കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ തൃശൂർ ടൗൺഹാളിൽ നടത്തിയ സംസ്ഥാനതല വായന പക്ഷാചരണം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു ഉൽഘാടനം ചെയ്തു.
അന്തരാഷ്ട്ര വനിതാ ചലച്ചിത്രമേളയുടെ സംഘടനാ സമിതി ഓഫീസ് ഉദ്ഘാടനം
സംസ്ഥാന ചലച്ചിത്ര അക്കാദമി കൊട്ടാരക്കരയില്‍ സംഘടിപ്പിക്കുന്ന ആറാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയുടെ സംഘാടക സമിതി ഓഫീസ് ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു
കാട്ടാൽ പുസ്തകോത്സവം സമാപന സമ്മേളനം ഗവർണർ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം : യുവാക്കളെ പുസ്തകങ്ങളുടെ ലോകത്തേക്ക് കൊണ്ട് വരുന്നത് ഭാവിയെ ശക്തിപ്പെടുത്തുമെന്ന് കേരള ഗവർണർ രാജേന്ദ്ര അർലേക്കർ. കാട്ടാൽ പുസ്തകോത്സവം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം സാഹിത്യോത്സവങ്ങൾ ജനങ്ങളെ സാഹിത്യത്തിലേക്ക് കൂടുതൽ അടുപ്പിക്കാൻ സഹായിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുസ്തകോത്സവത്തിന്റെ സമാപന സമ്മേളനത്തിലെ ജനപങ്കാളിത്തം സാഹിത്യത്തോടുള്ള സ്നേഹം ഇപ്പോഴും ജങ്ങളുടെ ഉള്ളിൽ ഉണ്ടെന്നതിന് തെളിവാണെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അഭിപ്രായപ്പെട്ടു. എഴുത്തുകാർക്കും വായനക്കാർക്കും ചിന്തകർക്കും […]