Flash Story
കടലിൽ അപകടത്തിൽപ്പെട്ട 9 മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി
തിരുവനന്തപുരം സെൻട്രലിൽ സുധീർ കരമന എൽഡിഎഫ് സ്വതന്ത്രൻ;സിറ്റിംഗ് സീറ്റ് നിലനിർത്തുമെന്ന് സുധീർ
നേമത്തിന്റെ വികസനത്തുടർച്ചയ്ക്കായി വി. ശിവൻകുട്ടി നാമനിർദേശ പത്രിക സമർപ്പിച്ചു
മമ്മൂട്ടി വയനാട് ടൗൺഷിപ്പ് സന്ദർശിച്ചത് സദുദ്ദേശ്യത്തോടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
പശ്ചിമേഷ്യൻ സംഘർഷം ;വിവിധ രാഷ്ട്രത്തലവന്മാരുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ആത്മനിർവൃതിയുടെ ചെറിയ പെരുന്നാൾ; ഒത്തുചേർന്ന് വിശ്വാസികൾ
കെ സുധാകരനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി
അജിത്കുമാറിനും ബി അശോകിനും സ്ഥാനചലനം
കേരളത്തിൽ പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ നടപടികളുമായി സർക്കാർ

കോഴിക്കോട് ഡിസിസിയിൽ ഗ്രൂപ്പ് പോര് രൂക്ഷം യൂത്ത് കോൺഗ്രസ്‌ സമര പരിപാടിയിൽ നിന്നും ചാണ്ടി ഉമ്മൻ എംഎൽഎ വിട്ടുനിന്നു

കോഴിക്കോട്: കോർപ്പറേഷന് എതിരായ യൂത്ത് കോൺഗ്രസ്‌ സമര പരിപാടിയിൽ നിന്നും ചാണ്ടി ഉമ്മൻ എംഎൽഎ വിട്ടുനിന്നു. ഉദ്ഘാടകനായി നിശ്ചയിച്ച ചാണ്ടി ഉമ്മൻ പരിപാടിക്ക് എത്താതിരുന്നത് എ-ഗ്രൂപ്പിലെ ഭിന്നതകൾ കാരണമാണെന്ന് അറിയുന്നു. ഇതിനിടെ,ചാണ്ടി ഉമ്മൻ പരിപാടിയിൽ പങ്കെടുക്കാതിരുന്നത് ശരിയായില്ലെന്ന് കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് കെ പ്രവീൺകുമാർ പ്രതികരിച്ചു. ചാണ്ടി ഉമ്മനെ പരിപാടിയിൽ പങ്കെടുപ്പിക്കാതിരിക്കാൻ ചില കോൺഗ്രസ്‌ നേതാക്കൾ ശ്രമിച്ചതായും ആരോപണമുണ്ട്. എന്നാൽ എത്താമെന്ന് താൻ ഏറ്റിരുന്നില്ലെന്നാണ് ചാണ്ടി ഉമ്മന്‍റെ മറുപടി. എല്ലാക്കാര്യങ്ങളിലും വിവാദമുണ്ടാക്കുന്നത് ബുദ്ധിമുട്ടാണ്. ഒന്നാമതായി, താന്‍ ഏറ്റ […]

