വയനാട് ജില്ലയിലെ ചൂരൽമല-മുണ്ടകൈയിൽ 2024 ജൂലൈ 30-ന് ഉണ്ടായ ദാരുണമായ ഉരുൾപൊട്ടലിൽ 52 വിദ്യാർത്ഥികൾ മരണമടഞ്ഞ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനായി സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളിലും ബുധനാഴ്ച രാവിലെ 10 ന് ഒരു മിനിറ്റ് മൗനാചരണം നടന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സ്മരണിക പരിപാടി സംഘടിപ്പിച്ചത്.നഷ്ടപ്പെട്ട യുവജീവിതങ്ങളെ ആദരിക്കുന്നതിനും സുരക്ഷ, സഹാനുഭൂതി, ഐക്യദാർഢ്യം എന്നിവയ്ക്കുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നതിനും ഈ മൗനാചരണം സഹായകമായി. തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിൽ നടന്ന മൗനാചരണത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് […]
കണ്ണൂരിൽ സി.പി.സന്തോഷ് കുമാറും വയനാട്ടിൽ ഇ.ജെ.ബാബുവും സിപിഐ ജില്ലാ സെക്രട്ടറിമാർ
സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറിയായി സി പി സന്തോഷ് കുമാർ തുടരും. രണ്ടാം തവണയാണ് സി പി സന്തോഷ് കുമാർ ജില്ലാ സെക്രട്ടറിയാകുന്നത്.ആദ്യകാല സിപിഐ(എംഎൽ), മേയ്ദിന തൊഴിലാളി കേന്ദ്രം എന്നിവയുടെ നേതാവായിരുന്ന പരേതരായ സി പി വിജയന്റെയും കെ പി മാലിനിയുടെയും മകനാണ്. 1976ൽ എഐവൈഎഫ് വളപട്ടണം യൂണിറ്റ് സെക്രട്ടറി, 1979ൽ സിപിഐ ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറി, വളപട്ടണം എഐടിയുസി ഓഫിസ് സെക്രട്ടറി, എഐവൈഎഫ് കണ്ണൂർ താലൂക്ക് പ്രസിഡന്റ്, സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, വൈസ് പ്രസിഡന്റ്, […]
വയനാട് ടൗണ്‍ഷിപ്പ് പദ്ധതിക്ക് 351 കോടി രൂപയുടെ ഭരണാനുമതി
വയനാട് ടൗണ്‍ഷിപ്പ് പദ്ധതിക്ക് മന്ത്രിസഭയോഗം ഭരണാനുമതി നല്‍കി. 351,48,03,778 രൂപയുടെ ഭരണാനുമതിയാണ് നല്‍കിയത്. പ്രരംഭപ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ് ഉള്‍പ്പെടെയാണിത്. കിഫ്കോണ്‍ സാങ്കേതിക അനുമതി പുറപ്പെടുവിക്കേണ്ടതാണെന്ന് നിബന്ധനയോടെയാണിത്. സാധൂകരിച്ചു എല്‍സ്റ്റോണ്‍ ടീ എസ്റ്റേറ്റ് ലിമിറ്റഡ് ഫയൽ ചെയ്ത കേസിലെ ഹൈക്കോടതിയുടെ 11.04.2025 ലെ ഉത്തരവ് പ്രകാരം വയനാട് ജില്ലാ കളക്ടറുടെ സിഎംഡിആര്‍എഫ് അക്കൗണ്ടിൽ നിന്ന് ഹൈക്കോടതി രജിസ്ട്രാറുടെ അക്കൗണ്ടിലേക്ക് പതിനേഴു കോടി രൂപ നിക്ഷേപിച്ച ജില്ലാ കളക്ടറുടെ നടപടി സാധൂകരിച്ചു. 12.05.2025 ലെ ഉത്തരവ് പ്രകാരം വയനാട് ജില്ലാ കളക്ടർക്ക് […]