തിരുവനന്തപുരം: ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. ഇതിനുവേണ്ട തൊള്ളായിരം കോടിയോളം രൂപ അനുവദിച്ചതായും ധനവകുപ്പ് അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 1600 രൂപയാണ് പെന്‍ഷനായി ലഭിക്കുക. ക്ഷേമപെന്‍ഷനായി ഈ സര്‍ക്കാര്‍ ഇതുവരെ 38,500 കോടി രൂപ നല്‍കിയതായും മന്ത്രി അറിയിച്ചു. ഇതുസംബന്ധിച്ച് ഫേസ്ബുക്കിലൂടെയും ധനമന്ത്രി വിവരങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ പെന്‍ഷന്‍ വിതരണവുമായി താരതമ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റാണ് ധനമന്ത്രി പങ്കുവെച്ചിട്ടുള്ളത്. ‘ഈ […]
എംഎസ്‌സി എല്‍സ 3 കപ്പലപകടം; 5.97 കോടി രൂപ കെട്ടിവെച്ച് മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി
കേരള തീരത്തെ എംഎസ്‌സി എല്‍സ3 കപ്പലപകടത്തെ തുടർന്ന് 5.97 കോടി രൂപ കെട്ടിവെച്ചെന്ന് മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി ഹൈക്കോടതിയെ അറിയിച്ചു. കപ്പലപകടത്തില്‍ നഷ്ടം നേരിട്ട കശുവണ്ടി ഇറക്കുമതിക്കാർ നല്‍കിയ ഹർജിയിലാണ് നടപടി. കപ്പല്‍ കമ്പനി നല്‍കിയ തുക സ്ഥിരനിക്ഷേപം നടത്താന്‍ ഹൈക്കോടതി റജിസ്ട്രിക്ക് സിംഗിൾ ബെഞ്ച് നിർദേശം നൽകി. ഒരു വര്‍ഷത്തേക്ക് ദേശസാത്കൃത ബാങ്കില്‍ നിക്ഷേപിക്കാനാണ് ഹൈക്കോടതി നൽകിയ നിർദേശം.
അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴ തുടരും മഴക്കെടുതിയിൽ; സംസ്ഥാനത്ത് 3 പേർ കൂടി മരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത കാറ്റോട് കൂടിയ ശക്തമായ മഴ തുടരുന്നു. അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് 60 കി.മീ വരെ വേഗത്തിൽ കാറ്റ് വീശിയേക്കാം. അപകടരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ കാസർകോട് ജില്ലയിലെ മൊഗ്രാൽ നദിയിലെ മധുർ സ്റ്റേഷനിലും മഞ്ചേശ്വരം നദി സ്റ്റേഷനിനും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് […]
ചാലക്കുടിയിൽ വൻ തീപിടുത്തം :ഊക്കൻസ് പെയിന്റ് ഹാർഡ് വെയർ ഷോപ്പിൽ ആണ് തീപിടുത്തം.
തൃശ്ശൂർ: ചാലക്കുടിയിൽ വൻ തീപിടുത്തം. ചാലക്കുടി നോർത്ത് ജംക്‌ഷനിലുള്ള ഊക്കൻസ് പെയിൻ്റ് ഹാർഡ് വെയർ ഷോപ്പിനാണ് തീപിടിച്ചത്. രാവിലെ 8.30 നാണ് തീപിടുത്തമുണ്ടായത്. പെയിൻ്റെ സൂക്ഷിച്ച ഭാഗത്തുനിന്നാണ് തീ പടർന്നതെന്നാണു വിവരം. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. മൂന്നുനില കെട്ടിടത്തിൽ പ്ലൈവുഡ്, കർട്ടൻ എന്നിവയുമായി ബന്ധപ്പെട്ട് കടകളുമുണ്ട്. അഗ്നിശമന സേനയും മറ്റും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. കടയുടെ തൊട്ടടുത്തുള്ള ഗ്യാസ് ഗോഡൗണില്‍ നിന്ന് നിന്നും ഗ്യാസ് നീക്കുകയാണ്. ജില്ലകളിലെ കൂടുതല്‍ അഗ്നിശമനസേനകളില്‍ […]
കനത്ത മഴയെ തുടർന്ന് നിയന്ത്രണം വിട്ട കാർ പോസ്റ്റിൽ ഇടിച്ചു.
