തിരുവനന്തപുരം: പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ നിയോഗിക്കപ്പെട്ട പോലീസില്‍ നിന്ന് സംരക്ഷണം തേടേണ്ട അവസ്ഥയാണ് കേരളത്തിലെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. പോലീസ് സേനയിലെ ക്രിമിനലുകളെ പുറത്താക്കുക എന്ന ആവശ്യമുയര്‍ത്തി എസ്ഡിപിഐ സെക്രട്ടറിയേറ്റിനു മുമ്പില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണകൂടത്തിന്റെ മര്‍ദ്ദനോപാധിയായി പോലീസ് സേന മാറിയിരിക്കുന്നു. ജനങ്ങള്‍ക്ക് പോലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടാല്‍ അത് അരാജകത്വം സൃഷ്ടിക്കും. ആദ്യം അധികാരം ലക്ഷ്യമിട്ട പിണറായി വിജയന്‍ പിന്നീട് തുടര്‍ ഭരണവും ഇപ്പോള്‍ തുടര്‍ച്ചയായ ഭരണത്തിനും […]
കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയാണ് ഈ സർക്കാർ’; രാഹുലിനെതിനെതിരെ ആരോഗ്യമന്ത്രിയുടെ ഒളിയമ്പ്
‘കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയാണ് ഈ സർക്കാർ’; രാഹുലിനെതിനെതിരെ ആരോഗ്യമന്ത്രിയുടെ ഒളിയമ്പ്തിരുവനന്തപുരം: നിയമസഭയിലെ ചോദ്യോത്തരവേളയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഒളിയമ്പുമായി ആരോഗ്യമന്ത്രി വീണ ജോർജ്. ശിശു ജനന-മരണ നിരക്കിനെ സംബന്ധിച്ച ചോദ്യത്തിന് ഉത്തരം പറയവെയാണ് രാഹുലിനെതിരെ മന്ത്രി ഒളിയമ്പെയ്‌തത്. കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയാണ് ഈ സർക്കാർ ചെയ്യുന്നത് എന്നായിരുന്നു മന്ത്രി പറഞ്ഞത്. ഭരണപക്ഷ എംഎൽഎമാർ മന്ത്രിക്ക് കയ്യടിക്കുകയും ചെയ്തു. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെ കഴിഞ്ഞ ദിവസം നിയമസഭയിലെത്തിച്ച യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ നേമം ഷജീറിനെതിരെ […]
എംഎസ്‌സി എൽസ 3 കപ്പൽച്ചേതം മത്സ്യത്തൊഴിലാളികളെ കടക്കെണിയിലാക്കിയതായി ഗ്രീൻപീസ് ഇന്ത്യ റിപ്പോർട്ട്
എംഎസ്‌സി എൽസ 3 കപ്പൽച്ചേതം കേരളത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കടക്കെണിയിലും ദുരിതത്തിലുമാക്കിയതായി ഗ്രീൻപീസ് ഇന്ത്യ റിപ്പോർട്ട്. മത്സ്യത്തൊഴിലാളി യൂണിയനുകൾ, സഭാ നേതാക്കൾ, ഗ്രീൻപീസ് ഇന്ത്യ എന്നിവരുൾപ്പെടെയുള്ള സിറ്റിസൺ ഗ്രൂപ്പുകൾ തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിൽ ഗ്രീൻപീസ് ഇന്ത്യ തയ്യാറാക്കിയ “തകർന്ന ഭാവി; എംഎസ്‌സി എൽസ 3 ദുരന്തത്തിന്റെ മറഞ്ഞിരിക്കുന്ന സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങൾ” എന്ന റിപ്പോർട്ട് പുറത്തിറക്കി. പുല്ലുവിള ഗ്രാമത്തിലെ കേസ് പഠനങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിൽ കപ്പൽച്ചേതത്തിന് ശേഷം മത്സ്യ വിൽപ്പനക്കാരായ സ്ത്രീകൾക്ക് നിത്യവൃത്തിക്കുള്ള വരുമാനം നേടാനാകുന്നില്ലെന്നും പറയുന്നു. […]
