Flash Story
തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്
സംസ്ഥാനത്ത് അതിശക്തമായ മഴ; ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്
കൂട്ടുകാരെ മെസേജ് അയച്ച് താന്‍ മരിക്കാന്‍ പോകുകയാണെന്ന് അറിയിച്ചശേഷം 18കാരന്‍ തൂങ്ങിമരിച്ചു
ആന്‍സി സോജന് ദേശീയ റെക്കോര്‍ഡ്; 6.88 മീറ്റര്‍ ചാടി ലോങ് ജംപിൽ ചരിത്രം കുറിച്ചു
പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം; ഇറാന് നേരെ ആക്രമണം നടത്തി അമേരിക്ക
കലാ കായിക വിനോദങ്ങള്‍ കുട്ടികളെ സ്ക്രീന്‍ ടൈമില്‍ നിന്ന് മോചിപ്പിക്കും: റവാഡ ആസാദ് ചന്ദ്ര ശേഖര്‍
കോൺഗ്രസിൽ അഴിച്ചുപണി അനിവാര്യം’; KPCC അധ്യക്ഷ സ്ഥാനത്തേക്ക് എന്നെയും പരിഗണിക്കണം; AICC നേതൃത്വത്തിന് കത്തയച്ച് രാജ്മോഹൻ ഉണ്ണിത്താൻ
ലഹരിവിരുദ്ധ പോരാട്ടത്തിൽ സമസ്തയും;’തൂഫാൻ വാറിയർ’ ആയി ജിഫ്രി മുത്തുക്കോയ തങ്ങൾ
ലഹരിവിരുദ്ധ പോരാട്ടത്തിൽ സമസ്തയും;’തൂഫാൻ വാറിയർ’ ആയി ജിഫ്രി മുത്തുക്കോയ തങ്ങൾ

ചക്രവാതച്ചുഴി; സംസ്ഥാനത്ത് നാളെ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച രണ്ട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോടു ചേർന്ന തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെയും കിഴക്കൻ ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും […]

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ സംരക്ഷിക്കാൻ ബിജെപി ഇടപെട്ടെന്ന് ആരോപണം.

പാലക്കാട്: ഗുരുതര ലൈംഗികപീഡനക്കേസുകളിൽ അന്വേഷണം നേരിടുന്ന കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ സംരക്ഷിക്കാൻ ബിജെപി ഇടപെട്ടെന്ന് ആരോപണം. മാങ്കൂട്ടത്തിലിനെതിരെ പരാതിയുമായി മുന്നോട്ടുപോകരുതെന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടെന്ന് അതിജീവിതയുടെ മുൻപങ്കാളി പരാതിപ്പെട്ടു. തന്റെ കുടുംബജീവിതം തകർത്തതിന് മാങ്കൂട്ടത്തിലിനെതിരെ പരാതിപ്പെടാൻ ഉദ്ദേശിച്ചിരുന്നു. അന്ന് ചില ബിജെപി നേതാക്കൾ പരാതിയുമായി മുന്നോട്ടുപോകരുതെന്ന് തന്നോട് ആവശ്യപ്പെട്ടു. തന്നെ സമ്മർദത്തിലാക്കാൻ ശ്രമിച്ചെന്നും യുവാവ് പറഞ്ഞു. നേതാക്കളുടെ സമ്മർദത്തെ മറികടന്ന് ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയത്. ഇതിനുപിന്നാലെ പാലക്കാട്ടെ യുവമോർച്ചയുടെ […]

അറിവിന്റെ അക്ഷരമുറ്റത്ത് രുചിയുടെ വസന്തം

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം (നാലാം പതിപ്പ്) നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിനെത്തുന്നവർക്ക് വായനയുടെ വിരുന്നിനൊപ്പം രുചിയുടെ വസന്തമൊരുക്കി വൈവിധ്യമാർന്ന ഭക്ഷണ സ്റ്റാളുകൾ. ഫുഡ് കോർട്ടിൽ അട്ടപ്പാടിയുടെ സ്വന്തം വനസുന്ദരി ചിക്കനും ഊരുകാപ്പിയും മുളയരി പായസവും ഭക്ഷണപ്രേമികളെ ആകർഷിക്കുന്ന പ്രധാന ഇനങ്ങളിൽ പെടുന്നു. ഇതുകൂടാതെ പഴംപൊരി-ബീഫ്, പാലപ്പം-താറാവ് മപ്പാസ്, ബട്ടുര-ചിക്കൻ-കുറുമ തുടങ്ങിയ കോമ്പോകളും തലശ്ശേരി ദം ബിരിയാണിയും മലപ്പുറം കല്യാണ ബിരിയാണിയും സ്റ്റാളുകളിൽ ലഭ്യമാണ്. കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിലുള്ള തനത് വിഭവങ്ങൾ ഇത്തവണ മേളയിലെ പ്രധാന ആകർഷണമാണ്. എറണാകുളം, […]

