സര്‍ക്കാര്‍ സേവനങ്ങള്‍ നിര്‍ത്തിവെയ്ക്കുന്ന സവിശേഷ സാഹചര്യത്തെയാണ് ഷട്ട്ഡൗണ്‍ എന്ന് വിശേഷിപ്പിക്കുന്നത്.Web DeskWeb DeskOct 3, 2025 – 13:100 യുഎസിൽ അടച്ചുപൂട്ടൽ തുടരാൻ സാധ്യത; ഉദ്യോഗസ്ഥരെ പിരിച്ചുവിടുമെന്ന ഭീഷണിയുമായി ട്രംപ്ട്രംപ് ഭരണകൂടംഅടച്ചുപൂട്ടല്‍ നിലപാട് കടുപ്പിക്കുന്നു. വരും ദിവസങ്ങളില്‍ നികുതിപ്പണം പാഴാക്കുന്ന ഏജന്‍സികളെ ലക്ഷ്യമിടുമെന്ന് വൈറ്റ്ഹൗസ്. പാഴ് മരങ്ങള്‍ വെട്ടി മാറ്റാന്‍ കിട്ടിയ സുവര്‍ണാവസരമെന്ന് ട്രംപിന്റെ വാദം. സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടല്‍ ഇന്ന് ആരംഭിക്കുമെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കുന്നു.എങ്ങനെയാണ് പിരിച്ചുവിടല്‍ എന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ ഒന്നും വ്യക്തമാക്കിയിട്ടില്ല. ഫണ്ടിംഗിനായുള്ള […]
സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ് കമ്മിറ്റികള്‍ തെരഞ്ഞെടുത്തു
സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ് കമ്മിറ്റികള്‍ തെരഞ്ഞെടുത്തുസിപിഐ സംസ്ഥാന അസി. സെക്രട്ടറിമാരായി പി പി സുനീര്‍ എംപിയെയും സത്യന്‍ മൊകേരിയെയും തെരഞ്ഞെടുത്തു. 11 പേരടങ്ങിയ സംസ്ഥാന സെക്രട്ടേറിയറ്റിനെയും 25 അംഗങ്ങളുള്ള സംസ്ഥാന എക്സിക്യൂട്ടീവിനെയും ബുധനാഴ്ച ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗം തെരഞ്ഞെടുത്തു.ബിനോയ് വിശ്വം, പി പി സുനീര്‍, സത്യന്‍ മൊകേരി, കെ രാജന്‍, പി പ്രസാദ്, ജി ആര്‍ അനില്‍, ജെ ചിഞ്ചുറാണി, ആര്‍ രാജേന്ദ്രന്‍, കെ കെ വത്സരാജ്, കെ കെ അഷ്റഫ്, കെ പി […]
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മ ത്തൊട്ടിലിൽ ഒരു ദിവസം 3കുട്ടികൾഅതിഥിയായി എത്തി.ഇതാദ്യം:
തിരു : സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മ ത്തൊട്ടിലിൽ ഒരു ദിവസം 3കുട്ടികൾഅതിഥിയായി എത്തി.ഇതാദ്യംഇന്നലെ ബുധൻരാത്രിയും ഇന്നു രാവിലെയും. ഒപ്പം ആലപ്പുഴ അമ്മത്തൊട്ടിലിൽഇന്നു രാവിലെ ഒരു കുട്ടിയെയും ലഭിച്ചു.ഇതാദ്യമാണ് ഒരു ദിവസത്തിൻ്റെഅന്തരത്തിൽ 3 കുട്ടികളുടെ വരവ് എന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.
ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദം; സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ദേവസ്വം വിജിലന്‍സ് ഉടന്‍ ചോദ്യം ചെയ്യും
ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ദേവസ്വം വിജിലന്‍സ് ഉടന്‍ ചോദ്യം ചെയ്യും. വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നോ നാളെയോ ബംഗളൂരുവിലേക്ക് തിരിക്കും. 2019 ല്‍ അറ്റകുറ്റപ്പണിക്കായി കൊടുത്തുവിട്ട സ്വര്‍ണ്ണപ്പാളികള്‍ ബെംഗളൂരുവില്‍ എത്തിച്ചെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. തിരികെ സ്ഥാപിച്ചസ്വര്‍ണ്ണപ്പാളിയില്‍ തിരിമറി നടന്നോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിജിലന്‍സ് പരിശോധിക്കും.
