എറണാകുളം തമ്മനത്ത് ജല അതോരിറ്റിയുടെ കുടിവെള്ള ടാങ്ക് തകര്‍ന്നു. ഒരു കോടി 38 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാവുന്ന ടാങ്കാണ് തകര്‍ന്നത്. സമീപത്തെ വീടുകളില്‍ വെള്ളം കയറി. കാലപ്പഴക്കം മൂലമാണ് വാട്ടര്‍ ടാങ്ക് തകര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. ടാങ്കില്‍ ഉണ്ടായിരുന്നത് ഒരു കോടി പത്ത് ലക്ഷം ലിറ്റര്‍ വെള്ളമായിരുന്നുവെന്നാണ് വിവരം. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ വാഹനങ്ങള്‍ക്കും റോഡുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. 50 വര്‍ഷത്തോളം പഴക്കമുള്ള ടാങ്കാണ് തകര്‍ന്നത്. നഗരത്തിലെ പ്രധാന വാട്ടര്‍ ടാങ്കുകളിലൊന്നാണ് തകര്‍ന്നത്. പുലര്‍ച്ചെ 2.30ഓടെയാണ് സംഭവം […]
ബിഗ് ബോസ് മലയാളം സീസൺ 7 വിജയി അനുമോൾ
ബിഗ് ബോസ് മലയാളം സീസൺ 7 വിജയി അനുമോൾ. പിആർ വിവാദം ശക്തമായ സീസണിൽ അതിന്റെ അലയൊലികൾക്കിടയിൽ നിന്നാണ് അനുമോൾ ട്രോഫി ഉയർത്തുന്നത്. കോമണർ എന്ന ടാഗോടെ ബിഗ് ബോസ് ഹൗസിൽ എത്തിയ അനീഷ്, പ്രേക്ഷകരുടെ പ്രിയതാരങ്ങളും പരിചിത മുഖങ്ങളുമായിരുന്നവരെ പിന്നിലാക്കിയാണ് രണ്ടാം സ്ഥാനം പിടിച്ചത്. സീസണിന്റെ തുടക്കം മുതൽ അവസാനം വരെ ഹൗസിൽ ശക്തമായ സാന്നിധ്യം അറിയിച്ച് ഗെയിം കളിച്ച ഷാനവാസ് ആണ് മൂന്നാം സ്ഥാനത്ത്. അവസാന ആഴ്ചകളിലെ പ്രകടനങ്ങളുടെ ബലത്തിൽ വോട്ടിങ്ങിൽ വലിയ മുന്നേറ്റം […]
മിന്നും പ്രകടനവുമായി സംസ്ഥാന പൊതുമേഖല; ആകെ വിറ്റുവരവ് 2440 കോടികഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് പുതുതായി 14 പൊതുമേഖലാ സ്ഥാപനങ്ങൾ കൂടി ലാഭത്തിലായി.
മിന്നും പ്രകടനവുമായി സംസ്ഥാന പൊതുമേഖല; ആകെ വിറ്റുവരവ് 2440 കോടിസംസ്ഥാന വ്യവസായ വകുപ്പിന് കീഴിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 27 ആയി ഉയർന്നു. വ്യവസായ മന്ത്രി പി രാജീവിന്റെ സാന്നിധ്യത്തിൽ ചേർന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ അർധ വാർഷിക അവലോകനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഈ കണക്ക്.ഒക്ടോബറിൽ 27 സ്ഥാപനങ്ങൾ ലാഭത്തിലായി. ഏപ്രിൽ — സെപ്റ്റംബറിൽ 25 സ്ഥാപനങ്ങളാണ് ലാഭത്തിൽ പ്രവർത്തിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് പുതുതായി 14 പൊതുമേഖലാ സ്ഥാപനങ്ങൾ കൂടി ലാഭത്തിലായി […]
ഗണഗീതം കുട്ടികൾ പാടിയതല്ല, പാടിച്ചത്; അവരോട് ഇന്ത്യയുടെ മതേതര മനസാക്ഷി പൊറുക്കില്ല: ബിനോയ് വിശ്വം
കൊച്ചി: പുതിയ ബെംഗളൂരു-കൊച്ചി വന്ദേഭാരതിന്റെ ഉദ്ഘാടനയോട്ടത്തില്‍ ട്രെയിനില്‍ വെച്ച് വിദ്യാര്‍ത്ഥികള്‍ ആര്‍എസ്എസ് ഗണഗീതം ചൊല്ലിയ സംഭവത്തില്‍ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഗണഗീതം കുട്ടികള്‍ പാടിയതല്ലെന്നും അവരെക്കൊണ്ട് ചിലര്‍ പാടിച്ചതാണെന്നും ബിനോയ് വിശ്വം. അതാരാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇന്ത്യയുടെ മതേതര മനസാക്ഷിക്ക് അവരോട് പൊറുക്കാന്‍ കഴിയില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.ഇത് കുട്ടികള്‍ പാടിയതല്ല, പാടിപ്പിച്ചതാണ്. പാടിപ്പിച്ചവരെ എല്ലാവര്‍ക്കുമറിയാം. അവരാദ്യം പറഞ്ഞത് ദേശീയ പതാക മൂവര്‍ണക്കൊടിയല്ല, പകരം വേണ്ടത് കാവിക്കൊടിയാണെന്ന്. സ്വാതന്ത്ര്യം കിട്ടിയതിന്റെ അടുത്ത ദിവസം തന്നെ […]
കേരളത്തിൽ നിന്നുള്ള അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ നാളെ മുതൽ സര്‍വീസ് നിര്‍ത്തിവെക്കുന്നു.
