നശിച്ചു നാനാവിധമാകും; ഇനി ഭാവിയില്ല; എന്തിനീ വെള്ളാനയെ പോറ്റുന്നു ,ശാപവചനങ്ങളിൽ നിന്ന് കെഎസ്ആർടിസി മുക്തി നേടി : മുഖ്യമന്ത്രി:
“നശിച്ചു നാനാവിധമാകും; ഇനി ഭാവിയില്ല; എന്തിനീ വെള്ളാനയെ പോറ്റുന്നു ,ശാപവചനങ്ങളിൽ നിന്ന് കെഎസ്ആർടിസി മുക്തി നേടി : മുഖ്യമന്ത്രികെഎസ്ആർടിസി പ്രതിസന്ധികളിൽ നിന്ന് കരകയറുന്നത് ഭാവനാ സമ്പന്നമായ നേതൃത്വത്തിൻ്റെയും അർപ്പണ മനോഭാവത്തോടെ അക്ഷീണം പ്രവർത്തിക്കുന്ന തൊഴിലാളികളുടെയും ജീവനക്കാരുടെയും കൂട്ടായ്മയിലൂടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ പൊതു ഗതാഗത രംഗത്തെ ഏറ്റവും വലിയ സ്ഥാപനമായ കെഎസ്ആർടിസി ചരിത്ര നേട്ടങ്ങളിലെത്തിയിരിക്കുകയാണ്. നശിച്ചു നാനാവിധമാകും; ഇനി ഭാവിയില്ല; എന്തിനീ വെള്ളാനയെ പോറ്റുന്നു-ഇങ്ങനെയുള്ള ശാപവചനങ്ങളിൽ നിന്ന് മുക്തി നേടി പുരോഗതിയുടെ പാതയിലൂടെ അതിവേഗ സഞ്ചാരത്തിൽ […]
മോദിയുടെ സന്ദർശനത്തിന് മണിക്കൂറുകൾ മാത്രം; മണിപ്പൂരിൽ വീണ്ടും സംഘർഷം
8,500 കോടി രൂപയുടെ വികസന സംരംഭങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബർ 13-നാണ് മണിപ്പൂർ സന്ദർശിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം നടക്കാനിരിക്കെ മണിപ്പൂരിലെ ചുരചന്ദാപൂരിൽ സംഘർഷം. വ്യാഴാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. മോദിയെ സ്വീകരിക്കാനായി കെട്ടിയ കൊടിതോരണങ്ങൾ ഒരു വിഭാഗം നശിപ്പിക്കുകയായിരുന്നു. പ്രധാനമന്ത്രി മോദിയുടെ ഹെലികോപ്ടർ ഇറങ്ങുന്ന ചുരചന്ദാപൂരിലെ ബി.എസ്.എഫ് കേന്ദ്രത്തിന് സമീപമാണ് സംഘർഷമുണ്ടായത്. മോദിയെ സ്വീകരിക്കാനായി വിവിധ നിറങ്ങളിലുള്ള കൊടികളും മുളകളുമെല്ലാം വഴിയരികിൽ ഒരുക്കിയിരുന്നു. കഴിഞ്ഞ ദിവസം ഒരു […]
സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും; സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും
സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. വൈകിട്ട് ആലപ്പുഴ ബീച്ചില്‍ നടക്കുന്ന പൊതുസമ്മേളനം ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും. സെക്രട്ടറി സ്ഥാനത്തേക്ക് ബിനോയി വിശ്വത്തിന്റെ തന്നെ പേര് നിര്‍ദ്ദേശിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ധാരണയായി. കാനം രാജേന്ദ്രന്റെ നിര്യാണത്തിന് പിന്നാലെ സംസ്ഥാന സെക്രട്ടറിയായ ബിനോയ് വിശ്വം, ആദ്യമായാണ് സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്ത സെക്രട്ടറി ആകാന്‍ പോകുന്നത്. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചക്ക് ബിനോയ് വിശ്വം ഇന്ന് മറുപടി നല്‍കും. തുടര്‍ന്ന് […]
വിജയ്‌യുടെ തിരഞ്ഞെടുപ്പ് പര്യടനത്തിന് നാളെ തുടക്കം; തിരുച്ചിറപ്പള്ളി ഉള്‍പ്പടെ മൂന്ന് ജില്ലകളില്‍ നാളെ പര്യടനം