ആനപ്രേമികളുടെ പ്രിയ താരം ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു

ആനപ്രേമികൾക്ക് ഏറെ പ്രിയങ്കരനായ ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു. ഏറെ നാളുകളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ആനപ്രേമികൾക്കിടയിൽ ഏറെ ആരാധകരുള്ള ആന കൂടിയായിരുന്നു അയ്യപ്പൻ. ഇന്ന് രാവിലെയാണ് അയ്യപ്പൻ ചരിഞ്ഞ വാർത്ത പുറത്ത് വരുന്നത്. 1977 ഡിസംബർ 20ന് പരവൻപറമ്പിൽ വെള്ളൂക്കുന്നേൽ കുഞ്ഞൂഞ്ഞ് എന്ന ജോസഫ് തോമസും ഭാര്യ ഈത്താമ്മയും ചേർന്നാണ് അയ്യപ്പനെ ലേലത്തിലൂടെ സ്വന്തമാക്കിയത്. ആരാം എന്ന് അവർ പേരിട്ട് വളർത്തിയ ആന പിന്നീട് ആനപ്രേമികളുടെ പ്രിയങ്കരനായ അയ്യപ്പനായി മാറുകയായിരുന്നു. ഗജരാജന്‍, ഗജോത്തമന്‍, ഗജരത്നം, കളഭകേസരി, തിരുവിതാംകൂര്‍ ഗജശ്രേഷ്ഠൻ, […]

ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം; ഭാരമുള്ള വസ്തു ഉപയോഗിച്ച് മുഖത്തടിച്ചു; അക്രമി പിടിയില്‍

ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം. ഔദ്യോഗിക വസതിയില്‍ നടത്തിയ ജന സമ്പര്‍ക്ക പരിപാടിയ്ക്കിടെയാണ് ആക്രമണ ശ്രമം. പരുക്കേറ്റ മുഖ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമിയെ പൊലീസ് പിടികൂടി. എല്ലാ ആഴ്ചയിലും മുഖ്യമന്ത്രിയുടെ വസതിയില്‍ വച്ചു നടക്കുന്ന ജന്‍ സുല്‍വായ് എന്ന സമ്പര്‍ക്ക പരിപാടിക്കിടെയാണ് ആക്രമണം. രേഖ ഗുപ്ത അധികാരത്തിലേറിയതിന് ശേഷം എല്ലാ ബുധനാഴ്ചയും രാവിലെ ഏഴ് മണിക്കും ഒന്‍പത് മണിക്കും ഇടയില്‍ ഈ പരിപാടി നടക്കാറുണ്ട്. ഈ സമയത്ത് മുഖ്യമന്ത്രിയെ കാണാനും പരാതി ബോധിപ്പിക്കാന്‍ ആളുകള്‍ […]

ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു;സൂര്യകുമാര്‍ നയിക്കും, ഗില്‍ ഉപനായകൻ, ബൂംറയും സഞ്ജുവും 15-അംഗ ടീമിൽ

ന്യൂഡല്‍ഹി: ഏഷ്യാകപ്പ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15-അംഗ ടീമിനെയാണ് സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം പിടിച്ചിട്ടുണ്ട്. സൂര്യകുമാര്‍ യാദവാണ് നായകന്‍. ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഉപനായകനായി ടീമിലുണ്ട്. ജസ്പ്രീത് ബുംറയും ടീമിലുണ്ട്. അഭിഷേക് ശര്‍മ, തിലക് വര്‍മ, റിങ്കു സിങ് എന്നിവരാണ് ടീമിലിടം പിടിച്ച മറ്റു ബാറ്റര്‍മാര്‍. ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബൈ, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് ഓള്‍റൗണ്ടര്‍മാര്‍. സഞ്ജുവിന് പുറമേ ജിതേഷ് ശര്‍മയും വിക്കറ്റ് കീപ്പറായി […]

പേരൂർക്കട സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളുടെ മാനസിക ഉല്ലാസത്തിന് നടത്തിയ മനോ ന്യായ- നഗരക്കാഴ്ചകൾ :

തിരുവനന്തപുരം; പേരൂർക്കട സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളുടെ മാനസിക ഉല്ലാസത്തിന് വേണ്ടി തിരുവനന്തപുരം ജില്ല ലീഗൽ സർവീസസ് അതോറിറ്റി കെഎസ്ആർടിസിയുമായി സഹകരിച്ച് നടത്തിയ മനോ ന്യായ- നഗരക്കാഴ്ചകൾ വ്യത്യസ്തമായിശാസ്തമംഗലം ജംഗ്ഷനിൽ വച്ച് തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സീനിയർ സിവിൽ ജഡ്ജുമായ എസ് ഷംനാദ് ഫ്ലാഗ് ഓഫ് ചെയ്ത് യാത്ര ഉദ്ഘാടനം ചെയ്തു.സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ട് ഡോക്ടർ പ്രീതി ജയിംസ്, ആർഎംഒ ടിങ്കു വിൽസൺ, പാനൽ അഭിഭാഷകർ, പാര ലീഗൽ വാളണ്ടിയർമാർ മറ്റു […]

