Flash Story
ബ്ലൂ  എക്കോണമിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിൽ  നാവികസേനയുടെ പങ്ക് നിർണായകം: രാഷ്ട്രപതി.
വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ അതത് ജില്ലകളിൽ പൊതു അവധി ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം
രാഹുല്‍ മാങ്കൂട്ടത്തില്‍ രക്ഷപ്പെട്ടത് നടിയുടെ കാറില്‍ തന്നെ: യുവനടിയെ ഉടന്‍ ചോദ്യംചെയ്യും
രാഷ്ട്രപതിയുടെ സന്ദർശനം: നഗരത്തിൽ ഗതാഗത നിയന്ത്രണം
നാശം വിതച്ച് ദിത്വ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ 334 മരണം, തമിഴ്നാട്ടിലും ആന്ധ്രയിലും ശക്തമായ മഴ തുടരുന്നു
Naval Day Operation DemoOn 03rd December 2025At Shanghumukham Beach
രാഹുല്‍ ഈശ്വറും സന്ദീപ് വാര്യരുമടക്കമുള്ള അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു;
സഞ്ജു-രോഹന്‍ സഖ്യം നിറഞ്ഞാടി; ഛത്തീസ്ഗഢിനെതിരെ കേരളത്തിന് എട്ട് വിക്കറ്റ് ജയം
കേരളമടക്കമുള്ള 12 സംസ്ഥാനങ്ങള്‍ക്ക് എസ്ഐആര്‍ സമയപരിധി നീട്ടി, ഫോം വിതരണം ഡിസംബര്‍ 11വരെ, കരട് പട്ടിക 16ന്

ജാവലിൻ ത്രോ: നീരജ് ചോപ്ര പാരീസ് ഡയമണ്ട് ലീഗ് 2025 കിരീടം നേടി

ജാവലിൻ ത്രോ താരമായ നീരജ് ചോപ്ര, ആദ്യ ശ്രമത്തിൽ തന്നെ 88.16 മീറ്റർ എറിഞ്ഞുകൊണ്ട് പാരീസ് ഡയമണ്ട് ലീഗ് 2025 കിരീടം നേടി. രണ്ട് വർഷത്തിനിടെ അദ്ദേഹത്തിൻ്റെ ആദ്യത്തെ ഡയമണ്ട് ലീഗ് വിജയമാണിത്. 90 മീറ്ററിനപ്പുറം ത്രോകൾ നേടാനുള്ള അദ്ദേഹത്തിൻ്റെ ശ്രമങ്ങൾക്ക് ഈ വിജയം കൂടുതൽ ഊർജം പകരും. 87.88 മീറ്റർ എറിഞ്ഞ ജർമ്മനിയുടെ ജൂലിയൻ വെബർ വെള്ളിയും 86.62 മീറ്ററുമായി ബ്രസീലിന്റെ ഡാ സിൽവ വെങ്കലവും കരസ്ഥമാക്കി . ഇന്ത്യയിലെ യുവ അത്‌ലറ്റുകളെ അദ്ദേഹത്തിൻ്റെ വിജയം […]

ഐസിസി വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2025 ൻ്റെ മത്സരക്രമം പ്രഖ്യാപിച്ചു; ഉദ്ഘാടന മത്സരം ഇന്ത്യയും ശ്രീലങ്കയും തമ്മിൽ

ഇന്ത്യയും ശ്രീലങ്കയും ആതിഥേയരാകുന്ന ഐസിസി വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2025 ൻ്റെ മത്സരക്രമം പ്രഖ്യാപിച്ചു. സെപ്റ്റംബർ 30ന് ബെം​ഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയ ടീമുകളായ ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ഏറ്റുമുട്ടും. ഒക്ടോബർ ഒന്നിന് നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയ ന്യൂസിലാൻഡിനെയും നേരിടും. എട്ട് ടീമുകളാണ് ടൂർണമെന്റിൽ മത്സരിക്കുന്നത്. റൗണ്ട് റോബിൻ ഫോർമാറ്റിൽ എല്ലാ ടീമുകളും ടൂർണമെന്റിൽ ഒരു തവണ പരസ്പരം മത്സരിക്കും. പോയിന്റ് ടേബിളിൽ ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ സെമി ഫൈനലിലേക്ക് […]

29-ാം വയസ്സിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വെസ്റ്റിൻഡീസ് ബാറ്റർ നിക്കോളാസ് പൂരൻ

