ഗർഭഛിദ്രത്തിന് മരുന്ന് എത്തിച്ചത് രാഹുലിൻ്റെ അടുപ്പക്കാരൻ;
ഗർഭഛിദ്രത്തിന് മരുന്ന് എത്തിച്ചത് രാഹുലിൻ്റെ അടുപ്പക്കാരൻ; യുവതിയെ ഭീഷണിപ്പെടുത്തിതിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവതിയെ ഗർഭഛിദ്രത്തിന് വിധേയയാക്കാൻ രാഹുൽ മാങ്കൂട്ടത്തിലിനെ അടുത്ത സുഹൃത്ത് സഹായിച്ചതായി വിവരം. ഗര്‍ഭഛിദ്രത്തിനായി യുവതിക്ക് മരുന്ന് എത്തിച്ച് നല്‍കിയത് രാഹുലിന്റെ സുഹൃത്തായ വ്യവസായി ആണെന്നാണ് ക്രൈം ബ്രാഞ്ചിന് ലഭിച്ച സൂചന. ഗർഭഛിദ്രത്തിനായി ഇയാളും യുവതിയെ ഭീഷണിപ്പെടുത്തി. പത്തനംതിട്ട സ്വദേശിയായ ഇയാളും അന്വേഷക സംഘത്തിന്റെ നിരീക്ഷണത്തിലാണ്. അതേസമയം, രാഹുലിനെതിരായ ലൈംഗിക പീഡനക്കേസിൽ പരാതിക്കാരുടെ മൊഴിയെടുക്കൽ തുടരുകയാണ്. 10 പേരുടെ മൊഴിയാണ് അന്വേഷക സംഘം […]
ലോകയുടെ രണ്ടാം ഭാഗത്തിലെ നായകൻ ആര്? വെളിപ്പെടുത്തി തിരക്കഥാകൃത്ത്
ഇപ്പോഴിതാ ചിത്രത്തിൻ്റെ രണ്ടാംഭാഗംപറയുന്നത് ചാത്തൻ്റെ കഥയാവുമെന്ന സൂചന നൽകിയിരിക്കുകയാണ് തിരക്കഥാകൃത്തും നടിയുമായ ശാന്തി ബാലചന്ദ്രൻ. മലയാളത്തിന്റെ വിസ്മയ ചിത്രം ലോക: ചാപ്ടർ 1 : ചന്ദ്ര 200 കോടി ക്ലബ്ബിൽ കഴിഞ്ഞ ദിവസമാണ് സ്ഥാനം പിടിച്ചത്. മലയാളത്തിൽ 200 കോടി ക്ലബ്ബിൽ ഇടംപിടിക്കുന്ന നാലാമത്തെ ചിത്രമാണ് ലോക. 13 ദിവസം കൊണ്ടാണ് ലോക 200 കോടി കളക്ഷനിൽ എത്തിയത്. ദുൽഖർ സൽമാന്റെ വേ ഫെയറർ ഫിലിംസ് നിർമ്മിച്ച് ഡൊമിനിക്ക് അരുൺ രചനയും സംവിധാനവും നിർവ്വഹിച്ച ലോക വിദേശ […]
മൂന്നര വയസിൽ കളരിയിൽ അരങ്ങേറ്റം, ഫൈറ്റിനിടയിലെ അപകടം, കുഞ്ഞിനീലി പറയുന്നു
അച്ഛനാണ് ദുർഗയുടെ ഗുരു. മൂന്നര വയസിൽ കളരിയിൽ അരങ്ങേറിയ ദുർഗ ഇന്ന് കരാട്ടെ, കുങ്ഫു തുടങ്ങിയ മാർഷ്യൽ ആർട്സിൽ കുട്ടിപ്പുലിയാണ്. ലോക ചാപ്റ്റർ വൺ ചന്ദ്രയിൽ വിസ്മയിപ്പിച്ച ഒരു കുട്ടിത്താരമുണ്ട്. തികഞ്ഞ മെയ് വഴക്കത്തോടെ അഭ്യാസപ്രകടനങ്ങൾ കാണിച്ച് നമ്മളെ ഞെട്ടിച്ച, കുഞ്ഞുനീലി എന്ന കഥാപാത്രമായി എത്തിയ തൃശൂർ പുതുരുത്തി സ്വദേശിനി ദുർഗ സി വിനോദ്. മൂന്ന് വയസ് മുതൽ കളരി അഭ്യസിക്കുന്ന ദുർഗയ്ക്ക് കുഞ്ഞിനീലിയെ അവതരിപ്പിക്കുക എന്നത് അനായാസ പ്രക്രിയ ആയിരുന്നു. അച്ഛനാണ് ദുർഗയുടെ ഗുരു. മൂന്നര […]
പി പി തങ്കച്ചന്‍:വിടപറഞ്ഞത് കേരള രാഷ്ട്രീയത്തിലെ പക്വതയാര്‍ന്ന നേതാവ്- എസ്ഡിപിഐ
