Flash Story
സെറ്റല്ലേ… നമ്മളീ യാത്ര തുടരും, എൽഡിഎഫ് പ്രചാരണ വീഡിയോയിൽ ഭാവന
തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 11-ന് കൊച്ചിയിലെത്തും
ലെബനനിലെ വീടുകൾക്ക് മുകളിൽ വെളുത്ത ഫോസ്ഫറസ് പ്രയോഗിച്ച് ഇസ്രായേൽ
സഞ്ജുവിന് ഔദ്യോഗിക സ്വീകരണം നൽകി ആദരിക്കാൻ സംസ്ഥാന സർക്കാർ
പെരുമ്പളം പാലം, വെള്ളം കയറാത്ത എസി റോഡ്, ചെല്ലാനം ടെട്രാപോഡ്; മൂന്നും യാഥാര്‍ഥ്യമാക്കിയത് ഊരാളുങ്കൽ
ദുബൈ വിമാനത്താവളം അടച്ചു; എല്ലാ സര്‍വീസുകളും നിർത്തിവച്ചെന്ന് അറിയിപ്പ്
ആര്യവൈദ്യഫാർമസി സ്ഥാപകൻ രാമവാരിയരുടെ മകൾ കസ്തൂരി വീട്ടിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് നിഗമനം
സ്വപ്നപദ്ധതിക്ക് തുടക്കം; വയനാട് തുരങ്കപാതയുടെ പാറതുരക്കൽ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു
വീണ്ടും സഞ്ജു,ബെത്തലിൻ്റെ പോരാട്ടവീര്യത്തിനും കയ്യടി;ഇംഗ്ലണ്ട് കടന്ന് ഇന്ത്യ T20 ലോകകപ്പ് ഫൈനലിൽ

ജി സുധാകരൻ പാർട്ടി അംഗത്വം ഉപേക്ഷിച്ചു, തീരുമാനമറിയിച്ചത് ഫെയ്സ് ബുക്ക് കുറിപ്പ് വഴി

ആലപ്പുഴ: 63 വർഷത്തെ പാർട്ടി അംഗത്വം പുതുക്കാതെ മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി സുധാകരൻ. 43 വർഷത്തെ സംസ്ഥാന കമ്മിറ്റി അംഗത്വത്തിന് ശേഷം ബ്രാഞ്ചിൽ വന്ന് പ്രവർത്തിച്ചപ്പോൾ എങ്ങനെയുണ്ടെന്ന് ജില്ലാ സെക്രട്ടറി ആർ നാസർ ഒരിക്കൽ പോലും അന്വേഷിച്ചില്ല എന്ന് ജി സുധാകരൻ ഫേസ്‌ബുക്കിൽ കുറിച്ച പ്രതിഷേധ കുറിപ്പിൽ പറയുന്നു. മത്സരത്തിന് ജി സുധാകരൻ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഒരു പരിഗണനയും താൻ അർഹിക്കുന്നില്ല എന്ന തരത്തിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ […]

ശ്രീലങ്കൻതീരത്ത് ഇറാൻ യുദ്ധക്കപ്പൽ മുങ്ങിയത് അന്തർവാഹിനി ആക്രമണത്തിൽ;100 ലേറെ നാവികരെ കാണാനില്ല

