സ്പീക്കർ എ എൻ ഷംസീർ പദവിയൊഴിഞ്ഞു
കേരള നിയമസഭാ സ്പീക്കറായ എ എൻ ഷംസീർ ഔദ്യോഗിക വസതിയായ ‘നീതി’യിൽ നിന്നും പടിയിറങ്ങി. 44 മാസത്തെ ഔദ്യോഗിക കാലാവധിക്ക് ശേഷമാണ് അദ്ദേഹം സ്പീക്കർ പദവിയിൽ നിന്നും വിടവാങ്ങിയത്. പദവിയൊഴിയുന്നതിനോടനുബന്ധിച്ച് ഏറെ വികാരനിർഭരമായ നിമിഷങ്ങൾക്കും സാക്ഷിയായി ‘നീതി’. തൻറെ രാഷ്ട്രീയ ഗുരുവായ കുടിയേരി ബാലകൃഷ്ണന്റെ ചിത്രങ്ങൾ ഔദ്യോഗിക വസതിയിൽ നിന്നും മാറ്റിയതായിരുന്നു അതിൽ ഏറ്റവും ഹൃദയസ്പർശിയായ രംഗം. “സന്തോഷത്തോടും അതിലേറെ അഭിമാനത്തോടും കൂടിയാണ് ഞാൻ ഈ പദവിയിൽ നിന്നും ഇറങ്ങുന്നത്” എന്ന് സ്പീക്കർ മാധ്യമങ്ങളോട് പറഞ്ഞു. ജനാധിപത്യ […]
മുൻ പ്രധാനമന്ത്രി ശ്രീ. രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം.21-05-2026
മുൻ പ്രധാനമന്ത്രി ശ്രീ. രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം.21-05-2026രാവിലെ 10 മണി.KPCC ഓഫീസ്* പുഷ്പാർച്ചന *അനുസ്മരണംഅദ്ധ്യക്ഷൻ :ശ്രീ. *സണ്ണി ജോസഫ്*(കെ.പി.സി.സി. പ്രസിഡൻ്റ്, മന്ത്രി )അനുസ്മരണ സമ്മേളനംഉത്ഘാടനംശ്രീ. V D. സതീശൻ(മുഖ്യമന്ത്രി) ആഭ്യന്തര മന്ത്രിശ്രീ . രമേശ് ചെന്നിത്തല, മുൻ കെ.പി.സി.സി പ്രസിഡന്റ് മാർ , വർക്കിംഗ് പ്രസിഡന്റ് മാർ , മന്ത്രിമാർ ,എം.പി. മാർ , എം.എൽഎ . മാർരാഷ്ട്രീയ കാര്യസമിതി അംഗങ്ങൾ, കെ.പി.സി.സി. ഭാരവാഹികൾ പങ്കെടുക്കും.
ഭൂരിപക്ഷം 8308, ഔദ്യോഗിക കാറിന്റെ നമ്പരും 8308! മന്ത്രി ഒ.ജെ. ജനീഷിനെ ഞെട്ടിച്ച് ആയാദൃശ്ചികത
തിരുവനന്തപുരം: പുതിയ : പുതിയ യുഡിഎഫ് മന്ത്രിസഭയിലെ സർപ്രൈസ് എൻട്രിയായ കൊടുങ്ങല്ലൂർ എംഎൽഎ ഒ.ജെ. ജനീഷിനെ തേടി വീണ്ടുമൊരു അത്ഭുത സർപ്രൈസ്. തനിക്ക് ഔദ്യോഗികമായി അനുവദിച്ചു കിട്ടിയ കാറിന്റെ രജിസ്ട്രേഷൻ നമ്പറിലാണ് മന്ത്രിയെയും കുടുംബത്തെയും അമ്പരപ്പിച്ച ആ കൗതുകം ഒളിഞ്ഞിരിക്കുന്നത്. KL 01 CB 8308 എന്നതാണ് മന്ത്രിയുടെ പുതിയ വാഹനത്തിന്റെ നമ്പർ. ഇടതുപക്ഷത്തിന്റെ ശക്തമായ കോട്ടയായിരുന്ന കൊടുങ്ങല്ലൂരിൽ നിന്ന് ജനീഷ് എത്ര വോട്ടിന്റെ ഭൂരിപക്ഷത്തിനാണോ ജയിച്ചുകയറിയത്, അതേ സംഖ്യ തന്നെയാണ് വാഹനത്തിന്റെ നമ്പറായി യാദൃശ്ചികമായി ലഭിച്ചിരിക്കുന്നത്.8,308 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജനീഷ് ആദ്യമായി […]
മന്ത്രി സി പി ജോണിന് സ്വീകരണം
ഫ്രണ്ട്സ് ഓഫ് ട്രിവാൻഡ്രത്തിൻ്റെ നേതൃത്വത്തിൽ ശ്രീചിത്രാ ഹോമിൽ.പ്രസിഡൻ്റ് പി കെ എസ് രാജൻ്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ മന്ത്രി സിപി ജോണിനു സ്വികരണം നൽകി മന്ത്രി ആയ ശേഷം ആദ്യമായി ശ്രീചിത്രാ ഹോമിൽ എത്തിയ സിപി ജോൺ ശ്രീ ചിത്രാ ഹോമിൽ എസ് എസ് എൽ സി പരീക്ഷകളിൽ മികച്ച വിജയം. കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു അവാർഡുകളും മധുരവും നൽകി ബിജെപി നേതാവ് എം ആർ ഗോപൻ കോൺഗ്രസ് നേതാവ് സേവ്യർ ലോപ്പസ് സിപിഎം നേതാവ് പഴവങ്ങാടി […]
മുഖ്യമന്ത്രി വി. ഡി. സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭസത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു:
മുഖ്യമന്ത്രി വി. ഡി. സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സെക്രട്ടേറിയറ്റിന് സമീപത്തെ സെൻട്രൽ സ്റ്റേഡിയത്തിലെ പ്രത്യേക വേദിയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി ഉൾപ്പെടെ 21 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്.മുഖ്യമന്ത്രി വി. ഡി. സതീശനൊപ്പം പി. കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, സി. പി. ജോൺ, എ. പി. അനിൽകുമാർ, എൻ. ഷംസുദ്ദീൻ, […]
