Flash Story
കേരള ചലച്ചിത്ര നയം കോണ്‍ക്ലേവ്
മാർഇവാനിയോസ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് (ശനി) തുടക്കം:
കേരള സ്റ്റോറിക്കുള്ള അവാര്‍ഡ് അവഹേളനം’; ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി
ദേശീയ ചലച്ചിത്ര പുരസ്‌കാരം: മികച്ച നടി റാണി മുഖർജി, മികച്ച നടൻമാരായി ഷാറൂഖ് ഖാനും വിക്രാന്ത് മാസിയും;ഊർവ്വശിക്കും വിജയരാഘവൻ എന്നിവർക്കും പുരസ്കാരം
ഇന്ത്യൻഫുട്ബോൾ മുഖ്യ പരിശീലക സ്ഥാനത്തേക്ക്  ഖാലിദ് ജമീൽ:
71-മത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു : മലയാളത്തിന് അഞ്ച് പുരസ്‌കാരങ്ങള്‍,പുരസ്‌കാര നേട്ടത്തില്‍ ഉര്‍വശിയും വിജയരാഘവനും
കന്യാസ്ത്രീകള്‍ക്ക് ജാമ്യം നൽകുന്നതിനെ എതിര്‍ത്ത് ബിജെപി സർക്കാർ; വിധി പറയാൻ നാളത്തേക്ക് മാറ്റി
തിരുവനന്തപുരം ശ്രീനേത്ര കണ്ണാശുപത്രിയിൽ ഇന്ത്യൻ ഒപ്റ്റോമെട്രി അസോസിയേഷന്‍ സെമിനാർ സംഘടിപ്പിച്ചു.
ടി പി വധക്കേസ് പ്രതി കൊടി സുനിയുടെ പരോൾ റദ്ദാക്കി

ഗില്ലിന് സെഞ്ചുറി ; ഇന്ത്യ മുന്നൂറ് കടന്നു

ബ​ര്‍​മിം​ഗ്ഹാം: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ഇ​ന്ത്യ ഭേ​ദ​പ്പെ​ട്ട നി​ല​യി​ല്‍. ഒ​ന്നാം ദി​വ​സ​ത്തെ ക​ളി അ​വ​സാ​നി​പ്പി​ക്കു​മ്പോ​ൾ ഇ​ന്ത്യ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 310 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ്. സെ​ഞ്ചു​റി​യു​മാ​യി ഗി​ല്ലും(114) ര​വീ​ന്ദ്ര ജ​ഡേ​ജ​യു​മാ​ണ് (41) ക്രീ​സി​ല്‍. യ​ശ​സ്വി ജ​യ്‌​സ്വാ​ൾ (87) അ​ര്‍​ധ​സെ​ഞ്ചു​റി​യു​മാ​യി തി​ള​ങ്ങി. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ​ക്ക് കെ.​എ​ല്‍.​രാ​ഹു​ലി​ന്‍റെ (2) വി​ക്ക​റ്റാ​ണ് ആ​ദ്യം ന​ഷ്ട​മാ​യ​ത്. ര​ണ്ടാം വി​ക്ക​റ്റി​ല്‍ ജ​യ്‌​സ്വാ​ളും ക​രു​ണ്‍ നാ​യ​രും ചേ​ര്‍​ന്ന് സ്‌​കോ​റു​യ​ര്‍​ത്തി. സ്‌​കോ​ര്‍ 95ല്‍ ​നി​ല്‍​ക്കേ ക​രു​ണ്‍ നാ​യ​ര്‍ (31) പു​റ​ത്താ​യി. സ്കോ​ർ ഇ​രു​ന്നൂ​റ് […]

ദേശീയ സീനിയർ മിനി ഗോൾഫ് :കേരളത്തിനു മികച്ച നേട്ടം

തിരുവനന്തപുരം: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നടന്ന പത്താമത് ദേശീയ സീനിയർ മിനി ഗോൾഫ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനു ഒരു സ്വർണവും രണ്ടു വെള്ളിയും , നാല് വെങ്കലവും ഉൾപ്പെടെ ആകെ ഏഴു മെഡലുകൾ. പുരുഷന്മാരുടെ സ്ട്രോക്ക് പ്ലേയ് വിഭാഗത്തിൽ ഷജീർ മുഹമ്മദിനാണ് സ്വർണം. , ഇതേ വിഭാഗത്തിൽ ശ്രെയസിനു വെള്ളി മെഡലും ലഭിച്ചു. . വനിതാ വിഭാഗം സ്ട്രോക്ക് പ്ലേയ് ഡബിൾ‍സ്‌ വിഭാഗത്തിൽ ആഗ്നസ് , അലീന എന്നിവർ വെങ്കല മെഡൽ കരസ്ഥമാക്കി. നാഗ്പൂരിൽ ജൂൺ 26 മുതൽ ജൂൺ […]

