ഛത്തീസ്ഗഡിലെ നാരായണ്‍പൂരില്‍ 26 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു
റായ്പൂര്‍: ഛത്തീസ്ഗഡില്‍ 26 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. നാരായണ്‍പൂരില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകളെ വധിച്ചു എന്ന് ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി വിജയ് ശര്‍മ്മ സ്ഥിരീകരിച്ചു. അബുജ്മദ് പ്രദേശത്ത് വച്ച് നാരായണ്‍പൂര്‍, ദന്തേവാഡ, ബിജാപൂര്‍, കൊണ്ടഗാവ് എന്നി നാല് ജില്ലകളില്‍ നിന്നുള്ള ജില്ലാ റിസര്‍വ് ഗാര്‍ഡിന്റെ ജവാന്മാരും മാവോയിസ്റ്റുകളും തമ്മിലാണ് വെടിവയ്പ് ഉണ്ടായത്. ഏറ്റുമുട്ടലില്‍ ചില പ്രമുഖര്‍ കൊല്ലപ്പെട്ടതായും വിജയ് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച രാവിലെ പ്രമുഖ മാവോയിസ്റ്റ് നേതാക്കളെ സുരക്ഷാ സേന വളയുകയായിരുന്നു. തുടര്‍ന്ന് മാവോയിസ്റ്റുകള്‍ നടത്തിയ വെടിവയ്പിന് […]
ക്ഷേമ പെൻഷൻ ; ഇത്തവണ കൈ നിറയെ, ഈ മാസം ഒറ്റയടിക്ക് കയ്യിൽ കിട്ടുക 3200 രൂപ
തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് രണ്ടു ഗഡു ക്ഷേമ പെൻഷൻ കൂടി അനുവദിച്ചു. ശനിയാഴ്ച മുതൽ വിതരണം ആരംഭിക്കും. 1650 കോടി രൂപ ഇതിനായി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. മേയ് മാസത്തെ പെൻഷനൊപ്പം ഒരു ഗഡു കുടിശിക കൂടിയാണ് വിതരണം ചെയ്യുന്നത്. 62 ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്ക് 3,200 രൂപ വീതം . സാമൂഹ്യ സുരക്ഷാ പെൻഷൻ വീടുകളിൽ എത്തിക്കുന്നതിന് ഗുണഭോക്താക്കൾ തുക നൽകേണ്ടതില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് കഴിഞ്ഞ മാസം അറിയിച്ചിരുന്നു. […]
അറബിക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; സംസ്ഥാനത്ത് നാല് ദിവസത്തിനുള്ളിൽ കാലവർഷമെത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസത്തിനുള്ളിൽ കാലവർഷം എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 5 ദിവസം കേരളത്തിൽ ശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കർണാടക- ഗോവ തീരത്തിന് മുകളിൽ ചക്രവാതചുഴി രൂപപ്പെട്ട സാഹചര്യത്തിൽ അറബി കടലിൽ ന്യൂനമർദ സാധ്യതയും നിലനിൽക്കുന്നുണ്ട്. ഇത് തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കും. കർണാടക- ഗോവ തീരത്തിന് മുകളിൽ ചക്രവാതചുഴി രൂപപ്പെട്ട സാഹചര്യത്തിൽ അറബി കടലിൽ ന്യൂനമർദ സാധ്യതയും നിലനിൽക്കുന്നുണ്ട്. ഇത് തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കും.അടുത്ത 3-4 […]
പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫല പ്രഖ്യാപനം മെയ് 22 ന്. *3. *മണിക്ക്*
