Flash Story
ചാലക്കയം പമ്പ റോഡിന്റെ വേഗത്തിലുള്ള നവീകരണം വകുപ്പുകളുടെ മികച്ച ഏകോപനത്തിന്റെ തെളിവെന്ന്മ ന്ത്രി കെ മുരളീധരൻ
ഇന്ത്യ-ശ്രീലങ്ക എൻ.സി.സി സൈക്ലിംഗ് പര്യവേക്ഷണം ‘മൈത്രി സേതു യാത്ര’ തുടങ്ങി
ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴേക്കും അയ്യന്റെ പ്രസാദം വീട്ടിലെത്തും; ഇന്ത്യാ പോസ്റ്റും തിരുവിതാംകൂർ ദേവസ്വം ബോർഡും കൈകോർക്കുന്നു
മുൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി
ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയ്ക്കെതിരെ ഒരു ഗോള്‍ വിജയത്തോടെ തോല്‍വി അറിയാതെ തുടര്‍ച്ചയായി 38 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സ്‌പെയിന്‍ ഇറ്റലിയുടെ ലോക റെക്കോര്‍ഡ് ആണ് മറികടന്നത്.
ഇറാനിൽ കുടുങ്ങിയ അക്ഷയ് ഹരീഷ് ചൊവ്വാഴ്ച നാട്ടിലെത്തും; യാത്രാരേഖകൾ ലഭിച്ചു; കുടുംബത്തെ സന്ദർശിച്ച് മന്ത്രി ബിന്ദു കൃഷ്ണ
ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ക്യാമ്പയിൻ 5.0: പെൻഷൻകാർക്ക് വീട്ടുപടിക്കൽ സേവനവുമായി ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക്
95 ൻ്റെ നിറവിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ: ‘സ്റ്റേഷൻ മഹോത്സവ്’ ആഘോഷിച്ചു
വൈറസുകളെക്കുറിച്ചുള്ള ദേശീയ സമ്മേളനം VIROCON 2026 ഇന്ന് (11-11-2026) തിരുവനന്തപുരത്ത് ആരംഭിക്കും

ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും എഡിറ്റിംഗും നിർവ്വഹിച്ച ‘ഫെമിനിച്ചി ഫാത്തിമ’യുടെ ട്രെയിലർ പുറത്തിറങ്ങി. നിരവധി അന്താരാഷ്ട്ര-ദേശീയ പുരസ്കാരങ്ങൾ നേടിയ ചിത്രം ഒക്ടോബർ 10-ന് തിയേറ്ററുകളിലെത്തും.

സൂപ്പർതാരം ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. എഎഫ്ഡി സിനിമാസുമായി സഹകരിച്ച് സുധീഷ് സ്കറിയയും തമർ കെവിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

പ്രധാന പുരസ്കാരങ്ങളും അംഗീകാരങ്ങളും
തിയേറ്ററുകളിലേക്ക് എത്തുന്നതിനു മുൻപ് തന്നെ ‘ഫെമിനിച്ചി ഫാത്തിമ’ ശ്രദ്ധേയമായ നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.

IFFK (കേരള രാജ്യാന്തര ചലച്ചിത്രമേള): FIPRESCI – മികച്ച അന്താരാഷ്ട്ര ചിത്രം, NETPAC മികച്ച മലയാള ചിത്രം, സ്പെഷ്യൽ ജൂറി അന്താരാഷ്ട്ര ചിത്രം, ഓഡിയൻസ് പോൾ അവാർഡ്
FFSI കെ ആർ മോഹനൻ അവാർഡ്
BIFF-ലെ ഏഷ്യൻ മത്സരം: പ്രത്യേക ജൂറി പരാമർശം
FIPRESCI ഇന്ത്യ 2024: മികച്ച രണ്ടാമത്തെ ചിത്രം
ക്രിട്ടിക്സ് അവാർഡ് 2024: കേരളത്തിലെ മികച്ച ചിത്രം, മികച്ച രണ്ടാമത്തെ നായിക
പത്മരാജൻ അവാർഡ്: മികച്ച സംവിധായകൻ, മികച്ച തിരക്കഥ
ജെസി ഡാനിയേൽ ഫൗണ്ടേഷൻ അവാർഡ്: മികച്ച ചിത്രം, മികച്ച രണ്ടാമത്തെ നടൻ
പ്രേംനസീർ ഫൗണ്ടേഷൻ അവാർഡ്: മികച്ച നടി, മികച്ച തിരക്കഥ
സത്യജിത്ത് റായ് ഫിലിം സൊസൈറ്റി അവാർഡ്: മികച്ച രണ്ടാമത്തെ ചിത്രം
കൂടാതെ, ബിഷ്കെക് ഫിലിം ഫെസ്റ്റിവൽ കിർഗിസ്ഥാൻ, ഇന്തോ-ജർമ്മൻ ഫിലിം ഫെസ്റ്റിവൽ, മെൽബൺ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിലും ചിത്രം പ്രദർശിപ്പിക്കുകയുണ്ടായി.

Back To Top
onwin