തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കന്യാകുമാരി കടലിന് മുകളിലായി ന്യൂനമർദം (Low Pressure) നിലനിൽക്കുന്നുണ്ട്. നവംബർ ഇരുപത്തിരണ്ടോടെ തെക്ക് […]
മകനെ ഐസിസിൽ ചേരാൻ പ്രേരിപ്പിച്ച അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ യുഎപിഎ ചുമത്തി കേസെടുത്തു
തിരുവനന്തപുരം: പതിനാറുകാരനെ ഭീകരസംഘടനയായ ഐസിസിൽ ചേരാൻ പ്രേരിപ്പിച്ച അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ കേസെടുത്തു. യുഎപിഎ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 2021 നവംബർ ഒന്നിനും കഴിഞ്ഞ ജൂലായ് 31നും ഇടയിലാണ് സംഭവം നടന്നത്. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കുട്ടിയുടെ അമ്മയെ പത്തനംതിട്ട പന്തളം സ്വദേശി വിവാഹം കഴിക്കുകയും മതപരിവർത്തനം നടത്തുകയും ചെയ്തിരുന്നു. 2021 മുതൽ ദമ്പതികൾ യുകെയിലായിരുന്നു താമസം. യുകെയിലെത്തിയ പതിനാറുകാരനെ ഐസിസിൽ ചേരാൻ ഇവർ പ്രേരിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ചില വീഡിയോകളൊക്കെ കാണിച്ചുകൊടുത്തായിരുന്നു സ്വാധീനിക്കാൻ ശ്രമിച്ചത്. പിന്നീട് ദമ്പതികൾ […]
സ്കൂട്ടർ യാത്രികന് നേരെ കാട്ടാനയുടെ ആക്രമണം
ഇന്ന് രാവിലെ പനവല്ലി അപ്പപ്പാറ റോഡിൽ വെച്ചാണ് സ്കൂട്ടർ യാത്രികന് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. ഭിന്നശേഷിക്കാരനായ അരണപ്പാറ വാകേരി ഷിബു സഞ്ചരിച്ച സ്കൂട്ടറിന് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. ഷിബു ജോലി ചെയ്യുന്ന റിസോർട്ടിലേക്ക് പോകുന്ന വഴിക്കായിരുന്നു സംഭവം. തുടർന്ന് ഷിബു വയലിനോട് ചേർന്ന ഫെൻസിങ്ങിന് ഉള്ളിലേക്ക് ഓടി കയറിയതിനാൽ ആണ് വലിയ അപകടം ഒഴിവായത്. വനപാലകർ സ്ഥലത്തെത്തി ഷിബുവിനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ സാരമുള്ളതല്ലെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായത്. കഴിഞ്ഞദിവസം ഇതിനോട് ചേർന്നുള്ള സ്ഥലത്ത് […]
തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി തിളപ്പിച്ച ചുക്കുവെള്ളവും ബിസ്‌ക്കറ്റും