മികച്ച ഫോമിൽ തുടരുന്നതിനിടെ 29-ാം വയസ്സിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വെസ്റ്റിൻഡീസ് ബാറ്റർ നിക്കോളാസ് പൂരൻ. ടി20യിൽ വിൻഡീസിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചതും ഫോർമാറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയതുമായ കളിക്കാരനാണ് പൂരൻ. 2023 ലെ ഏകദിന ലോകകപ്പിന് യോഗ്യത നേടാനാകാതെ വൈറ്റ്-ബോൾ ക്രിക്കറ്റിൽ തിരിച്ചുവരവ് ആഗ്രഹിക്കുന്ന ഒരു ടീമിന് അദ്ദേഹത്തിൻ്റെ വിരമിക്കൽ വലിയ തിരിച്ചടിയായി. ടി20 ക്രിക്കറ്റിൽ മികവിൻ്റെ ഉന്നതിയിലാണ് പൂരൻ. കഴിഞ്ഞ വർഷം ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ (170) […]

മഹേന്ദ്ര സിങ് ധോണിക്ക് ഐസിസി ഹാൾ ഓഫ് ഫെയിമിൽ അംഗത്വം

ദുബായ്: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിക്ക് ഐസിസി ഹാൾ ഓഫ് ഫെയിമിൽ അംഗത്വം. തിങ്കളാഴ്ച്ചയാണ് ധോണിയെ ഐസിസി ഹോൾ ഓഫ് ഫെയ്മിൽ ഉൾപ്പെടുത്തിയത്. ധോണിയടക്കം ഏഴ് താരങ്ങളെ ഐസിസി പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻ ദക്ഷിണാഫ്രിക്കൻ നായകൻ ഗ്രെയിം സ്മിത്ത്, ഹാഷിം അംല, മുൻ ഓസ്‌ട്രേലിയൻ ഓപ്പണർ മാത്യു ഹെയ്ഡൻ, മുൻ ന്യൂസിലാൻഡ് ഓൾറൗണ്ടർ ഡാനിയൽ വെട്ടോറി, മുൻ പാകിസ്ഥാൻ വനിതാ ക്യാപ്റ്റൻ സന മിർ, ഇംഗ്ലണ്ടിൻ്റെ സാറാ ടെയ്ലർ എന്നിവരാണ് മറ്റ് […]

വനിതാ സോഫ്റ്റ്ബോൾ മത്സരത്തിൽ എം.എസ് ശ്രുതി രാജ്യത്തെ പ്രതിനിധീകരിക്കും

ഏഷ്യാ കപ്പ് വനിതാ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ജില്ലയിലെ കായിക താരം എം.എസ് ശ്രുതി രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരിക്കും. ജൂലൈ 11 മുതൽ 20 വരെ ചൈനയിലെ സിയാനിൽ നടക്കുന്ന ഏഷ്യാ കപ്പ് വനിതാ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ സർക്കാർ അനുവദിച്ച1,70,000 രൂപ നൽകിയാണ് ശ്രുതി മത്സരിക്കുക.നിർദ്ധന കുടുംബത്തിലെ അംഗമായ ശ്രുതിയുടെ പിതാവിന് കൂലിപ്പണിയിൽ നിന്നും മാതാവിന് തൊഴിലുറപ്പ് പദ്ധതിയിൽ നിന്നുള്ള വേതനമാണ് ഏക വരുമാനമാർഗ്ഗം. ലൈഫ് മിഷൻ മുഖേന ലഭിച്ച വീട് പൂർത്തീകരണ ഘട്ടത്തിലാണ്.ഇതിനിടെയാണ് താരത്തിന് ഏഷ്യാ കപ്പ് […]

മെസ്സി വീണ്ടും വരുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്റെ പ്രഖ്യാപനം :

മെസി വീണ്ടും വരുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ. സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് കായിക മന്ത്രി വി അബ്ദുറഹിമാന്റെ പ്രഖ്യാപനം. മെസി വരും ട്ടാ.. ലോക ചാമ്പ്യന്മാരായ അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്. എന്നായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്. മെസ്സി വരും ട്ടാ എന്നെഴുതിയ പോസ്റ്ററും മന്ത്രി പങ്കുവെച്ചിട്ടുണ്ട്.ഈ മാസം അർജൻറീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികൾ കേരളത്തിൽ എത്തും. ഒക്ടോബർ – നവംബർ മാസങ്ങളിൽ കേരളത്തിൽ രണ്ട് കളികൾ നടത്താൻ ആണ് ആലോചന. അർജൻറീന ഫുട്ബോൾ അസോസിയേഷൻ കേരളത്തിൽ […]

ഐ പി എൽ ചലഞ്ചേഴ്സ് ആഘോഷത്തിനിടെ 11 പേർ മരിച്ച സംഭവം : ഫ്രീ പാസ്സ് ഉണ്ടാകുമെന്ന് പ്രചരിച്ചതിനെ തുടർന്ന്