കൊച്ചി: കേരളത്തിൽ നിന്നുള്ള അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ നാളെ മുതൽ സര്‍വീസ് നിര്‍ത്തിവെയ്ക്കുന്നു. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ അന്യായ നികുതിയിൽ പ്രതിഷേധിച്ചാണ് കോണ്‍ട്രാക്ട് കാരിയേജ് ബസ് സര്‍വീസുകള്‍ നാളെ മുതൽ ബസ് സര്‍വീസ് നിര്‍ത്തിവെച്ച് പ്രതിഷേധിക്കുന്നത്. കേരളത്തിൽ നിന്നും ബെംഗളൂരുവിലേക്കും ചെന്നൈയിലേക്കുമടക്കം സര്‍വീസ് നടത്തുന്ന സ്ലീപ്പര്‍, സെമി സ്ലീപ്പര്‍ ലക്ഷ്വറി ബസുകളാണ് സര്‍വീസ് നിര്‍ത്തിവെക്കുന്നത്.അഖിലേന്ത്യ പെര്‍മിറ്റുണ്ടായിട്ടും തമിഴ്നാട്ടിലും കര്‍ണാടകയിലുമടക്കം അന്യായമായ നികുതി ചുമത്തുകയാണെന്നാണ് ആരോപണം. അന്യായമായി വാഹനം പിടിച്ചെടുത്ത് പിഴയീടാക്കുകയാണെന്നും ഇവര്‍ പറയുന്നു. ബസ് സര്‍വീസ് […]
ചെറുമഴ മതി പെരുങ്കടവിളയിൽ പലയിടത്തും വെള്ളം പൊങ്ങും
നെയ്യാറ്റിൻകര: അശാസ്ത്രീയമായ ഓട നിർമ്മാണവും റോഡ് നിർമ്മാണവും കാരണം പെരുങ്കടവിളയിൽ ചെറു മഴയത്ത് പോലും പല ഭാഗങ്ങളിലും വെള്ളക്കെട്ട് ദുരിതം. ഇന്നലെ പെയ്ത മഴയിൽ പെരുങ്കടവിള ആശുപത്രി കവലയിൽ പഴമല റോഡ് തിരിയുന്ന ഭാഗത്ത് വലിയ വെള്ളക്കെട്ടാണ് അനുഭവപ്പെട്ടത്. ഇതു കാരണം സമീപത്തെ വീടുകൾ വെള്ളം കയറുമെന്ന മീഷണിയിലായി. അടുത്തിടെ നവീകരണത്തിൻ്റെ ആദ്യഘട്ടം പുർത്തിയായ അമരവിള ആര്യൻകോട് ഹൈടെക് റോഡിലാണ് വെള്ളം നിറഞ്ഞത്. തെള്ളുക്കുഴി മേൽക്കോണം പുനയൽക്കോണം തുടങ്ങി ഒരു കിലോമീറ്ററോളം ചുറ്റളവ് വരുന്ന പ്രദേശത്തെ മഴവെള്ളം […]
മോഹൻലാൽ നായകൻ; ‘പഹൽഗാമു’ മായി മേജർ രവി; കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ തുടക്കം
ഓപ്പറേഷന്‍ സിന്ദൂര്‍, ഓപ്പറേഷന്‍ മഹാദേവ് എന്നീ ശ്രദ്ധേയ സൈനിക മുന്നേറ്റങ്ങള്‍ മുന്‍നിര്‍ത്തി പുതിയ ചിത്രവുമായി സംവിധായകന്‍ മേജര്‍ രവി. പഹല്‍ഗാം എന്ന് പേരിട്ടിരിക്കുന്ന ചിത്രം പ്രസിഡന്‍ഷ്യല്‍ മൂവീസ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അനൂപ് മോഹനാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് പൂജാ ചടങ്ങ് കൊല്ലൂര്‍ ശ്രീ മൂകാംബികാ ക്ഷേത്രത്തില്‍ വെച്ച് നടന്നു. പൂജയ്ക്ക് ശേഷം മേജര്‍ രവി, നിര്‍മാതാവ് അനൂപ് മോഹനില്‍ നിന്ന് സ്‌ക്രിപ്റ്റ് ഏറ്റുവാങ്ങി പ്രൊജക്ടിന് ഔപചാരിക തുടക്കം കുറിച്ചു. മോഹൻലാൽ, ശരത് കുമാർ, പരേഷ് […]
പ്രസവത്തെ തുടർന്ന് യുവതി മരിച്ചു; തിരുവനന്തപുരം SAT ആശുപത്രിയ്ക്കെതിരെ പരാതി; ചികിത്സാ പിഴവെന്ന് ആരോപണം
