Flash Story
ഇന്ന് തൃകാർത്തിക
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസിൽ പരാതി നൽകിയ യുവതിയുടെ വിശദാംശങ്ങൾ പൊലീസിന് ലഭിച്ചു;മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
ഡിസംബർ 4 നാവികസേന ദിനം :
ബ്ലൂ  എക്കോണമിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിൽ  നാവികസേനയുടെ പങ്ക് നിർണായകം: രാഷ്ട്രപതി.
വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ അതത് ജില്ലകളിൽ പൊതു അവധി ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം
രാഹുല്‍ മാങ്കൂട്ടത്തില്‍ രക്ഷപ്പെട്ടത് നടിയുടെ കാറില്‍ തന്നെ: യുവനടിയെ ഉടന്‍ ചോദ്യംചെയ്യും
രാഷ്ട്രപതിയുടെ സന്ദർശനം: നഗരത്തിൽ ഗതാഗത നിയന്ത്രണം
നാശം വിതച്ച് ദിത്വ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ 334 മരണം, തമിഴ്നാട്ടിലും ആന്ധ്രയിലും ശക്തമായ മഴ തുടരുന്നു
Naval Day Operation DemoOn 03rd December 2025At Shanghumukham Beach

യുഡിഎഫ് ട്രാൻസ്‌വുമൺ അരുണിമ എം. കുറുപ്പിന് മത്സരിക്കാം, നാമനിർദേശ പത്രിക സ്വീകരിച്ചു

യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ട്രാൻസ്‌വുമൺ അരുണിമ എം. കുറുപ്പിന്റെ സ്ഥാനാർത്ഥിത്വം അംഗീകരിച്ചു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് വയലാർ ഡിവിഷനിലേക്കാണ് അരുണിമ മത്സരിക്കുന്നത്. സൂക്ഷ്മപരിശോധനയിൽ നാമനിർദേശ പത്രിക സ്വീകരിച്ചതോടെ ഇതുമായി ബന്ധപ്പെട്ടുണ്ടായിരുന്ന എല്ലാ ആശങ്കകളും അനിശ്ചിതത്വങ്ങളും നീങ്ങി. ഇതോടെ അരുണിമയ്ക്ക് നിയമപരമായി മത്സരരംഗത്ത് തുടരാം. അരുണിമയുടെ വോട്ടർ ഐഡി ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകളിൽ ‘സ്ത്രീ’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാൽ, വനിതാ സംവരണ സീറ്റായ വയലാർ ഡിവിഷനിൽ മത്സരിക്കുന്നതിന് നിയമപരമായി യാതൊരു തടസ്സവുമില്ലെന്ന് വരണാധികാരികൾ സ്ഥിരീകരിച്ചു. പത്രിക സൂക്ഷ്മപരിശോധനയിൽ ആരും […]

ശബരിമലയില്‍ സുരക്ഷ ഒരുക്കാന്‍ ആര്‍.എ.എഫും

മുൻ വർഷങ്ങളിലേതുപോലെ ശബരിമലയില്‍ സുരക്ഷ ഒരുക്കി റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് (ആര്‍.എ.എഫ്) സംഘവും. കൊല്ലം സ്വദേശിയായ ഡെപ്യൂട്ടി കമാന്‍ഡര്‍ ബിജുറാമിന്റെ നേതൃത്വത്തില്‍ 140 പേരടങ്ങുന്ന സംഘമാണ് സന്നിധാനത്ത് ശനിയാഴ്ച ചുമതലയേറ്റത്. കേന്ദ്ര സേനയായ സി.ആര്‍.പി.എഫിന്റെ കോയമ്പത്തൂര്‍ ബേസ് ക്യാമ്പില്‍ നിന്നുള്ള സംഘമാണ് ശബരിമലയില്‍ എത്തിയത്. സന്നിധാനത്തും മരക്കൂട്ടത്തുമാണ് നിലവില്‍ ഇവരുടെ സേവനം. മൂന്ന് ഷിഫ്റ്റുകളായാണ് പ്രവര്‍ത്തനം. ഒരു ഷിഫ്റ്റില്‍ 32 പേരാണ് ഉണ്ടാവുക. അതിന് പുറമേ അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനായി 10 പേരടങ്ങുന്ന ക്വിക്ക് റെസ്‌പോണ്‍സ് ടീമും […]

ഇന്ത്യൻ റെയിൽവേയുടെ പ്രത്യേക പുതുവർഷ വിനോദസഞ്ചാര യാത്രാ ട്രെയിൻ ഡിസംബർ 27-ന്; ഒമ്പത് ദിവസ യാത്രയിൽ രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ അവസരം