ശ്രീലങ്കൻതീരത്ത് ഇറാൻ യുദ്ധക്കപ്പൽ മുങ്ങിയത് അന്തർവാഹിനി ആക്രമണത്തിൽ;100 ലേറെ നാവികരെ കാണാനില്ല കാണാതായകൊളംബോ: ശ്രീലങ്കൻ തീരത്തിന് സമീപം മുങ്ങിയ ഇറാൻ യുദ്ധക്കപ്പലായ ‘ഐ.ആർ.ഐ.എസ് ഡെന’ തകർന്നത് അന്തർവാഹിനി ആക്രമണത്തിലെന്ന് റിപ്പോർട്ട്. കപ്പലിലുണ്ടായിരുന്ന നൂറിലധികം പേരെ കാണാതായതായാണ് വിവരം. ശ്രീലങ്കൻ സമുദ്രപരിധിക്ക് തൊട്ടുപുറത്ത് ബുധനാഴ്ചയാണ് സംഭവം. ഇന്ത്യൻ നാവികസേനയുമായി ചേർന്ന് സംയുക്താഭ്യാസ പ്രകടനങ്ങൾ നടത്തിയ ശേഷം തിരികെ പോകുകയായിരുന്നു കപ്പലെന്ന് റിപ്പോർട്ടുണ്ട്. ആക്രമണത്തിൽ തകർന്ന കപ്പലിൽനിന്ന് 101 പേരെ കാണാതായതായും 78 പേർക്ക് പരിക്കേറ്റതായും ശ്രീലങ്കൻ നാവികസേനയെയും പ്രതിരോധ […]

ഇറാന്‍റെ പരമോന്നത നേതാവായി ഖമനയിയുടെ മകന്‍; മൊജ്തബ ഖമനയിയെ തിരഞ്ഞെടുത്തെന്ന് റിപ്പോര്‍ട്ട്

ഇസ്രായേലും അമേരിക്കയും സംയുക്തമായി നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ പിൻഗാമിയായി അദ്ദേഹത്തിന്റെ മകൻ മോജ്തബ ഹുസൈനി ഖമനയി ചുമതലയേൽക്കാൻ ഒരുങ്ങുന്നു. 1969ൽ ഇറാനിലെ മഷാദിൽ ജനിച്ച മോജ്തബയുടെ ബാല്യം, ഇറാന്റെ അവസാനത്തെ ഷാ ആയിരുന്ന മുഹമ്മദ് റിസ പഹ്‌ലവിക്കെതിരെ പോരാടി തന്റെ പിതാവ് ഒരു പ്രമുഖ പുരോഹിതനായി വളർന്നുവന്ന കാലഘട്ടത്തിലായിരുന്നു. 1979ലെ ഇസ്ലാമിക വിപ്ലവം രാജ്യത്തെ അടിമുടി മാറ്റുകയും ഖമനയി കുടുംബത്തെ പുതിയ ഭരണക്രമത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റുകയും ചെയ്തു.പിന്നീട് ഇറാന്റെ […]

ശബരിമല സ്വർണ്ണക്കൊള്ള; മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ.പത്മകുമാറിന് ജാമ്യം

കൊല്ലം:ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ.പത്മകുമാർ സമർപ്പിച്ച ജാമ്യ ഹർജി കൊല്ലം വിജിലൻസ് കോടതി ശരിവച്ചു. ദ്വാരപാലക ശില്പ കേസിലെ സ്വാഭാവിക ജാമ്യ ഹർജിയിലാണ് വിധി. അന്വേഷണത്തോട് സഹകരിച്ചുവെന്നും തനിക്ക് സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് എ പത്മകുമാറിൻ്റെ വാദം. കേസുമായി ബന്ധപ്പെട്ട് അറിയാവുന്നതെല്ലാം അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. താൻ പ്രായമുള്ള വ്യക്തിയാണ്. ഇനി ഈ കേസുമായി ബന്ധപ്പെട്ട് തന്നെ ജയിലിൽ കിടത്തുന്നത് മനുഷ്യത്വ രഹിതമാണ്. ദേവസ്വം ബോർഡ് പ്രസിഡൻ്റ് എന്ന പദവിയിൽ ഇരുന്നുകൊണ്ട് ചെയ്യാവുന്ന […]

