വിജയ്‌യുടെ പ്രചാരണവാഹനം തട്ടിയുള്ള അപകടത്തില്‍ കേസെടുത്ത് പൊലീസ്. അലക്ഷ്യമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിനാണ് കേസെടുത്തത്. കരൂര്‍ അപകടത്തില്‍ പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചു. ഐജി അസ്‌റ ഗാര്‍ഗിന്റെ നേതൃത്വത്തിലുള്ള സംഘം കരൂരിലേക്ക് തിരിച്ചു. ഇരുചക്രവാഹനത്തില്‍ തട്ടിയിട്ടും നിര്‍ത്താതെ പോയ വിജയ്‌യുടെ കാരവാന്‍ പിടിച്ചെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയായിരുന്നു പൊലീസ് നീക്കം. മനുഷ്യ ജീവന് യാതൊരു വിലയും കല്‍പ്പിച്ചില്ല എന്നുള്‍പ്പടെ വിജയ്‌യെ രൂക്ഷമായ വിമര്‍ശിക്കുന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പും പുറത്തുവന്നിരുന്നു. കഴിഞ്ഞ ശനിയാഴ്ച നാമക്കലില്‍ നിന്നും കരൂരിലേക്ക് […]
പ്രവാസി മലയാളികൾക്കായുള്ള ‘നോർക്ക കെയർ’ സമഗ്ര ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതി മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു
പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുന്നതിലും അവർക്ക് ആവശ്യമായ സേവനങ്ങൾ മികച്ച ഗുണനിലവാരത്തിൽ സമയബന്ധിതമായി നൽകുന്നതിലും കേരളം മികച്ച മാതൃകയാണ് മുന്നോട്ടുവച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസി മലയാളികൾക്കായുള്ള ‘നോർക്ക കെയർ’ സമഗ്ര ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതി തിരുവനന്തപുരത്ത് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പ്രവാസി മലയാളികളുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു സംസ്ഥാന സർക്കാർ നേതൃത്വത്തിൽ ഒരു സമഗ്ര ഇൻഷുറൻസ് പദ്ധതി എന്നത്. ലോക കേരള സഭയിലും ഇതേ ആവശ്യം ഉയർന്നുവന്നിരുന്നു. ആ ആവശ്യമാണ് ഇപ്പോൾ നിറവേറ്റപ്പെടുന്നത്. നോർക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തിലാണ് ‘നോർക്ക […]
സ്പൈഡർമാന്റെ ഷൂട്ടിങ്ങിനിടെ അപകടം ; ടോം ഹോളണ്ടിന്റെ തലയ്ക്ക് പരിക്ക്
ബ്രാൻഡ് ന്യൂ ഡേ എന്ന ചിത്രത്തിൽ സ്പൈഡർമാന്റെ ഷൂട്ടിങ്ങിനിടയിൽ ഉണ്ടായ അപകടത്തിൽ ടോം ഹോളണ്ടിന് പരിക്കേറ്റു. സ്കോട്ട്ലണ്ടിലെ ഗ്ലാസ്ഗോയിൽ വെച്ച് നടന്ന ചിത്രീകരണത്തിൽ വളരെ സങ്കീർണ്ണമായൊരു ആക്ഷൻ രംഗം ഷൂട്ട് ചെയ്യുന്നതിനിടയിൽ ആണ് താഴേക്ക് വീണ് തലയ്ക്ക് പരിക്കേറ്റത്. ടോം ഹോളണ്ടിന് ഒപ്പമുണ്ടായിരുന്ന സ്റ്റണ്ട്മാനും പരിക്കേറ്റിരുന്നു.
