തിരുവനന്തപുരം ,: സ്ത്രീ സംരംഭക ശൃംഖല (WEN) സഹകരണം, മെൻ്റർഷിപ്പ്, പങ്കിട്ട അവസരങ്ങൾ എന്നിവയിലൂടെ ബിസിനസിൽ സ്ത്രീകളെ ശാക്തീകരിക്കുന്നതിനും ബന്ധിപ്പിക്കുന്നതിനുമായി സമർപ്പിച്ചിരിക്കുന്ന ഒരു ദേശീയ പ്ലാറ്റ്‌ഫോമാണ്. WEN. കേരളത്തിലുടനീളമുള്ള സജീവ ചാപ്റ്ററുകളും കോയമ്പത്തൂരിൽ പുതുതായി ആരംഭിച്ച ചാപ്റ്ററും ഉപയോഗിച്ച്, WEN വനിതാ സംരംഭകർക്ക് അവരുടെ സംരംഭകത്വ യാത്രകളിൽ പരസ്പരം പഠിക്കാനും വളരാനും പിന്തുണയ്ക്കാനും ഇടം നൽകുന്നു. . GG ഹോസ്പിറ്റൽ സ്‌പോൺസർ ചെയ്യുന്ന ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന WEN ബസാർ 2025, SBI, KSIDC, കാനറ […]
തിരുവല്ല കവിത കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം ശിക്ഷ; അഞ്ച് ലക്ഷം രൂപ പിഴ
തിരുവല്ല കവിത കൊലക്കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. പ്രതി അഞ്ച് ലക്ഷം രൂപ പിഴയൊടുക്കണമെന്നും പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി വിധിച്ചു. പ്രണയം നിരസിച്ചതിനാണ് നടുറോഡില്‍ വച്ച് പ്രതി അജിന്‍ റെജി മാത്യു യുവതിയെ കൊലപ്പെടുത്തിയത്. പ്രതിയായ അജിന്‍ റെജി മാത്യു കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം വിധിച്ചിരുന്നു. തടഞ്ഞുവെക്കല്‍, കൊലപാതകം എന്നിവ തെളിഞ്ഞെന്നാണ് കോടതി വിധിച്ചത്. പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണമെന്നാണ് കവിതയുടെ കുടുംബത്തിന്റെ ആവശ്യം. 2019 മാര്‍ച്ച് 12നായിരുന്നു കേസിനാസ്പദമായ സംഭവം. സഹപാഠിയായിരുന്ന പത്തനംതിട്ട […]
പുതിയ ഇൻഡസ്ട്രിയൽ ലോജിസ്‌റ്റിക്‌സ് പാർക്ക് കൊച്ചിയിൽ
തിരുവനന്തപുരം: കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള വ്യവസായ റിയൽ എസ്റ്റേറ്റ് കമ്പനിയായ പാനറ്റോണിയും കേരളത്തിലെ പ്രമുഖ വ്യവസായ സ്ഥാപനമായ എടയാർ സിങ്ക് ലിമിറ്റഡും ചേർന്ന് കൊച്ചിയിലെ എടയാർ ഇൻഡസ്ട്രിയൽ ഏരിയയിൽ 800 കോ ടി രൂപ മുതൽ മുടക്കുള്ള ഗ്രേഡ് എ പ്ലസ് മൾട്ടി ക്ലയൻ്റ് ഇൻഡസ്ട്രിയൽ ആൻഡ് ലോജിസ്റ്റിക് സ് പാർക്ക് വികസിപ്പിക്കാൻ ധാരണയായി കെഎൽഐസി (കേരള ലോജിസ്‌റ്റിക്‌സ് ആൻഡ് ഇൻഡസ്ട്രിയൽ സിറ്റി) എന്ന എടയാർ സിങ്ക് ലിമിറ്റഡിന്റെ നവീകരണ ദൗത്യത്തിലൂടെയാണ് പാനറ്റോണിയുടെ കേരളത്തിലെ ആദ്യത്തെ […]
കേരളത്തെ ഒരു ഫുഡ് ഡെസ്റ്റിനേഷന്‍ ആക്കുക ലക്ഷ്യം : മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം ഫുഡ് സ്ട്രീറ്റ് ഹബ്ബ് യാഥാര്‍ത്ഥ്യമായി തിരുവനന്തപുരം: മോഡേണൈസേഷന്‍ ഓഫ് ഫുഡ് സ്ട്രീറ്റ്‌സ് പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സജ്ജമാക്കിയ തിരുവനന്തപുരം ശംഖുമുഖത്തെ ഫുഡ് സ്ട്രീറ്റ് ഹബ്ബിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ശംഖുമുഖം ബീച്ച് സൗന്ദര്യവത്ക്കരണത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. കേരളത്തെ ഒരു ഫുഡ് ഡെസ്റ്റിനേഷന്‍ ആക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അതില്‍ സുരക്ഷിത ഭക്ഷണം […]
കലാലയ സർഗാത്മകതയിൽ നിന്ന് കോടതി വ്യവഹാരങ്ങളുടെ കേന്ദ്രമായി ജെഎൻയു മാറുന്നു
വ്യക്തമായ രാഷ്ട്രീയ അവബോധം എക്കാലത്തും പുലർത്തിയിരുന്ന ജെഎൻയു കാമ്പസ് രാജ്യത്ത് തന്നെ പല നിർണായക മാറ്റങ്ങൾക്കും വേദി കൂടിയായിരുന്നു. എന്നാൽ ഇന്ന് കലാലയം കോടതി വ്യവഹാരങ്ങളുടെ കേന്ദ്രമായി മാറിWeb DeskWeb DeskNov 5, 2025 – 13:410 കലാലയ സർഗാത്മകതയിൽ നിന്ന് കോടതി വ്യവഹാരങ്ങളുടെ കേന്ദ്രമായി ജെഎൻയു മാറുന്നുരാജ്യത്ത് എക്കാലത്തും മുൻപന്തിയിലുള്ള സർവകലാശാലകളിൽ ഒന്നാണ് ജെഎൻയുവെന്ന് ചുരുക്കപേരിൽ അറിയപ്പെടുന്ന ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി. ഒരു കലാലയത്തിനപ്പുറം സർഗാത്മകതയുടെയും പ്രതിഭകളുടെയും സംഗമ വേദികൂടിയായിരുന്നു ജെഎൻയു. പലപ്പോഴും ജെഎൻയുവിലെ സമരങ്ങൾ […]
പി.എൻ.ഗണേശ്വരൻ പോറ്റി തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി
പി.എൻ.ഗണേശ്വരൻ പോറ്റിയെ തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറിയായി നിയമിച്ചു. ആലപ്പുഴ,കുട്ടനാട്, കൊടുപ്പുന്ന സ്വദേശിയാണ്. ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ (ഇൻസ്പെക്ഷൻ), ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ (ഹൈക്കോർട്ട് ഓഡിറ്റ്), അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആലുവ ദേവസ്വം, ദേവസ്വം വിജിലൻസ് ഓഫീസർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ആലപ്പുഴ എസ്.ഡി.കോളേജിൽ നിന്ന് ബോട്ടണിയിൽ ബിരുദം നേടിയിട്ടുണ്ട്.