ഓണ വിപണി: ഓണത്തോടനുബന്ധിച്ച് സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ 1014 വെളിച്ചെണ്ണ പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിവിധ ദിവസങ്ങളിലായി നടത്തിയ പരിശോധനകളില്‍ 17,000ത്തോളം ലിറ്റില്‍ വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തു. 469 സാമ്പിളുകള്‍ ശേഖരിച്ച് നടപടികള്‍ സ്വീകരിച്ചു. 25 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. കേരസൂര്യ, കേര ഹരിതം, കുട്ടനാടന്‍ കേര തുടങ്ങിയ പേരിലുള്ള വെളിച്ചെണ്ണ നിര്‍മ്മാതാക്കള്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചു. കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ സംസ്ഥാനത്ത് 21,030 ഭക്ഷ്യ സുരക്ഷാ പരിശോധനകളാണ് നടത്തിയത്. 331 […]

ബലാത്സംഗ കേസ്: വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെ വാദം തുടരും

ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെ വാദം തുടരും. ജസ്റ്റിസ് ബെച്ചു കുര്യന്‍ ആധ്യക്ഷനായ ബെഞ്ച് പ്രതിഭാഗത്തിന്റെ പ്രാഥമിക വാദം കേട്ടു. തൃക്കാക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത ബലാല്‍സംഗ കേസിലാണ് വേടന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി പരിഗണിച്ചത്. ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് പൊലീസ് റിപ്പോര്‍ട്ട് നല്‍കി. വേടന്‍ സ്ഥിരം കുറ്റവാളി എന്ന് പറഞ്ഞ പരാതിക്കാരി വ്യക്തമാക്കി. സര്‍ക്കാരില്‍ സ്വാധീനമുള്ള ആളാണെന്നും കോടതിയില്‍ ചൂണ്ടിക്കാട്ടി. കക്ഷിചേരാനുള്ള പരാതിക്കാരുടെ ആവശ്യത്തെ പ്രതിഭാഗം എതിര്‍ത്തില്ല. അതിക്രമം […]

ആലപ്പുഴ ചേര്‍ത്തലയിലെ ബിന്ദു പദ്മനാഭന്‍ തിരോധാനത്തില്‍ നിര്‍ണായക നീക്കത്തിൽ ക്രൈം ബ്രാഞ്ച്.

ആലപ്പുഴ ചേര്‍ത്തലയിലെ ബിന്ദു പദ്മനാഭന്‍ തിരോധാനത്തില്‍ നിര്‍ണായക നീക്കത്തിന് ക്രൈം ബ്രാഞ്ച്. തിരോധാനക്കേസില്‍ സെബാസ്റ്റ്യനെ കസ്റ്റഡിയില്‍ എടുക്കും. കോട്ടയത്തെ ജെയ്‌നമ്മ തിരോധന കേസില്‍ കസ്റ്റഡി പൂര്‍ത്തിയായതോടെയാണ് നീക്കം. സെബാസ്റ്റ്യനായി ഉടനെ കസ്റ്റഡി അപേക്ഷ നല്‍കും. കസ്റ്റഡിയില്‍ ലഭിച്ച ശേഷം വിശദമായി ചോദ്യം ചെയ്യും. അന്വേഷണം നിര്‍ണായക ഘട്ടത്തിലിരിക്കെയാണ് ആലപ്പുഴ ക്രൈം ബ്രാഞ്ചിന്റെ പുതിയ നീക്കം. ബിന്ദു പത്മനാഭനെ സെബാസ്റ്റ്യനും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തി എന്ന് വീട്ടമ്മയുടെ വെളിപ്പെടുത്തൽ. സെബാസ്റ്റ്യനും സുഹൃത്ത് ഫ്രാക്ലിനും ചേര്‍ന്ന് പള്ളിപ്പുറത്തെ വീട്ടിലെ ശുചിമുറിയില്‍ […]

