ദേവസ്വം ബോർഡ് ദല്ലാളന്മാരുടെ സ്ഥാപനമായി അധ:പതിച്ചു: രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരം: ഹൈന്ദവ ക്ഷേത്രങ്ങളുടെ സംരക്ഷണത്തിന് രൂപീകരിച്ച ദേവസ്വം ബോർഡ് ദല്ലാളന്മാരുടെ സ്ഥാപനമായി അധ:പതിച്ചതായും ദേവസ്വം ബോർഡ് പിരിച്ചു വിടണമെന്നും ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സി.ബി.ഐ അല്ലെങ്കില്‍ ഇ ഡി അന്വേഷിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. നാലര കിലോ സ്വര്‍ണം ശബരിമലയില്‍ നിന്ന് കൊള്ളയടിക്കപ്പെട്ടത് ചെറിയൊരു വീഴ്ചയല്ല, വലി തട്ടിപ്പും കൊള്ളയും അഴിമതിയുമാണ്. ഇതിന് ഉത്തരവാദികള്‍ പിണറായി സര്‍ക്കാരാണെന്നും മഹിളാ മോർച്ച […]
ഹൃദയാഘാത പ്രഥമ ശുശ്രൂഷാ പരിശീലന പരിപാടി നാളെ പ്രസ് ക്ലബില്‍
സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഹൃദയാഘാത പ്രഥമ ശുശ്രൂഷാ ബാധവത്ക്കരണ ക്യാമ്പയിനായ ‘ഹൃദയപൂര്‍വ’ത്തിന്റെ ഭാഗമായി മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലന പരിപാടി നാളെ ( തിങ്കൾ) രാവിലെ 10ന് പ്രസ് ക്ലബില്‍ നടക്കും. ഹൃദയാഘാതം ഉണ്ടാകുന്ന രോഗിയ്ക്ക് ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് നല്‍കുന്ന ശാസ്ത്രീയമായ പ്രഥമ ശുശ്രൂഷാ പരിശീലനം വിദഗ്ദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നല്‍കും. ആധുനിക മാനിക്കിനുകളുടെ സഹായത്തോടെയാണ് പരിശീലനം. ഐഎംഎ, കെജിഎംഒഎ എന്നിവരുടെ സഹകരണത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. എല്ലാ മാധ്യമ പ്രവര്‍ത്തകരും ഈ അവസരം പ്രയോജനപ്പെടുത്തണം എന്നഭ്യര്‍ത്ഥിക്കുന്നു. ക്ലബ് ഭരണസമിതി
പൈപ്പ്‌ലൈൻ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി തിങ്ക് ഗ്യാസ് തിരുവനന്തപുരത്ത് ഉദ്യോഗസ്ഥരുമായി ബോധവൽക്കരണ യോഗം നടത്തി.
പൈപ്പ്‌ലൈൻ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി തിങ്ക് ഗ്യാസ് തിരുവനന്തപുരത്ത് ഉദ്യോഗസ്ഥരുമായി ബോധവൽക്കരണ യോഗം നടത്തി.തിരുവനന്തപുരം, 2025 സെപ്റ്റംബർ 23: തിങ്ക് ഗ്യാസ് ഇന്ന് തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്‌സ് ഹാളിൽ ഒരു യൂട്ടിലിറ്റി കോർഡിനേഷൻ മീറ്റിംഗ് നടത്തി. യോഗം ശ്രദ്ധ കേന്ദ്രീകരിച്ചത് ഖനന പ്രവർത്തനങ്ങൾക്കിടയിൽ പലപ്പോഴും കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുള്ള പ്രകൃതിവാതക പൈപ്പ്‌ലൈനുകൾക്കുള്ള സാധ്യതയുള്ള ഭീഷണികളെ ഉയർത്തിക്കാട്ടുന്നതിലും അവബോധം വളർത്തുന്നതിലുമാണ്. ടുത്തുന്നതിനായി തിങ്ക് ഗ്യാസ് തിരുവനന്തപുരത്ത് ഉദ്യോഗസ്ഥരുമായി ബോധവൽക്കരണ യോഗം നടത്തി.തിരുവനന്തപുരം, 2025 സെപ്റ്റംബർ 23: തിങ്ക് ഗ്യാസ് […]