മൂന്നര വയസിൽ കളരിയിൽ അരങ്ങേറ്റം, ഫൈറ്റിനിടയിലെ അപകടം, കുഞ്ഞിനീലി പറയുന്നു
അച്ഛനാണ് ദുർഗയുടെ ഗുരു. മൂന്നര വയസിൽ കളരിയിൽ അരങ്ങേറിയ ദുർഗ ഇന്ന് കരാട്ടെ, കുങ്ഫു തുടങ്ങിയ മാർഷ്യൽ ആർട്സിൽ കുട്ടിപ്പുലിയാണ്. ലോക ചാപ്റ്റർ വൺ ചന്ദ്രയിൽ വിസ്മയിപ്പിച്ച ഒരു കുട്ടിത്താരമുണ്ട്. തികഞ്ഞ മെയ് വഴക്കത്തോടെ അഭ്യാസപ്രകടനങ്ങൾ കാണിച്ച് നമ്മളെ ഞെട്ടിച്ച, കുഞ്ഞുനീലി എന്ന കഥാപാത്രമായി എത്തിയ തൃശൂർ പുതുരുത്തി സ്വദേശിനി ദുർഗ സി വിനോദ്. മൂന്ന് വയസ് മുതൽ കളരി അഭ്യസിക്കുന്ന ദുർഗയ്ക്ക് കുഞ്ഞിനീലിയെ അവതരിപ്പിക്കുക എന്നത് അനായാസ പ്രക്രിയ ആയിരുന്നു. അച്ഛനാണ് ദുർഗയുടെ ഗുരു. മൂന്നര […]
നിലമേല്‍ വാഹനാപകടം: പരിക്കേറ്റവര്‍ക്ക് സഹായവുമായി മന്ത്രി വീണാ ജോര്‍ജ്
കൊല്ലം നിലമേലില്‍ രണ്ട് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതുവഴി സഞ്ചരിക്കുകയായിരുന്ന മന്ത്രി അപകട വിവരം അറിഞ്ഞ് വാഹനം നിര്‍ത്തി കാറില്‍ നിന്നിറങ്ങി പരിക്കേറ്റവര്‍ക്ക് വേണ്ട സഹായം നല്‍കി. പെട്ടെന്ന് അവരെ ആശുപത്രിയില്‍ എത്തിക്കാനുള്ള ക്രമീകരണം ഒരുക്കി. 9 പേര്‍ക്കാണ് പരിക്കേറ്റത്. മന്ത്രിയുടെ പൈലറ്റ് വാഹനത്തിലും ആംബുലന്‍സിലുമായി പരിക്കേറ്റവരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കാന്‍ ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശവും നല്‍കി.
ദേശീയപാതയിൽ എൽപിജി ടാങ്കർ മറിഞ്ഞുണ്ടായ അപകടത്തിൽ വൻ ദുരന്തം ഒഴിവായി :
കാഞ്ഞങ്ങാട് സൗത്ത് ദേശീയപാതയിൽ എൽപിജി ടാങ്കർ മറിഞ്ഞുണ്ടായ അപകടത്തിൽ വൻ ദുരന്തം ഒഴിവാക്കുന്നതിന് കാര്യക്ഷമമായും ജാഗ്രതയോടെയും പ്രവർത്തിച്ചഎല്ലാവർക്കും ജില്ലാ ഭരണസംവിധാനത്തിന്റെ അഭിനന്ദനങ്ങൾ രാപ്പകൽ ഭേദമില്ലാതെ പ്രവർത്തിച്ചാണ് മികച്ച ഏകോപനത്തോടെ ഇത് സാധ്യമാക്കിയത്.. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഗ്യാസ് ടാങ്കർ മറിഞ്ഞ വിവരം അറിഞ്ഞത് മുതൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഫലപ്രദമായി ഇടപെട്ടിരുന്നു. വെള്ളിയാഴ്ചരാത്രി 11: 30 ന്പാചകവാതകം മാറ്റുന്ന പ്രവർത്തനം പൂർത്തിയായി.ഉദ്യോഗസ്ഥരും പോലീസും ജനപ്രതിനിധികളും ഫയർഫോഴ്സുംഎച്ച്.പി.സി.എല്‍ വിഭാഗവും നാട്ടുകാരും ഒരുമിച്ച് നടത്തിയ പ്രവർത്തനത്തിന്റെ വിജയമാണിത്. എല്ലാവർക്കും […]
കൊല്ലത്ത് സ്കൂളിൽവെച്ച് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു; അപകടം വൈദ്യുതി കമ്പിയിൽ തട്ടി
