Flash Story
സെറ്റല്ലേ… നമ്മളീ യാത്ര തുടരും, എൽഡിഎഫ് പ്രചാരണ വീഡിയോയിൽ ഭാവന
തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 11-ന് കൊച്ചിയിലെത്തും
ലെബനനിലെ വീടുകൾക്ക് മുകളിൽ വെളുത്ത ഫോസ്ഫറസ് പ്രയോഗിച്ച് ഇസ്രായേൽ
സഞ്ജുവിന് ഔദ്യോഗിക സ്വീകരണം നൽകി ആദരിക്കാൻ സംസ്ഥാന സർക്കാർ
പെരുമ്പളം പാലം, വെള്ളം കയറാത്ത എസി റോഡ്, ചെല്ലാനം ടെട്രാപോഡ്; മൂന്നും യാഥാര്‍ഥ്യമാക്കിയത് ഊരാളുങ്കൽ
ദുബൈ വിമാനത്താവളം അടച്ചു; എല്ലാ സര്‍വീസുകളും നിർത്തിവച്ചെന്ന് അറിയിപ്പ്
ആര്യവൈദ്യഫാർമസി സ്ഥാപകൻ രാമവാരിയരുടെ മകൾ കസ്തൂരി വീട്ടിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് നിഗമനം
സ്വപ്നപദ്ധതിക്ക് തുടക്കം; വയനാട് തുരങ്കപാതയുടെ പാറതുരക്കൽ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു
വീണ്ടും സഞ്ജു,ബെത്തലിൻ്റെ പോരാട്ടവീര്യത്തിനും കയ്യടി;ഇംഗ്ലണ്ട് കടന്ന് ഇന്ത്യ T20 ലോകകപ്പ് ഫൈനലിൽ

ഇറാനിലെയും ഇസ്രയേലിലെയും കേരളീയര്‍ സുരക്ഷിതര്‍ടെഹ്‌റാന്‍, ടെല്‍അവീവ് ഇന്ത്യന്‍ എംബസികളിലും നോര്‍ക്കയിലും ഹെല്‍പ്പ് ഡെസ്‌ക്ക്

ഇറാനിലെയും ഇസ്രയേലിലെയും കേരളീയര്‍ നിലവില്‍ സുരക്ഷിതരാണെന്ന് നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത് കോളശേരി പറഞ്ഞു. മിസൈലാക്രമണങ്ങളില്‍ നിന്നു രക്ഷപ്പെട്ടതിന്റെ വിവരം ഇരുരാജ്യങ്ങളിലെയും കേരളീയര്‍ പങ്കുവച്ചു. ഇസ്രയേലിലെ ടെല്‍അവീവിലും ഇറാനിലെ ടെഹ്‌റാനിലും സാഹചര്യം ഗുരുതരമായി തുടരുകയാണ്. ഇറാനിലെ കെർമാൻ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസിൽ എംബിബിഎസ് പഠിക്കുന്ന 12 കേരളീയ വിദ്യാര്‍ത്ഥികളും, ബിസിനസ് ആവശ്യത്തിനു ടെഹ്റാനിലേയ്ക്ക് പോയ കേരളീയ സംഘവുമാണ് നോര്‍ക്കയുമായി ബന്ധപ്പെട്ടിട്ടുള്ളത്. വിദ്യാർത്ഥികൾ ഇപ്പോൾ അവരുടെ ഡോർമെറ്ററിയിൽ സുരക്ഷിതരാണ്. ഇവരുടെ വിവരങ്ങള്‍ കേന്ദ്രവിദേശകാര്യമന്ത്രാലയം മുഖേന ടെഹാറാനിലെ ഇന്ത്യന്‍ […]