തമിഴ് വെട്രിക് കഴകം അധ്യക്ഷന്‍ വിജയ്‌യുടെ തിരഞ്ഞെടുപ്പ് പര്യടനത്തിന് നാളെ തുടക്കമാകും. തിരുച്ചിറപ്പള്ളി ഉള്‍പ്പടെ മൂന്ന് ജില്ലകളില്‍ ആണ് നാളെ പര്യടനം. കര്‍ശന ഉപാധികളോടെയാണ് പൊലീസ് വിജയ് യുടെ റാലിക്ക് അനുമതി നല്‍കിയിരിക്കുന്നത്.പാര്‍ട്ടിയെ ശക്തിപ്പെടുത്തുക, പാര്‍ട്ട് ടൈം രാഷ്ട്രീയക്കാരന്‍ എന്ന വിമര്‍ശനം മാറ്റിയെടുക്കുക, ഒപ്പം എഐഎഡിഎംകെയിലെയും എന്‍ഡിഎയിലെയും പൊട്ടിത്തെറിയിലൂടെ അപ്രതീക്ഷിതമായി ഉരുത്തിരിഞ്ഞുവന്ന രാഷ്ട്രീയ സാഹചര്യം പരമാവധി മുതലെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ വിജയ്ക്കുണ്ട്. പരിപാടിയില്‍ പങ്കെടുക്കുന്നവരെല്ലാം ഒമ്പതരയോടെ പ്രസംഗവേദിക്ക് അരികില്‍ എത്തണം. വിജയ് റോഡ് ഷോ നടത്താന്‍ പാടില്ല. […]
ഇന്ത്യയുടെ പതിനഞ്ചാം ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ഇന്ത്യയുടെ പതിനഞ്ചാം ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലികൊടുക്കും. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കും. 152 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സി പി രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. പോള്‍ ചെയ്ത 767 വേട്ടില്‍ 452 വോട്ടുകളാണ് സി പി രാധാകൃഷ്ണന് ലഭിച്ചത്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ആയി 98.3% പോളിംഗ് ആണ് രേഖപ്പെടുത്തിയത് . 13 […]
നോർക്ക പ്രൊഫെഷണൽ ബിസിനസ് ലീഡർഷിപ്പ് മീറ്റ് – വെബ്സൈറ്റും ലോഗോയും പ്രകാശനം ചെയ്തു
നോർക്ക വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നോർക്ക പ്രൊഫെഷണൽ ആൻഡ് ബിസിനസ് ലീഡർഷിപ്പ് മീറ്റ് 2025-ന്റെ (NORKA Professional Business Leadership Meet) ഔദ്യോഗിക വെബ്സൈറ്റും ലോഗോയും മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ ചേംബറിൽ വെച്ച് നടന്ന ചടങ്ങിൽ നോർക്ക വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോർ, ലോക കേരള സഭ ഡയറക്ടർ ആസിഫ് കെ യൂസഫ് എന്നിവർ സന്നിഹിതരായിരുന്നു. 2024-ൽ നടത്തപ്പെട്ട നാലാം ലോക കേരള സഭയിൽ ഉയർന്നുവന്ന ഒരു സുപ്രധാന നിർദ്ദേശം ആയിരുന്നു പ്രൊഫഷണൽ […]
ഗർഭഛിദ്രത്തിന് മരുന്ന് എത്തിച്ചത് രാഹുലിൻ്റെ അടുപ്പക്കാരൻ;
ഗർഭഛിദ്രത്തിന് മരുന്ന് എത്തിച്ചത് രാഹുലിൻ്റെ അടുപ്പക്കാരൻ; യുവതിയെ ഭീഷണിപ്പെടുത്തിതിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവതിയെ ഗർഭഛിദ്രത്തിന് വിധേയയാക്കാൻ രാഹുൽ മാങ്കൂട്ടത്തിലിനെ അടുത്ത സുഹൃത്ത് സഹായിച്ചതായി വിവരം. ഗര്‍ഭഛിദ്രത്തിനായി യുവതിക്ക് മരുന്ന് എത്തിച്ച് നല്‍കിയത് രാഹുലിന്റെ സുഹൃത്തായ വ്യവസായി ആണെന്നാണ് ക്രൈം ബ്രാഞ്ചിന് ലഭിച്ച സൂചന. ഗർഭഛിദ്രത്തിനായി ഇയാളും യുവതിയെ ഭീഷണിപ്പെടുത്തി. പത്തനംതിട്ട സ്വദേശിയായ ഇയാളും അന്വേഷക സംഘത്തിന്റെ നിരീക്ഷണത്തിലാണ്. അതേസമയം, രാഹുലിനെതിരായ ലൈംഗിക പീഡനക്കേസിൽ പരാതിക്കാരുടെ മൊഴിയെടുക്കൽ തുടരുകയാണ്. 10 പേരുടെ മൊഴിയാണ് അന്വേഷക സംഘം […]
