മിൽമയുടെ പേരിനോടും ലോഗോയോടും സാമ്യതയുള്ള ഉത്പന്നങ്ങളുടെ വിപണനത്തിൽ ഏർപ്പെട്ട സ്വകാര്യ ഡെയറി സ്ഥാപനത്തിന് കോടതി ഒരു കോടി രൂപ പിഴ ചുമത്തി. മിൽമയുടെ ഡിസൈൻ ദുരുപയോഗം ചെയ്യുകയും വ്യാപാര നിയമങ്ങൾ ലംഘിക്കുകയും ചെയ്തതിനാണ് മിൽന എന്ന സ്ഥാപനത്തിന് തിരുവനന്തപുരം പ്രിൻസിപ്പൽ കൊമേഴ്സ്യൽ കോടതി ഒരു കോടി രൂപ പിഴ ചുമത്തിയത്.മിൽമ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മിൽമയുടേതിന് സമാനമായ ഡിസൈനോ പാക്കിംഗോ ഉപയോഗിച്ച് പാലും പാൽ ഉൽപന്നങ്ങളും വിൽക്കുന്നതിൽ നിന്നും പരസ്യപ്പെടുത്തുന്നതിൽ നിന്നും സ്ഥാപനത്തെ കോടതി വിലക്കി. ഒരു […]
ഹൈവേ യാത്രികർക്കായി നിതിൻ ഗഡ്‍കരിയുടെ വമ്പൻ പ്രഖ്യാപനം; 3000 രൂപക്ക് വാർഷിക ഫാസ്‍ടാഗ്
ഹൈവേയിൽ ടോളിന് പകരം പാസ് ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ. ഹൈവേ യാത്രയില്‍ വാര്‍ഷിക പാസ് ഏർപ്പെടുത്താനാണ് കേന്ദ്ര ഗതാഗത മന്ത്രാലയത്തിൻ്റെ നീക്കം. 3,000 രൂപയുടെ വാര്‍ഷിക ഫാസ്റ്റ് ടാഗ് പാസ് നല്‍കും. പദ്ധതി ഓഗസ്റ്റ് 15 മുതല്‍ പ്രാബല്യത്തില്‍ വരും.കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. ആക്ടിവേഷന്‍ മുതല്‍ ഒരു വര്‍ഷത്തേക്ക് അല്ലെങ്കില്‍ 200 യാത്ര എന്നതാണ് പാസ് കാലാവധി. കാര്‍, ജീപ്പ്, വാന്‍ എന്നീ സ്വകാര്യ വാഹനങ്ങള്‍ക്കും പാസ് നല്‍കും. ഇതിൽ ഏതാണ് […]
തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ
തിരുവനന്തപുരം: കൃത്രിമബുദ്ധി (AI)യുടെയും റോബോട്ടിക്സിന്റെയും ഏറ്റവും നൂതനമായ കണ്ടുപിടുത്തങ്ങൾ പ്രദർശിപ്പിക്കുന്ന ത്രിദിന എക്സിബിഷൻ തിരുവനന്തപുരം ലുലുമാളിൽ സംഘടിപ്പിക്കുന്നു. 2025 ജൂൺ 20, 21, 22 തീയതികളിൽ നടക്കുന്ന എക്സ്പോ, ദൈനംദിന ജീവിതത്തിൽ AI-യുടെയും റോബോട്ടിക്സിന്റെയും പ്രയോഗങ്ങൾ മനസ്സിലാക്കാനുള്ള സുവർണാവസരമാണ്. ലുലുമാളിലെത്തുന്ന സന്ദർശകർക്ക് അത്യാധുനിക റോബോട്ടിക്സ് സാങ്കേതികവിദ്യയുമായി നേരിട്ട് ആശയവിനിമയം നടത്താം. മനുഷ്യസമാന കഴിവുകൾ പ്രദർശിപ്പിക്കുന്ന അത്യാധുനിക ഹ്യൂമനോയിഡ് റോബോട്ടുകൾ, നാൽക്കാലി റോബോട്ടിക്സ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുളള ജിഒ2 റോബോട്ട് ഡോഗ്, എഐ സാങ്കേതിക വിദ്യയിലൂന്നി സ്വന്തമായി ചിത്രങ്ങൾ വരക്കുന്ന […]
പ്ലസ് വൺ പ്രവേശനം – ജൂൺ 18 : വിദ്യാഭ്യാസ ചരിത്രത്തിലെ ഒരു പൊൻതൂവൽ “കൂടെയുണ്ട് കരുത്തേകാൻ”പദ്ധതി
ഇന്ന് നമ്മുടെ പൊതുവിദ്യാലയങ്ങളിൽ 2025-26 അധ്യയന വർഷത്തിലെ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുകയാണ്. സന്തോഷത്തോടും പ്രതീക്ഷയോടും കൂടി പുതിയൊരു അധ്യയന വർഷത്തിലേക്ക് കടക്കുന്ന ഈ വേളയിൽ, എല്ലാ വിദ്യാർത്ഥികൾക്കും ഊഷ്മളമായ സ്വാഗതം ആശംസിക്കുന്നു. ഒപ്പം, അവരെ പിന്തുണയ്ക്കുന്ന മാതാപിതാക്കൾക്കും അധ്യാപകർക്കും എന്റെ അഭിനന്ദനങ്ങൾ. ഈ വർഷത്തെ പ്ലസ് വൺ പ്രവേശനോത്സവത്തിന് ഒരു പ്രത്യേക പ്രാധാന്യമുണ്ട്. കൗമാരത്തിന്റെ പ്രാരംഭ ഘട്ടത്തിലേക്ക് കടക്കുന്ന നമ്മുടെ കുട്ടികളെ, പുതിയ കാലം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ പ്രാപ്തരാക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ […]
