Flash Story
സ്റ്റേറ്റ് പോലീസ് മീഡിയ സെൻ്ററിൻ്റെ പുതിയ ഡെപ്യൂട്ടി ഡയറക്ടറായി ഡോ. അഞ്ചൽ കൃഷ്ണകുമാർ ചുമതലയേറ്റു.
പ്രസ് ക്ലബിലെ സ്റ്റുഡിയോ,വോയ്‌സ് ആക്ടിംഗ് കോഴ്‌സ് ഉദ്ഘാടനം :സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍:
വി ഡി സതീശന്‍ കേരള ജനതയെ അപമാനിക്കുന്നു: പി അബ്ദുല്‍ ഹമീദ്
പ്രിയദർശിനി പദ്ധതിക്ക് വൻ വിജയം :ബസ് യാത്രയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും
അണ്ണാ ഡിഎംകെയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ച് നടിഗൗതമി
മുന്‍പുള്ള പ്രതിപക്ഷം ചെയ്തത് പോലെ നിപയെ രാഷ്ട്രീയ ആയുധമാക്കാന്‍ തങ്ങള്‍ തയ്യാറല്ല: പിണറായി വിജയൻ
ശബരിമല സ്വർണ്ണക്കൊള്ളയിൽ പരിശോധനകൾക്കായി SIT സംഘം സന്നിധാനത്ത്.
നിപ പ്രതിരോധ പ്രവർത്തനത്തിൽ വീഴ്ചയില്ലെന്ന് ആരോഗ്യമന്ത്രി
കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര വളയം പിടിച്ചു സാരഥിയാകാൻ പോകുന്നത് പെരുമ്പാവൂർ ഡിപ്പോയിലെ വനിതാ ഡ്രൈവർ ഷീല..

പരിശോധനാ റിപ്പോര്‍ട്ടുകള്‍ക്ക് അന്താരാഷ്ട്ര അംഗീകാരം

സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് മൈക്രോബയോളജി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന എച്ച്.ഐ.വി. ടെസ്റ്റിങ് ലബോറട്ടറിയ്ക്ക് ഐ.എസ്.ഒ.: 15189-2022 സ്റ്റാന്‍ഡേര്‍ഡ്‌സ് പ്രകാരം എന്‍.എ.ബി.എല്‍. അംഗീകാരം ലഭിച്ചു. 2024 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഏറ്റവും ആധുനികമായ ഐ.എസ്.ഒ.: 15189-2022 നിലവാരത്തിലുള്ള എന്‍.എ.ബി.എല്‍. അംഗീകാരമാണ് ലഭിച്ചിട്ടുള്ളത്. മികച്ച പ്രവര്‍ത്തനം നടത്തുന്ന മെഡിക്കല്‍ കോളേജ് ടീമിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

എച്ച്.ഐ.വി. ടെസ്റ്റിങ് ലബോറട്ടറിയില്‍ രോഗികള്‍ക്ക് ഒ.പി. ടിക്കറ്റോ മറ്റു റഫറലുകളോ ഇല്ലാതെ സൗജന്യമായി എച്ച്.ഐ.വി. ടെസ്റ്റിങ് ചെയ്തു കൊടുക്കുന്നു. എച്ച്.ഐ.വി. പോസിറ്റീവായ രോഗികള്‍ക്ക് തുടര്‍ ചികിത്സയ്ക്ക് അനിവാര്യമായിട്ടുള്ള സി.ഡി. 4 ടെസ്റ്റിങ്ങും വൈറല്‍ലോഡ് ടെസ്റ്റിങ്ങും തികച്ചും സൗജന്യമാണ്. ഐ.എസ്.ഒ.:15189-2022 നിലവാരത്തിലുള്ള എന്‍.എ.ബി.എല്‍. അംഗീകാരമുള്ളതിനാല്‍ ഇവിടെ നിന്നും രോഗികള്‍ക്ക് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ക്ക് അന്താരാഷ്ട്ര അംഗീകാരം ഉള്ളതാണ്.

വിവിധ രോഗങ്ങളുടെ പരിശോധനയ്ക്കുള്ള വിപുലമായ ലാബ് സംവിധാനമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിനുള്ളത്. നിപ ഉള്‍പ്പെടെയുള്ള വിവിധ വൈറസുകളെ കണ്ടെത്താനുള്ള റീജിയണല്‍ വൈറസ് റിസര്‍ച്ച് ആന്റ് ഡയഗ്നോസ്റ്റിക് ലബോറട്ടറി (വി.ആര്‍.ഡി.എല്‍) പ്രവര്‍ത്തിച്ചു വരുന്നു. രാജ്യത്തെ 10 റീജിയണല്‍ വൈറസ് റിസര്‍ച്ച് ആന്റ് ഡയഗ്നോസ്റ്റിക് ലബോറട്ടറികളില്‍ ഒന്നാണ് കോഴിക്കോട്ടെ ഈ ലാബ്. നിപ പരിശോധനയ്ക്കുള്ള ആര്‍ടിപിസിആര്‍ സംവിധാനങ്ങളുള്‍പ്പെടെ ഇവിടെ സജ്ജമാണ്. ബി.എസ്.എല്‍. ലെവല്‍ 3 ലാബ് നിര്‍മ്മാണത്തിലാണ്.

പ്രിന്‍സിപ്പാള്‍ ഡോ. സജിത്കുമാറിന്റെ ഏകോപനത്തില്‍ മൈക്രോബയോളജി വിഭാഗം മേധാവി ഡോ. അനിത പി.എം., ഡെപ്യൂട്ടി ക്വാളിറ്റി മാനേജര്‍ ഇന്ദു പി, ക്വാളിറ്റി മാനേജര്‍ ഡോ. ഷീന കെ, മെഡിക്കല്‍ ഓഫിസര്‍മാരായ ഡോ. മായ സുധാകരന്‍, ഡോ. മിനി, ഡോ. ഫൈറോസ് സിപി, ഡോ. ജയേഷ് ലാല്‍, കൗണ്‍സിലര്‍മാരായ ദീപക് മോഹന്‍, ലിജി പി, റസീന എം. ടെക്‌നീഷ്യന്‍മാരായ ഇന്ദു കെ, ബവിഷ പി,സുജിന പി.കെ, രമ ടി.ടി, സജ്ന സി. എന്നിവരടങ്ങുന്നതാണ് ടീം.

Back To Top
onwin