മുന്‍ മന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായിരുന്ന പി പി തങ്കച്ചന്റെ വേര്‍പാടില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് അനുശോചിച്ചു. യുഡിഎഫ് കണ്‍വീനര്‍, കെപിസിസി പ്രസിഡന്റ്, നിയമസഭ സ്പീക്കര്‍ തുടങ്ങി സംസ്ഥാനത്തെ സാമൂഹിക, രാഷ്ട്രീയ, ഭരണപരമായ മേഖലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ വേര്‍പാട് ഏറെ ദു:ഖകരമാണ്. രാഷ്ട്രീയമായ ഭിന്നാഭിപ്രായമുള്ളപ്പോഴും എല്ലാവരെയും ചേര്‍ത്തു പിടിക്കുന്നതില്‍ തനതായ ശൈലി പിന്‍തുടര്‍ന്ന നേതാവായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ പക്വതയാര്‍ന്ന ഒരു നേതാവിനെയാണ് അദ്ദേഹത്തിന്റെ വേര്‍പാടിലൂടെ നഷ്ടപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വ്യസനിക്കുന്ന ഉറ്റവര്‍, കുടുംബാംഗങ്ങള്‍, […]
പോലീസ് സേനയിലെ ക്രിമിനലുകളെ പുറത്താക്കുക;എസ്ഡിപിഐ സെക്രട്ടറിയേറ്റ് ധര്‍ണ 16 ന്
തിരുവനന്തപുരം: ക്രിമിനലുകളായ പോലീസ് ഉദ്യോഗസ്ഥര്‍ സേനയില്‍ സ്വാധീനമുറപ്പിച്ചിരിക്കുകയാണെന്നും ക്രിമിനലുകളെ പുറത്താക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ വാക്കു പാലിക്കണമെന്നും എസ്ഡിപിഐ സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പോലീസ് സേനയിലെ ക്രിമിനലുകളെ പുറത്താക്കുക എന്ന ആവശ്യമുയര്‍ത്തി 16 ചൊവ്വാഴ്ച രാവിലെ 11 ന് സെക്രട്ടറിയേറ്റിനു മുമ്പില്‍ ധര്‍ണ നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.2022 ഡിസംബറില്‍ തിരുവനന്തപുരത്ത് നടന്ന പോലീസ് പെന്‍ഷനേഴ്‌സ് അസ്സോസിയേഷന്‍ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് ‘ക്രിമിനലുകളെ നേരിടാനാണ് പോലീസ്, സേനയില്‍ ക്രിമിനലുകള്‍ വേണ്ട, അത്തരക്കാരെ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ല’ എന്നായിരുന്നു. […]
ഏഷ്യ കപ്പ്: ഇന്ത്യ ഇന്നിറങ്ങുന്നു, ആദ്യ പോര് യുഎഇക്കെതിരെ
ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ ഇന്ന് യുഎഇയെ നേരിടും. രാത്രി എട്ടിന് ദുബായിലാണ് മത്സരം. സഞ്ജു സാംസണ്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ഇടംപിടിക്കുമോ എന്നാണ് ആകാംക്ഷ. ഏഴുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ഒരു ടി20 കളിക്കാനിറങ്ങുന്നത്. ദുര്‍ബലരായ യു എ ഇയ്‌ക്കെതിരെ ഇറങ്ങുമ്പോള്‍ ജയത്തേക്കാള്‍ ഞായറാഴ്ചത്തെ പാകിസ്ഥാനെതിരായ വമ്പന്‍ പോരാട്ടം ആയിരിക്കും സൂര്യകുമാര്‍ യാദവിന്റെയും സംഘത്തിന്റെയും മനസ്സില്‍. ടീം ഇന്ത്യയുടെ ലക്ഷ്യം കൃത്യമായ ഒരുക്കം. മത്സരം സോണി സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കിലും സോണി ലൈവിലും തത്സമയം കാണാനാകും.