ശോഭാ ശേഖര്‍ മാധ്യമ പുരസ്‌കാരം സമ്മാനിച്ചു

അദൃശ്യമായത് ദൃശ്യമാക്കുന്നതാവണം മാധ്യമപ്രവര്‍ത്തനം: ശാരദാ മുരളീധരന്‍ തിരുവനന്തപുരം : അദൃശ്യമായത് ദൃശ്യമാക്കുമ്പോഴാണ് മാധ്യമപ്രവര്‍ത്തനം അര്‍ത്ഥവത്താകുന്നതെന്ന് മുന്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍. മൂന്നാമത് ശോഭാശേഖര്‍ വനിതാ മാധ്യമ പുരസ്‌കാര സമര്‍പ്പണവും ശോഭാ ശേഖര്‍ അനുസ്മരണവും നിര്‍വഹിക്കുകയായിരുന്നു ശാരദാ മുരളീധരന്‍. 25001 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരം ഏഷ്യാനെറ്റ് ന്യൂസിലെ ഏയ്ഞ്ചല്‍ മേരി മാത്യു ഏറ്റുവാങ്ങി.പ്രസ് ക്ലബ് പ്രസിഡന്റ് എസ് ശ്രീകേഷിന്റെ അധ്യക്ഷനായി.നഗരസഭ ടൗണ്‍ പ്ലാനിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. മാങ്ങാട് […]

ഇറാൻ യുദ്ധത്തിനിടയിൽ യുഎഇയിൽ കുടുങ്ങിയ ഇന്ത്യക്കാർ തിരിച്ചെത്തി തുടങ്ങി

യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷം നാലാം ദിവസത്തിലേക്ക് കടക്കുകയും മിഡിൽ ഈസ്റ്റിലുടനീളം വ്യോമാതിർത്തി തടസ്സങ്ങൾ വ്യാപിക്കുകയും ചെയ്തപ്പോൾ, യുഎഇയിൽ കുടുങ്ങിപ്പോയ ശേഷം ഇന്ത്യയിലേക്ക് മടങ്ങിയ നിരവധി ഇന്ത്യക്കാർ , തങ്ങളുടെ വിമാനങ്ങൾ പിടിക്കാൻ ഒമാനിലേക്ക് ആറ് മണിക്കൂർ റോഡ് യാത്ര നടത്തേണ്ടി വന്നതായി പറഞ്ഞു.സ്ഥിതിഗതികൾ ഏറെക്കുറെ ശാന്തമാണെന്ന് അവർ പറഞ്ഞു, എന്നാൽ ഗൾഫിലുടനീളമുള്ള വ്യാപകമായ വ്യോമാതിർത്തി അടച്ചിടൽ മൂലം ഭയത്തിൻ്റെയും അനിശ്ചിതത്വത്തിൻ്റെയും അന്തരീക്ഷം ഉള്ളതായും അവർ അറിയിച്ചു. . “എൻ്റെ മാതാപിതാക്കൾ എന്നെ തിരിച്ചുവരാൻ ആഗ്രഹിച്ചു. അവസാന നിമിഷം വിമാനങ്ങൾ […]

പേരാവൂർ പിടിക്കാൻ ശൈലജ; മത്സരിപ്പിക്കാൻ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനം

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ പേരാവൂരിൽനിന്ന് സിപിഐഎം സ്ഥാനാർത്ഥിയായി മുൻ മന്ത്രി കെ കെ ശൈലജ മത്സരിക്കും. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. നിലവിലെ മണ്ഡലമായ മട്ടന്നൂരിന് പകരമാണ് ശൈലജയെ പേരാവൂരിൽ മത്സരിപ്പിക്കുന്നത്. ഇവിടെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് മത്സരിക്കും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് കഴിഞ്ഞ മൂന്ന് തവണയും വിജയിച്ച മണ്ഡലമാണ് പേരാവൂർ. യുഡിഎഫിന്റെ കോട്ടയായ മണ്ഡലം, ജനകീയയായ ശൈലജയെ ഇറക്കി തിരിച്ചുപിടിക്കാനാണ് ഇടതുപക്ഷത്തിന്റെ നീക്കം. 2006ൽ പേരാവൂരിൽനിന്നും മത്സരിച്ച് ജയിച്ച ശൈലജ, […]

