കിഴക്കേകോട്ട ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സിൽ പാട്ടിന്റെ കൂട്ടുകാരുടെ ഓഫീസ് മേയർ അഡ്വ. വി. വി. രാജേഷ് ഉത്ഘാടനം ചെയ്യുന്നു. അനിതാമ്മ, പന്തളം ബാലൻ, റാണി മോഹൻദാസ്, ഡോ. വേണുഗോപാലൻ നായർ, പനച്ചമൂട് ഷാജഹാൻ, മുക്കമ്പാലമൂട് രാധാകൃഷ്ണൻ, ഡോ. കായംകുളം യൂനുസ്, തമ്പാനൂർ ഹരികുമാർ സമീപം
കേരള രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ രാഷ്ട്രീയ ലോക്ദൾ; പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഉത്തരേന്ത്യൻ രാഷ്ട്രീയത്തിലെ കർഷകശബ്ദവും നിർണ്ണായക ശക്തിയുമായ രാഷ്ട്രീയ ലോക്ദൾ (ആർ.എൽ.ഡി) കേരളത്തിൽ സ്വാധീനം വർദ്ധിപ്പിക്കുന്നു. സംഘടനാ സംവിധാനം അടിമുടി പരിഷ്കരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സമിതിയിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തതായി കേരളത്തിന്റെ ചുമതലയുള്ള (State Incharge) ഡോ. സുമീത് സുശീലൻ അറിയിച്ചു. ദേശീയ ജനറൽ സെക്രട്ടറി ത്രിലോക് ത്യാഗിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടക്കുന്ന വിപുലമായ പുനഃസംഘടനയിലൂടെ സംസ്ഥാന പ്രസിഡന്റ് ഷഹീദ് അഹമ്മദിന്റെ നേതൃത്വത്തിൽ കേരളത്തിൽ അജയ്യമായ ഒരു രാഷ്ട്രീയ ബദൽ പടുത്തുയർത്താനാണ് പാർട്ടി ലക്ഷ്യമിടുന്നത്.കർഷകപക്ഷ രാഷ്ട്രീയത്തിലൂടെ ഉത്തരേന്ത്യയിൽ […]
സംസ്ഥാന ഭക്ഷ്യ കമ്മീഷൻ: പുതിയ മെമ്പർമാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു
സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ പുതിയ മെമ്പർമാരായി രമേശൻ വി., മുരുകേഷ് എം., അഡ്വ. കെ. എൻ. സുഗതൻ, ഷീലാ വിജയകുമാർ എന്നിവർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. പട്ടം ലീഗൽ മെട്രോളജി ഭവനിൽ ഒക്ടോബർ 22ന് നടന്ന ചടങ്ങിൽ കമ്മീഷൻ ചെയർപേഴ്‌സൺ ഡോ. ജിനു സഖറിയ ഉമ്മൻ മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ചടങ്ങിൽ മുഖ്യാതിഥിയായി. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ […]
യുവതിയുടെ നെഞ്ചിൽ കേബിൾ കുടുങ്ങിയ സംഭവം എസ്ഡിപിഐ ഡിഎം ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി
തിരുവനന്തപുരം: തൈറോയ്ഡ് ശാസ്ത്രക്രിയക്കിടെ നിർധന കുടുംബത്തിലെ യുവതിയുടെ നെഞ്ചിൽ 50 സെ:മി: നീളമുള്ള കേബിൾ കുടുങ്ങിയ സംഭവത്തിൽ, ചികിത്സാ പിഴവ് നടത്തിയ ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിക്കുക എന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ജനറൽ ഹോസ്പിറ്റൽ ഡി എം ഓഫീസറുടെ വസതിയിലേക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. ജില്ലാ ജനറൽ സെക്രട്ടറി സലിം കരമന മാർച്ച് ഉദ്ഘാടനം ചെയ്തു. ഗുരുതരമായ ചികിത്സാ വീഴ്ച വരുത്തുകയും വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യുകയും ചെയ്ത ഡോക്ടർ ശിവകുമാർ അടക്കമുള്ള ഡോക്ടർമാർക്കെതിരെ നടപടി […]
ഓണാഘോഷം 2025: ഫെസ്റ്റിവൽ ഓഫീസ് തുറന്നു.