AKG സെൻ്ററിലെത്തിയ ബിനോയ് വിശ്വം
സിപിഐ സംസ്ഥാന സെക്രട്ടറിയായിവീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിനുശേഷംAKG സെൻ്ററിലെത്തിയ ബിനോയ് വിശ്വംCPIM സംസ്ഥാന സെക്രട്ടറി MV ഗോവിന്ദൻമാഷുമായിചർച്ച നടത്തുന്നു
ഉന്നതി സ്‌കോളർഷിപ്പ് പദ്ധതിയുടെ ഭാഗമായി ആയിരത്തിലധികം വിദ്യാർഥികൾക്ക് വിദേശ പഠനം സാധ്യമായതിന്റെ ഔദ്യോഗിക പ്രഖ്യാപനവും 2025-26 വർഷത്തെ സ്‌കോളർഷിപ്പ് വിതരണവും മുഖ്യമന്ത്രി നിർവഹിച്ചു
സാമൂഹികവും സാമ്പത്തികവുമായ പരിമിതികൾ വിദ്യാർഥികൾക്ക് അവരുടെ സ്വപ്നങ്ങൾ കയ്യെത്തിപ്പിടിക്കുന്നതിന് തടസ്സമാകരുതെന്നാണ് സംസ്ഥാന സർക്കാർ വിശ്വസിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നതി സ്‌കോളർഷിപ്പ് പദ്ധതിക്ക് കീഴിൽ ആയിരത്തിലധികം വിദ്യാർഥികൾക്ക് വിദേശ പഠനം സാധ്യമായതിന്റെ ഔദ്യോഗിക പ്രഖ്യാപനവും 2025-26 വർഷത്തെ സ്‌കോളർഷിപ്പ് വിതരണവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഉന്നതി പദ്ധതിയിലൂടെ ഇതുവരെ 1,104 വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പുകൾ ലഭിച്ചത് ചരിത്രപരമായ നേട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ പദ്ധതി കേരളത്തിന്റെ സാമൂഹ്യ വികാസത്തിന് നേരെ പിടിച്ച കണ്ണാടിയാണ്. വിദ്യയും വിജ്ഞാനവും നിഷേധിക്കപ്പെട്ട വലിയൊരു വിഭാഗം […]
വയോധികൻ വാഹനം ഇടിച്ച് മരിച്ച കേസ് : പാറശാല എസ്എച്ച്ഒ അനിൽ കുമാറിനെ സസ്പെൻഡ് ചെയ്തു:
വയോധികൻ വാഹനം ഇടിച്ച് മരിച്ച കേസ് : പാറശാല എസ്എച്ച്ഒ അനിൽ കുമാറിനെ സസ്പെൻഡ് ചെയ്തുകിളിമാനൂരിൽ വയോധികൻ വാഹനം ഇടിച്ച് മരിച്ച കേസില്‍ പ്രതിയെന്ന് കണ്ടെത്തിയ പാറശാല എസ്എച്ച്ഒ പി അനിൽ കുമാറിന് സസ്പെൻഷൻ. ബംഗളൂരിവിൽ ആയിരുന്ന സിഐ പി അനിൽ കുമാർ ഇന്നലെ തിരുവനന്തപുരത്ത് എത്തിയിരുന്നു. മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. വയോധികനെ ഇടിച്ചു കൊലപ്പെടുത്തിയ കാർ ഓടിച്ചത് പൊലീസ് ഉദ്യോഗസ്ഥൻ തന്നെയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടർന്ന് എസ്എച്ച്ഒ പി അനിൽ കുമാറിന്റെ കാർ […]
ആശ്വാസം, സന്തോഷം’; എംജിഎം പൊൻമുടി വാലി പബ്ലിക് സ്കൂളിൽ പ്യൂണായി ജോലിയിൽ പ്രവേശിച്ച് ബിന്ദു
‘ആശ്വാസം, സന്തോഷം’; എംജിഎം പൊൻമുടി വാലി പബ്ലിക് സ്കൂളിൽ പ്യൂണായി ജോലിയിൽ പ്രവേശിച്ച് ബിന്ദുതിരുവനന്തപുരം: പേരൂർക്കട വ്യാജ മോഷണക്കേസിൽ കുറ്റമാരോപിച്ച് അന്യായമായി തടവിൽ വെച്ച ബിന്ദു സ്കൂളിൽ പ്യൂണായി ജോലിയിൽ പ്രവേശിച്ചു. എംജിഎം പൊൻമുടി വാലി പബ്ലിക് സ്കൂളിലാണ് ബിന്ദു ജോലിയിൽ പ്രവേശിച്ചിരിക്കുന്നത്. ജോലി കിട്ടിയതിൽ സന്തോഷമെന്ന് ബിന്ദു പ്രതികരിച്ചു. പറഞ്ഞറിയിക്കാൻ വയ്യാത്ത സന്തോഷമെന്നാണ് ബിന്ദുവിന്റെ പ്രതികരണം. ബിന്ദുവിന് എംജിഎം സ്കൂളിൽ പ്യൂണായി നിയമനം നൽകുമെന്ന് എംജിഎം ഗ്രൂപ്പ് ചെയർമാൻ ഗീവർഗീസ് യോഹന്നാൻ ആണ് പറഞ്ഞത്. മാനേജ്മെൻ്റ് […]