ഹെൽമറ്റ് താഴെയിട്ടത്‌ ചട്ടലംഘനമോ? സെമിയിൽ സഞ്ജുവിന് വിലക്ക് വരുമോ, ആശങ്കയിലാക്കി റിപ്പോർട്ടുകൾ

ട്വൻ്റി20 ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ ഇന്ത്യയെ ജയിപ്പിച്ച സഞ്ജു സാംസൻ കളിച്ച ഇന്നിങ്സിൻ്റെ ആവേശം അവസാനിച്ചിട്ടില്ലെങ്കിലും അടുത്ത മത്സരത്തിൽ താരം വീണ്ടും കളത്തിലിറങ്ങാൻ കാത്തിരിക്കുകയാണ് ആരാധകർ. വ്യാഴാഴ്ച മുംബൈ വാങ്കഡേ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ മത്സരത്തിലും സഞ്ജു തിളങ്ങുമെന്ന ഉറച്ച വിശ്വാസത്തിലാണ് ആരാധകർ. എന്നാൽ ആരാധകർക്കും ഇന്ത്യൻ ടീമിനും ആശങ്കയും നിരാശയും സമ്മാനിക്കുന്ന ചില റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സഞ്ജു സാംസണെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ ഐസിസി ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. താരത്തിന് ഒരു മത്സരത്തിൽ വിലക്ക് ഉൾപ്പെടെയുള്ള […]

ആറ്റുകാൽ പൊങ്കാലയ്ക്ക് കുടിവെള്ളം മുടങ്ങില്ല: മന്ത്രി റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് കുടിവെള്ളം മുടങ്ങില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. പ്രശ്നം രൂപപ്പെട്ടത് മുതൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി വി. ശിവൻകുട്ടിയുടെ കൂടി അഭിപ്രായം തേടി വാട്ടർ അതോറിറ്റി എം ഡി, ജോയിന്റ് എം ഡി എന്നിവരെ ഉൾപ്പെടുത്തി നിരവധി യോഗങ്ങൾ വിളിച്ചു ചേർത്തു. കോർപ്പറേഷനും വാട്ടർ അതോറിറ്റിയും സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്. തിരുവനന്തപുരം മേയറുമായി വിഷയം സംസാരിച്ചു. പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കാൻ കൺട്രോൾ തുറന്നിട്ടുണ്ട്. ഓരോ സെക്ഷൻ ഓഫീസും കേന്ദ്രീകരിച്ച് പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ടെന്നും […]

രമേഷ് പിഷാരടി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി? മത്സരിക്കാന്‍ താരം സന്നദ്ധത അറിയിച്ച

നടനും സംവിധായകനും സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനും ടെലിവിഷന്‍ താരവുമായ രമേഷ് പിഷാരടി പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കും. പാലക്കാട് മത്സരിക്കാന്‍ പിഷാരടി സന്നദ്ധത അറിയിച്ചതോടെ താരത്തിന്റെ പേര് സ്‌ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറി. കെ. മുരളീധരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ പേര് പരിഗണിച്ചിരുന്നെങ്കിലും അന്തിമ പട്ടികയില്‍ പിഷാരടിയുടെ പേരാണ് ഇടംപിടിച്ചിരിക്കുന്നത്. സിനിമാ, ടെലിവിഷന്‍ താരമെന്ന നിലയ്ക്കുള്ള രമേഷ് പിഷാരടിയുടെ പ്രശസ്തിയും സ്വീകാര്യതയും വോട്ടായി മാറുമെന്നും അദ്ദേഹത്തിന് ജയസാധ്യത ഏറെയെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.ജയസാധ്യത പരിഗണിച്ച് സിറ്റിങ് എംഎല്‍എമാരെയെല്ലാം മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് […]

Back To Top