കിഴക്കകോട്ട പൗരസമിതി ഓണഘോഷം നടത്തി
തിരുവനന്തപുരം ആർസിസിയിലെ രോഗികൾക്ക് കിഴക്കേക്കോട്ട പൗരസ്വതിയുടെ ഓണാഘോഷവും ഓണസമ്മാനവും ഓണസദ്യയും നൽകി. കിഴക്കേക്കോട്ട പൗരസമിതി പ്രസിഡന്റ് പി കെ എസ് രാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഫ്രണ്ട്സ് ഓഫ് ട്രിവാൻഡ്രം ചെയർമാൻ മുക്കം പാലമൂട് രാധകൃഷ്ണൻ, സിപിഎം ജാല ഏരിയ സെക്രട്ടറി ജയൻകുമാർ , ഓണവില്ല് സാബു സെക്രട്ടറി പവിത്രൻ കിഴക്കേ നട, പനമൂട് വിജയകുമാർ, ഗോപൻ ശാസ്തമംഗലം, അട്ടക്കുളങ്ങര ബാബു ഹോപ്പ് കോഡിനേറ്റർ ഡോക്ടർ ആര്യ എന്നിവർ സംസാരിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കാനായി ഷാഫി പറമ്പിലിൻ്റെ നേതൃത്വത്തിൽ എ ഗ്രൂപ്പ് യോഗം ചേർന്നതായി റിപ്പോർട്ട്
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കാനായി ഷാഫി പറമ്പിലിൻ്റെ നേതൃത്വത്തിൽ എ ഗ്രൂപ്പ് യോഗം ചേർന്നതായി റിപ്പോർട്ട്. കെപിസിസി ജനറൽ സെക്രട്ടറി സി ചന്ദ്രൻ്റെ വീട്ടിലായിരുന്നു യോഗം. രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് വീണ്ടും എങ്ങനെ എത്തിക്കുമെന്നായിരുന്നു യോഗത്തിലെ ചർച്ച. വിവിധ സംഘടനകളുടെയും ക്ലബ്ബുകളുടെയും അസോസിയേഷനുകളുടെയും പരിപാടികളിൽ രാഹുലിനെ പങ്കെടുപ്പിക്കാനാണ് എ ഗ്രൂപ്പിൻ്റെ നീക്കം. മണ്ഡലത്തിൽ നിന്ന് ഏറെ നാൾ വിട്ടുനിന്നാൽ പ്രതിസന്ധിയാവുമെന്ന് യോഗം വിലയിരുത്തി. ഇന്നലെയാണ് യോഗം ചേർന്നത്. ഇന്നലെ പാലക്കാട് എത്തിയ ഷാഫി പറമ്പിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് […]
ദേശീയ പണിമുടക്ക് യുഡി റ്റി എഫ് വിളമ്പര ജാഥ നടത്തി
ജൂലൈ 9ന് നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥംയു ഡി ടി എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ വിളംബര ജാഥകളുടെ ജില്ലാതല ഉദ്ഘാടനം തിരുവനന്തപുരം ജനറൽ പോസ്റ്റ് ഓഫീസിനു മുന്നിൽ എസ്.റ്റി.യു സെക്രട്ടറി ജി. മാഹീൻ അബൂബേക്കർ ഉദ്ഘാടനം ചെയ്തു. ട്രേഡ് യൂണിയൻ നേതാക്കളായ വി.ആർ.പ്രതാപൻ, അഡ്വ : ബിന്നി, മലയം ശ്രീകണ്ഠൻ നായർ,പുത്തൻപള്ളി നിസാർ, ആൻ്റണി ആൽബർട്ട്, ജലിൻ ജയരാജ്, എം.എസ്. താജുദ്ദീൻ, എ.എസ്. ചന്ദ്രപ്രകാശ്, കെ.എം. അബ്ദുൽ സലാം, ഹക്കീം […]