ഇന്ത്യൻ റെയിൽവെയുടെ ഭാരത് ഗൗരവ് ട്രെയിനിന് കീഴിലുള്ള സൗത്ത് സ്റ്റാർ റെയിൽ രാജ്യത്തെ സ്വകാര്യ മേഖലയിലെ ആദ്യ സേവന ദാതാവായ ടൂർ ടൈംസുമായി സഹകരിച്ച് പുതുവർഷ സ്പെഷ്യൽ ട്രെയിൻ യാത്ര സംഘടിപ്പിക്കുന്നു. രാജ്യത്തെ പ്രമുഖ വിനോദസഞ്ചാര-സാംസ്കാരിക കേന്ദ്രങ്ങൾ സന്ദർശിക്കുന്ന മ്പത് ദിവസം നീളുന്ന യാത്ര ഡിസംബർ 27-ന് പുറപ്പെടും. യാത്രയുടെ ഭാഗമായി ഗോവ, മുംബൈ, അജന്താ-എല്ലോറ, ലോണവാല ഉൾപ്പെടുന്ന രാജ്യത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കും. തിരുവനന്തപുരം, കൊല്ലം, കായംകുളം, കോട്ടയം, എറണാകുളം ടൗൺ, തൃശ്ശൂർ, ഷൊർണൂർ, […]

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറുവർഷം കൂടുമ്പോൾ നടക്കുന്ന മുറജപം രണ്ടാം ദിവസം :

‘‘ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറുവർഷം കൂടുമ്പോൾ നടക്കുന്ന മുറജപം 2-ാം ദിവസമായ 21.11.2025ൽ തന്ത്രി തരണനെല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽ വിശേഷാൽ പുഷ്‌പാഞ്ജജലിയും, പ്രത്യേക പൂജകളും, നിവേദ്യങ്ങളും നടത്തുകയും തുടർന്ന് പണ്ഡ‌ിതന്മാർ വേദ ചെറുചുറ്റിനുള്ളിലും സൂക്തജപം എന്നിവപാരായണം നടത്തി. ശ്രീലകത്ത് തന്ത്രിമാർ വേദജപം നടത്തി. വേദഘോഷങ്ങളാൽ ക്ഷേത്രപരിസരം മുഖരിതമായിരുന്നു. മറ്റു തന്ത്രിമാരായ പ്രദീപ് നമ്പൂതിരിപ്പാട്, സതീശൻ നമ്പൂതിരിപ്പാട്, സജി നമ്പൂതിരിപ്പാട്, എന്നിവർ സ്വാമിക്ക് പ്രത്യേക പുഷ്പജ്ഞാലി നടത്തി.വലിയലങ്കാരവും, എല്ലാ ക്ഷേത്രനടയിൽ മാലകെട്ടി അലങ്കാരവും ഉണ്ടായിരുന്നു. രാവിലെ 07.30 മണിക്ക് […]

തിരുവനന്തപുരത്ത് എക്സൈസിൻ്റെ മയക്കുമരുന്ന് വേട്ട.

തിരുവനന്തപുരത്ത് എക്സൈസിൻ്റെ മയക്കുമരുന്ന് വേട്ട. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡാണ് പരിശോധന നടത്തിയത്.തിരുമല സ്വദേശി മിഥുൻ വില്യംസ് പിടിയിൽ. കാറിൽ കടത്തിക്കൊണ്ട് വന്ന മയക്കുമരുന്നാണ് പിടി കൂടിയത്. 40 ഗ്രാം MDMA, 2 ഗ്രാംകോക്കൈൻ , 25 ഗ്രാം കഞ്ചാവ്‌ എന്നിവ പിടിച്ചെടുത്തു. എക്‌സൈസ് ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായ പരിശോധനയിലാണ് പിടികൂടിയത്. വാണിജ്യ അടിസ്ഥാനത്തിലുള്ള മയക്കുമരുന്നാണ് പിടികൂടിയത് അതേസമയം ചാക്കയിൽ നിന്നും സ്കൂട്ടറിൽ കടത്തിക്കൊണ്ട് മയക്കുമരുതമായി യുവാവ് പിടിയിൽ. വെട്ടുകാട് കണ്ണാംതുറ […]

ശബരിമലയിൽ തിരക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ട് നാളെ പമ്പയിൽ ദേവസ്വം മന്ത്രി വി എൻ വശവന്റെ അധ്യക്ഷതയിൽ പ്രത്യേക യോഗം.

ശബരിമലയിൽ തിരക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ട് നാളെ പമ്പയിൽ പ്രത്യേക യോഗം. ദേവസ്വം മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിലാണ് പ്രത്യേകം യോഗം ചേരുന്നത്. സ്പോട്ട് ബുക്കിങ്ങിൽ നിയന്ത്രണം കൊണ്ടുവന്നതോടെ ശബരിമല സന്നിധാനത്ത് തിരക്ക് നിയന്ത്രണ വിധേയമാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ ഉള്ളതിനാൽ യോഗത്തിന് അനുമതി നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. പോലീസ്, റവന്യൂ ഉൾപ്പെടെ വിവിധ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. ഭക്തർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ, തിരക്ക് നിയന്ത്രിക്കാനുള്ള പുതിയ മാർഗ്ഗങ്ങൾ എന്നിവയെല്ലാം […]

ദുബായിൽ ഇന്ത്യൻ യുദ്ധവിമാനം തേജസ് തകർന്നുവീണുണ്ടായ അപകടത്തിൽ പൈലറ്റിന് വീരമൃത്യു.