ഭീകര രാഷ്ട്രമായ ഇസ്രയേലിനോടുള്ള നിലമ്പൂരിന്റെ പ്രതിഷേധം ആളിക്കത്തി

നിലമ്പൂര്‍: എസ്ഡിപിഐ സ്ഥാനാര്‍ത്ഥി അഡ്വ. സാദിഖ് നടുത്തൊടിയുടെ കലാശക്കൊട്ട് ആവേശത്തിന്റേത്മാത്രമായിരുന്നില്ല, നിലപാടിന്റെതു കൂടിയായിരുന്നു. ഫലസ്തീന്‍ ജനതയെ കൂട്ടക്കൊല ചെയ്യാന്‍ നേതൃത്വം കൊടുക്കുകയും ഇറാനെതിരെ യുദ്ധമുഖം തുറക്കുകയും ചെയ്ത നരഭോജി നെതന്യാഹുവിന്റെ കോലം കത്തിച്ച് പ്രതിഷേധാഗ്‌നി തീര്‍ക്കുകയും ചെയ്തു. നിലമ്പൂര്‍ ടൗണിലും എടക്കരയിലുമായിരുന്നു കലാശക്കൊട്ട് ഉണ്ടായിരുന്നത്. അവസാനഘട്ട തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ നടന്ന പ്രതിഷേധത്തില്‍ ഇസ്രയേല്‍ എന്ന ഭീകര രാജ്യത്തോടുള്ള നിലമ്പൂര്‍ ജനതയുടെ പ്രതിഷേധം അഗ്‌നിയായ് ഉയരുകയായിരുന്നു. ഇസ്രയേലിനോടുള്ള ഇന്ത്യന്‍ സമീപനം അപമാനമാണെന്നും രാജ്യ ഭൂരിപക്ഷത്തിനെതിരാണ് കേന്ദ്ര ബിജെപി […]

സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് അധ്യാപക ഒഴിവുകൾ

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലെ മോഹിനിയാട്ടം, ഭരതനാട്യം പഠന വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേയ്ക്ക് വാക്ക് – ഇൻ – ഇന്റർവ്യൂ നടത്തുന്നു. അക്കമ്പനീയിംഗ് വിഭാഗത്തിൽ വോക്കൽ, മൃദംഗം, വയലിൻ എന്നീ തസ്തികകളിൽ ഓരോ ഒഴിവുകളാണ് മോഹിനിയാട്ടത്തിലുളളത്. ഭരതനാട്യത്തിൽ ഡാൻസ് മ്യൂസിക് (ടീച്ചിംഗ്), അക്കമ്പനീയിംഗ് വിഭാഗത്തിൽ വോക്കൽ, മൃദംഗം തസ്തികകളിൽ ഓരോ ഒഴിവുകളുമുണ്ട്. 55% മാർക്കോടെ അതത് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. എസ്. സി. വിഭാഗക്കാർക്ക് 50% മാർക്ക് മതിയാകും. ഡാൻസ് മ്യൂസിക്കിന് […]

ചങ്ങമ്പുഴ കാവ്യസുധ’ പുസ്തകം കവി മധുസൂദനൻ നായർ പ്രകാശനം ചെയ്തു.

‘ തിരുവനന്തപുരം : പിരപ്പൻകോട് മുരളി സമ്പാദനവും പഠനവും നിർവഹിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘ചങ്ങമ്പുഴ കാവ്യസുധ’ എന്ന പുസ്തകത്തിന്റെ പ്രകാശനം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എൻ. വി. ഹാളിൽ തോന്നയ്ക്കല്‍ ആശാന്‍ സ്മാരകം ചെയര്‍മാന്‍ കവി മധുസൂദനൻ നായർ നിര്‍വഹിച്ചു. ഡോ. എം.ജി. ശശിഭൂഷൻ പുസ്തകം ഏറ്റുവാങ്ങി.കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് ഡയറക്ടർ ഡോ. എം. സത്യന്‍ അധ്യക്ഷനായി. നീറമൺകര എൻ.എസ്.എസ് കോളെജ് അധ്യാപിക ഡോ. ബി. വന്ദന, മാധ്യമപ്രവർത്തകയും വിവർത്തകയുമായ സരിത മോഹനൻ ഭാമ, […]