നവകേരള നിർമ്മിതിയിലെ മികച്ച പങ്കാളിയായി കിഫ്ബിയെ മുന്നോട്ട് കൊണ്ടുപോകണം: മുഖ്യമന്ത്രി പിണറായി വിജയൻ
നവകേരള നിർമ്മിതിയിലെ ഏറ്റവും വലിയ ഒരു പങ്കാളിയായി കിഫ്ബിയെ മുന്നോട്ട് കൊണ്ടുപോകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് നിർണായക പങ്കുവഹിക്കുന്ന കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) രജതജൂബിലി ആഘോഷങ്ങൾ നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ധനകാര്യവകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ ചടങ്ങിൽ അധ്യക്ഷനായി.നവോത്ഥാന പ്രസ്ഥാനം കേരളത്തിലേതിനേക്കാൾ ശക്തമായി മറ്റു പല സംസ്ഥാനങ്ങളിലും ഉണ്ടായിരുന്നു. ആ സംസ്ഥാനങ്ങളിൽ ജാതീയമായ ഉച്ചനീചത്വവും മറ്റുതരത്തിലുള്ള വേർതിരിവുകളും എല്ലാം ശക്തമായി തുടരുകയാണ്. […]
ഉജ്ജ്വലബാല്യം പുരസ്‌കാരം 2024 പ്രഖ്യാപിച്ചു
തിരുവനന്തപുരം: വ്യത്യസ്ത മേഖലകളില്‍ അനിതര സാധാരണമായ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനും, പ്രചോദനം നല്‍കുന്നതിനുമായി സംസ്ഥാന തലത്തില്‍ വനിത ശിശു വികസന വകുപ്പ് നല്‍കുന്ന ‘ഉജ്ജ്വലബാല്യം പുരസ്‌കാരം’ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി മേഖല, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്പ നിര്‍മ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളെയും, ഭിന്നശേഷി കുട്ടികളെയും കൂടി പ്രത്യേക […]
ചരിത്ര നേട്ടവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്
സര്‍ക്കാര്‍ മേഖലയില്‍ ആദ്യം: മൈക്ര എ.വി. ലീഡ്‌ലെസ് പേസ്‌മേക്കര്‍ ചികിത്സ വിജയകരം തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, കാര്‍ഡിയോളജി വിഭാഗത്തില്‍ മൈക്ര എ.വി ലീഡ്‌ലെസ് പേസ്‌മേക്കര്‍ ചികിത്സ വിജയകരം. താക്കോല്‍ ദ്വാര ശസ്ത്രക്രിയയിലൂടെ മൈക്ര എ.വി. ലീഡ്‌ലെസ് പേസ്‌മേക്കര്‍ ചികിത്സ നടത്തിയ ആദ്യത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജായി മാറിയിരിക്കുകയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. അഞ്ചല്‍ സ്വദേശിയായ 74 വയസുള്ള രോഗിയിലാണ് ഈ ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കിയത്. മികച്ച ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീം […]
ആറു ജില്ലാ കേന്ദ്രങ്ങളിൽ പ്രത്യേക ക്രിസ്മസ് ഫെയറുകൾ സംഘടിപ്പിക്കും : ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ
സപ്ലൈകോയുടെ 50-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പുതിയ ഒട്ടേറെ പദ്ധതികളും വാഗ്ദാനങ്ങളും നവംബർ 1 മുതൽ പ്രാബല്യത്തിൽ വന്ന ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. എല്ലാ നിയോജകമണ്ഡലങ്ങളിലും എത്തുന്ന വിധത്തിൽ സഞ്ചരിക്കുന്ന സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ നവംബർ ഒന്നു മുതൽ പ്രവർത്തനമാരംഭിച്ചു. സഞ്ചരിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകളുടെ സംസ്ഥാനതല ഫ്ലാഗ് ഓഫ് നവംബര്‍ 1 ന് തിരുവനന്തപുരത്ത് നടന്നു. സബ്സിഡി സാധനങ്ങളും ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങളും സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകളിൽ ലഭ്യമാകും. കാർഡൊന്നിന് നിലവില്‍ 319 രൂപ […]