വയോജന ദിനത്തോട് അനുബന്ധിച്ച് നഗരസഭയുടെ സാന്ത്വനം, സാക്ഷാത്കാരം,
നഗരത്തിലെ പ്രധാന സാംസ്കാരിക ഇടമായ മാനവീയം വീഥിയിൽ വയോജന ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ മാനവീയം വീഥിയെ കേരളത്തിലെ ആദ്യത്തെ വയോജന സൗഹൃദ സാംസ്കാരിക ഇടനാഴിയായി പ്രഖ്യാപിച്ചു. വയോജനക്ഷേമ മേഖലയിലെ സ്തുത്യർഹമായ പ്രവർത്തനത്തിന് സംസ്ഥാന സർക്കാരിന്റെ പ്രത്യേക പുരസ്കാരത്തിന് അർഹനായ ശ്രീ. അമരവിള രാമകൃഷ്ണനെ ചടങ്ങിൽ നഗരസഭക്ക് വേണ്ടി ആദരിച്ചു. കിഴക്കേക്കോട്ടയിലെ ഇ.കെ. നായനാർ പാർക്കിൽ വയോജന സഹായകേന്ദ്രം ഉടൻ തന്നെ പ്രവർത്തനം ആരംഭിക്കും. മുതിർന്ന പൗരന്മാർക്ക് അവരുടെ പ്രശ്നങ്ങളും ആശങ്കകളും പങ്കുവെക്കുന്നതിനും ചർച്ച ചെയ്യുന്നതിനും പരിഹാരം […]
ശബരിമലയിലെ പീഠം വിവാദം; ഉണ്ണിക്കൃഷ്ണൻ പോറ്റി ബ്ലേഡ് പലിശക്കാരനെന്ന് സൂചന
ശബരിമലയിലെ പീഠം വിവാദം; ഉണ്ണിക്കൃഷ്ണൻ പോറ്റി ബ്ലേഡ് പലിശക്കാരനെന്ന് സൂചനശബരിമലയിലെ സ്വർണപ്പാളി, താങ്ങുപീഠം വിവാദങ്ങളുമായി ബന്ധപ്പെട്ട ഉണ്ണികൃഷ്ണൻ പോറ്റി ബെംഗളൂരുവിലെ ബ്ലേഡ് പലിശക്കാരനെന്ന് സൂചന. ചെറിയ പലിശയ്ക്ക് പണം വായ്പയെടുത്ത് അതിന്റെ പതിന്മടങ്ങ് പലിശയ്ക്ക് നൽകിയാണ് തുടക്കമെന്ന് പോലീസിലെ രഹസ്യാന്വേഷണവിഭാഗത്തിന് വിവരം കിട്ടിയിട്ടുണ്ട്. ശബരിമല ക്ഷേത്രവുമായി വലിയ ബന്ധമുണ്ടെന്ന് കാണിച്ച് കർണാടകയിലെ ധനികരായ അയ്യപ്പഭക്തരെ ചൂഷണം ചെയ്തതുവെന്നും വിവരങ്ങളുണ്ട്. ബെംഗളൂരു കോറമംഗലയ്ക്കടുത്ത് ശ്രീരാമപുരം അയ്യപ്പക്ഷേത്രത്തിലെ ശാന്തിയായാണ് തിരുവനന്തപുരം പുളിമാത്ത് സ്വദേശിയായ ഉണ്ണികൃഷ്ണൻ പോറ്റി കർണാടകയിലെത്തിയത്. എട്ടുവർഷംമുൻപ് ഒരു […]
എന്‍എസ് എസിനെ അനുനയിപ്പിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് വി ഡി സതീശന്‍
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകമാരന്‍ നായരെ കഴിഞ്ഞ ദിവസങ്ങളില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി, പി ജെ കുര്യന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ നേരിട്ട് കണ്ട് ചര്‍ച്ച നടത്തിയിരുന്നു എന്‍എസ് എസിനെ അനുനയിപ്പിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് വി ഡി സതീശന്‍എന്‍എസ്എസ് എന്ന സമുദായ സംഘടനയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകമാരന്‍ നായരെ കഴിഞ്ഞ ദിവസങ്ങളില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി, പി ജെ […]
