തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ 1014 വെളിച്ചെണ്ണ പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിവിധ ദിവസങ്ങളിലായി നടത്തിയ പരിശോധനകളില്‍ 17,000ത്തോളം ലിറ്റില്‍ വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തു. 469 സാമ്പിളുകള്‍ ശേഖരിച്ച് നടപടികള്‍ സ്വീകരിച്ചു. 25 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. കേരസൂര്യ, കേര ഹരിതം, കുട്ടനാടന്‍ കേര തുടങ്ങിയ പേരിലുള്ള വെളിച്ചെണ്ണ നിര്‍മ്മാതാക്കള്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചു. കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ സംസ്ഥാനത്ത് 21,030 ഭക്ഷ്യ സുരക്ഷാ പരിശോധനകളാണ് നടത്തിയത്. 331 […]
ബലാത്സംഗ കേസ്: വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെ വാദം തുടരും
ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെ വാദം തുടരും. ജസ്റ്റിസ് ബെച്ചു കുര്യന്‍ ആധ്യക്ഷനായ ബെഞ്ച് പ്രതിഭാഗത്തിന്റെ പ്രാഥമിക വാദം കേട്ടു. തൃക്കാക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത ബലാല്‍സംഗ കേസിലാണ് വേടന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി പരിഗണിച്ചത്. ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് പൊലീസ് റിപ്പോര്‍ട്ട് നല്‍കി. വേടന്‍ സ്ഥിരം കുറ്റവാളി എന്ന് പറഞ്ഞ പരാതിക്കാരി വ്യക്തമാക്കി. സര്‍ക്കാരില്‍ സ്വാധീനമുള്ള ആളാണെന്നും കോടതിയില്‍ ചൂണ്ടിക്കാട്ടി. കക്ഷിചേരാനുള്ള പരാതിക്കാരുടെ ആവശ്യത്തെ പ്രതിഭാഗം എതിര്‍ത്തില്ല. അതിക്രമം […]
ആലപ്പുഴ ചേര്‍ത്തലയിലെ ബിന്ദു പദ്മനാഭന്‍ തിരോധാനത്തില്‍ നിര്‍ണായക നീക്കത്തിൽ ക്രൈം ബ്രാഞ്ച്.
ആലപ്പുഴ ചേര്‍ത്തലയിലെ ബിന്ദു പദ്മനാഭന്‍ തിരോധാനത്തില്‍ നിര്‍ണായക നീക്കത്തിന് ക്രൈം ബ്രാഞ്ച്. തിരോധാനക്കേസില്‍ സെബാസ്റ്റ്യനെ കസ്റ്റഡിയില്‍ എടുക്കും. കോട്ടയത്തെ ജെയ്‌നമ്മ തിരോധന കേസില്‍ കസ്റ്റഡി പൂര്‍ത്തിയായതോടെയാണ് നീക്കം. സെബാസ്റ്റ്യനായി ഉടനെ കസ്റ്റഡി അപേക്ഷ നല്‍കും. കസ്റ്റഡിയില്‍ ലഭിച്ച ശേഷം വിശദമായി ചോദ്യം ചെയ്യും. അന്വേഷണം നിര്‍ണായക ഘട്ടത്തിലിരിക്കെയാണ് ആലപ്പുഴ ക്രൈം ബ്രാഞ്ചിന്റെ പുതിയ നീക്കം. ബിന്ദു പത്മനാഭനെ സെബാസ്റ്റ്യനും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തി എന്ന് വീട്ടമ്മയുടെ വെളിപ്പെടുത്തൽ. സെബാസ്റ്റ്യനും സുഹൃത്ത് ഫ്രാക്ലിനും ചേര്‍ന്ന് പള്ളിപ്പുറത്തെ വീട്ടിലെ ശുചിമുറിയില്‍ […]
വിസി നിയമനം; സെര്‍ച്ച് കമ്മിറ്റി ചെയര്‍പേഴ്‌സണായി റിട്ട.ജസ്റ്റിസ് സുധാംശു ധൂലിയ; ഉത്തരവിട്ട് സുപ്രീംകോടതി
സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാല വിസി നിയമനത്തിനായുള്ള സെര്‍ച്ച് കമ്മിറ്റി ചെയര്‍പേഴ്‌സണായി റിട്ട.ജസ്റ്റിസ് സുധാംശു ധൂലിയയെ നിയമിച്ച് സുപ്രിംകോടതി. രണ്ടാഴ്ചക്കുള്ളില്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കണമെന്നാണ് നിര്‍ദേശം. സര്‍ക്കാരും ചാന്‍സിലറും സെര്‍ച്ച് കമ്മിറ്റിയിലേക്ക് പേരുകള്‍ കൈമാറി. ഗവര്‍ണര്‍ നിര്‍ദേശിച്ച പേരുകളില്‍ ഭൂരിഭാഗവും കേരളത്തിന് പുറത്തു നിന്നുള്ളവരാണ്. സെര്‍ച്ച് കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ വിസി നിയമനത്തില്‍ നിര്‍ണായകമാകും. രണ്ട് സര്‍വകലാശാലകള്‍ക്കും വിസി നിയമനം രണ്ടുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശമുണ്ട്. ഒരു മാസത്തിനുള്ളില്‍ നടപടികളില്‍ പുരോഗതി അറിയിക്കണമെന്നും വ്യക്തമാക്കി. ജഡ്ജിയെ സമിതി അധ്യക്ഷനാക്കണമെന്നും ഇല്ലെങ്കില്‍ സെര്‍ച്ച് […]
സഞ്ജുവിനായി വലവീശി കൊല്‍ക്കത്ത , ട്രേഡിങ്ങിലൂടെ തട്ടകത്തിലെത്തിക്കാന്‍ ഓഫര്‍
കൊല്‍ക്കത്ത: മലയാളി താരം സഞ്ജു സാംസണെ റാഞ്ചാന്‍ ഐപിഎല്‍ ടീമുകള്‍ നീക്കങ്ങള്‍ ആരംഭിച്ചതായാണ് പുറത്തുവരുന്ന വിവരം. രാജസ്ഥാന്‍ റോയല്‍സ് വിടാനുള്ള ആഗ്രഹം താരം പ്രകടിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഏതുവിധേനയും താരത്തെ ടീമിലെത്തിക്കാന്‍ ഫ്രാഞ്ചൈസികള്‍ നീങ്ങുന്നത്. പ്ലെയര്‍ ട്രേഡിങ്ങിലൂടെയോ ലേലത്തിലൂടെയോ കൂടുമാറ്റത്തിന് കളമൊരുങ്ങുകയാണ്. ടീമിനൊപ്പം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും തന്നെ റിലീസ് ചെയ്യുകയോ കൈമാറ്റം ചെയ്യുകയോ വേണമെന്ന് ആവശ്യപ്പെട്ട് സഞ്ജു, രാജസ്ഥാന്‍ മാനേജ്‌മെന്റിനെ സമീപിച്ചതായി കഴിഞ്ഞദിവസം ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം ട്രേഡിങ്ങിലൂടെ സഞ്ജുവിനെ തട്ടകത്തിലെത്തിക്കാന്‍ പുതിയ ഓഫര്‍ കൊല്‍ക്കത്ത […]
ലഹരിമുക്ത കേരളത്തിനു വേണ്ടി ഒറ്റക്കെട്ടായി പോരാടും -മന്ത്രി പി എ മുഹമ്മദ് റിയാസ്
തീരദേശ മേഖലയിലെ യുവതക്കുള്ള സൗജന്യ പി എസ് സി പരിശീലന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു ലഹരിമുക്ത കേരളത്തിനുവേണ്ടി ഒറ്റക്കെട്ടായി പോരാടുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. തീരദേശ മേഖലയിലെ യുവതി യുവാക്കൾക്കുള്ള സൗജന്യ പി എസ് സി പരിശീലന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ലഹരിക്കെതിരെ സംസ്ഥാന സർക്കാരിൻ്റെ നേതൃത്വത്തിൽ വൈവിധ്യമാർന്ന ക്യാമ്പയിനുകളാണ് നടക്കുന്നത്. ദിശാബോധമുള്ള യുവജനങ്ങളെ വളർത്തിയെടുക്കുന്നതിലൂടെ ലഹരി ഉപയോഗത്തെ പൂർണ്ണമായി തുടച്ചുനീക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.വിദ്യാഭ്യാസ […]
ഡൽഹിയിലെ ഹുമയൂൺ ശവകുടീരത്തിന്റെ ഒരു ഭാഗം തകർന്നുവീണ് അഞ്ച് പേര്‍ മരിച്ചു
ഡൽഹിയിലെ ഹുമയൂൺ ശവകുടീരത്തിന്റെ സമീപത്തെ ദർഗ്ഗ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണ് അഞ്ച് പേര്‍ മരിച്ചു. കുടങ്ങി കിടന്ന 11 പേരെ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച ഉച്ച തിരിഞ്ഞ് നാലു മണിയോടെയാണ് ദർഗ്ഗ കെട്ടിട ഭാഗം തകർന്നതെന്നാണ് റിപ്പോർട്ട്. വിവരം അറിഞ്ഞ ഉടൻ ഡൽഹി അഗ്നിരക്ഷാ വിഭാഗം അവിടെ എത്തിയതായി അധികൃതർ പറഞ്ഞു. അതേസമയം കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. വിനോദ സഞ്ചാരികൾക്ക് പ്രിയങ്കരമായ ചരിത്ര സ്മാരകമാണ് നിസാമുദ്ദീൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഹുമയൂൺ ടോമ്പ്. 16ാം നൂറ്റാണ്ടിൽ മുഗൾ […]