ഇറാനിലെയും ഇസ്രയേലിലെയും കേരളീയര്‍ സുരക്ഷിതര്‍ടെഹ്‌റാന്‍, ടെല്‍അവീവ് ഇന്ത്യന്‍ എംബസികളിലും നോര്‍ക്കയിലും ഹെല്‍പ്പ് ഡെസ്‌ക്ക്
ഇറാനിലെയും ഇസ്രയേലിലെയും കേരളീയര്‍ നിലവില്‍ സുരക്ഷിതരാണെന്ന് നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത് കോളശേരി പറഞ്ഞു. മിസൈലാക്രമണങ്ങളില്‍ നിന്നു രക്ഷപ്പെട്ടതിന്റെ വിവരം ഇരുരാജ്യങ്ങളിലെയും കേരളീയര്‍ പങ്കുവച്ചു. ഇസ്രയേലിലെ ടെല്‍അവീവിലും ഇറാനിലെ ടെഹ്‌റാനിലും സാഹചര്യം ഗുരുതരമായി തുടരുകയാണ്. ഇറാനിലെ കെർമാൻ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസിൽ എംബിബിഎസ് പഠിക്കുന്ന 12 കേരളീയ വിദ്യാര്‍ത്ഥികളും, ബിസിനസ് ആവശ്യത്തിനു ടെഹ്റാനിലേയ്ക്ക് പോയ കേരളീയ സംഘവുമാണ് നോര്‍ക്കയുമായി ബന്ധപ്പെട്ടിട്ടുള്ളത്. വിദ്യാർത്ഥികൾ ഇപ്പോൾ അവരുടെ ഡോർമെറ്ററിയിൽ സുരക്ഷിതരാണ്. ഇവരുടെ വിവരങ്ങള്‍ കേന്ദ്രവിദേശകാര്യമന്ത്രാലയം മുഖേന ടെഹാറാനിലെ ഇന്ത്യന്‍ […]
ചങ്ങമ്പുഴ കാവ്യസുധ’ പുസ്തകം കവി മധുസൂദനൻ നായർ പ്രകാശനം ചെയ്തു.
‘ തിരുവനന്തപുരം : പിരപ്പൻകോട് മുരളി സമ്പാദനവും പഠനവും നിർവഹിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘ചങ്ങമ്പുഴ കാവ്യസുധ’ എന്ന പുസ്തകത്തിന്റെ പ്രകാശനം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എൻ. വി. ഹാളിൽ തോന്നയ്ക്കല്‍ ആശാന്‍ സ്മാരകം ചെയര്‍മാന്‍ കവി മധുസൂദനൻ നായർ നിര്‍വഹിച്ചു. ഡോ. എം.ജി. ശശിഭൂഷൻ പുസ്തകം ഏറ്റുവാങ്ങി.കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് ഡയറക്ടർ ഡോ. എം. സത്യന്‍ അധ്യക്ഷനായി. നീറമൺകര എൻ.എസ്.എസ് കോളെജ് അധ്യാപിക ഡോ. ബി. വന്ദന, മാധ്യമപ്രവർത്തകയും വിവർത്തകയുമായ സരിത മോഹനൻ ഭാമ, […]
ആന്റിബയോട്ടിക് പ്രതിരോധ അവബോധ വാരാചരണത്തിന്റെ ജില്ലാതല പ്രവര്‍ത്തന റിപ്പോര്‍ട്ട് പുറത്തിറക്കി ആരോഗ്യ വകുപ്പ്
സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷരതയിലേക്ക് സുപ്രധാന ചുവടുവയ്പ്പ് തിരുവനന്തപുരം: ലോക ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് അവബോധ വാരാചരണത്തിന്റെ ഭാഗമായി ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാനായി സംസ്ഥാന വ്യാപകമായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല റിപ്പോര്‍ട്ട് (ഡബ്ല്യു.എ.എ.ഡബ്ല്യു. 2024) ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പുറത്തിറക്കി. 395 തദ്ദേശ സ്ഥാപനങ്ങളും 734 ആശുപത്രികളും ചേര്‍ന്ന് 2852 വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. 437 സര്‍ക്കാര്‍ ആശുപത്രികള്‍ സ്ഥാപനതല പരിപാടികള്‍ സംഘടിപ്പിച്ചു. കൂടാതെ 404 സ്വകാര്യ ആശുപത്രികള്‍ പങ്കാളികളായി. ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ വഴി […]
ദരിദ്രരുടെ കിട്ടാക്കടങ്ങൾ എഴുതിതള്ളുക :ജൂൺ 24 സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധം.