നമുക്കൊരുമിക്കാംനന്മയുള്ള കേരളത്തിനായ്

സേവ് കേരള ബ്രിഗേഡിൻ്റെ നീതിക്ക് വേണ്ടിയുള്ള അക്ഷീണമായ പ്രവർത്തനം തുടരുകയാണ്. 2025 ഒക്ടോബർ 13 -ാം തിയ്യതി ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് അവർകളുടെ അധ്യക്ഷതയിലുള്ള സുപ്രീം കോടതി ബെഞ്ച് സേവ് കേരള ബ്രിഗേഡ് കൊടുത്ത ശ്രദ്ധേയമായ മുല്ലപ്പെരിയാർ കേസിൽ സുപ്രധാനമായ വിധി പുറപ്പെടുവിച്ചിരുന്നു. തമിഴ്നാടിൻ്റെ ജലത്തിന്മേലുള്ള അവകാശം ചിന്തിക്കുക പോലും ചെയ്യാതെ കേരളത്തിലെ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന് അതീവ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഉത്തരവായിരുന്നു പുറപ്പെടുവിച്ചത്. ഇത് എല്ലാ ദേശീയ മാധ്യമങ്ങളും വലിയപ്രാധാന്യം കൊടുത്ത് […]

മകരവിളക്ക് മഹോത്സവം; പോലീസിന്റെ പുതിയ ബാച്ച് ചുമതലയേറ്റു

ശബരിമലയിൽ പോലീസിന്റെ ആറാമത്തെ ബാച്ച് സ്പെഷ്യൽ ഓഫീസർ സുജിത്ത് ദാസിൻ്റെ നേതൃത്വത്തിൽ ചുമതലയേറ്റു. നിലവിൽ തിരുവനന്തപുരം പോലീസ് ഹെഡ്ക്വാർട്ടേഴ്സ് എസ്.പിയാണ് സുജിത്ത് ദാസ്. പുതിയതായി 11 ഡി.വൈ.എസ്.പിമാരുടെ കീഴിൽ 34 സി.ഐമാരും 1489 സിവിൽ പോലീസ് ഓഫീസർമാരും ഉൾപ്പെടെ 1534 പോലീസുകാരാണ് ചുമതലയേറ്റത്. പുതിയ ബാച്ചിന് സ്‌പെഷ്യൽ ഓഫീസർ നിർദ്ദേശങ്ങൾ നൽകി. അയ്യപ്പ ഭക്തൻമാർക്ക് സുഗമമായ ദർശനം ഒരുക്കിക്കൊടുക്കണം. തീർത്ഥാടകരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനായി എല്ലാ പോലീസ് ഉദ്യോഗസ്ഥരും പ്രത്യേകം ശ്രദ്ധിക്കണമെന്നും സ്‌പെഷ്യൽ ഓഫീസർ നിർദ്ദേശം നൽകി. […]

തുമ്പ സെന്റ് സേവിയേഴ്സ് കോളജിൽ വിദ്യാർഥികളുടെ പ്രതിഷേധം:

തിരുവനന്തപുരം തുമ്പ സെന്റ് സേവിയേഴ്സ് കോളജിൽ വിദ്യാർഥികളുടെ പ്രതിഷേധം. പെൺകുട്ടികളോട് മോശമായി സംസാരിച്ച അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് വിദ്യാർഥികൾ സംയുക്തമായി പ്രതിഷേധിക്കുന്നത്. കോളജിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി. കുട്ടികളുടെ ആർത്തവത്തെ അധിക്ഷേപിച്ചതിന് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഉൾപ്പടെ പരാതി നൽകിയിരുന്നു. പട്ടം സെൻ്റ് മേരീസിൽ വച്ച് നടന്ന ഏഴു ദിവസത്തെ എൻ എസ് എസ് ക്യാമ്പിനിടെയാണ് അധ്യാപകൻ വിദ്യാർഥിനികളെ അപമാനിച്ചത്. ക്യാമ്പിന്റെ ഭാഗമായി നടന്ന ചില മത്സരങ്ങളിൽ ചില വിദ്യാർഥിനികൾക്ക് പങ്കെടുക്കാൻ കഴിയാതെ […]

കേരള നിയമസഭാ തിരഞ്ഞെടുപ്പ്. ആം ആദ്‌മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ കേരളത്തിലേക്ക്.