സ്ത്രീകൾക്ക് കെ എസ് ആർ ടി സിയിൽ സൗജന്യ യാത്ര : ജൂൺ 15 മുതൽ
സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ ഇനി സൗജന്യ യാത്ര*! തീയതി പ്രഖ്യാപിച്ച് വി.ഡി. സതീശൻ; ആദ്യ മന്ത്രിസഭാ യോഗത്തിൽ വൻ ട്വിസ്റ്റ്തിരുവനന്തപുരം: ആദ്യ മന്ത്രിസഭ യോഗത്തിൽ തന്നെ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. യുഡിഎഫ് മുന്നോട്ടുവച്ച അഞ്ച് ഇന്ദിരാ ഗ്യാരണ്ടികളിൽ രണ്ടെണ്ണം ഉടൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്നും പ്രഖ്യാപിച്ചു. രാജ്യത്ത് […]
കേരളത്തിന്റെ പതിമുന്നാമത്തെ മുഖ്യമന്ത്രിയായി വി ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിഡി സതീശൻ അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ജനസാഗരത്തെ സാക്ഷിയാക്കിയായിരുന്നു സത‍്യപ്രതിജ്ഞ. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു.ദൈവനാമത്തിലാണ് വി ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്തത്. വി ഡി സതീശന് പുറമേ 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, […]
ആഗ്രഹിച്ചത് കി ട്ടിയില്ല എന്ന് വച്ച് പാര്‍ട്ടിയെ വിഷമത്തിലാക്കുക എന്നത് എന്റെ അജണ്ടയില്‍ ഇല്ല’; കെ സി വേണുഗോപാല്‍
പാര്‍ട്ടിയാണ് തനിക്ക് വലുത് സ്ഥാനമാനങ്ങളല്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ആഗ്രഹിച്ചത് കിട്ടിയില്ല എന്ന് വെച്ച് പാര്‍ട്ടിയെ വിഷമത്തില്‍ ആക്കുക എന്നത് തന്റെ അജണ്ടയില്‍ ഇല്ലെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.കസേരക്ക് വേണ്ടി പഠിച്ചത് മാറ്റാന്‍ തയാറല്ലെന്നും കെ സിയുടെ വൈകാരിക പ്രതികരണം. കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണയുണ്ടായിട്ടും മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിന് പിന്നാലെ ഒരു ചാനലിന് മാത്രമായി കെ സി വേണുഗോപാല്‍ നല്‍കിയ ആദ്യ പ്രതികരണമാണ് ട്വന്റിഫോറിനു ലഭിച്ചത്. (Congress party is everything […]
വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിന് അവസാനം ആകുന്നു :ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിൻ്റെ ശിക്ഷാ കാലാവധി ചൊവാഴ്ച പൂർത്തിയാവും
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കടലുണ്ടി സ്വദേശി അബ്ദുൾ റഹീമിൻ്റെ ശിക്ഷാ കാലാവധി ചൊവാഴ്ച പൂർത്തിയാവും. വ്യാഴാഴ്ച മുതൽ സൗദിയിൽ അവധിയായതിതാൽ അതിനുശേഷമേ നാട്ടിൽ തിരിച്ച് എത്തുകയുള്ളുവെന്ന് അബ്ദുൾ റഹീം നിയമ സഹായ സമിതി അറിയിച്ചു. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ റഹീം എത്തുന്നതിന്റെ സന്തോഷത്തിലാണ് കുടുംബം.
മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്ക്ക് ക്ഷണം.
യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്ക്ക് ക്ഷണം. ക്ഷണക്കത്തയച്ച് ചീഫ് സെക്രട്ടറി. നീയുക്ത മുഖ്യമന്ത്രി വിധി സതീശന്റെ നിർദ്ദേശപ്രകാരമാണ് ക്ഷണക്കത്ത് അയച്ചത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്‌ഢി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപ മുഖ്യമന്ത്രി ഡി.കെ ശിവകുമാർ എന്നിവർക്കും ക്ഷണം.ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുകു, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ എന്നിവര്‍ക്കെല്ലാം സത്യപ്രതിജ്ഞാ ചടങ്ങളിലേക്ക് ക്ഷണം ലഭിച്ചേക്കും.
