ദിലീപിനെ നായകനാക്കി പ്രശസ്ത സംവിധായകൻ ഷാജി കൈലാസിൻ്റെ മകൻ ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ പന്ത്രണ്ട് ബുധനാഴ്ച്ച വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങോടെ ആരംഭിച്ചു. (D152)ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത ചടങ്ങിൽ ദിലീപ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ടായിരുന്നു തുടക്കം.പ്രശസ്ത സംവിധായകൻ തരുൺ മൂർത്തി ഫസ്റ്റ് ക്ലാപ്പും നൽകി.ഉർവ്വശി തീയേറ്റേഴ്സ്, &കാക്കാസ്റ്റോറീസ്സിൻ്റെ ബാനറിൽ സന്ധീപ് സേനൻ, അലക്സ്. ഈ കുര്യൻ എന്നിവരാണ് ഈ ചിത്രം […]
മോഹൻലാൽ നായകൻ; ‘പഹൽഗാമു’ മായി മേജർ രവി; കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ തുടക്കം
ഓപ്പറേഷന്‍ സിന്ദൂര്‍, ഓപ്പറേഷന്‍ മഹാദേവ് എന്നീ ശ്രദ്ധേയ സൈനിക മുന്നേറ്റങ്ങള്‍ മുന്‍നിര്‍ത്തി പുതിയ ചിത്രവുമായി സംവിധായകന്‍ മേജര്‍ രവി. പഹല്‍ഗാം എന്ന് പേരിട്ടിരിക്കുന്ന ചിത്രം പ്രസിഡന്‍ഷ്യല്‍ മൂവീസ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അനൂപ് മോഹനാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് പൂജാ ചടങ്ങ് കൊല്ലൂര്‍ ശ്രീ മൂകാംബികാ ക്ഷേത്രത്തില്‍ വെച്ച് നടന്നു. പൂജയ്ക്ക് ശേഷം മേജര്‍ രവി, നിര്‍മാതാവ് അനൂപ് മോഹനില്‍ നിന്ന് സ്‌ക്രിപ്റ്റ് ഏറ്റുവാങ്ങി പ്രൊജക്ടിന് ഔപചാരിക തുടക്കം കുറിച്ചു. മോഹൻലാൽ, ശരത് കുമാർ, പരേഷ് […]
വിസ്മയാമോഹൻലാൽ അഭിനയ രംഗത്ത് “തുടക്കം “എന്ന ചിത്രത്തിന് ആരംഭം കുറിച്ചു
ജൂഡ് ആൻ്റെണി ജോസഫ് സംവിധായകൻ……………………………………വിസ്മയാ മോഹൻലാൽ അഭിനയ രംഗത്തേക്കു കടന്നു വരുന്ന തുടക്കം എന്ന ചിത്രത്തിന് ആരംഭം കുറിച്ചു.ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ഒഫീഷ്യൽ ലോഞ്ചിംഗ് ഒക്ടോബർ മുപ്പത് വ്യാഴാഴ്ച്ച കൊച്ചിയിലെ ക്രൗൺ പ്ലാസാ ഹോട്ടലിൽ നടന്നു അരങ്ങേറി.ചലച്ചിത്ര, സാമൂഹ്യ രംഗങ്ങളിലെ നിരവധി വ്യക്തിത്ത്വങ്ങളുടേയും ബന്ധുമിത്രാദി കളുടേയും, അണിയറ പ്രവർത്തകരുടേയും സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്. ആശിർവ്വാദ് സിനിമാമ്പിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്മോഹൻലാൽ ആദ്യ തിരി തെളിയിച്ചതോടെ യാണ് തുടക്കമായത്.തുടർന്ന് […]
