Flash Story
റെയിൽവേയിൽ വൻ മാറ്റങ്ങൾ; ടിക്കറ്റ് ക്യാൻസലേഷൻ നിയമങ്ങൾ പുതുക്കി
യുഡിഎഫ് സ്ഥാനാർഥിയായ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നാമനിർദേശപത്രിക സ്വീകരിക്കുന്നത് മാറ്റിവെച്ചു
രാജീവ് ചന്ദ്രശേഖരന്റെ നാമനിർദ്ദേശപത്രിക മാറ്റിവെച്ചു;
നേമം മണ്ഡലത്തിൽ ആവേശമുയർത്തി വി. ശിവൻകുട്ടിയുടെ പര്യടനം;വിവിധ കേന്ദ്രങ്ങളിൽ ഉജ്ജ്വല സ്വീകരണം
വോട്ട് ചെയ്യുന്നത് മുടക്കാറില്ലെന്നുംഇത്തവണയും വോട്ട് ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന് എം.എ യൂസഫലി.
കടലിൽ അപകടത്തിൽപ്പെട്ട 9 മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി
തിരുവനന്തപുരം സെൻട്രലിൽ സുധീർ കരമന എൽഡിഎഫ് സ്വതന്ത്രൻ;സിറ്റിംഗ് സീറ്റ് നിലനിർത്തുമെന്ന് സുധീർ
നേമത്തിന്റെ വികസനത്തുടർച്ചയ്ക്കായി വി. ശിവൻകുട്ടി നാമനിർദേശ പത്രിക സമർപ്പിച്ചു
മമ്മൂട്ടി വയനാട് ടൗൺഷിപ്പ് സന്ദർശിച്ചത് സദുദ്ദേശ്യത്തോടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

താല്‍ക്കാലിക വിസി നിയമനത്തില്‍ ഗവര്‍ണര്‍ക്ക് തിരിച്ചടി; അപ്പീല്‍ ഹൈക്കോടതി തള്ളി

കൊച്ചി: രണ്ട് സർവകലാശാലകളിൽ താൽക്കാലിക വൈസ് ചാൻസലർമാരെ നിയമിച്ച നടപടി നിയമപരമല്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നൽകിയ അപ്പീലിൽ ഗവർണർക്ക് തിരിച്ചടി. സിംഗിൽ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവെച്ചു. ചാൻസിലറായ ഗവർണറുടെ ഹർജി ഹൈക്കോടതി തള്ളുകയും ചെയ്തു. താത്കാലിക വിസി നിയമനം സംസ്ഥാന സർക്കാർ നൽകുന്ന പാനലിൽ നിന്ന് വേണം എന്നായിരുന്നു സിംഗിൽ ബെഞ്ച് ഉത്തരവ്. താൽക്കാലിക വിസിമാരുടെ കാലാവധി 6 മാസത്തിൽ കൂടുതലാകരുതെന്ന് ഡിവിഷൻ ബഞ്ച് നിർദേശിച്ചു. വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും സ്ഥിര […]

12 കാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് 27 കാരനായ മദ്രസാ അധ്യാപകന് 86 വര്‍ഷം കഠിന തടവും 4.50 ലക്ഷം പിഴയും

മലപ്പുറം മഞ്ചേരിയിൽ 12 കാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് 27 കാരനായ മദ്രസാ അധ്യാപകന് 86 വര്‍ഷം കഠിന തടവും, 4.50 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മലപ്പുറം ഒതുക്കുങ്ങൽ ചീരിക്ക പറമ്പിൽ വീട്ടിൽ ജാബിർ അലിയെ ആണ് കോടതി ശിക്ഷിച്ചത്. മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജ് അഷ്‌റഫ്‌ എ.എം. ആണ് ശിക്ഷ വിധിച്ചത്. 2022 ഏപ്രിലിൽ ആണ് സംഭവം. രാവിലെ 7 മണിക്ക് എട്ടരക്കും ഇടയിൽ മദ്രസയിൽ വച്ച് ജാബിർ അലി കുട്ടിയെ […]

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമിൽ മൂന്നു പെൺകുട്ടികൾ ജീവനൊടുക്കാൻ ശ്രമിച്ചു

ഗുളികകൾ അമിതമായി കഴിച്ച് തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമിലെ മൂന്നു പെൺകുട്ടികൾ ജീവനൊടുക്കാൻ ശ്രമിച്ചു.ഞായറാഴ്ച രാത്രിയാണ് സംഭവം.കുട്ടികളിൽ രണ്ട് പേർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റൊരാൾ എസ്എടി ആശുപത്രിയിലും ചികിത്സയിലാണ്. പെണ്‍കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.പാരസെറ്റാമോള്‍ ഗുളികകളും വൈറ്റമിൻ ഗുളികകളും അമിതമായി കഴിച്ചാണ് കുട്ടികൾ ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് ശ്രീചിത്ര പുവര്‍ ഹോം സൂപ്രണ്ട് ബിന്ദു പറഞ്ഞു. രണ്ടാഴ്ച മുമ്പാണ് ആറ് , പത്ത് ക്ളാസകളിൽപഠിക്കുന്ന മൂന്ന് പെണ്‍കുട്ടികളും പുവർ ഹോമിൽ എത്തുന്നത്. ചില […]

