Flash Story
ശബരിമലയിൽ കന്നിമസാപൂജകൾക്കായി നടതുറന്നപ്പോൾ പ്രസാദത്തിന് ക്ഷാമം നേരിട്ടത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു ദേവസ്വം ബോർഡ്‌ മന്ത്രി കെ. മുരളീധരൻ.
ടിവികെ കേരള ഘടകം സംസ്ഥാന മെംബർഷിപ്പ് ക്യാമ്പയിൻ തുടങ്ങുന്നു
ടി കെ കേരള ഘടകം സംസ്ഥാന മെംബർഷിപ്പ് ക്യാമ്പയിൻ തുടങ്ങുന്നു
റോഡ് മാർഗം ഇനി അതിവേഗ തപാൽ സേവനം :
ഇന്ത്യൻ നാവികസേനയ്ക്കായി വരും തലമുറ മിസൈൽ വാഹിനിക്കപ്പൽ നിര്‍മാണത്തിന് തുടക്കം കുറിച്ച് ‘സ്റ്റീൽ കട്ടിങ്’ ചടങ്ങ്
TOLIC പുരസ്കാര നിറവിൽ HLL ലൈഫ്‌കെയർ ലിമിറ്റഡ്
ശിവഗിരി സർവ്വ ലോകത്തിനും സ്വീകാര്യമായ വ്യക്തിപ്രഭവമാണെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്‌ പ്രസിഡന്റ്‌ സച്ചിദാനന്ദ സ്വാമി :
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു.

പ്ലാൻ ബാലു എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ സന്ധ്യാ സുരേഷ് നിർമ്മിച്ച്, ബാലു
എസ്.നായർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന തഗ്ഗ് 143/24
എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു.
ഈ ചിത്രം ജൂൺ ആറിന് പ്രദർശനത്തിനെത്തുന്നു.

ദുരൂഹ സാഹചര്യത്തിലുളള ഏതു മരണവും പൊലീസിൻ്റെ മുന്നിൽ സംശയത്തിൻ്റെ നിഴലിൽത്തന്നെയായിരിക്കും.പ്രത്യേകിച്ചും കൊലപാതകങ്ങൾ..” ഒരു മരണംപൊലീസ്സിനു മുന്നിലെത്തിയാൽ അവരുടെ പ്രഥമ ദൃഷ്ടിയിൽ ത്തന്നെ ഇതു സ്വഭാവിക മരണമാണന്നോ അല്ലങ്കിൽ ഒരു കൊലപാതകമാണോയെന്നൊക്കെ അവർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും. സമീപകാലത്ത് ഒരു നഗരത്തെനടുക്കിയ സമ്പന്നരായ ദമ്പതികളുടെ മരണം തന്നെ കൈനൊടിക്കുള്ളിലാണ് അവർ കൊലപാതകിയ കണ്ടെത്തിയത്.
എന്നാൽ ചില കേസ്സുകളിൽ ഇവർക്ക് അൽപ്പം കാലതാമസ്സം നേരിട്ടേക്കാം.. ചില കേസ്സുകളിൽ അന്വേഷകർക്ക് ചില വ്യക്തിതാൽപ്പര്യങ്ങളും കടന്നുവരാം. ഇവിടെ ഒരു യുവാവിൻ്റെ മരണം നടക്കുന്നു. ഈ കേസന്വേഷണച്ചുമതലയേറ്റ ഉദ്യോഗസ്ഥന് ഈ കേസിൽ വ്യക്തിതാൽപ്പര്യവും ഏറെയായിരുന്നു. കൊലപാതകിയെത്തേടിയിറങ്ങിയ ആ ഉദ്യോഗസ്ഥൻ്റെ അന്വേഷണവും അതിനിടയിൽ അരങ്ങേറുന്ന ദുരൂഹതകളുമാണ് ഏറെ ഉദ്വേഗത്തോടെ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ഈ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം.ആ ജോണറിൽ
ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ പല ചിത്രങ്ങളും
മികച്ച വിജയം നേടുകയും ചെയ്തത് ഈ ജോണർ ച്ചിത്രങ്ങൾക്ക് അനുകൂല സാഹചര്യമൊരുക്കി.ഈ ചിത്രവും അത്തരം ജോണറിലാണ് അവതരണം.

ഓരോ ചിത്ര ത്തിൻ്റെയും അവതരണത്തിലെ പുതുമയാണ് ആ ചിത്രത്തെ വ്യത്യസ്ഥമാക്കുന്നത്. ഈ ചിത്രത്തെ സംബന്ധിച്ചടത്തോളവും അത്തരത്തിലുള്ള ഒരു സമീപനമാണ് അണിയറ പ്രവർത്തകർ സ്വീകരിച്ചിരിക്കുന്നത്.ഒരു മർഡർ ഇൻവസ്റ്റിഗേഷൻ
തികഞ്ഞ ഉദ്വേഗവുംഏറെ സസ്പെൻസും നിലനിരത്തി അവതരിപ്പിക്കു
കയാണ് ഈ ചിത്രത്തിലൂടെ.ആലപ്പുഴയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സിദ്ദിഖ്, സായ് കുമാർ, വിനയപ്രസാദ്,, ബിന്ദു പണിക്കർ, സാധിക വേണുഗോപാൽ, സഖറിയ പൗലോസ്. ദേവ്, ബാലു എസ്.നായർ, സി.എം. ജോർജ്, സന്ധ്യ, ക്ലയർ സി.ജോൺ. ജോർജ് പുളിക്കൻ, സുധിമോൾ, മനോജ് വഴിപ്പാടി, എന്നിവരും പ്രധാന അഭിനേതാക്കളാണ്.

Back To Top
onwin