ദളിത് ആദിവാസി ജനവിഭാഗങ്ങളുടെ കടങ്ങൾ എഴുതിത്തണമെന്നും, കിടപ്പാടങ്ങൾ ജപ്തി ചെയ്യരുതെന്നും ,മൈക്രോ ഫൈനാൻസ് കമ്പനികളുടെ കൊള്ള അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കിളിമാനൂർ പട്ടികജാതി/വർഗ്ഗ വികസന കോർപ്പറേഷൻ ഓഫീസിന് മുമ്പിൽ കഴിഞ്ഞ38 ദിവസമായി നടത്തി വരുന്ന സമരത്തോടുള്ള സർക്കാരിന്റെ കടുത്ത അവഗണനയിൽ പ്രതിഷേധിച്ചു കൊണ്ട്ഈ വരുന്ന ജൂൺ 24-)o തീയതി തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിൽ കൂട്ട ധർണ്ണ നടത്താൻ സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെജില്ലാ കമ്മിറ്റി തീരുമാനിച്ചിരിക്കുകയാണ്. കേരളത്തിലെ വിവിധ ജില്ലകളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ […]
കരമന സ്വദേശികളായ ദമ്പതികൾ ജീവനിടുക്കിയ സംഭവം :
തിരുവനന്തപുരം : കരമന സ്വദേശികളായ ദമ്പതികൾ ജപ്തി ഭീഷണിയെ തുടർന്ന് ജീവനൊടുക്കിയ സംഭവത്തിൽ സമരം വിജയിച്ചു.മരിച്ച ദമ്പതികളുടെ വായ്പ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് വി.എസ്.ഡി.പി പ്രവർത്തകർ ബാങ്കിന് മുന്നിൽ നടത്തിയ സമരമാണ് വിജയിച്ചത്. ദമ്പതികളുടെ വായ്പ എഴുതിത്തള്ളാമെന്ന് എസ്.ബി.ഐ ഉറപ്പ് നൽകി. ഇക്കാര്യം ഇവർ രേഖാമൂലം എഴുതി നൽകി. കോടികളുടെ കടബാധ്യതയെ തുടർന്ന് കരമന കാട്ടാൻവിള സ്വദേശികളായ സതീശനും ബിന്ദുവും ആണ് ജീവനൊടുക്കിയത്. ബിന്ദുവിനെ കഴുത്തറുത്ത നിലയിലും സതീശനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കരാറുകാരനായിരുന്നു സതീശൻ. ഇദ്ദേഹത്തിന് കോടികളുടെ […]
നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി 8 പുതിയ ബസുകള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ 5 നഴ്‌സിംഗ് സ്‌കൂളുകള്‍ക്കും 3 ജെപിഎച്ച്എന്‍ ട്രെയിനിംഗ് സെന്ററുകള്‍ക്കും അനുവദിച്ച ബസുകളുടെ ഫ്‌ളാഗ് ഓഫ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. കേരള നഴ്‌സിംഗ് ആന്റ് മിഡ് വൈവ്‌സ് കൗണ്‍സില്‍ ആരോഗ്യ വകുപ്പിന് കൈമാറിയ 1.83 കോടി രൂപ വിനിയോഗിച്ചാണ് ബസുകള്‍ വാങ്ങിയത്. തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, ഇടുക്കി മുട്ടം, പത്തനംതിട്ട ഇലന്തൂര്‍ എന്നീ നഴ്‌സിംഗ് സ്‌കൂളുകള്‍ക്കും തൈക്കാട് എസ്.സി./എസ്.ടി. ജെപിഎച്ച്എന്‍ ട്രെയിനിംഗ് സെന്റര്‍, പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി ജെപിഎച്ച്എന്‍ ട്രെയിനിംഗ് സെന്റര്‍, കാസര്‍ഗോഡ് […]