കേരള നിയമസഭാ തിരഞ്ഞെടുപ്പ്. ആം ആദ്‌മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ കേരളത്തിലേക്ക്. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ AAP സംസ്ഥാന ഘടകത്തിന് ദേശീയ നേതൃത്വത്തിന്റെ അനുമതി ലഭിച്ചു. അരവിന്ദ് കേജ്രിവാൾ ഉൾപ്പെടെ ഉള്ള ദേശീയ നേതാക്കൾ പ്രചാരണത്തിനായി കേരളത്തിൽ എത്തും. തുടർ തീരുമാനങ്ങൾ പിന്നിട് അറിയിക്കും എന്ന് ദേശീയ നേതൃത്വം അറിയിച്ചു. കേരളത്തിൽ മുഴുവൻ സീറ്റിലും മത്സരിക്കാൻ ദേശീയ നേതൃത്വം അനുമതി നൽകിയെന്ന് ആംആദ്മി കേരള അധ്യക്ഷൻ വിനോദ് മാത്യു പറഞ്ഞു. പ്രചാരണത്തിന് അരവിന്ദ് കെജ്രിവാൾ […]

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരര് അറസ്റ്റില്‍.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരര് അറസ്റ്റില്‍. രാവിലെയാണ് തന്ത്രിയെ എസ്‌ഐടി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. തുടര്‍ന്ന് കസ്റ്റഡിയിലെടുത്തു. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തന്ത്രിയെ രാത്രിയോടെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. തന്ത്രിയ്ക്ക് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തിന് എസ്‌ഐടിക്ക് തെളിവ് ലഭിച്ചു. ഇരുവരും പല തവണ കൂടിക്കാഴ്ച നടത്തി. 2018 മുതല്‍ നിരവധി കൂടിക്കാഴ്ച ഇരവരും നടത്തി. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയിലേക്ക് കൊണ്ടുവന്നതും, സ്വാധീനം ഉണ്ടാക്കി കൊടുത്തതും തന്ത്രിയെന്ന് എസ്‌ഐടിക്ക് വിവരം ലഭിച്ചു. ഉണ്ണികൃഷ്ണന്‍ പലപ്പോഴും നിര്‍ണായക […]

ശ്രീ നാരായണ ഗുരുവിന്റെ ജീവചരിത്രം എഴുതിയത് ഗുരുവിന്റെ കീർത്തി ദക്ഷിണേന്ത്യയ്ക്ക് പുറത്തെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയെന്ന് ശശി തരൂർ

‘ദി സേജ് ഹൂ റീഇമേജിൻഡ് ഹിന്ദൂയിസം: ദി ലൈഫ്, ലെസൺസ് & ലെഗസി ഓഫ് ശ്രീ നാരായണ ഗുരു’ എന്ന ശ്രീ നാരായണ ഗുരുവിന്റെ ജീവചരിത്രം താൻ രചിച്ചത് ഗുരുവിന്റെ കീർത്തി ദക്ഷിണേന്ത്യയ്ക്ക് പുറത്ത് പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് ശശി തരൂർ എംപി. നിയമസഭ പുസ്തകോത്സവത്തിൽ ‘വാക്കാൽ താണ്ടിയ ദൂരങ്ങൾ’ എന്ന സെഷനിൽ എൻ ഇ സുധീറുമായി സംസാരിക്കുകയായിരുന്നു തരൂർ. എംപിയായി തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് ആളുകളുടെ ഹൃദയങ്ങളിൽ ശ്രീനാരായണഗുരുഎന്തുമാത്രം ആരാധിക്കപ്പെടുന്നുണ്ടെന്ന് മനസ്സിലായത്. പലയിടങ്ങളിലും ദൈവത്തെപ്പോലെയാണ് ഗുരുവിനെ ആരാധിക്കുന്നത്. […]

Back To Top
onwin