ബുംറയ്ക്ക് 5 വിക്കറ്റുകള്‍; ഇന്ത്യക്ക് നേരിയ ലീഡ്; ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 465 റണ്‍സിന് പുറത്ത്

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് നേരിയ ലീഡ്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 465 റണ്‍സില്‍ അവസാനിപ്പിച്ച് ഇന്ത്യ 6 റണ്‍സ് ലീഡാണ് ഇന്ത്യ പിടിച്ചത്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 471 റണ്‍സാണ് കണ്ടെത്തിയത്. പേസ് ബൗളര്‍മാരുടെ കരുത്തിലാണ് ഇന്ത്യ മൂന്നാം ദിനം കളി പിടിച്ചത്. 5 വിക്കറ്റുകള്‍ വീഴ്ത്തി ജസ്പ്രീത് ബുംറ ഇംഗ്ലണ്ടിനെ വീഴ്ത്താന്‍ മുന്നില്‍ നിന്നു. പ്രസിദ്ധ് കൃഷ്ണ മൂന്നും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റുകള്‍ സ്വന്തമാക്കി. ഒലി പോപ്പിനു പിന്നാലെ സെഞ്ച്വറി […]

ജാവലിൻ ത്രോ: നീരജ് ചോപ്ര പാരീസ് ഡയമണ്ട് ലീഗ് 2025 കിരീടം നേടി

ജാവലിൻ ത്രോ താരമായ നീരജ് ചോപ്ര, ആദ്യ ശ്രമത്തിൽ തന്നെ 88.16 മീറ്റർ എറിഞ്ഞുകൊണ്ട് പാരീസ് ഡയമണ്ട് ലീഗ് 2025 കിരീടം നേടി. രണ്ട് വർഷത്തിനിടെ അദ്ദേഹത്തിൻ്റെ ആദ്യത്തെ ഡയമണ്ട് ലീഗ് വിജയമാണിത്. 90 മീറ്ററിനപ്പുറം ത്രോകൾ നേടാനുള്ള അദ്ദേഹത്തിൻ്റെ ശ്രമങ്ങൾക്ക് ഈ വിജയം കൂടുതൽ ഊർജം പകരും. 87.88 മീറ്റർ എറിഞ്ഞ ജർമ്മനിയുടെ ജൂലിയൻ വെബർ വെള്ളിയും 86.62 മീറ്ററുമായി ബ്രസീലിന്റെ ഡാ സിൽവ വെങ്കലവും കരസ്ഥമാക്കി . ഇന്ത്യയിലെ യുവ അത്‌ലറ്റുകളെ അദ്ദേഹത്തിൻ്റെ വിജയം […]

ഐസിസി വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2025 ൻ്റെ മത്സരക്രമം പ്രഖ്യാപിച്ചു; ഉദ്ഘാടന മത്സരം ഇന്ത്യയും ശ്രീലങ്കയും തമ്മിൽ

ഇന്ത്യയും ശ്രീലങ്കയും ആതിഥേയരാകുന്ന ഐസിസി വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2025 ൻ്റെ മത്സരക്രമം പ്രഖ്യാപിച്ചു. സെപ്റ്റംബർ 30ന് ബെം​ഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയ ടീമുകളായ ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ഏറ്റുമുട്ടും. ഒക്ടോബർ ഒന്നിന് നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയ ന്യൂസിലാൻഡിനെയും നേരിടും. എട്ട് ടീമുകളാണ് ടൂർണമെന്റിൽ മത്സരിക്കുന്നത്. റൗണ്ട് റോബിൻ ഫോർമാറ്റിൽ എല്ലാ ടീമുകളും ടൂർണമെന്റിൽ ഒരു തവണ പരസ്പരം മത്സരിക്കും. പോയിന്റ് ടേബിളിൽ ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ സെമി ഫൈനലിലേക്ക് […]

29-ാം വയസ്സിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വെസ്റ്റിൻഡീസ് ബാറ്റർ നിക്കോളാസ് പൂരൻ

മികച്ച ഫോമിൽ തുടരുന്നതിനിടെ 29-ാം വയസ്സിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വെസ്റ്റിൻഡീസ് ബാറ്റർ നിക്കോളാസ് പൂരൻ. ടി20യിൽ വിൻഡീസിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചതും ഫോർമാറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയതുമായ കളിക്കാരനാണ് പൂരൻ. 2023 ലെ ഏകദിന ലോകകപ്പിന് യോഗ്യത നേടാനാകാതെ വൈറ്റ്-ബോൾ ക്രിക്കറ്റിൽ തിരിച്ചുവരവ് ആഗ്രഹിക്കുന്ന ഒരു ടീമിന് അദ്ദേഹത്തിൻ്റെ വിരമിക്കൽ വലിയ തിരിച്ചടിയായി. ടി20 ക്രിക്കറ്റിൽ മികവിൻ്റെ ഉന്നതിയിലാണ് പൂരൻ. കഴിഞ്ഞ വർഷം ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ (170) […]

