Flash Story
കേരള ചലച്ചിത്ര നയം കോണ്‍ക്ലേവ്
മാർഇവാനിയോസ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് (ശനി) തുടക്കം:
കേരള സ്റ്റോറിക്കുള്ള അവാര്‍ഡ് അവഹേളനം’; ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി
ദേശീയ ചലച്ചിത്ര പുരസ്‌കാരം: മികച്ച നടി റാണി മുഖർജി, മികച്ച നടൻമാരായി ഷാറൂഖ് ഖാനും വിക്രാന്ത് മാസിയും;ഊർവ്വശിക്കും വിജയരാഘവൻ എന്നിവർക്കും പുരസ്കാരം
ഇന്ത്യൻഫുട്ബോൾ മുഖ്യ പരിശീലക സ്ഥാനത്തേക്ക്  ഖാലിദ് ജമീൽ:
71-മത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു : മലയാളത്തിന് അഞ്ച് പുരസ്‌കാരങ്ങള്‍,പുരസ്‌കാര നേട്ടത്തില്‍ ഉര്‍വശിയും വിജയരാഘവനും
കന്യാസ്ത്രീകള്‍ക്ക് ജാമ്യം നൽകുന്നതിനെ എതിര്‍ത്ത് ബിജെപി സർക്കാർ; വിധി പറയാൻ നാളത്തേക്ക് മാറ്റി
തിരുവനന്തപുരം ശ്രീനേത്ര കണ്ണാശുപത്രിയിൽ ഇന്ത്യൻ ഒപ്റ്റോമെട്രി അസോസിയേഷന്‍ സെമിനാർ സംഘടിപ്പിച്ചു.
ടി പി വധക്കേസ് പ്രതി കൊടി സുനിയുടെ പരോൾ റദ്ദാക്കി

കശ്മീരില്‍ മൂന്ന് ഭീകരരെ വധിച്ചു; പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്തവരെന്ന് സൂചന

ജമ്മു കശ്മീരിലെ ദാര മേഖലയിൽ ഭീകരവാദികളെ പിടികൂടുന്നതിനായി നടത്തിയ ഓപ്പറേഷൻ മഹാദേവിൽ മൂന്ന് ഭീകരരെ വധിച്ചെന്ന് സൈന്യം. കൊല്ലപ്പെട്ടവരിൽ പഹൽഗാം ഭീകരാക്രമണത്തിലെ രണ്ട് ഭീകരരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചന. ഭീകരർക്കായി ശ്രീനഗറിലെ ദാര മേഖലയിൽ വ്യാപക തെരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരർക്കെതിരെ സംയുക്ത ഓപ്പറേഷൻ തുടങ്ങിയതായി സേന അറിയിച്ചു. ജമ്മു കശ്മീരിലെ ലിഡ്വാസിൽ തിങ്കളാഴ്ച തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതായി ചിനാർ പൊലീസ് സോഷ്യൽ മീഡിയ ഹാൻഡിലിൽ അറിയിച്ചു. ഡച്ചിഗാം ദേശീയോദ്യാനത്തിന് സമീപമുള്ള ഹർവാൻ പ്രദേശത്താണ് […]

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമിൽ മൂന്നു പെൺകുട്ടികൾ ജീവനൊടുക്കാൻ ശ്രമിച്ചു

ഗുളികകൾ അമിതമായി കഴിച്ച് തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമിലെ മൂന്നു പെൺകുട്ടികൾ ജീവനൊടുക്കാൻ ശ്രമിച്ചു.ഞായറാഴ്ച രാത്രിയാണ് സംഭവം.കുട്ടികളിൽ രണ്ട് പേർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റൊരാൾ എസ്എടി ആശുപത്രിയിലും ചികിത്സയിലാണ്. പെണ്‍കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.പാരസെറ്റാമോള്‍ ഗുളികകളും വൈറ്റമിൻ ഗുളികകളും അമിതമായി കഴിച്ചാണ് കുട്ടികൾ ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് ശ്രീചിത്ര പുവര്‍ ഹോം സൂപ്രണ്ട് ബിന്ദു പറഞ്ഞു. രണ്ടാഴ്ച മുമ്പാണ് ആറ് , പത്ത് ക്ളാസകളിൽപഠിക്കുന്ന മൂന്ന് പെണ്‍കുട്ടികളും പുവർ ഹോമിൽ എത്തുന്നത്. ചില […]

ഞാവൽ പഴം എന്ന് കരുതി വിഷക്കായ കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ചികിത്സയിൽ :