രാഹുലിനെ പാലക്കാട് ഒരു പരിപാടിയിലും പങ്കെടുക്കാൻ അനുവദിക്കില്ല: പ്രശാന്ത് ശിവൻ
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തിയ സംഭവത്തിൽ രാഹുലും കോൺഗ്രസും ജനങ്ങളെ വഞ്ചിച്ചെന്ന് ബിജെപി. സിപിഐഎമ്മിൻ്റെ എംഎൽഎമാർ ഉണ്ടായിട്ടും സഭയിൽ പ്രതിഷേധിച്ചില്ല.രാഹുൽ സഭക്ക് അകത്ത് കയറുമ്പോഴും പുറത്തിറങ്ങിയപ്പോഴും എന്തു കൊണ്ട് പ്രതിഷേധിച്ചില്ലയെന്നും ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ ചോദിച്ചു. എംഎൽഎ എന്ന നിലയ്ക്ക് രാഹുലിനെ പാലക്കാട് പരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കില്ലായെന്നും പ്രശാന്ത് ശിവൻ വ്യക്തമാക്കി. എംഎൽഎ ഓഫീസിൽ വന്ന് ഇരുന്നാലും പ്രതിഷേധം ഉണ്ടാകുമെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.
കോൺഗ്രസ് നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ; വി ഡി സതീശന്‍റെ നിർദേശം പാടെ അവഗണിച്ചു
കോൺഗ്രസ് നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ; വി ഡി സതീശന്‍റെ നിർദേശം പാടെ അവഗണിച്ചുലൈംഗികാരോപണ വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തി. രാഹുൽ സഭയിൽ എത്തരുതെന്ന വി ഡി സതീശൻ അടക്കമുള്ള നേതൃത്വത്തിന്റെ നിർദേശം പാടെ തള്ളിക്കൊണ്ടാണ് ഇന്ന് ആരംഭിക്കുന്ന നിയമസഭയിൽ രാഹുൽ എത്തിയിരിക്കുന്നത്. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് നേമം ഷജീറിനും സന്തതസഹചാരി റിനോ പി രാജനുമൊപ്പമാണ് രാഹുൽ നിയമസഭയിൽ എത്തിയത്. ഇതോടെ നേതൃത്വത്തെ ആകെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് രാഹുൽ. അതേസമയം കെപിസിസി യോഗം […]
തട്ട് തകർപ്പൻ ജയം; പാക്കിസ്ഥാനെ ഏഴു വിക്കറ്റിന് തോല്പിച്ച് ഇന്ത്യ കരുത്ത് കാട്ടി
ബായ്: ഏഷ്യകപ്പ് ക്രിക്കറ്റ് മത്സരത്തിൽ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ. ഇന്ന് നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. പാക്കിസ്ഥാൻ ഉയർത്തിയ 128 റൺസ് പിന്തുടർന്ന ഇന്ത്യ 25 പന്ത് ബാക്കിനിൽക്കെ വിജയലക്ഷ്യം മറികടന്നു. നായകൻ സൂര്യകുമാർ യാദവിന്റെയും അഭിഷേക് ശർമയുടെയും തിലക് വർമയുടെയും ബാറ്റിംഗ് മികവിലാണ് ഇന്ത്യ അനായാസമായി വിജയലക്ഷ്യം മറികടന്നത്. 47 റൺസെടുത്ത സൂര്യകുമാർ യാദവാണ് ഇന്ത്യയുടെ ടോപ്സ്കോറർ. അഭിഷേക് ശർമയും തിലക് വർമയും 31 റൺസ് വീതമെടുത്തു. പാക്കിസ്ഥാന് വേണ്ടി സായിം അയൂബാണ് […]