സംസ്കാര സാഹിതിയുടെ പ്രഥമ പ്രൊഫഷണൽ നാടകോത്സവം ഒക്ടോബർ 18 മുതൽ തിരുവനന്തപുരത്ത്മികച്ച നാടകത്തിന് കേരളത്തിലെ ഏറ്റവും വലിയ സമ്മാന തുകയായ 55,555 രൂപയും പുരസ്കാരവും
തിരുവനന്തപുരം: സംസ്കാര സാഹിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ പ്രൊഫഷണൽ നാടകോത്സവവും സാംസ്കാരികോത്സവവും ഒക്ടോബർ 18 മുതൽ 23 വരെ ഭാരത് ഭവനിലെ ‘മണ്ണരങ്ങിൽ’ വെച്ച് നടത്തുന്നു. 33 പ്രൊഫഷണൽ നാടകങ്ങളുടെ എൻട്രികളിൽ നിന്ന് വിദഗ്ദ്ധ സമിതി തെരഞ്ഞെടുത്ത മികച്ച അഞ്ച് നാടകങ്ങളാണ് മൽസരത്തിൽ മാറ്റുരയ്ക്കുന്നത്.ഒന്നാം സ്ഥാനം നേടുന്ന നാടകത്തിന് 55,555 രൂപയും പുരസ്കാരവും സമ്മാനിക്കും. കേരളത്തിലെ ഒരു പ്രൊഫഷണൽ നാടകത്തിന് നൽകുന്ന ഏറ്റവും വലിയ സമ്മാനത്തുക എന്ന പ്രത്യേകതയും ഇതിനുണ്ട്. കൂടാതെ വിവിധയിനങ്ങളിൽ […]
ലോക — ചാപ്റ്റർ വൺ’ 300 കോടി ക്ലബ്ബിൽ ഇടം നേടി;ഒരു മലയാള സിനിമ നേടുന്ന എക്കാലത്തേയും മികച്ച നേട്ടം
‘ലോക — ചാപ്റ്റർ വൺ’ 300 കോടി ക്ലബ്ബിൽ ഇടം നേടി;ഒരു മലയാള സിനിമ നേടുന്ന എക്കാലത്തേയും മികച്ച നേട്ടംമലയാള സിനിമയിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ട് ദുൽഖർ സൽമാൻ്റെ നിർമ്മാണ കമ്പനിയായ വേഫെറർ ഫിലിംസ് നിർമ്മിച്ച ‘ലോക — ചാപ്റ്റർ വൺ’ 300 കോടി ക്ലബ്ബിൽ ഇടം നേടി. മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി 300 കോടി ക്ലബ്ബിൽ എത്തുന്ന ചിത്രമാണിത്. റിലീസ് ചെയ്ത് 45 ദിവസങ്ങൾ കൊണ്ടാണ് ചിത്രത്തിൻ്റെ ആഗോള ഗ്രോസ് കളക്ഷൻ ഈ മാന്ത്രിക […]
രുദ്ര”സിനിമ സോങ് റിലീസ് സൂര്യ കൃഷ്ണ മൂർത്തി നിർവഹിച്ചു.
“രുദ്ര”സിനിമ സോങ് റിലീസ് സൂര്യ കൃഷ്ണ മൂർത്തി നിർവഹിച്ചു. നായിക നിഷി ഗോവിന്ദ്, സംവിധായാകൻ സജീവ് കിളികുലം. ഇത് ഒരു സോഷ്യൽ സബ്ജെക്റ്റ് നൽകുന്ന എല്ലാവർക്കും ഒരുമിച്ചു കാണാൻ കഴിയുന്ന ശാന്തമായ ഒരു മൂവി ആണ്.