കൊല്ലം: തേവലക്കരയിൽ വിദ്യാർഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു. എട്ടാം ക്ലാസ് വിദ്യാർഥി വിളന്കറ സ്വദേശി മിഥുൻ (13) ആണ് മരിച്ചത്. സ്കൂളിലെ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുമ്പോൾ മിഥുന് ഷോക്കേൽക്കുകയായിരുന്നുവെന്നാണ് വിവരം. രാവിലെ 9.15 ഓടെയായിരുന്നു സംഭവം. കളിക്കുന്നതിനിടയിൽ ചെരിപ്പ് സൈക്കിൾ ഷെഡിന് മുകളിൽ വീണു. ചെരുപ്പ് എടുക്കാൻ സമീപത്തെ കെട്ടിടത്തിൽ കയറി മുകളിലൂടെ നടന്നു പോകുന്നതിനിടയിൽ കാൽ വഴുതി അതുവഴി കടന്നുപോയ വൈദ്യുത ലൈനിലേക്ക് വീഴുകയായിരുന്നു. ലൈനിൻ പിടിച്ചപ്പോഴാണ് ഷോക്കേറ്റത്. സ്കൂളിന് മുകളിലൂടെ പോകുന്ന […]
ട്രാക്കിൽ വിള്ളൽ കണ്ടെത്തി; തിരുവള്ളൂർ ട്രെയിൻ അപകടം അട്ടിമറി ശ്രമമെന്ന് സംശയം
തിരുവള്ളൂർ: തിരുവള്ളൂരിൽ ട്രെയിൻ അപകടമുണ്ടായതിന് പിന്നിൽ അട്ടിമറി ശ്രമമെന്ന് സംശയം. ഗുഡ്സ് ട്രെയിൻ തീ പിടിച്ച് അപകടം നടന്ന സ്ഥലത്തുനിന്ന് ഏകദേശം 100 മീറ്റർ അകലെ ട്രാക്കിൽ വിള്ളൽ കണ്ടെത്തിയതാണ് സംശയങ്ങൾക്ക് വഴിവെച്ചത്. റെയിൽവേയുടെ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. അപകടത്തെക്കുറിച്ച് റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, അപകടകാരണത്തെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് അധികൃതർ അറിയിച്ചു. തമിഴ്നാട് തിരുവള്ളൂരിൽ ഇന്ന് പുലര്‍ച്ചെ 5.30ഓടെയാണ് ഗുഡ്സ് ട്രെയിനിന് തീപിടിച്ച് അപകടമുണ്ടായത്. ഡീസലുമായി പോവുകയായിരുന്ന ട്രെയിനിന്റെ അഞ്ച് ബോഗികൾ […]
തമിഴ്നാട്ടിലെ തിരുവള്ളൂരിൽ ഡീസലുമായി പോവുകയായിരുന്ന ഗുഡ്സ് ട്രെയിനിന് തീപിടിച്ച് വൻ അപകടം; റെയിൽവെ ഗതാഗതം താറുമാറായി
ചെന്നൈ: തമിഴ്നാട് തിരുവള്ളൂരിൽ ഗുഡ്സ് ട്രെയിനിന് തീപിടിച്ച് അപകടം. ട്രെയിനിന്‍റെ അഞ്ച് ബോഗികളിൽനിന്ന് തീ ആളിക്കത്തി. ഡീസലുമായി പോവുകയായിരുന്ന ട്രെയിനിനാണ് തീപിടിച്ചത്. ഇന്ന് പുലര്‍ച്ചെ 5.30ഓടെ തമിഴ്നാട്ടിലെ തിരുവള്ളൂര്‍ റെയില്‍വെ സ്റ്റേഷന് സമീപത്ത് വെച്ചാണ് അപകടം. ട്രെയിനിൽ നിന്ന് വലിയ രീതിയിൽ തീയും പുകയും ഉയര്‍ന്നത് പ്രദേശത്ത് ആശങ്ക ഉയര്‍ത്തി. നാട്ടുകാരടക്കം എന്താണ് സംഭവിക്കുന്നതെന്ന് .
കോന്നി പാറമട അപകടം: മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും
കോന്നി പയ്യനാമൺ താഴം വില്ലേജിലെ ചെങ്ങളം പാറമട അപകടത്തിൽ മരിച്ച അതിഥി തൊഴിലാളികളായ ഒഡീഷ സ്വദേശി അജയ് റായ്, ബീഹാർ സ്വദേശി മഹാദേവ് പ്രദാൻ എന്നിവരുടെ മൃതദേഹം നാളെ (വ്യാഴം) നാട്ടിലേക്ക് കൊണ്ടുപോകും. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി എംബാം ചെയ്യുന്നതിന് കോട്ടയത്തേയ്ക്ക് മാറ്റിയിരുന്നു. ഇവിടെ നിന്ന് നെടുമ്പാശേരിയിൽ എത്തിച്ച് വിമാന മാർഗം നാട്ടിലെത്തിക്കും.