രണ്ടാം വർഷ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാഫലം മെയ് 22 ന് .3 .മണിക്ക് പ്രഖ്യാപിക്കും
30 വർഷം ഒളിവിൽ കഴിഞ്ഞകൊലക്കേസ് പ്രതിയെ പോലീസ് പിടികൂടി
നെയ്യാറ്റിൻകര : 30 വർഷം ഒളിവിൽ കഴിഞ്ഞകൊലക്കേസ് പ്രതിയെ പിടികൂടി. കന്യാകുമാരി , വേൽകിളമ്പി , സ്വദേശി രാജപ്പൻ 50 നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 30 വർഷം മുമ്പ് ധനുവച്ചപുരം സ്വദേശി പ്രസാദിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ ജാമ്യം എടുത്ത ശേഷം മൂവാറ്റുപുഴയിൽ മറ്റൊരു പേരിൽ 15 വർഷത്തോളം ഒളിവിൽ താമസിക്കുകയായിരുന്നു . പ്രതി പോലീസ് പുറകെ വരുന്നുണ്ടെന്ന് മണത്തിറഞ്ഞ രാജപ്പൻ വീണ്ടും പേരുമാറ്റി പല സ്ഥലങ്ങളിലായി ഒളിവിൽ താമസിക്കുകയായിരുന്നു. കഴിഞ്ഞദിവസം തക്കലയ്ക്ക് സമീപം വേൽകിളമ്പി […]
മലയാളത്തിന്റെ ലാലേട്ടനിന്നു 65ആം പിറന്നാൾ
പ്രിയ ലാലേട്ടനിന്നു 65 ആം പിറന്നാൾ. താരത്തിനിന്നു വേറിട്ട സമ്മാനമൊരുക്കിയിരിക്കുകയാണ് ചിത്രകാരൻ ഡാവിഞ്ചി സുരേഷ്. ചക്ക ഉപയോഗിച്ച് കൊണ്ടുള്ള മോഹൻലാലിൻ്റെ ചിത്രമാണ് സുരേഷ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൻ്റെ വീഡിയോ അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. ലോകത്ത് ആദ്യമായാണ് ചക്ക ഉപയോഗിച്ച് ഒരു ചിത്രമൊരുക്കുന്നതെന്നും ഡാവിഞ്ചി സുരേഷ് പറയുന്നു. 65-ാം പിറന്നാൾ ആയതിനാൽതന്നെ 65 ഇനം പ്ലാവുകളുള്ള തോട്ടത്തിന് മധ്യത്തിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ചക്കച്ചുള, ചക്കക്കുരു, ചക്കമടൽ, ചക്കപ്പോള തുടങ്ങി ചക്കയുടെ വിവിധ ഭാഗങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് സുരേഷ് മോഹൻലാലിൻ്റെ മുഖം വരച്ചിരിക്കുന്നത്. ഇരുപതോളം […]
നടന വിസ്‌മയം ലാലേട്ടന് ഇന്ന് 65-ാം പിറന്നാൾ.
കേരള ജനത മനസ്സുകൊണ്ട് കഥാപാത്രങ്ങളെ ഏറ്റെടുത്ത നടന വിസ്‌മയം ലാലേട്ടന് ഇന്ന് 65-ാം പിറന്നാൾ. നാല് പതിറ്റാണ്ടിലേറെയായ അഭിനയ ജീവിതത്തിലെ മാസ്‌മരിക പ്രകടനങ്ങൾ ഓരോ മലയാളിയുടെയും ജീവിതത്തിന്റെ ഭാഗമാണ് മോഹൻ ലാൽ എന്ന മഹാ പ്രതിഭ. അഞ്ച് ഇന്ത്യൻ ഭാഷകളിലായി 300-ലധികം സിനിമകൾ. അച്ഛനായും ഭർത്താവായും മകനായും കാമുകനായും വില്ലനായുമൊക്കെ മലയാള സിനിമയിൽ എണ്ണം വയ്ക്കാനില്ലാത്ത കഥാപാത്രങ്ങൾ. മലയാളികൾക്കെന്നും ഓർത്തിരിക്കൻ നിരവധി കഥാപാത്രങ്ങൾ. ആ കഥാപാത്രങ്ങളുടെ യാത്ര ഇന്ന് തുടരും ചിത്രത്തിലൂടെ ടാക്‌സി ഡ്രൈവറായ ഷൺമുഖനിൽ എത്തി […]
അതിജീവന സമരം നൂറാം ദിനത്തിൽ. ഭരണസിരാകേന്ദ്രത്തിന് മുന്നിൽ ആശമാർ ആളിക്കത്തുന്ന 100 തീ പന്തങ്ങളുമായി സമരജ്വല തീർത്തു.