തിരുവനന്തപുരം പൊന്മുടിയിൽ നിന്നും,, നെടുമങ്ങാട്ടേക്ക് വരികയായിരുന്ന കാർ വിതുര,,പെട്രോൾ പമ്പ് ജംഗ്ഷൻ എത്തിയപ്പോൾ കനത്ത മഴയെ തുടർന്ന് വാഹനം പാർക്ക് ചെയ്യുന്നതിനിടയിൽ നിയന്ത്രണം വിട്ടു പോസ്റ്റിൽ ഇടിച്ചു,, ആർക്കും പരിക്കുകൾ ഇല്ല.. ആര്യനാട് സ്വദേശിയുടെ കാർ ആണ് അപകടത്തിൽപ്പെട്ടത്,, ഓരോ ജീവനും വിലപ്പെട്ടതാണ്,, വാഹനങ്ങളിലും മറ്റും യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കുക,, റിപ്പോർട്ടിംഗ് ഷാജഹാൻ തൊളിക്കോട് സ്പാർക്ക് മീഡിയ തിരുവനന്തപുരം
സംസ്ഥാനത്ത് ഇന്ന് മുതൽ ഹൈസ്കൂൾ പ്രവർത്തന സമയത്തിൽ മാറ്റം : ക്ലാസുകൾ 9.45 ന് ആരംഭിച്ച് 4.15 വരെയാണ് സമയം
സംസ്ഥാനത്ത് ഇന്ന് മുതൽ ഹൈസ്കൂൾ പ്രവർത്തന സമയത്തിൽ മാറ്റം. ക്ലാസുകൾ 9.45 ന് ആരംഭിച്ചു. 4.15 വരെയാണ് ക്ലാസ് സമയം. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ അര മണിക്കൂർ അധികസമയം ക്ലാസുണ്ടാകും. സമസ്ത ഉൾപ്പെടെയുള്ള സംഘടനകൾ എതിർപ്പുമായി രംഗത്ത് എത്തിയിരുന്നു. 220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് സമയക്രമത്തിൽ മാറ്റം വരുത്തിയത്.ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിൽ ശനിയാഴ്ച അധിക പ്രവൃത്തിദിനമാക്കില്ല. യുപി വിഭാഗത്തിൽ ആഴ്ചയിൽ ആറ് പ്രവൃത്തി ദിനം തുടർച്ചയായി വരാത്ത രണ്ട് […]
മൂവാറ്റുപുഴ വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ വണ്ടിയിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച പ്രതികളെ തിരിച്ചറിഞ്ഞു
കൊച്ചി: മൂവാറ്റുപുഴ കദളിക്കാട് വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ വണ്ടിയിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച പ്രതികളെ തിരിച്ചറിഞ്ഞു. ഇടുക്കി മണിയാറൻ കുടി സ്വദേശി മുഹമ്മദ് ഷെരീഫാണ് എസ്ഐയെ ഇടിച്ച് വീഴ്ത്തിയത്. ഇയാൾ മൂവാറ്റുപുഴക്ക് സമീപം വാടകയ്ക്ക് താമസിക്കുകയാണെന്നും പൊലീസ് കണ്ടെത്തി. തൊടുപുഴ വെങ്ങല്ലൂർ സ്വദേശി ആസിഫ് നിസാറാണ് ഇയാൾക്കൊപ്പം കാറിലുമുണ്ടായിരുന്നത്. പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. കേസില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളുടെ മൂന്ന് സുഹൃത്തുക്കളൊണ് കല്ലൂർക്കാട് പൊലീസിൻ്റെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിന് മുമ്പ് പ്രതികൾ ഇവർക്കൊപ്പം ഉണ്ടായിരുന്നു എന്നാണ് […]
നെടുമങ്ങാട് -വലിയമലയിൽ ഓട്ടോയും ബൈക്കുംകൂട്ടിയിടിച്ചു ഒരു വയസുകാരൻ മരിച്ചു.