ഫെമിനിച്ചി ഫാത്തിമ തിയേറ്ററുകളിലേക്ക്; പുതിയ ട്രെയിലർ എത്തി
ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും എഡിറ്റിംഗും നിർവ്വഹിച്ച ‘ഫെമിനിച്ചി ഫാത്തിമ’യുടെ ട്രെയിലർ പുറത്തിറങ്ങി. നിരവധി അന്താരാഷ്ട്ര-ദേശീയ പുരസ്കാരങ്ങൾ നേടിയ ചിത്രം ഒക്ടോബർ 10-ന് തിയേറ്ററുകളിലെത്തും. സൂപ്പർതാരം ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. എഎഫ്ഡി സിനിമാസുമായി സഹകരിച്ച് സുധീഷ് സ്കറിയയും തമർ കെവിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രധാന പുരസ്കാരങ്ങളും അംഗീകാരങ്ങളുംതിയേറ്ററുകളിലേക്ക് എത്തുന്നതിനു മുൻപ് തന്നെ ‘ഫെമിനിച്ചി ഫാത്തിമ’ ശ്രദ്ധേയമായ നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. IFFK (കേരള രാജ്യാന്തര ചലച്ചിത്രമേള): FIPRESCI – […]
ലോകയുടെ രണ്ടാം ഭാഗത്തിലെ നായകൻ ആര്? വെളിപ്പെടുത്തി തിരക്കഥാകൃത്ത്
ഇപ്പോഴിതാ ചിത്രത്തിൻ്റെ രണ്ടാംഭാഗംപറയുന്നത് ചാത്തൻ്റെ കഥയാവുമെന്ന സൂചന നൽകിയിരിക്കുകയാണ് തിരക്കഥാകൃത്തും നടിയുമായ ശാന്തി ബാലചന്ദ്രൻ. മലയാളത്തിന്റെ വിസ്മയ ചിത്രം ലോക: ചാപ്ടർ 1 : ചന്ദ്ര 200 കോടി ക്ലബ്ബിൽ കഴിഞ്ഞ ദിവസമാണ് സ്ഥാനം പിടിച്ചത്. മലയാളത്തിൽ 200 കോടി ക്ലബ്ബിൽ ഇടംപിടിക്കുന്ന നാലാമത്തെ ചിത്രമാണ് ലോക. 13 ദിവസം കൊണ്ടാണ് ലോക 200 കോടി കളക്ഷനിൽ എത്തിയത്. ദുൽഖർ സൽമാന്റെ വേ ഫെയറർ ഫിലിംസ് നിർമ്മിച്ച് ഡൊമിനിക്ക് അരുൺ രചനയും സംവിധാനവും നിർവ്വഹിച്ച ലോക വിദേശ […]
മൂന്നര വയസിൽ കളരിയിൽ അരങ്ങേറ്റം, ഫൈറ്റിനിടയിലെ അപകടം, കുഞ്ഞിനീലി പറയുന്നു
അച്ഛനാണ് ദുർഗയുടെ ഗുരു. മൂന്നര വയസിൽ കളരിയിൽ അരങ്ങേറിയ ദുർഗ ഇന്ന് കരാട്ടെ, കുങ്ഫു തുടങ്ങിയ മാർഷ്യൽ ആർട്സിൽ കുട്ടിപ്പുലിയാണ്. ലോക ചാപ്റ്റർ വൺ ചന്ദ്രയിൽ വിസ്മയിപ്പിച്ച ഒരു കുട്ടിത്താരമുണ്ട്. തികഞ്ഞ മെയ് വഴക്കത്തോടെ അഭ്യാസപ്രകടനങ്ങൾ കാണിച്ച് നമ്മളെ ഞെട്ടിച്ച, കുഞ്ഞുനീലി എന്ന കഥാപാത്രമായി എത്തിയ തൃശൂർ പുതുരുത്തി സ്വദേശിനി ദുർഗ സി വിനോദ്. മൂന്ന് വയസ് മുതൽ കളരി അഭ്യസിക്കുന്ന ദുർഗയ്ക്ക് കുഞ്ഞിനീലിയെ അവതരിപ്പിക്കുക എന്നത് അനായാസ പ്രക്രിയ ആയിരുന്നു. അച്ഛനാണ് ദുർഗയുടെ ഗുരു. മൂന്നര […]