ഗോവ ഗവർണർ സ്ഥാനത്തുനിന്ന് ശ്രീധരൻപിള്ളയെ മാറ്റി; മൂന്നിടങ്ങളിലെ ഗവർ‌ണർമാരെ മാറ്റി നിയമിച്ച് രാഷ്ട്രപതി

ഗോവ: ​ഗോവയ്ക്ക് പുതിയ ഗവർണറെ നിയമിച്ച് രാഷ്ട്രപതി ഭവൻ. പശുപതി അശോക് ഗജപതിയാണ് ​ഗോവയുടെ പുതിയ ​ഗവർണർ. ശ്രീധരൻപിള്ളയെ മാറ്റിയാണ് പുതിയ ​ഗവർണറെ നിയമിച്ചിരിക്കുന്നത്. രാഷ്ട്രപതി ഭവനിൽ നിന്നാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് ഇറങ്ങിയത്. നിലവിൽ മൂന്നിടങ്ങളിലെ ​ഗവർ‌ണർമാരെ മാറ്റിയിട്ടുണ്ട്. ഹരിയാനയിൽ പുതിയ ​ഗവർണറായി അസിം കുമാർ ഘോഷ്, ​ഗോവയിൽ പശുപതി അശോക് ഗജപതി രാജു, ലഡാക്കിൻ്റെ ലെഫ്റ്റനൻ്റ് ​ഗവർണറായി കബീന്ദ്ര സിം​ഗ് എന്നിങ്ങനെയാണ് പുതിയ നിയമനം. മുൻ സിവിൽ വ്യോമയാന മന്ത്രിയാണ് പശുപതി ​ഗജപതി രാജു. […]

നിമിഷപ്രിയയുടെ മോചനത്തിന് കൂടുതൽ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കി

ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിന് പരമാവധി കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. കൂടുതൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ജസ്റ്റിസ് വിക്രംനാഥ് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് ഇനി വെള്ളിയാഴ്ച പരിഗണിക്കും. വധശിക്ഷ ഒഴിവാക്കാൻ പരമാവധി കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും ദയാധനം സ്വീകരിക്കുന്നതിൽ ഇടപെടാൻ പരിമിതിയുണ്ടെന്നും കേന്ദ്രം അറിയിച്ചു. വധശിക്ഷ നടപ്പായാൽ സങ്കടകരമെന്ന് സുപ്രീംകോടതി പറഞ്ഞു. കൊലക്കേസിൽ യമൻ തലസ്ഥാനമായ സനയിലെ ജയിലിലാണ് നിമിഷപ്രിയ. ബുധനാഴ്‌ചയാണ് വധശിക്ഷ നടപ്പാക്കാൻ […]

വിപഞ്ചികയുടെ മരണം; ഭർത്താവ് നിധീഷിനും കുടുംബത്തിനുമെതിരെ കുണ്ടറ പൊലീസ് കേസെടുത്തു

ഷാര്‍ജയില്‍ ഒരു വയസുകാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കിയ സംഭവത്തില്‍ ഭർത്താവിനും കുടുംബത്തിനുമെതിരെ കേസെടുത്ത് പൊലീസ്. ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് കേസെടുത്തത്. മരിച്ച വിപഞ്ചികയുടെ ഭര്‍ത്താവ് നിധീഷ്, ഭര്‍ത്താവിന്റെ സഹോദരി, ഭര്‍തൃപിതാവ് എന്നിവര്‍ക്കെതിരെയാണ് കുണ്ടറ പൊലീസ് കേസെടുത്തത്. മൂന്ന് പേരും ഷാര്‍ജയിലായതിനാല്‍ നാട്ടിലെത്തിയാലാണ് അറസ്റ്റ് നടക്കുക. ആത്മഹത്യ ചെയ്ത കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെ മാതാവ് ഷൈലജയുടെ പരാതിയിലാണ് കുണ്ടറ പൊലീസ് കേസെടുത്തത്. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഷൈലജ ഇന്ത്യന്‍ എംബസി, കേന്ദ്ര വിദേശകാര്യമന്ത്രി, മുഖ്യമന്ത്രി, […]

ബിജെപി പ്രവർത്തകരുടെ കള്ളപരാതി മാനസികമായി ഉലച്ചു”; വക്കത്ത് പഞ്ചായത്ത് അംഗവും അമ്മയും തൂങ്ങി മരിച്ചു