അയ്യനെ കാണാന്‍ മലകയറുന്ന തീര്‍ത്ഥാടകര്‍ക്ക് വലിയ ആശ്വാസമാണ് ദേവസ്വം ബോര്‍ഡ് 24 മണിക്കൂറും വിതരണം ചെയ്യുന്ന തിളപ്പിച്ച ചുക്കുവെള്ളവും ബിസ്‌ക്കറ്റും. കുട്ടികളും പ്രായമായവരും ഉള്‍പ്പെടെയുള്ള ഭക്തര്‍ക്ക് പമ്പ മുതല്‍ സന്നിധാനം വരെ സുലഭമായി ചെറുചൂടോടെയുള്ള കുടിവെള്ളവും ബിസ്‌ക്കറ്റും ആവശ്യാനുസരണം നല്‍കുന്നു. നീലിമല, അപ്പാച്ചിമേട്, ശബരിപീഠം, ക്യൂ കോംപ്ലക്‌സ്, മരക്കൂട്ടം, ശരംകുത്തി, നടപ്പന്തല്‍, മാളികപ്പുറം, പാണ്ടിത്താവളം,ചരല്‍മേട് തുടങ്ങിയ ഇടങ്ങളിലെല്ലാം കുടിവെള്ള വിതരണമുണ്ട്. പമ്പയിലും ശരംകുത്തിയിലുമാണ് ചുക്കുവെള്ളം തയ്യാറാക്കുന്നത്. പമ്പയില്‍ സാധാരണപോലെ തിളപ്പിച്ചും ശരംകുത്തിയില്‍ ബോയിലര്‍ പ്ലാന്റ് പ്രവര്‍ത്തിപ്പിച്ചുമാണ് കുടിവെള്ളം […]
ശബരിമലയിലെ അടിയന്തിര വൈദ്യ സഹായ കേന്ദ്രങ്ങൾ :
അന്താരാഷ്ട്ര പുരുഷ ദിനം
നാളെ അന്താരാഷ്ട്ര പുരുഷ ദിനമാണ് ഇന്ത്യയിൽ തന്നെ ആദ്യമായി ഒരു പുരുഷ കമ്മീഷൻ ബിൽ നിയമസഭയിലേക്ക് വരുന്നത് നമ്മുടെ കേരളത്തിലാണ് 2025 കേരളം സംസ്ഥാന പുരുഷ കമ്മിഷൻ ബിൽ നിയമസഭയുടെ അവതരണാനുമതി കിട്ടിയിട്ട് 6 മാസം ആകുന്നു. ഇത് വരെ അവതരിപ്പിച്ചിട്ടില്ല. പുരുഷന്മാരെ സഹായിച്ചാൽ “സ്ത്രീ വിരോധി” ആയി ചിത്രീകരിക്കപ്പെടും എന്നുള്ള ചിലരുടെ പേടിയാണ് കാരണം. സ്റ്റേറ്റ് ക്രൈം റെക്കോർഡ്‌സ് ബ്യൂറോ സമാഹരിച്ചതും തണൽ സൂയിസൈഡ് പ്രിവൻഷൻ സെന്റർ വിശകലനം ചെയ്‌തതുമായ കണക്കുകൾ പ്രകാരം, 2024 ൽ […]
അയ്യന്റെ പൂങ്കാവനത്തെ പുണ്യമാക്കി ‘വിശുദ്ധി സേന
’ മാലിന്യ നിർമാർജനത്തിൽ മാതൃകയാകുകയാണ് ശബരിമല. ദിവസവും ഒരു ലക്ഷത്തിനടുത്ത് തീർത്ഥാടകർ എത്തുന്ന ശബരിമലയെ ശുചിയായി സൂക്ഷിക്കുന്നതില്‍ ചുക്കാന്‍ പിടിക്കുന്നത് 24 മണിക്കൂറും സേവനസന്നദ്ധരായി നിൽക്കുന്ന ആയിരത്തോളം വിശുദ്ധി സേനാംഗങ്ങളാണ്. പത്തനംതിട്ട ജില്ലാ കളക്ടര്‍ ചെയര്‍പേഴ്സണും അടൂര്‍ ആര്‍ഡിഒ മെമ്പര്‍ സെക്രട്ടറിയുമായ ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയാണ് പൂങ്കാവനത്തിന്റെ ശുചീകരണ സേനയ്ക്ക് നേതൃത്വം നല്‍കുന്നത്. ശബരിമലയിലെ ഏതൊരു ഭാഗത്തും നീല യൂണിഫോമില്‍ ചെറു സംഘങ്ങളായി തിരിഞ്ഞ് പ്രായഭേദമെന്യ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്ന വിശുദ്ധിസേനയെ കാണുവാൻ സാധിക്കും. സന്നിധാനത്ത് മാത്രം […]
തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ എൻ ശക്തൻ രാജിവച്ചു.
തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ എൻ ശക്തൻ രാജിവച്ചു. കെപിസിസി നേതൃത്വത്തിന് രാജിക്കത്ത് കൈമാറി. അനുനയ ചർച്ചയ്ക്ക് കെപിസിസി. ശക്തനുമായി ചർച്ച നടത്താൻ കെപിസിസി അധ്യക്ഷൻ. എന്നാൽ കെപിസിസി നേതൃത്വം രാജി സ്വീകരിച്ചിട്ടില്ല. താൽക്കാലിക ഡിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്നും കെപിസിസി വൈസ് പ്രസിഡന്റ് പദവി തിരികെ വേണമെന്നും ആവശ്യപ്പെട്ട് എൻ.ശക്തൻ നേതൃത്വത്തെ നേരത്തെ സമീപിച്ചിരുന്നു. പാലോട് രവി രാജിവച്ചപ്പോൾ 10 ദിവസത്തേക്ക് എന്നു പറഞ്ഞ് ഏൽപിച്ച ചുമതലയിൽ നിന്നു 3 മാസമായിട്ടും മാറ്റാത്ത സാഹചര്യത്തിലാണ് എഐസിസി […]
ശബരിമലയിൽ വൻ ഭക്തജനതിരക്ക്.
ശബരിമലയിൽ വൻ ഭക്തജനതിരക്ക്. നിയന്ത്രിക്കാൻ കേന്ദ്രസേനകളില്ലാതെ സന്നിധാനം. മണ്ഡല കാലം ആരംഭിക്കുന്നതിനു മുമ്പ് NDRF , RAF എന്നീ സേനകളെ നിയോഗിക്കുന്ന പതിവ് തെറ്റിച്ച് കേന്ദ്രം. തിരക്ക് ക്രമാധീതമായി വർദ്ധിച്ചിട്ടും കേന്ദ്രസേനകളെ ഇതുവരെ ശബരിമലയിൽ നിയോഗിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തിൽ, തീർത്ഥാടകർക്ക് സുരക്ഷിതമായി ബസുകളിൽ കയറാനും തിരക്ക് നിയന്ത്രിക്കാനും അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം. കേന്ദ്രസേനകളെ ശബരിമയിൽ ഡ്യൂട്ടിക്കായി നിയോഗിക്കണം എന്ന് കാട്ടി സംസ്ഥാന ആഭ്യന്തര വകുപ്പ് മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഈ കത്തിൽ […]
ജൂഡ് ആൻ്റെണി ജോസഫ് -വിസ്മയാ മോഹൻലാൽ- ചിത്രം”തുടക്കം”ചിത്രീകരണം ആരംഭിച്ചു:
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കിജൂഡ് ആൻ്റെണി ജോസഫ് സംവിധാനംചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെചിത്രീകരണം നവംബർ പതിനേഴ് തിങ്കളാഴ്ച്ച കുട്ടിക്കാനത്ത് ആരംഭിച്ചു.ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ‘ഒഫീഷ്യൽ ലോഞ്ചിംഗ്കഴിഞ്ഞ ഒക്ടോബർ മുപ്പതിന് കൊച്ചിയിൽ അരങ്ങേറിയിരുന്നു.ഒരുകൊച്ചുകുടുംബചിത്രമെന്ന് സംവിധായകൻ ജൂഡ് ആൻ്റെണി ജോസഫ് ലോഞ്ചിംഗ് വേളയിൽ ഈ ചിത്രത്തേക്കുറിച്ച്പറഞ്ഞിരുന്നു. ചിത്രത്തേക്കുറിച്ച് അതിനപ്പുറത്തേ ക്കൊന്നും കടക്കുന്നില്ല. എന്നിരുന്നാലും ചില മാജിക്കുകൾ ചിത്രത്തിലുണ്ടാകു മെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നു.2018 എന്ന മെഗാഹിറ്റിനു ശേഷം ജൂഡ് ആൻ്റെണി ഒരുക്കുന്ന ചിത്രമെന്ന നിലയിലും […]