ആന്റിബയോട്ടിക് പ്രതിരോധ അവബോധ വാരാചരണത്തിന്റെ ജില്ലാതല പ്രവര്‍ത്തന റിപ്പോര്‍ട്ട് പുറത്തിറക്കി ആരോഗ്യ വകുപ്പ്

സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷരതയിലേക്ക് സുപ്രധാന ചുവടുവയ്പ്പ് തിരുവനന്തപുരം: ലോക ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് അവബോധ വാരാചരണത്തിന്റെ ഭാഗമായി ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാനായി സംസ്ഥാന വ്യാപകമായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല റിപ്പോര്‍ട്ട് (ഡബ്ല്യു.എ.എ.ഡബ്ല്യു. 2024) ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പുറത്തിറക്കി. 395 തദ്ദേശ സ്ഥാപനങ്ങളും 734 ആശുപത്രികളും ചേര്‍ന്ന് 2852 വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. 437 സര്‍ക്കാര്‍ ആശുപത്രികള്‍ സ്ഥാപനതല പരിപാടികള്‍ സംഘടിപ്പിച്ചു. കൂടാതെ 404 സ്വകാര്യ ആശുപത്രികള്‍ പങ്കാളികളായി. ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ വഴി […]

ദരിദ്രരുടെ കിട്ടാക്കടങ്ങൾ എഴുതിതള്ളുക :ജൂൺ 24 സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധം.

ദളിത് ആദിവാസി ജനവിഭാഗങ്ങളുടെ കടങ്ങൾ എഴുതിത്തണമെന്നും, കിടപ്പാടങ്ങൾ ജപ്തി ചെയ്യരുതെന്നും ,മൈക്രോ ഫൈനാൻസ് കമ്പനികളുടെ കൊള്ള അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കിളിമാനൂർ പട്ടികജാതി/വർഗ്ഗ വികസന കോർപ്പറേഷൻ ഓഫീസിന് മുമ്പിൽ കഴിഞ്ഞ38 ദിവസമായി നടത്തി വരുന്ന സമരത്തോടുള്ള സർക്കാരിന്റെ കടുത്ത അവഗണനയിൽ പ്രതിഷേധിച്ചു കൊണ്ട്ഈ വരുന്ന ജൂൺ 24-)o തീയതി തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിൽ കൂട്ട ധർണ്ണ നടത്താൻ സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെജില്ലാ കമ്മിറ്റി തീരുമാനിച്ചിരിക്കുകയാണ്. കേരളത്തിലെ വിവിധ ജില്ലകളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ […]

കരമന സ്വദേശികളായ ദമ്പതികൾ ജീവനിടുക്കിയ സംഭവം :

തിരുവനന്തപുരം : കരമന സ്വദേശികളായ ദമ്പതികൾ ജപ്തി ഭീഷണിയെ തുടർന്ന് ജീവനൊടുക്കിയ സംഭവത്തിൽ സമരം വിജയിച്ചു.മരിച്ച ദമ്പതികളുടെ വായ്പ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് വി.എസ്‌.ഡി.പി പ്രവർത്തകർ ബാങ്കിന് മുന്നിൽ നടത്തിയ സമരമാണ് വിജയിച്ചത്. ദമ്പതികളുടെ വായ്പ എഴുതിത്തള്ളാമെന്ന് എസ്.ബി.ഐ ഉറപ്പ് നൽകി. ഇക്കാര്യം ഇവർ രേഖാമൂലം എഴുതി നൽകി. കോടികളുടെ കടബാധ്യതയെ തുടർന്ന് കരമന കാട്ടാൻവിള സ്വദേശികളായ സതീശനും ബിന്ദുവും ആണ് ജീവനൊടുക്കിയത്. ബിന്ദുവിനെ കഴുത്തറുത്ത നിലയിലും സതീശനെ തൂങ്ങിമരിച്ച നിലയിലുമാണ്  കണ്ടെത്തിയത്. കരാറുകാരനായിരുന്നു സതീശൻ. ഇദ്ദേഹത്തിന് കോടികളുടെ […]

നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി 8 പുതിയ ബസുകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ 5 നഴ്‌സിംഗ് സ്‌കൂളുകള്‍ക്കും 3 ജെപിഎച്ച്എന്‍ ട്രെയിനിംഗ് സെന്ററുകള്‍ക്കും അനുവദിച്ച ബസുകളുടെ ഫ്‌ളാഗ് ഓഫ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. കേരള നഴ്‌സിംഗ് ആന്റ് മിഡ് വൈവ്‌സ് കൗണ്‍സില്‍ ആരോഗ്യ വകുപ്പിന് കൈമാറിയ 1.83 കോടി രൂപ വിനിയോഗിച്ചാണ് ബസുകള്‍ വാങ്ങിയത്. തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, ഇടുക്കി മുട്ടം, പത്തനംതിട്ട ഇലന്തൂര്‍ എന്നീ നഴ്‌സിംഗ് സ്‌കൂളുകള്‍ക്കും തൈക്കാട് എസ്.സി./എസ്.ടി. ജെപിഎച്ച്എന്‍ ട്രെയിനിംഗ് സെന്റര്‍, പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി ജെപിഎച്ച്എന്‍ ട്രെയിനിംഗ് സെന്റര്‍, കാസര്‍ഗോഡ് […]

ജൂണ്‍ മാസത്തെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ വെള്ളിയാഴ്ച മുതല്‍ വിതരണം ചെയ്യും; 900 കോടി രൂപ അനുവദിച്ചു: ധനമന്ത്രി

തിരുവനന്തപുരം: ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. ഇതിനുവേണ്ട തൊള്ളായിരം കോടിയോളം രൂപ അനുവദിച്ചതായും ധനവകുപ്പ് അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 1600 രൂപയാണ് പെന്‍ഷനായി ലഭിക്കുക. ക്ഷേമപെന്‍ഷനായി ഈ സര്‍ക്കാര്‍ ഇതുവരെ 38,500 കോടി രൂപ നല്‍കിയതായും മന്ത്രി അറിയിച്ചു. ഇതുസംബന്ധിച്ച് ഫേസ്ബുക്കിലൂടെയും ധനമന്ത്രി വിവരങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ പെന്‍ഷന്‍ വിതരണവുമായി താരതമ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റാണ് ധനമന്ത്രി പങ്കുവെച്ചിട്ടുള്ളത്. ‘ഈ […]

എംഎസ്‌സി എല്‍സ 3 കപ്പലപകടം; 5.97 കോടി രൂപ കെട്ടിവെച്ച് മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി

കേരള തീരത്തെ എംഎസ്‌സി എല്‍സ3 കപ്പലപകടത്തെ തുടർന്ന് 5.97 കോടി രൂപ കെട്ടിവെച്ചെന്ന് മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി ഹൈക്കോടതിയെ അറിയിച്ചു. കപ്പലപകടത്തില്‍ നഷ്ടം നേരിട്ട കശുവണ്ടി ഇറക്കുമതിക്കാർ നല്‍കിയ ഹർജിയിലാണ് നടപടി. കപ്പല്‍ കമ്പനി നല്‍കിയ തുക സ്ഥിരനിക്ഷേപം നടത്താന്‍ ഹൈക്കോടതി റജിസ്ട്രിക്ക് സിംഗിൾ ബെഞ്ച് നിർദേശം നൽകി. ഒരു വര്‍ഷത്തേക്ക് ദേശസാത്കൃത ബാങ്കില്‍ നിക്ഷേപിക്കാനാണ് ഹൈക്കോടതി നൽകിയ നിർദേശം.

Back To Top