അവയവം മാറ്റിവെച്ചവർക്ക് സീറോ പ്രോഫിറ്റ് കൗണ്ടറുകള്‍ വഴി മരുന്നുകള്‍ ലഭ്യമാക്കും: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: കാന്‍സര്‍ മരുന്നുകള്‍ പരമാവധി വിലകുറച്ച് നല്‍കാനായി 2024ല്‍ ആരംഭിച്ച കാരുണ്യ സ്പര്‍ശം സീറോ പ്രോഫിറ്റ് കൗണ്ടറുകള്‍ വഴി അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ കഴിഞ്ഞവര്‍ക്കുള്ള മരുന്നുകളും വിലകുറച്ച് നല്‍കുന്നതിന് നടപടി സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന സര്‍ക്കാര്‍ അവയവദാന രംഗത്ത് നിരവധി പദ്ധതികളാണ് നടപ്പാക്കിയിട്ടുള്ളത്. ഇന്‍ഷുറന്‍സ് പരിരക്ഷയോടെ അവയവദാന ശസ്ത്രക്രിയകള്‍ ചെയ്തുകൊടുക്കുന്നു. മരണാനന്തര അവയവദാനം ചെയ്യുന്ന കുടുംബങ്ങളെ ആദരിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വൈകാതെ ഉത്തരവ് പുറത്തിറക്കും. അപ്രതീക്ഷിത ദുരന്തത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടമായി […]
കുവൈത്ത് വിഷമദ്യ ദുരന്തം : 40 ഇന്ത്യാക്കാരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു; ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചു
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന വിഷമദ്യ ദുരന്തത്തെ തുടര്‍ന്ന് 40 ഇന്ത്യാക്കാരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി കുവൈത്തിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. പലരുടേയും നില ഗുരുതരമാണെന്നും അധികൃതര്‍ വ്യക്തമാക്കി .പ്രത്യേക ഹെൽപ്‌ലൈൻ എംബസി ആരംഭിച്ചിട്ടുണ്ട്. സഹായം ആവശ്യപ്പെടുന്നവർ +965–65501587 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് അറിയിച്ചു.വിഷമദ്യം കഴിച്ചതിനെ തുടർന്ന് ഇതുവരെ പതിമൂന്ന് പ്രവാസി തൊഴിലാളികൾ മരിച്ചതായാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട്. അഹ്മദിയ, ഫർവാനിയ ഗവർണറേറ്റുകളിലെ വിവിധ ഭാഗങ്ങളിൽനിന്ന് മദ്യം കഴിച്ചവരാണ് ഫർവാനിയ, അദാൻ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടത്. വിഷമദ്യം കഴിച്ച് […]
ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനവും മിന്നൽ പ്രളയവും; ഒട്ടേറെ പാലങ്ങളും റോഡുകളും ഒലിച്ചുപോയി
ഹിമാചലിൽ മേഘവിസ്ഫോടനവും മിന്നൽ പ്രളയവും. ഷിംല, ലഹൗൾ, സ്പിതി ജില്ലകളിലെ ഒട്ടേറെ പാലങ്ങള്‍ ഒലിച്ചുപോയി. ഇവിടങ്ങളിലെ രണ്ട് ദേശീയപാതകളടക്കം മുന്നൂറോളം റോഡുകൾ അടച്ചു. സത്‌ലജ് നദിക്കു കുറുകെയുള്ള പാലവും മുങ്ങിയതായാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനത്തിനായി സൈന്യം രംഗത്തിറങ്ങി. ഇതുവരെ നാലു പേരെ രക്ഷപ്പെടുത്തിയതായി സൈന്യം അറിയിച്ചു. കനത്ത മഴയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 323 റോഡുകൾ, 70 വൈദ്യുതി വിതരണ ട്രാൻസ്ഫോർമറുകൾ (ഡിടിആർ), 130 ജലവിതരണ പദ്ധതികൾ എന്നിവ തടസ്സപ്പെട്ടു. ഹിമാചൽ പ്രദേശിലെ പൊതു അടിസ്ഥാന സൗകര്യങ്ങളെ മഴ […]