ലോകയുടെ രണ്ടാം ഭാഗത്തിലെ നായകൻ ആര്? വെളിപ്പെടുത്തി തിരക്കഥാകൃത്ത്
ഇപ്പോഴിതാ ചിത്രത്തിൻ്റെ രണ്ടാംഭാഗംപറയുന്നത് ചാത്തൻ്റെ കഥയാവുമെന്ന സൂചന നൽകിയിരിക്കുകയാണ് തിരക്കഥാകൃത്തും നടിയുമായ ശാന്തി ബാലചന്ദ്രൻ. മലയാളത്തിന്റെ വിസ്മയ ചിത്രം ലോക: ചാപ്ടർ 1 : ചന്ദ്ര 200 കോടി ക്ലബ്ബിൽ കഴിഞ്ഞ ദിവസമാണ് സ്ഥാനം പിടിച്ചത്. മലയാളത്തിൽ 200 കോടി ക്ലബ്ബിൽ ഇടംപിടിക്കുന്ന നാലാമത്തെ ചിത്രമാണ് ലോക. 13 ദിവസം കൊണ്ടാണ് ലോക 200 കോടി കളക്ഷനിൽ എത്തിയത്. ദുൽഖർ സൽമാന്റെ വേ ഫെയറർ ഫിലിംസ് നിർമ്മിച്ച് ഡൊമിനിക്ക് അരുൺ രചനയും സംവിധാനവും നിർവ്വഹിച്ച ലോക വിദേശ […]
മൂന്നര വയസിൽ കളരിയിൽ അരങ്ങേറ്റം, ഫൈറ്റിനിടയിലെ അപകടം, കുഞ്ഞിനീലി പറയുന്നു
അച്ഛനാണ് ദുർഗയുടെ ഗുരു. മൂന്നര വയസിൽ കളരിയിൽ അരങ്ങേറിയ ദുർഗ ഇന്ന് കരാട്ടെ, കുങ്ഫു തുടങ്ങിയ മാർഷ്യൽ ആർട്സിൽ കുട്ടിപ്പുലിയാണ്. ലോക ചാപ്റ്റർ വൺ ചന്ദ്രയിൽ വിസ്മയിപ്പിച്ച ഒരു കുട്ടിത്താരമുണ്ട്. തികഞ്ഞ മെയ് വഴക്കത്തോടെ അഭ്യാസപ്രകടനങ്ങൾ കാണിച്ച് നമ്മളെ ഞെട്ടിച്ച, കുഞ്ഞുനീലി എന്ന കഥാപാത്രമായി എത്തിയ തൃശൂർ പുതുരുത്തി സ്വദേശിനി ദുർഗ സി വിനോദ്. മൂന്ന് വയസ് മുതൽ കളരി അഭ്യസിക്കുന്ന ദുർഗയ്ക്ക് കുഞ്ഞിനീലിയെ അവതരിപ്പിക്കുക എന്നത് അനായാസ പ്രക്രിയ ആയിരുന്നു. അച്ഛനാണ് ദുർഗയുടെ ഗുരു. മൂന്നര […]
പി പി തങ്കച്ചന്‍:വിടപറഞ്ഞത് കേരള രാഷ്ട്രീയത്തിലെ പക്വതയാര്‍ന്ന നേതാവ്- എസ്ഡിപിഐ
മുന്‍ മന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായിരുന്ന പി പി തങ്കച്ചന്റെ വേര്‍പാടില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് അനുശോചിച്ചു. യുഡിഎഫ് കണ്‍വീനര്‍, കെപിസിസി പ്രസിഡന്റ്, നിയമസഭ സ്പീക്കര്‍ തുടങ്ങി സംസ്ഥാനത്തെ സാമൂഹിക, രാഷ്ട്രീയ, ഭരണപരമായ മേഖലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ വേര്‍പാട് ഏറെ ദു:ഖകരമാണ്. രാഷ്ട്രീയമായ ഭിന്നാഭിപ്രായമുള്ളപ്പോഴും എല്ലാവരെയും ചേര്‍ത്തു പിടിക്കുന്നതില്‍ തനതായ ശൈലി പിന്‍തുടര്‍ന്ന നേതാവായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ പക്വതയാര്‍ന്ന ഒരു നേതാവിനെയാണ് അദ്ദേഹത്തിന്റെ വേര്‍പാടിലൂടെ നഷ്ടപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വ്യസനിക്കുന്ന ഉറ്റവര്‍, കുടുംബാംഗങ്ങള്‍, […]