തിരുവനന്തപുരം : അതിജീവന സമരം നൂറാം ദിനത്തിൽ. ഭരണസിരാകേന്ദ്രത്തിന് മുന്നിൽ ആശമാർ ആളിക്കത്തുന്ന 100 തീ പന്തങ്ങളുമായി സമരജ്വല തീർത്തു. തങ്ങളുടെ അതിജീവന സമരത്തെ അവഗണിക്കുന്ന മുഖ്യമന്ത്രി സഭാവാർഷികാഘോഷ ഭാഗമായി വാർത്ത സമ്മേളനം ആരംഭിച്ച സമയത്താണ് ആശമാർ ഭരണ സിരാകേന്ദ്രത്തിന് മുന്നിൽ പ്രതിഷേധജ്വല തെളിച്ച് പ്രതിഷേധിച്ചത്. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎൽഎ വർക്കിംഗ് പ്രസിഡണ്ട്‌മാരായ പിസി വിഷ്ണുനാഥ് എംഎൽഎ ഷാഫി പറമ്പിൽ എംപി എം ലിജു തുടങ്ങിയവർ സമരവേദിയിൽ എത്തി ആശമാരുടെ സമരത്തിന് കരുത്തു പകർന്നു. […]
നെയ്യാറ്റിൻകരയിൽ അപകടം പതിയിരിക്കുന്ന കെഎസ്ആർടിസി ഡിപ്പോയുടെ ചുറ്റുമതിൽ
നെയ്യാറ്റിൻകരയിൽ അപകടം പതിയിരിക്കുന്ന കെഎസ്ആർടിസി ഡിപ്പോയുടെ ചുറ്റുമതിൽ . പൊളിച്ചു പണിയണമെന്ന് നാട്ടുകാർ, നിരവധി തവണ നഗരസഭ നോട്ടീസ് നൽകി യെങ്കിലും നടപടിയായില്ല .ഇടവപ്പാതി വരുന്നതോടെ ചരിഞ്ഞു നിൽക്കുന്ന മതിൽ എപ്പോൾ വേണമെങ്കിലും നിലം പതിക്കാം നെയ്യാറ്റിൻകര: നെയ്യാറ്റിൻകര കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ പുറകുവശത്തുള്ള കരിങ്കല്ലിൽ നിർമിച്ച ചുറ്റുമതിൽ അപകടാവസ്ഥയിൽ. 20 അടിയിലധികം ഉയരമുള്ളതും 30 വർഷത്തിലധികം പഴക്കമുള്ളതുമായ ഉയർന്ന ചുറ്റുമതിലാണ് ചരിഞ്ഞു അപകടാവസ്ഥയിൽ നിൽക്കുന്നത്. വലിയ വിള്ളലുകൾ മതിലിന്റെ പല ഭാഗങ്ങളിലും കാണാവുന്നതാണ്. മഴ വെള്ളം […]
മന്ത്രിസഭയുടെനാലാം വാർഷികം;കേക്ക് മുറിച്ചു മധുരം പകർന്നു മുഖ്യമന്ത്രി
“ആദ്യ മധുരം കടന്നപ്പള്ളിക്ക് കൊടുക്കാം”… രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികത്തിന്റെ ഭാഗമായി നെടുമ്പാശേരി സിയാൽ 0484 ലോഞ്ചിൽ കേക്ക് മുറിച്ച മുഖ്യമന്ത്രി പിണറായി വിജയൻ നിറഞ്ഞ ആഹ്ലാദത്തോടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ആദ്യ കേക്ക് നൽകി.രാവിലെ 9.30 ന് ലോഞ്ച് ഹാളിൽ സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ മാധ്യമ പ്രവർത്തകരുടെ സാന്നിധ്യത്തിലാണ് മുഖ്യമന്ത്രി ആഘോഷ മധുരം പങ്കുവെച്ചത്. മന്ത്രിസഭാംഗങ്ങളായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.രാജൻ, കെ.കൃഷ്ണൻ കുട്ടി, പി.രാജീവ്, കെ.ബി. ഗണേഷ് കുമാർ, റോഷി അഗസ്റ്റിൻ തുടങ്ങിയവർ […]
