ബംഗളൂരു: ഐ.പി.എൽ കിരീടം നേടിയ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന് നഗരത്തിൽ നൽകിയ സ്വീകരണത്തിനിടെ വൻദുരന്തം. തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.
പഞ്ചാബ് കിംഗ്സ് -റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പോരാട്ടം ഇന്ന് രാത്രി 7.30 ന്
ഐപിഎൽ പതിനെട്ടാം സീസണിലെ അവസാന പോര് ഇന്ന്. ഫൈനൽ മത്സരത്തിൽ പഞ്ചാബ് കിംഗ്സ്-റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പോരാട്ടം ഇന്ന് രാത്രി 7:30ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. നിലവിൽ ഒരു കിരീടം പോലും ഇരുടീമുകൾക്കുമില്ല. അതിനാൽ ഈ സീസണിൽ കപ്പുയർത്തുന്നത് പുതിയ ടീമാകുമെന്നതാണ് പ്രത്യേക. ആവേശപ്പോരാട്ടത്തോടെ ഇക്കൊല്ലത്തെ ഐപിഎൽ സീസൺ വിരാമമിടും സീസൺ അവസാനിക്കുമ്പോൾ കപ്പ് സ്വന്തമാക്കിയ ടീമുകളുടെ ലിസ്റ്റിൽ ഇനിമുതൽ പുതിയൊരു ടീം കൂടി ഇടംപിടിക്കും. നിലവിൽ പഞ്ചാബിനും ബാംഗ്ലൂരിനും ഒരു കപ്പ് പോലുമില്ല. […]
ഐപിഎൽ ഫൈനലിലെത്തി പഞ്ചാബ് കിംഗ്സ്. ക്വാളിഫയർ രണ്ടിൽ മുംബൈ ഇന്ത്യൻസിനെ തകർത്താണ് പഞ്ചാബ് ഫൈനലിലെത്തിയത്.
അഹമ്മദാബാദ്: ഐപിഎൽ ഫൈനലിലെത്തി പഞ്ചാബ് കിംഗ്സ്. ക്വാളിഫയർ രണ്ടിൽ മുംബൈ ഇന്ത്യൻസിനെ തകർത്താണ് പഞ്ചാബ് ഫൈനലിലെത്തിയത്. ചൊവ്വാഴ്ച നടക്കുന്ന ഫൈനലിൽ പഞ്ചാബ് കിംഗ്സ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടും. ഞായറാഴ്ച നടന്ന രണ്ടാം ക്വാളിഫയർ മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് പഞ്ചാബ് വിജയിച്ചത്. മുംബൈ ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം ഓരോവർ ബാക്കിനിൽക്കെ പഞ്ചാബ് മറികടന്നു. നായകൻ ശ്രേയസ് അയ്യരുടെ ഗംഭീര ബാറ്റിംഗാണ് 11 വർഷങ്ങൾക്ക് ശേഷം പഞ്ചാബിനെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായകമായത്. 87 റൺസാണ് ശ്രേയസ് അയ്യർ […]
ഐപിഎൽ ഒന്നാം ക്വാളിഫയർ; തുല്യ ശക്തികളായ പഞ്ചാബ് കിങ്‌സും ആർ.സി ബെംഗളൂരുവും ഇന്നു രാത്രി ഏറ്റുമുട്ടുന്നു
ഐപിഎല്ലിലെ സെമിഫൈനൽ എന്ന് വിശേഷിപ്പിക്കാവുന്ന ക്വാളിഫയർ ഒന്നിൽ ശക്തരായ പഞ്ചാബ് കിങ്‌സും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഇന്നു രാത്രി 7.30ന് മാറ്റുരയ്ക്കും. ജയിക്കുന്ന ടീം ഫൈനലിൽ കടക്കും. തോൽക്കുന്ന ടീം ക്വാളിഫയർ രണ്ടിൽ കളിക്കേണ്ടിവരും. സീസണിൽ ഇരുടീമുകളും കളിച്ചപ്പോൾ ഓരോ ജയം വീതമായിരുന്നു ഫലം. ഒത്തൊരുമയോടെ കളിക്കുന്ന ടീമാണ് പഞ്ചാബ് കിങ്‌സ്. മുന്നിൽനിന്ന് നയിക്കുന്ന ശ്രേയസ് അയ്യരാണ് ടീമിന്റെ ക്യാപ്റ്റൻ. 514 റൺസാണ് മറുനാടൻ മലയാളിതാരം സീസണിൽ നേടിയത്. അഞ്ച് അർധസെഞ്ചുറികളും ക്രെഡിറ്റിലുണ്ട്. ബാറ്റിങ് മികവിനൊപ്പം നായകനെന്ന […]
മുംബൈയെ തോൽപ്പിച്ചു പഞ്ചാബ് ക്വാളിഫയർ ഒന്നിൽ ഇടം നേടി
ഐപിഎല്ലിൽ ആവേശപോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ ഏഴ് വിക്കറ്റിന് തകർത്ത് പഞ്ചാബ് കിംഗ്‌സ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. ഇതോടെ പഞ്ചാബ് ക്വാളിഫയർ ഒന്നിൽ ഇടം നേടി, മുംബൈ എലിമിനേറ്റർ മത്സരം കളിക്കണം. ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നിൽ 11 വർഷങ്ങൾക്കു ശേഷമാണ് പഞ്ചാബ് എത്തുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുത്തു. അർധസെഞ്ചുറി നേടിയ സൂര്യകുമാർ യാദവിൻ്റെ മികവിലാണ് മുംബൈ ഭേദപ്പെട്ട സ്കോർ കണ്ടെത്തിയത്. 39 പന്തിൽ രണ്ട് […]