നെടുമങ്ങാട് :വലിയമല- മലമ്പ്ര ക്കോണത്ത് വച്ച് വൈകിട്ട് 4.ന് ഉണ്ടായ അപകടം.വിതുരയിൽ നിന്നും നെടുമങ്ങാട് ഭാഗത്ത് വന്ന ഓട്ടോയും നെടുമങ്ങാട് നിന്നും വിതുരയിലേക്ക് പോയ ബുള്ളറ്റും ഇടിച്ച് ആബിസ്മിൽ ഹാൻ (1)മരിച്ചു.ബുള്ളറ്റ് ഓട്ടോ റിക്ഷയിൽ ഇടിച്ച് ഓട്ടോ മറിയുകയായിരുന്നുമാതാവിന്റെ കൈയ്യിൽ ഇരുന്ന കുഞ്ഞ് തെറിച്ച് റോഡിൽ വീഴുകയായിരുന്നു.ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു, ശിവൻ കോവിൽ ജംഗ്ഷൻമുസ്ലിം പള്ളിക്ക് സമീപം വിതുരയിൽ ഉള്ളവരാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നു,,എറണാകുളം മാറാട് സ്വദേശി മെഡിക്കൽ സ്റ്റുഡൻ്റ്PG വിദ്യാർത്ഥി,,, സുഹൃത്ത് […]
തിരുവനന്തപുരം പനച്ചമൂട് യുവതിയെ കൊന്ന് കുഴിച്ചു മൂടിയ സംഭവം : കസ്റ്റഡിയിലെടുത്ത വിനോദ് കുറ്റം സമ്മതിച്ചു
തിരുവനന്തപുരം : പനച്ചമൂട് യുവതിയെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത വിനോദ് കുറ്റം സമ്മതിച്ചു. കൊന്നതിനുശേഷം കുഴിച്ചിട്ടതാണെന്ന് ഇയാൾ പൊലീസിന് മൊഴി കൊടുത്തതായി വിവരം. കഴിഞ്ഞ പന്ത്രണ്ടാം തീയ്യതി രാവിലെ ഏഴ് മണിക്കും എട്ടു മണിക്കും ഇടയിലാണ് കൊലപാതകം നടത്തിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.ശേഷം ഇന്നലെ രാത്രി മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്നും ഇയാൾ സമ്മതിച്ചു. അതേസമയം ഇയാൾക്കൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത സന്തോഷിന് കൊലപാതകത്തിൽ പങ്കില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന.വിനോദും കൊല്ലപ്പെട്ട പ്രിയംവദയും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും ഇരുവരും തമ്മിൽ […]
കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. മന്ത്രി പി രാജീവ് അന്ത്യോപചാരം അർപ്പിച്ചു.
കെനിയയിലെ നെഹ്റുവിൽ വിനോദ യാത്രാ സംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു മരിച്ച 5 മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതരയോടെ ഖത്തർ എയർവെയ്സ് വിമാനത്തിലാണ് മൃതദേഹങ്ങൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കൊണ്ടുവന്നത്.മൂവാറ്റുപുഴ സ്വദേശിനി ജസ്ന (29), മകൾ റൂഹി മെഹ്റിൻ ( ഒന്നര വയസ്), മാവേലിക്കര ചെറുകോൽ സ്വദേശിനി ഗീത ഷോജി ഐസക്ക് (58), പാലക്കാട് മണ്ണൂർ സ്വദേശിനി റിയ ആൻ (41), മകൾ ടൈറ റോഡ്രിഗസ്(7) എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലേക്ക് എത്തിച്ചത്.സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി […]