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഐപിഎൽ കിരീടനേട്ട ആഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആരാധകർക്ക് ഫ്രീ പാസ് ഉണ്ടാകുമെന്ന് സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചത് കൂടുതൽ പേർ സ്റ്റേഡിയത്തിൽ എത്താൻ കാരണമായി. ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ ഏഴാം നമ്പർ ഗേറ്റിലാണ് ദുരന്തമുണ്ടായത്. സർക്കാരിന് എതിരെ ബിജെപി രം​ഗത്തെത്തി. അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. മൂന്ന് ലക്ഷത്തോളം പേരാണ് സ്റ്റേഡിയത്തിലേക്ക് എത്തിയതെന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ അറിയിച്ചത്. 35,000 […]

ആർസിബിയുടെ വിക്ടറി പരേഡിൽ വന്‍ ദുരന്തം; തിക്കിലും തിരക്കിലും പെട്ട് 11 മരണം

ബംഗളൂരു: ഐ.പി.എൽ കിരീടം നേടിയ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന് നഗരത്തിൽ നൽകിയ സ്വീകരണത്തിനിടെ വൻദുരന്തം. തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.

പഞ്ചാബ് കിംഗ്സ് -റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പോരാട്ടം ഇന്ന് രാത്രി 7.30 ന്

ഐപിഎൽ പതിനെട്ടാം സീസണിലെ അവസാന പോര് ഇന്ന്. ഫൈനൽ മത്സരത്തിൽ പഞ്ചാബ് കിംഗ്സ്-റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പോരാട്ടം ഇന്ന് രാത്രി 7:30ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. നിലവിൽ ഒരു കിരീടം പോലും ഇരുടീമുകൾക്കുമില്ല. അതിനാൽ ഈ സീസണിൽ കപ്പുയർത്തുന്നത് പുതിയ ടീമാകുമെന്നതാണ് പ്രത്യേക. ആവേശപ്പോരാട്ടത്തോടെ ഇക്കൊല്ലത്തെ ഐപിഎൽ സീസൺ വിരാമമിടും സീസൺ അവസാനിക്കുമ്പോൾ കപ്പ് സ്വന്തമാക്കിയ ടീമുകളുടെ ലിസ്റ്റിൽ ഇനിമുതൽ പുതിയൊരു ടീം കൂടി ഇടംപിടിക്കും. നിലവിൽ പഞ്ചാബിനും ബാംഗ്ലൂരിനും ഒരു കപ്പ് പോലുമില്ല. […]

ഐപിഎൽ ഫൈനലിലെത്തി പഞ്ചാബ് കിംഗ്സ്. ക്വാളിഫയർ രണ്ടിൽ മുംബൈ ഇന്ത്യൻസിനെ തകർത്താണ് പഞ്ചാബ് ഫൈനലിലെത്തിയത്.

അഹമ്മദാബാദ്: ഐപിഎൽ ഫൈനലിലെത്തി പഞ്ചാബ് കിംഗ്സ്. ക്വാളിഫയർ രണ്ടിൽ മുംബൈ ഇന്ത്യൻസിനെ തകർത്താണ് പഞ്ചാബ് ഫൈനലിലെത്തിയത്. ചൊവ്വാഴ്ച നടക്കുന്ന ഫൈനലിൽ പഞ്ചാബ് കിംഗ്സ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടും. ഞാ​യ​റാ​ഴ്ച ന​ട​ന്ന ര​ണ്ടാം ക്വാ​ളി​ഫ​യ​ർ മ​ത്സ​ര​ത്തി​ൽ അ​ഞ്ച് വി​ക്ക​റ്റി​നാ​ണ് പ​ഞ്ചാ​ബ് വി​ജ​യി​ച്ച​ത്. മും​ബൈ ഉ​യ​ർ​ത്തി​യ 204 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഓ​രോ​വ​ർ ബാ​ക്കി​നി​ൽ​ക്കെ പ​ഞ്ചാ​ബ് മ​റി​ക​ട​ന്നു. നാ​യ​ക​ൻ ശ്രേ​യ​സ് അ​യ്യ​രു​ടെ ഗം​ഭീ​ര ബാ​റ്റിം​ഗാ​ണ് 11 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പ​ഞ്ചാ​ബി​നെ ഫൈ​ന​ലി​ൽ എ​ത്തി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്. 87 റ​ൺ​സാ​ണ് ശ്രേ​യ​സ് അ​യ്യ​ർ […]

Back To Top