യുഎസില്‍ ഗവണ്‍മെന്‍റ് ഷട്ട് ഡൗണ്‍; സര്‍ക്കാര്‍ ചെലവിനുള്ള ധനബില്‍ പാസാക്കിയില്ല, 5 ലക്ഷത്തോളം ജീവനക്കാരെ പേരെ ബാധിക്കും
യുഎസില്‍ ഗവണ്‍മെന്‍റ് ഷട്ട് ഡൗണ്‍; സര്‍ക്കാര്‍ ചെലവിനുള്ള ധനബില്‍ പാസാക്കിയില്ല, 5 ലക്ഷത്തോളം ജീവനക്കാരെ പേരെ ബാധിക്കുംന്യൂയോര്‍ക്ക്: സർക്കാർ ചിലവുകൾക്കുള്ള ധന അനുമതി പാസാക്കാനാകാതെ വന്നതോടെ അമേരിക്ക അടച്ചുപൂട്ടലിലേക്ക്. ഇതോടെ അമേരിക്കയിലെ എല്ലാ സർക്കാർ വകുപ്പുകളും സ്തംഭിക്കും. പ്രവർത്തിക്കുക അവശ്യ സർവീസുകൾ മാത്രം. 5 ലക്ഷത്തോളം പേരെ ബാധിക്കും എന്നാണ് റിപ്പോര്‍ട്ടുകൾ. ധന അനുമതി പാസാക്കാനാകാതെ വന്നതോടെ ജീവനക്കാർ ശമ്പളമില്ലാത്ത അവധിയിൽ പോകും. സെനറ്റിൽ അവസാന വട്ട വോട്ടെടുപ്പിലും റിപ്പബ്ലിക്കൻ ഡെമോക്രാറ്റ് പാർട്ടികൾക്ക് സമവായത്തിൽ എത്താനായില്ല. നിർത്തലാക്കിയ […]
വാണിജ്യാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ വർധന; 16 രൂപ കൂട്ടി
വാണിജ്യാവശ്യത്തിനുളള പാചകവാതക വിലയിൽ വർധന. വാണിജ്യ സിലിണ്ടറിന് 16 രൂപയാണ് കൂട്ടിയത്. ഗാർഹിക പാചകവാതക സിലിണ്ടർ വിലയിൽ മാറ്റമില്ല. 19 കിലോ സിലിണ്ടറിന് വില 1603 രൂപയായി. തിരുവനന്തപുരത്ത് 1,623.5 രൂപ. കഴിഞ്ഞ 6 മാസങ്ങളിൽ തുടർച്ചയായി വില കുറച്ചശേഷമാണ് ഇന്നു പ്രാബല്യത്തിൽ വന്നവിധം വില വർധിപ്പിച്ചത്. രാജ്യാന്തര ക്രൂഡ് ഓയിൽ വില വിലയിരുത്തി ഓരോ മാസവും ഒന്നിനാണ് എണ്ണക്കമ്പനികൾ എൽപിജി വില പരിഷ്കരിക്കുന്നത്. ഗാർഹിക സിലിണ്ടറിന് ഏറ്റവുമൊടുവിൽ വില പരിഷ് ,, pm by byരിച്ചത് […]
രാഹുല്‍ ഗാന്ധിക്കെതിരായ വധഭീഷണി;
രാഹുല്‍ ഗാന്ധിക്കെതിരായ വധഭീഷണി; പ്രിന്‍റു മഹാദേവനെ തേടി പൊലീസ്, ബിജെപി നേതാക്കളുടെ വീട്ടില്‍ പരിശോധനസ്വകാര്യ ചാനൽ ചർച്ചയ്ക്കിടെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിലാണ് ബിജെപി നേതാവ് പ്രിൻ്റു മഹാദേവിനെതിരെ പൊലീസ് കേസെടുത്തത്.Web DeskWeb DeskSep 30, 2025 – 15:130 രാഹുല്‍ ഗാന്ധിക്കെതിരായ വധഭീഷണി; പ്രിന്‍റു മഹാദേവനെ തേടി പൊലീസ്, ബിജെപി നേതാക്കളുടെ വീട്ടില്‍ പരിശോധനതൃശ്ശൂര്‍: സ്വകാര്യ ചാനൽ ചർച്ചയ്ക്കിടെ രാഹുൽഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ബിജെപി നേതാവ് പ്രിൻ്റു മഹാദേവനെ തിരഞ്ഞ് […]