തിരുവനന്തപുരം SAT ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചതിൽ ആരോപണവുമായി കുടുംബം. കരിക്കകം സ്വദേശി ശിവപ്രിയയാണ് ചികിത്സയിലിരിക്കെ ഇന്ന് മരിച്ചത്. ആശുപത്രിയിൽ നിന്ന് അണുബാധയേറ്റതാണ് ശിവപ്രിയയുടെ മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ശിവപ്രിയയ്ക്ക് സാധ്യമായ എല്ലാ ചികിത്സയും നൽകിയെന്നാണ് ആശുപത്രിയുടെ വിശദീകരണം. പിഴവുണ്ടായിട്ടില്ലെന്ന് എസ് എ ടി ആശുപത്രി പറയുന്നത്. കഴിഞ്ഞ മാസം 26നാണ് എസ്എടിയിൽ യുവതിയെ പ്രവേശിപ്പിച്ചത്. പ്രസവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാൽ വീട്ടിൽ എത്തിയ ശേഷം ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയായിരുന്നു. തിരികെ എസ്എടി […]
കുട്ടികൾ ഗണഗീതം പാടിയതിൽ തെറ്റില്ല; ആർ എസ് എസ് പാടുന്ന വന്ദേമാതരം പാർലമെന്റിൽ പാടുന്നില്ലേ?’ ന്യായീകരിച്ച് ജോർജ് കുര്യൻ
ആർഎസ്എസ് ഗണഗീതം സ്കൂൾ വിദ്യാർത്ഥികൾ പാടിയതിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ദേശഭക്തിയാണ് ഗാനത്തിന്റെ ആശയം. ഗാനത്തിന്റെ ഒരു വാക്കിൽ പോലും ആർ എസ് എസിനെ പരാമർശിക്കുന്നില്ലെെന്നും മന്ത്രി ജോർജ് കുര്യൻ പറഞ്ഞു. ബിജെപി എല്ലാ വേദികളിലും ഇത് ആലപിക്കണമെന്നും കേന്ദ്ര മന്ത്രി ആഹ്വാനം ചെയ്തു. വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സിപിഐഎം ശ്രമമാണിതെന്ന് ജോർജ് കുര്യൻ കുറ്റപ്പെടുത്തി. ഗാനത്തിന്റെ ഒരു വാക്കിൽ പോലും ആർ എസ് എസിനെ പരാമർശിക്കുന്നില്ല. കുട്ടികൾ ഇത് പാടിയതിൽ തെറ്റില്ലെന്നും ആർ […]
“എന്തിനു വേണ്ടിയാണ് ഡോക്ടർമാരെ രക്ഷിക്കാൻ ശ്രമിക്കുന്നത്?” വേണുവിന്റെ ഭാര്യ
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ ലഭിക്കാതെ കൊല്ലം പന്മന സ്വദേശി വേണു മരിച്ച സംഭവത്തിൽ ചികിത്സ നിഷേധം ഉണ്ടായെന്ന് ആവർത്തിച്ച് വേണുവിൻ്റെ ഭാര്യ സിന്ധു. അന്വേഷണത്തിന്റെ ഭാഗമായി ഒരാളും തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്ന് സിന്ധു പറഞ്ഞു. വേണു പറഞ്ഞ പോലെ നായ്ക്കളെ കാണുന്നതുപോലെയാണ് സർക്കാർ തങ്ങളെ കാണുന്നത്. എന്തേലും പറഞ്ഞിരുന്നുവെങ്കിൽ എവിടെയെങ്കിലും കൊണ്ടുപോയി രക്ഷപ്പെടുത്തിയേനെയെന്നും സിന്ധു പറഞ്ഞു. ആകെയുള്ള കൂട്ടാണ് നഷ്ടപ്പെട്ടത്. ഒരു മനുഷ്യത്വം കാണിക്കാമായിരുന്നു അതും ഉണ്ടായില്ലെന്നും എന്തിനു വേണ്ടിയാണ് ഡോക്ടർമാരെ രക്ഷിക്കാൻ ശ്രമിക്കുന്നതെന്നും സിന്ധു ചോദിക്കുന്നു. […]