കോഴിക്കോട് ഞാവൽ പഴം എന്ന് കരുതി വിഷക്കായ കഴിച്ച മൂന്ന് വിദ്യാർത്ഥികൾ കൂടി ചികിത്സയിൽ. ചുണ്ട് തടിച്ചു വീർക്കുകയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തതോടെയാണ് ചികിത്സ തേടിയത്. ചുണ്ടക്കുന്ന് സ്വദേശി അഭിഷേകാണ് ആദ്യം ചികിത്സ തേടിയത്. അതിനുശേഷം  സുഹൃത്തുക്കളും ചികിത്സ തേടി. ആരോഗ്യനിലയിൽ മറ്റ് പ്രശ്നങ്ങളില്ല. കൂടുതൽ കുട്ടികൾ വിഷക്കായ കഴിച്ചോ എന്ന കാര്യം അന്വേഷിച്ചുവരികയാണ്.വിഷക്കായ കഴിച്ചതിനെ തുടർന്ന് അഭിഷേകിന് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ […]

കെട്ടിടം തകർന്നു വീണ് മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ കുടുങ്ങി : സംഭവം തൃശ്ശൂർ കൊടകരയിൽ

തൃശൂർ:  മഴയില്‍ തൃശൂര്‍ കൊടകരയില്‍ കെട്ടിടം തകര്‍ന്നു വീണു. അതിഥി തൊഴിലാളികള്‍ താമസിച്ചിരുന്ന ഇരുനില കെട്ടിടമാണ് ഇടിഞ്ഞുവീണത്. മൂന്ന് പേര്‍ വീടിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നു. രാഹുല്‍, അലീം, റൂബല്‍ എന്നിവരാണ് കുടുങ്ങിയത്. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും സ്ഥലത്തെത്തി തിരച്ചില്‍ തുടരുന്നു.17 പേരോളം ആണ് കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. രാവിലെ ഏകദേശം ആറുമണിയോടെയാണ് കെട്ടിടം ഇടിഞ്ഞു വീണത്. വീട് തകര്‍ന്നുവീണതോടെ മറ്റുള്ളവര്‍ 14 പേരും ഓടി രക്ഷപ്പെടുകയായിരുന്നു.രാവിലെ എഴുന്നേറ്റ് ജോലിക്ക് പോകുന്നതിനുള്ള തയ്യാറെടുപ്പിനിടയിലാണ് അപകടം സംഭവിച്ചത് .കൊടകര ടൗണില്‍ തന്നെയുള്ള കെട്ടിടമാണ് […]

പൊലീസ് മേധാവി സ്ഥാനത്തേക്ക് മൂന്ന് പേരുടെ ചുരുക്കപ്പട്ടിക തയ്യാർ; മനോജ് എബ്രഹാമിനേയും അജിത്കുമാറിനേയും ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ പുതിയ പൊലീസ് മേധാവി സ്ഥാനത്തേക്ക് മൂന്ന് പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി. ഇന്ന് ചേർന്ന യുപിഎസ്‌സി യോഗത്തിലാണ് സംസ്ഥാന സർക്കാർ നിർദ്ദേശിച്ച നാല് പേരിൽ നിന്ന് ആദ്യ മൂന്ന് പേരുകാരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. നിതിൻ അഗർവാൾ, റാവഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിവരാണ് ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചത്. ചുരുക്കപ്പട്ടികയിൽ നിന്ന് എം ആർ അജിത്കുമാറിനെ ഒഴിവാക്കി. നാല് ഡിജിപി മാരെയാണ് പരിഗണിച്ചത്. ആദ്യ മൂന്നു പേരുകാർക്കും എതിരെ യാതൊരു പരാതികളും നിലവിലില്ല എന്നത് ഗുണമായി. പട്ടികയിൽ […]

ആലപ്പുഴയിൽ മൂന്നംഗ സംഘം സഞ്ചരിച്ച കാർ കനാലിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു

ആലപ്പുഴയിൽ മൂന്നംഗ സംഘം സഞ്ചരിച്ച കാർ കനാലിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു. തത്തംപള്ളി സ്വദേശി ലിജോയ് ആന്റണി ആണ് (31)മരിച്ചത്. കൂടെ ഉണ്ടായിരുന്നവർ നീന്തി പുറത്തിറങ്ങി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഫയർ ഫോഴ്സ് എത്തിയാണ് ലിജോയിയെ പുറത്തെടുത്തത്. പുന്നമട രാജീവ് ജെട്ടിയിലാണ് അപകടം ഉണ്ടായത്. ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് ഭക്ഷണം കഴിക്കാനായി പോയവർ ആണ് അപകടത്തിൽപെട്ടത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്. മൂന്ന് പേരാണ് കാറിൽ ഉണ്ടായിരുന്നത്. രണ്ട് പേർ രക്ഷപ്പെട്ടു.

Back To Top