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര
മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ശുഭ്‌മാൻ ഗില്ലിനെ ഇന്ത്യയുടെ പുതിയ നായകനായി തെരഞ്ഞെടുത്തപ്പോൾ റിഷഭ് പന്തിനെ വൈസ് ക്യാപ്റ്റനായും തെരഞ്ഞടുത്തു മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് ഉച്ചയ്ക്ക് ഒരുമണിക്ക് ചേർന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിനുശേഷം ചീഫ് സെലക്ടർ അജിത് അഗാർക്കറാണ് ടീം പ്രഖ്യാപിച്ചത്. ക്യാപ്റ്റൻ രോഹിത് ശർമ്മയും വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പരയാണിത്. രോഹിത്തിന്റെ അഭാവത്തിൽ ടീമിനെ നയിച്ച് പരിചയമുള്ള ജസ്പ്രീത് ബുമ്രയും […]
ഐ പി എല്ലിൽ ഡൽഹിയെ തകർത്ത് മുംബൈ :
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ തകർത്ത് മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ നിർണായക മത്സരത്തിൽ 59 റൺസിനാണ് മുംബൈയുടെ വിജയം മുംബൈ ഉയർത്തിയ 181 റൺസ് ലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് 38.2 ഓവറിൽ 121 റൺസിൽ അവസാനിപ്പിക്കേണ്ടി വന്നു. തോൽവിയോടെ ഡൽഹി പ്ലേ ഓഫ് കാണാതെ പുറത്തായി, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്കായി ഓപ്പണർ റയാൻ റിക്കെൽട്ടൺ 25(18) ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. എന്നാൽ രോഹിത് ശർമ നിരാശപ്പെടുത്തി അഞ്ച് റൺസാണ് താരത്തിൻ്റെ സമ്പാദ്യം. ഒരു ഘട്ടത്തിൽ 48-2 […]
അര്‍ജന്റീന ഫുട്‌ബോള്‍ ടീമും ക്യാപ്റ്റന്‍ ലയണല്‍ മെസി കേരളത്തിലേയ്ക്ക് വരാത്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം സ്‌പോണ്‍സര്‍ക്കെന്ന് കായിക മന്ത്രി അബ്ദുറഹിമാൻ
തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ ടീമും ക്യാപ്റ്റന്‍ ലയണല്‍ മെസി കേരളത്തിലേയ്ക്ക് വരാത്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം സ്‌പോണ്‍സര്‍ക്കെന്ന് കായിക മന്ത്രി അബ്ദുറഹിമാന്‍. മെസിയെ കൊണ്ടുവരുന്നത് സര്‍ക്കാരല്ല, സ്‌പോണ്‍സറാണെന്നും മന്ത്രി പറഞ്ഞു. മെസിയെ കൊണ്ടുവരുമെന്ന് സ്പോണ്‍സര്‍ഷിപ്പ് ഏറ്റ റിപ്പോര്‍ട്ടര്‍ ടിവിയുടെ എംഡി പറഞ്ഞിരുന്നതായും പുറത്തുവരുന്ന വാര്‍ത്തകളെക്കുറിച്ച് തനിക്ക് കൂടുതലായി അറിയില്ലെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ കയ്യില്‍ ഇത്രയധികം പണമില്ല. സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്‍മാറിയോയെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. കരാറുണ്ടാക്കിയത് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയുമായിട്ടാണെന്നും മന്ത്രി അബ്ദുറഹിമാന്‍ പറഞ്ഞു. ഒക്ടോബറില്‍ മെസി കേരളത്തില്‍ […]
ഇന്ത്യ – പാക് സംഘർഷത്തെ തുടർന്ന് നിർത്തി വെച്ച ഐപിഎൽ ക്രിക്കറ്റ് മത്സരം നാളെ പുനരാരംഭിക്കും.