മഹേന്ദ്ര സിങ് ധോണിക്ക് ഐസിസി ഹാൾ ഓഫ് ഫെയിമിൽ അംഗത്വം

ദുബായ്: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിക്ക് ഐസിസി ഹാൾ ഓഫ് ഫെയിമിൽ അംഗത്വം. തിങ്കളാഴ്ച്ചയാണ് ധോണിയെ ഐസിസി ഹോൾ ഓഫ് ഫെയ്മിൽ ഉൾപ്പെടുത്തിയത്. ധോണിയടക്കം ഏഴ് താരങ്ങളെ ഐസിസി പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻ ദക്ഷിണാഫ്രിക്കൻ നായകൻ ഗ്രെയിം സ്മിത്ത്, ഹാഷിം അംല, മുൻ ഓസ്‌ട്രേലിയൻ ഓപ്പണർ മാത്യു ഹെയ്ഡൻ, മുൻ ന്യൂസിലാൻഡ് ഓൾറൗണ്ടർ ഡാനിയൽ വെട്ടോറി, മുൻ പാകിസ്ഥാൻ വനിതാ ക്യാപ്റ്റൻ സന മിർ, ഇംഗ്ലണ്ടിൻ്റെ സാറാ ടെയ്ലർ എന്നിവരാണ് മറ്റ് […]

വനിതാ സോഫ്റ്റ്ബോൾ മത്സരത്തിൽ എം.എസ് ശ്രുതി രാജ്യത്തെ പ്രതിനിധീകരിക്കും

ഏഷ്യാ കപ്പ് വനിതാ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ജില്ലയിലെ കായിക താരം എം.എസ് ശ്രുതി രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരിക്കും. ജൂലൈ 11 മുതൽ 20 വരെ ചൈനയിലെ സിയാനിൽ നടക്കുന്ന ഏഷ്യാ കപ്പ് വനിതാ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ സർക്കാർ അനുവദിച്ച1,70,000 രൂപ നൽകിയാണ് ശ്രുതി മത്സരിക്കുക.നിർദ്ധന കുടുംബത്തിലെ അംഗമായ ശ്രുതിയുടെ പിതാവിന് കൂലിപ്പണിയിൽ നിന്നും മാതാവിന് തൊഴിലുറപ്പ് പദ്ധതിയിൽ നിന്നുള്ള വേതനമാണ് ഏക വരുമാനമാർഗ്ഗം. ലൈഫ് മിഷൻ മുഖേന ലഭിച്ച വീട് പൂർത്തീകരണ ഘട്ടത്തിലാണ്.ഇതിനിടെയാണ് താരത്തിന് ഏഷ്യാ കപ്പ് […]

മെസ്സി വീണ്ടും വരുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്റെ പ്രഖ്യാപനം :

മെസി വീണ്ടും വരുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ. സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് കായിക മന്ത്രി വി അബ്ദുറഹിമാന്റെ പ്രഖ്യാപനം. മെസി വരും ട്ടാ.. ലോക ചാമ്പ്യന്മാരായ അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്. എന്നായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്. മെസ്സി വരും ട്ടാ എന്നെഴുതിയ പോസ്റ്ററും മന്ത്രി പങ്കുവെച്ചിട്ടുണ്ട്.ഈ മാസം അർജൻറീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികൾ കേരളത്തിൽ എത്തും. ഒക്ടോബർ – നവംബർ മാസങ്ങളിൽ കേരളത്തിൽ രണ്ട് കളികൾ നടത്താൻ ആണ് ആലോചന. അർജൻറീന ഫുട്ബോൾ അസോസിയേഷൻ കേരളത്തിൽ […]

ഐ പി എൽ ചലഞ്ചേഴ്സ് ആഘോഷത്തിനിടെ 11 പേർ മരിച്ച സംഭവം : ഫ്രീ പാസ്സ് ഉണ്ടാകുമെന്ന് പ്രചരിച്ചതിനെ തുടർന്ന്

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഐപിഎൽ കിരീടനേട്ട ആഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആരാധകർക്ക് ഫ്രീ പാസ് ഉണ്ടാകുമെന്ന് സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചത് കൂടുതൽ പേർ സ്റ്റേഡിയത്തിൽ എത്താൻ കാരണമായി. ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ ഏഴാം നമ്പർ ഗേറ്റിലാണ് ദുരന്തമുണ്ടായത്. സർക്കാരിന് എതിരെ ബിജെപി രം​ഗത്തെത്തി. അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. മൂന്ന് ലക്ഷത്തോളം പേരാണ് സ്റ്റേഡിയത്തിലേക്ക് എത്തിയതെന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ അറിയിച്ചത്. 35,000 […]

Back To Top