ദുബായിൽ ഇന്ത്യൻ യുദ്ധവിമാനം തേജസ് തകർന്നുവീണുണ്ടായ അപകടത്തിൽ പൈലറ്റിന് വീരമൃത്യു. വ്യോമസേന പൈലറ്റിന്റെ മരണം സ്ഥിരീകരിച്ചു. പൈലറ്റിന്റെ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിൽ വ്യോമ സേന ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. എയർഷോക്കിടെ ആണ് അപകടം. അൽ മക്തൂം വിമാനത്താവളത്തിനടുത്ത് ദുബായ് സമയം 2:10നാണ് അപകടമുണ്ടായത്. അപകടത്തിന് കാരണം വ്യക്തമായിട്ടില്ല. അപകടത്തിന് പിന്നാലെ എയർഷോ നിർത്തിവെച്ചു. ഏരിയൽ ഷോ നടക്കുന്നതിനിടെയാണ് അപകടം നടന്നത്. ഏരിയൽ ഷോയ്ക്കിടെ വിമാനം പറക്കുന്നതിനിടെ തന്നെ പുക ഉയരുകയും നിലംപതിക്കുകയുമായിരുന്നു. പൈലറ്റിന് ഇജക്ട് ചെയയ്യാൻ കഴിഞ്ഞിരുന്നില്ല. […]

തിയറ്ററുകളിൽ ആവേശമായി കയ്യടി നേടി ‘വിലായത്ത് ബുദ്ധ’

ചില വാശികൾ തീരുമാനങ്ങൾ അതാർക്കും വേണ്ടി എളുപ്പത്തിൽ മാറ്റാനാകില്ല, അതുപോലൊരു കടുപ്പമുള്ള തീരുമാനവും, വിലായത്ത് ബുദ്ധ എന്ന മറയൂരിലെ ചന്ദന മരത്തിന് വേണ്ടി ഒരു ഗുരുവും ശിഷ്യനും തമ്മിലെ പോരാട്ടവും ത്രിലിംഗ് മാസ് നിമിഷങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ‘വിലായത്ത് ബുദ്ധ’ എന്ന സിനിമ. ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ പ്രിത്വിരാജ് നായകനായ ചിത്രം ബന്ധങ്ങളുടെ അടുപ്പവും, സമൂഹത്തിൽ മാറ്റി നിർത്തപ്പെടുന്നതിന്റെ ബുദ്ധിമുട്ടുകളും സംസാരിക്കുന്ന ഇമോഷണൽ ആക്‌ഷൻ ഡ്രാമ സിനിമയാണ്. തിയേറ്ററിൽ പിടിച്ചിരുത്തുന്ന ലാഗടിപ്പിക്കാത്ത സിനിമയ്ക്ക് ആദ്യ ദിവസം തന്നെ കയ്യടിക്കുകയാണ് […]

ആന്തൂർ നഗരസഭയിൽ രണ്ട് വാർഡുകളിൽ എതിരില്ലാതെ എൽഡിഎഫ്.

ആന്തൂർ നഗരസഭയിൽ രണ്ട് വാർഡുകളിൽ എതിരില്ലാതെ എൽഡിഎഫ്. എം വി ഗോവിന്ദന്റെ വാർഡായ മോറാഴയിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് എതിരില്ല. പൊടിക്കുണ്ട് വാർഡിലും എതിരില്ലാതെ എൽഡിഎഫ്. മലപ്പട്ടം പഞ്ചായത്തിൽ രണ്ട് വാർഡുകളിലുമാണ് എൽഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ആന്തൂർ നഗരസഭയിലെ പത്തൊമ്പതാം വാർഡായ പൊടിക്കുണ്ട് കെ പ്രേമരാജൻ, രണ്ടാം വാർഡായ മൊറാഴയിൽ കെ രജിത എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. മലപ്പട്ടം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഐ വി ഒതേനൻ, ആറാം വാർഡിലെ സി കെ ശ്രേയ എന്നിവരും എതിരില്ലാതെ വിജയിച്ചു. […]

തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന്

തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന്. വൈകിട്ട് മൂന്ന് മണി വരെ സ്ഥാനാര്‍ഥികള്‍ക്ക് നേരിട്ടോ നിര്‍ദ്ദേശകര്‍ വഴിയോ പത്രിക സമര്‍പ്പിക്കാം. നാളെ പത്രികകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസര്‍ പ്രസിദ്ധീകരിക്കും. നവംബര്‍ 24നാണ് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി. ഇന്നലെ വരെ 95,369 പത്രികകളാണ് സംസ്ഥാനത്താകമാനം ലഭിച്ചത്. അവസാന ദിവസമായ ഇന്നും മുന്നണികള്‍ പത്രിക സമര്‍പ്പിക്കും. അതേസമയം, കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരായ ഹര്‍ജികള്‍ […]

Back To Top