ഇന്ത്യ – പാക് സംഘർഷത്തെ തുടർന്ന് നിർത്തി വെച്ച ഐപിഎൽ ക്രിക്കറ്റ് മത്സരം നാളെ പുനരാരംഭിക്കും. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് മത്സരം. ഒരാഴ്ചത്തെ ഇടവേളക്ക് ശേഷം ബംഗളൂർ ചിന്ന സ്വാമി സ്റ്റേഡിയത്തിൽ ആണ് മത്സരം പുനരാരംഭിക്കുക. ഇന്ത്യ – പാക് സംഘർഷത്തെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ വിദേശതാരങ്ങളിൽ ചിലർ മാത്രമാണ് ടീമിനൊപ്പം ചേരുന്നത്. ഈ സാഹചര്യത്തിൽ ഫ്രാഞ്ചസികൾക്ക് പുതിയ പകരക്കാരെ കൊണ്ടു വരാൻ പ്രത്യേക അനുമതി നൽകിയിട്ടുണ്ട്. നാളെ മുതൽ ക്രിക്കറ്റ് […]
ഐപിഎൽ റീലോഞ്ച്: നാട്ടിൽ നിന്നുള്ള താരങ്ങളുടെ കാര്യത്തില്‍ കടുത്ത നിലപാടുമായി ക്രിക്കറ്റ് സൗത്താഫ്രിക്ക
ഐപിഎല്‍ ശനിയാഴ്ച പുനരാരംഭിക്കാനിരിക്കെ ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ കാര്യത്തില്‍ കടുത്ത നിലപാടുമായി ക്രിക്കറ്റ് സൗത്താഫ്രിക്ക. ഐപിഎല്‍ ജൂണ്‍ 3ന് മാത്രമെ പൂര്‍ത്തിയാവൂവെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള ടീമിലെ താരങ്ങള്‍ മെയ് 26ന് മുമ്പ് നാട്ടില്‍ തിരിച്ചെത്തണമെന്ന് ക്രിക്കറ്റ് സൗത്താഫ്രിക്ക വ്യക്തമാക്കി. മുന്‍ നിശ്ചയപ്രകാരം മെയ് 25ന് ഐപിഎല്‍ ഫൈനല്‍ നടക്കുകയാണെങ്കില്‍ മാത്രമെ ഇതിന് സാധ്യതയുണ്ടായിരുന്നുള്ളു. എന്നാല്‍ പുതിയ സാഹചര്യത്തിലും നിലപാടില്‍ മാറ്റമില്ലെന്ന് ക്രിക്കറ്റ് സൗത്താഫ്രിക്ക അറിയിച്ചതോടെ ബിസിസിഐ ഉന്നതര്‍ ഇടപെട്ട് പ്രശ്നപരിഹാരത്തിനായുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഐപിഎല്ലില്‍ കളിക്കുന്ന ദക്ഷിണാഫ്രിക്കന്‍ […]