നേപ്പാളിലെ ജെന്‍ സീ വിപ്ലവത്തിൻ്റെ മറവിൽ 1500-ലേറെ തടവുകാര്‍ ജയില്‍ചാടി
കാഠ്മണ്ഡു: നേപ്പാളിലെ ജെന്‍ സീ വിപ്ലവത്തിനിടെ കൂട്ട ജയില്‍ചാട്ടവും. കലാപം ജയിലുകളിലേക്കും വ്യാപിച്ചതോടെ 1500-ലേറെ തടവുകാര്‍ ജയില്‍ചാടിയെന്നാണ് റിപ്പോര്‍ട്ട്. മുന്‍മന്ത്രി സഞ്ജയ് കുമാര്‍ സാഹ്, രാഷ്ട്രീയ സ്വതന്ത്ര പാര്‍ട്ടി പ്രസിഡന്റ് റാബി ലാമിച്ഛാനെ തുടങ്ങിയവരും ജയിലില്‍നിന്ന് രക്ഷപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ലളിത്പുരിലെ നാഖു ജയിലിലേക്കാണ് കഴിഞ്ഞദിവസം പ്രക്ഷോഭകാരികള്‍ ഇരച്ചെത്തിയത്. ജയില്‍വളപ്പിനുള്ളില്‍ കയറിയ നൂറുക്കണക്കിന് പ്രക്ഷോഭകാരികള്‍ ജയിലിനുള്ളിലും അക്രമം അഴിച്ചുവിട്ടു. പിന്നാലെ സെല്ലുകള്‍ തകര്‍ത്ത് തടവുകാരെ പുറത്തുവിടുകയായിരുന്നു. മറ്റുചില തടവുകാര്‍ അവസരം മുതലെടുത്ത് സ്വയം സെല്ലുകള്‍ തകര്‍ത്ത് പുറത്തിറങ്ങുകയുംചെയ്തു. ജയിലുകളിലെ […]
അക്കാഡമിക് ഗവേഷണരംഗങ്ങളിലെ സഹകരണത്തിനായി തിരുവനന്തപുരത്തെ 8 പ്രമുഖ ദേശീയ ഇൻസ്റ്റിറ്റ്യൂട്ടുകൾ കൈകോർക്കുന്നു
രാജ്യത്തെ 8 പ്രമുഖ ദേശിയ ഇൻസ്റ്റിറ്റ്യൂട്ടുകൾ തമ്മിലുള്ള ഔദ്യോഗിക സഹകരണത്തിന് ശ്രീചിത്ര തിരുനാൾ നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻറ് ടെക്നോളജിയിൽ വച്ച് സെപ്റ്റംബർ 10-ന് തുടക്കമാകും. രാജീവ് ഗാന്ധി സെൻറ്റർ ഫോർ ബയോടെക്നോളജി (ആർജിസിബി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യൂക്കേഷൻ ആൻറ്റ് റിസർച്ച് (ഐസർ), നാഷണൽ സെൻറ്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് (എൻസിഇഎസ്എസ്), സെൻട്രൽ ട്യൂബർ ക്രോപ്‌സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിടിസിആർഐ), സിഎസ്ഐആർ- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻറ്റർഡിസിപ്ലിനറി സയൻസ് ആൻറ്റ് […]
സി പി രാധാകൃഷ്ണൻ ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി; 452 വോട്ടുകൾ നേടി
രാജ്യത്തിന്‍റെ 15-ാം ഉപരാഷ്ട്രപതിയായി എൻഡിഎയുടെ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. പോള്‍ ചെയ്യപ്പെട്ട 767 വോട്ടില്‍ 454 വോട്ട് നേടിയാണ് സി പി രാധാകൃഷ്ണന്റെ വിജയം. രഹസ്യ ബാലറ്റ് അടിസ്ഥാനത്തിലാണ് വോട്ടെടുപ്പ് നടന്നത്. ഉപരാഷ്ട്രപതി പദവിയിൽ 2 വർഷം ബാക്കി നിൽക്കെ, ജഗദീപ് ധൻകറിന്റെ അപ്രതീക്ഷിത രാജിയെ തുടർന്നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡിയാണ് ഇന്ത്യ മുന്നണിക്ക് വേണ്ടി മത്സരിച്ചത്. ഇന്ത്യ സഖ്യത്തില്‍ വോട്ടുചോര്‍ച്ച ഉണ്ടായി എന്നാണ് […]
കെട്ടടങ്ങാതെ കലാപം പടരുന്നു; നേപ്പാൾ പ്രധാനമന്ത്രി കെ പി ഓലി രാജിവെച്ചു, പാർലമെന്റ് മന്ദിരത്തിനും മന്ത്രി മന്ദിരങ്ങൾക്കും തീയിട്ടു
കാഠ്മണ്ഡു: സാമൂഹിക മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിനെതിരേയും സർക്കാർ തലത്തിലെ അഴിമതിക്കെതിരേയും നേപ്പാളിൽ പൊട്ടിപ്പുറപ്പെട്ട ജെൻ സി പ്രക്ഷോഭം അതിരൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രി കെ പി ശര്‍മ ഓലി രാജിക്കത്ത് നൽകി. ഓലിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. പാർലമെന്റ് മന്ദിരത്തിനും നിരവധി മന്ത്രി മന്ദിരങ്ങൾക്കും പ്രക്ഷോഭകാരികൾ തീയിട്ടു. സമൂഹമാധ്യമ നിരോധനം പിൻവലിച്ചിട്ടും നേപ്പാളിൽ പ്രക്ഷോഭം ആളിപ്പടരുകയാണ്. പ്രധാനമന്ത്രി രാജി വെച്ചൊഴിയണം എന്നായിരുന്നു പ്രക്ഷോഭകാരികളുടെ പ്രധാന ആവശ്യം. തുടര്‍ന്ന് ഇന്ന് ഉച്ചയോടെയാണ് പ്രധാനമന്ത്രി രാജി വെച്ചത്. മുന്‍ പ്രധാനമന്ത്രി ഷേര്‍ ബഹുദൂര്‍ […]