വിസി നിയമനം; സെര്‍ച്ച് കമ്മിറ്റി ചെയര്‍പേഴ്‌സണായി റിട്ട.ജസ്റ്റിസ് സുധാംശു ധൂലിയ; ഉത്തരവിട്ട് സുപ്രീംകോടതി

സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാല വിസി നിയമനത്തിനായുള്ള സെര്‍ച്ച് കമ്മിറ്റി ചെയര്‍പേഴ്‌സണായി റിട്ട.ജസ്റ്റിസ് സുധാംശു ധൂലിയയെ നിയമിച്ച് സുപ്രിംകോടതി. രണ്ടാഴ്ചക്കുള്ളില്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കണമെന്നാണ് നിര്‍ദേശം. സര്‍ക്കാരും ചാന്‍സിലറും സെര്‍ച്ച് കമ്മിറ്റിയിലേക്ക് പേരുകള്‍ കൈമാറി. ഗവര്‍ണര്‍ നിര്‍ദേശിച്ച പേരുകളില്‍ ഭൂരിഭാഗവും കേരളത്തിന് പുറത്തു നിന്നുള്ളവരാണ്. സെര്‍ച്ച് കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ വിസി നിയമനത്തില്‍ നിര്‍ണായകമാകും. രണ്ട് സര്‍വകലാശാലകള്‍ക്കും വിസി നിയമനം രണ്ടുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശമുണ്ട്. ഒരു മാസത്തിനുള്ളില്‍ നടപടികളില്‍ പുരോഗതി അറിയിക്കണമെന്നും വ്യക്തമാക്കി. ജഡ്ജിയെ സമിതി അധ്യക്ഷനാക്കണമെന്നും ഇല്ലെങ്കില്‍ സെര്‍ച്ച് […]

സഞ്ജുവിനായി വലവീശി കൊല്‍ക്കത്ത , ട്രേഡിങ്ങിലൂടെ തട്ടകത്തിലെത്തിക്കാന്‍ ഓഫര്‍

കൊല്‍ക്കത്ത: മലയാളി താരം സഞ്ജു സാംസണെ റാഞ്ചാന്‍ ഐപിഎല്‍ ടീമുകള്‍ നീക്കങ്ങള്‍ ആരംഭിച്ചതായാണ് പുറത്തുവരുന്ന വിവരം. രാജസ്ഥാന്‍ റോയല്‍സ് വിടാനുള്ള ആഗ്രഹം താരം പ്രകടിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഏതുവിധേനയും താരത്തെ ടീമിലെത്തിക്കാന്‍ ഫ്രാഞ്ചൈസികള്‍ നീങ്ങുന്നത്. പ്ലെയര്‍ ട്രേഡിങ്ങിലൂടെയോ ലേലത്തിലൂടെയോ കൂടുമാറ്റത്തിന് കളമൊരുങ്ങുകയാണ്. ടീമിനൊപ്പം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും തന്നെ റിലീസ് ചെയ്യുകയോ കൈമാറ്റം ചെയ്യുകയോ വേണമെന്ന് ആവശ്യപ്പെട്ട് സഞ്ജു, രാജസ്ഥാന്‍ മാനേജ്‌മെന്റിനെ സമീപിച്ചതായി കഴിഞ്ഞദിവസം ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം ട്രേഡിങ്ങിലൂടെ സഞ്ജുവിനെ തട്ടകത്തിലെത്തിക്കാന്‍ പുതിയ ഓഫര്‍ കൊല്‍ക്കത്ത […]

Back To Top