംകൃത ബസ് 16 മണിക്കൂർ പിന്നിടുമ്പോൾ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലാണ് എത്തിയത്. നിശ്ചയിച്ച സമയത്തെ മാറ്റി മാറിച്ച് […]

വിഎ സിനു അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ ‘വേലിക്കകത്ത്’ വീട്ടിലും വന്‍ ജനത്തിരക്ക്.

വിഎ സിനു അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ ‘വേലിക്കകത്ത്’ വീട്ടിലും വന്‍ ജനത്തിരക്ക്. പ്രിയ സഖാവിനെ ഒരുനോക്ക് കാണാന്‍ ആര്‍ത്തലമ്പിയെത്തുകയാണ് ജനം. വിഎസിന്റെ ഭൗതിക ശരീരം വീട്ടില്‍ എത്തിച്ചിട്ട് രണ്ട് മണിക്കൂര്‍ പിന്നിട്ടു. 12.15നാണ് വിലാപ യാത്ര വേലിക്കകത്ത് വീട്ടില്‍ എത്തിയത്. ഇനി വരുന്നവര്‍ നേരെ റിക്രിയേഷന്‍ ഗ്രൗണ്ടിലേക്ക് എന്ന അനൗണ്‍സ്‌മെന്റ് പല തവണയായി മുഴങ്ങുന്നുണ്ട്. ക്യൂ വളരെ വേഗത്തില്‍ മുന്നോട്ട് പോവുകയാണ്. പുറത്ത് നിന്ന് വാഹനങ്ങളില്‍ വന്നവര്‍ റിക്രിയേഷന്‍ ഗ്രൗണ്ടിലേക്ക് പോകണമെന്ന് എച്ച്. സലാം എംഎല്‍എ അടക്കം അഭ്യര്‍ഥിച്ചിട്ടുണ്ട്. നിര്‍ദേശം […]

Back To Top