ബിജെപി പ്രവർത്തകരുടെ കള്ളപരാതി മാനസികമായി ഉലച്ചതിനെ തുടർന്ന് വക്കത്ത് പഞ്ചായത്ത് അംഗത്തെയും അമ്മയെയും തൂങ്ങി മരിച്ചു . പഞ്ചായത്ത് മെമ്പറായ അരുൺ അമ്മ വത്സല എന്നിവരാണ് ആത്മഹത്യ ചെയ്തത്. വീടിനുള്ളിലെ മുകളിലത്തെ നിലയിൽ തൂങ്ങിമരിച്ച നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. വക്കം പഞ്ചായത്തിലെ എട്ടാം വാർഡ് കോൺഗ്രസ് മെമ്പറാണ് അരുൺ. ബിജെപി പ്രവർത്തകർക്ക് എതിരെ ഉള്ള ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. എസ്.സി ആക്ട് അനുസരിച്ച് അരുണിനെതിരെ കേസെടുത്തിരുന്നു. ഇത് കള്ള കേസ് ആണെന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. വിനോദ്, സന്തോഷ് എന്നിവരാണ് […]

വിഖ്യാത തെന്നിന്ത്യൻ അഭിനേത്രി ബി.സരോജ ദേവി അന്തരിച്ചു

പ്രമുഖ തെന്നിന്ത്യൻ നടി ബി സരോജ ദേവി അന്തരിച്ചു. 87 വയസ്സായിരുന്നു. ബംഗളൂരു മല്ലേശ്വരത്തെ വീട്ടിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. അഭിനയ സരസ്വതി എന്നും കന്നഡത്ത് പൈങ്കിളി എന്നും വിശേിഷിപ്പിച്ച വിഖ്യാത അഭിനേത്രിയാണ് ബി സരോജ ദേവി. കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 200ലധികം സിനിമകളിൽ സരോജ ദേവി അഭിനയിച്ചിട്ടുണ്ട്. അഭിനയ സരസ്വതി, കന്നഡത്തു പൈങ്കിളി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന അവർ ദക്ഷിണേന്ത്യൻ സിനിമയിലെ മികച്ച നടിമാരിൽ ഒരാളാണ്. 1955 ൽ പുറത്തിറങ്ങിയ മഹാകവി […]

ഇന്‍ഫ്ലുവന്‍സര്‍ റിന്‍സി മുംതാസ് സിനിമാ മേഖലയിലെ ഡ്രഗ് ലേഡി; പ്രമുഖർ ഉള്‍പ്പെടെ 4 സിനിമാ താരങ്ങൾ സ്ഥിരമായി ബന്ധപെട്ടു

കൊച്ചി: കൊച്ചിയില്‍ എംഡിഎംഎയുമായി അറസ്റ്റിലായ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ റിൻസി മുംതാസിന്‍റെ സിനിമാ മേഖലയിലെ ബന്ധങ്ങളിൽ പൊലീസിനും ഞെട്ടൽ. ലഹരി കേസുമായി ബന്ധപ്പെട്ട് സിനിമ താരങ്ങൾ ഉൾപ്പെടെ 4 പേരെ ഫോണിൽ വിളിച്ച് പൊലീസ് വിവരം തേടി. നാല് മാസത്തിലേറെയായി റിൻസിയെ സ്ഥിരമായി ഇവർ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്നും പൊലീസിന് വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫോണിൽ ബന്ധപ്പെട്ടത്. ഒരു സംവിധായകനെയും പൊലീസ് ഫോണിൽ ബന്ധപ്പെട്ടതായാണ് വിവരം. സിനിമാ മേഖലയിലെ ഡ്രഗ് ലേഡിയെന്നാണ് പൊലീസ് റിൻസിയെ […]

ട്രാക്കിൽ വിള്ളൽ കണ്ടെത്തി; തിരുവള്ളൂർ ട്രെയിൻ അപകടം അട്ടിമറി ശ്രമമെന്ന് സംശയം

തിരുവള്ളൂർ: തിരുവള്ളൂരിൽ ട്രെയിൻ അപകടമുണ്ടായതിന് പിന്നിൽ അട്ടിമറി ശ്രമമെന്ന് സംശയം. ഗുഡ്സ് ട്രെയിൻ തീ പിടിച്ച് അപകടം നടന്ന സ്ഥലത്തുനിന്ന് ഏകദേശം 100 മീറ്റർ അകലെ ട്രാക്കിൽ വിള്ളൽ കണ്ടെത്തിയതാണ് സംശയങ്ങൾക്ക് വഴിവെച്ചത്. റെയിൽവേയുടെ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. അപകടത്തെക്കുറിച്ച് റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, അപകടകാരണത്തെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് അധികൃതർ അറിയിച്ചു. തമിഴ്നാട് തിരുവള്ളൂരിൽ ഇന്ന് പുലര്‍ച്ചെ 5.30ഓടെയാണ് ഗുഡ്സ് ട്രെയിനിന് തീപിടിച്ച് അപകടമുണ്ടായത്. ഡീസലുമായി പോവുകയായിരുന്ന ട്രെയിനിന്റെ അഞ്ച് ബോഗികൾ […]

Back To Top