സംസ്ഥാന സർക്കാരിന്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി ഫെസ്റ്റിവൽ ഓഫീസ് തുറന്നു. ടൂറിസം ഡയറക്ടറേറ്റിൽ മന്ത്രിമാരായ വി. ശിവന്‍കുട്ടി, പി.എ. മുഹമ്മദ് റിയാസ്, ജി.ആര്‍ അനില്‍ എന്നിവര്‍ ചേർന്ന് ഫെസ്റ്റിവൽ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. 2025ലെ ഓണാഘോഷ പരിപാടികളുടെ ലോഗോ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിലിന് നൽകി പ്രകാശനം ചെയ്തു. ടൂറിസം ഡയറക്ടറേറ്റ് വളപ്പില്‍ കെട്ടിയ ഊഞ്ഞാലില്‍ ആടികൊണ്ട് മന്ത്രി പി എ മുഹമ്മദ് റിയാസ് […]
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്, രണ്ടാം പ്രതി ദിവ്യ ഫ്രാൻസിസ് ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങി
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്, രണ്ടാം പ്രതി കീഴടങ്ങി. രണ്ടാംപ്രതി ദിവ്യയാണ് ക്രൈം ബ്രാഞ്ച് ഓഫീസിൽ കീഴടങ്ങിയത്. അഭിഭാഷകർക്ക് ഒപ്പമാണ് പ്രതി എത്തിയത്. നേരത്തെ കേസിൽ രണ്ടുപേർ കീഴടങ്ങിയിരുന്നു. കേസിലെ മറ്റ് പ്രതികളായ വിനീത, രാധാകുമാരി എന്നിവര്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയിരുന്നു. ജീവനക്കാര്‍ ക്യു ആർ കോഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തുവെന്നാണ് കൃഷ്ണകുമാറിന്‍റെ പരാതി. ദിയയുടെ വിവാഹത്തിന് ശേഷം കടയിലെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത് ഇവരാണ്. സാധനങ്ങള്‍ വാങ്ങുന്നവരിൽ നിന്നും പണം ഇവരുടെ ക്യൂആർ […]
കായിക മന്ത്രി അബ്ദുറഹിമാന്റെ ഓഫീസ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി
മന്ത്രി വി. അബ്ദുറഹിമാന്റെ ഓഫീസ് സ്റ്റാഫിനെ മരിച്ച നിലയിൽ കണ്ടെത്തി.ഓഫീസ് അസിസ്റ്റന്റ് ബിജു സിവി (25) യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഹരിഹർനഗറിലെ കോർട്ടേഴ്സിലെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. ഓഫീസിൽ എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ മന്ത്രിയുടെ ഓഫീസിൽ ജോലിക്ക് എത്തിയിരുന്നു. 2021 മുതൽ ബിജു മന്ത്രി ഓഫീസിൽ അസിസ്റ്റന്റായി ജോലിചെയ്യുന്നത്
വേൾഡ് മലയാളി കൗൺസിലിന്റെ പുതിയ ഗ്ലോബൽ ഓഫീസ് തിരുവനന്തപുരത്ത്ഗ്ലോബൽ ചെയർമാൻ ജോണികുരുവിള ഉത്ഘാടനം ചെയ്തു .
തിരുവനന്തപുരം : ഗ്ലോബൽ പ്രസിഡന്റ് ബേബിമാത്യു സോമതീരം, ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡോ.നടയ്ക്കൽ ശശി, ഇന്ത്യ റീജിയൻ ചെയർമാൻP.H.കുര്യൻ IAS (Rtd), ട്രാവൻകൂർ പ്രോവിൻസ് ചെയർമാൻ സാബു തോമസ്, പ്രസിഡന്റ് ബി. ചന്ദ്രമോഹൻ, തിരുകൊച്ചി പ്രൊവിൻസ് ചെയർമാൻ രവീന്ദ്രൻ, വനിതാ ഫോറം പ്രസിഡണ്ട് ഡോക്ടർ അനിതാ മോഹൻ,ഇന്ത്യ റീജിയൺ സെക്രട്ടറി രാജു ജോർജ്,ഇന്ത്യ റീജിയൺ മുൻ ജന:സെക്രട്ടറി സാം ജോസഫ്,മുൻ ഇന്ത്യ റീജിയൺ സെക്രട്ടറി തുളസീധരൻ നായർ ട്രാവൻകൂർ പ്രൊവിൻസ് ട്രഷറർ എസ്.സുധീശൻ, കവടി യാർ ചാപ്റ്റർ […]
