അധ്യാപകന്‍റെ കൈവെട്ടിയ കേസ്, പ്രതി സവാദിന്‍റെ നിര്‍ണായക മൊഴി, കൂടുതൽ അന്വേഷണത്തിന് എൻഐഎഎറണാകുളം: മൂവാറ്റുപുഴയിൽ അധ്യാപകന്‍റെ കൈവെട്ടിയ കേസിൽ തുടരന്വേഷണത്തിന് എൻഐഎ. 14 വർഷം ഒളിവിൽക്കഴിഞ്ഞ ഒന്നാം പ്രതി സവാദിനെ സഹായിച്ച പോപ്പലർ ഫ്രണ്ട് കേന്ദ്രങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാണ് കേന്ദ്ര ഏജൻസി കോടതിയെ അറിയിച്ചത്. എന്നാൽ, സവാദിന്‍റെ വിചാരണ വൈകിപ്പിക്കാനുളള അന്വേഷണ ഏജൻസിയുടെ നീക്കമാണിതെന്ന് പ്രതിഭാഗവും നിലപാടെടുത്തു.പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്ന സവാദാണ് പ്രൊഫസർ ടി ജെ ജോസഫിന്‍റെ കൈവെട്ടി മാറ്റിയതെന്നാണ് പ്രോസിക്യൂഷൻ കേസ്. തൊടുപുഴ ന്യൂമാൻ കോളേജിലെ ചോദ്യപേപ്പർ […]
അയ്യപ്പനുവേണ്ടി പാല്‍ ചുരത്തുകയാണ് ഗോശാലയിലെ പശുക്കൾ
അയ്യപ്പനുവേണ്ടി പാല്‍ ചുരത്തുകയാണ് സന്നിധാനത്തെ ഗോശാലയിലെ പശുക്കള്‍. ഗോശാലയില്‍ ഉല്‍പാദിപ്പിക്കുന്ന ശുദ്ധമായ പാലാണ് ശബരിമലയിലെ ദൈനംദിന പൂജകള്‍ക്കും നിവേദ്യത്തിനും ഉപയോഗിക്കുന്നത്.വെച്ചൂര്‍, ജേഴ്സി, എച്ച്.എഫ്. ഇനങ്ങളില്‍പ്പെട്ട ചെറുതും വലുതുമായ 18 പശുക്കളാണ് നിലവില്‍ ഗോശാലയില്‍ ഉള്ളത്. കഴിഞ്ഞ 10 വര്‍ഷമായി ഗോക്കളെ പരിപാലിക്കുന്നത് പശ്ചിമ ബംഗാള്‍ സ്വദേശിയായ ആനന്ദ സമന്തയാണ്. ഒരു നിയോഗം പോലെ കൈവന്ന അവസരത്തെ ഭക്തിയോടെ വിനിയോഗിക്കുകയാണ് ആനന്ദ. പുലര്‍ച്ചെ ഒരു മണിയോടെ തന്നെ ഗോശാല ഉണരും. മൂന്നിന് ക്ഷേത്ര നട തുറക്കുന്നതിന് മുന്നേ തന്നെ […]
സ്ഥാനാർത്ഥിത്വം പിൻവലിക്കൽ നാളെ (നവം. 24) 3 മണി വരെ
തദ്ദേശപൊതുതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള നോട്ടീസ് നവംബർ 24 ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ വരണാധികാരിക്ക് നൽകാം. സ്ഥാനാർത്ഥിക്കോ നാമനിർദേശകനോ സ്ഥാനാർത്ഥി അധികാരപ്പെടുത്തിയ തെരഞ്ഞെടുപ്പ് ഏജന്റിനോ ഫോറം 5 ൽ തയ്യാറാക്കിയ നോട്ടീസ് നല്കാം.സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന സമയത്തിന് ശേഷം റിട്ടേണിംഗ് ഓഫീസർ, മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ അന്തിമപട്ടിക പ്രസിദ്ധീകരിക്കും.മലയാളം അക്ഷരമാലാ ക്രമത്തിലാണ് സ്ഥാനാർത്ഥികളുടെ പേര് പട്ടികയിൽ ഉൾപ്പെടുത്തുക. സ്ഥാനാർത്ഥിയുടെ പേര്, വിലാസം, അനുവദിച്ച ചിഹ്നം എന്നിവയാണ് ഈ പട്ടികയിലുണ്ടാവുക. അതത് റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത്/ മുനിസിപ്പാലിറ്റി ഓഫീസിലും മത്സരിക്കുന്ന […]
പി ആർ പ്രവീണിനെ മർദ്ദിച്ചതിൽ പ്രതിഷേധം:KUWJ
തിരുവനന്തപുരം: വാർത്ത നൽകിയതിൻ്റെ പേരിൽ പത്ര പ്രവർത്തക യൂണിയൻ അംഗവും തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറിയുമായ പി ആർ പ്രവീണിനെ ചിലർ (ക്രൂരമായി മർദ്ദിച്ചതിൽ കെ യു ഡ ബ്ല്യു ജെ സംസ്ഥാന കമ്മറ്റി പ്രതിഷേധിച്ചു. തങ്ങൾക്കെതിരായ വാർത്ത ചെയ്യുന്നവരെ കൈകാര്യം ചെയ്‌ത് നിശബ്ദമാക്കാനുള്ള ഹീനശ്രമമാണിത്. വാർത്തകളിൽ ആക്ഷേപം ഉണ്ടെങ്കിൽ അതിനെ ചോദ്യം ചെയ്യാൻ അവകാശമുണ്ടെങ്കിലും ശാരീരികമായി ആക്രമിക്കുന്നത് ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല. ജനാധിപത്യം ശക്തിപ്പെടുത്താനുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുമ്പോഴാണ് രാഷ്ട്രീയ വാർത്തയുടെ പേരിൽ പ്രവീൺ അക്രമിക്കപ്പെട്ടത്. […]
വയനാട് മാനന്തവാടിയിൽ മൂന്ന് കോടിയിലധികം രൂപയുടെ കുഴൽപ്പണം കണ്ടെത്തിയ സംഭവത്തിൽ പ്രതികൾക്ക് പൊലീസുമായി അടുത്ത ബന്ധമെന്ന് സൂചന.
വയനാട് മാനന്തവാടിയിൽ മൂന്ന് കോടിയിലധികം രൂപയുടെ കുഴൽപ്പണം കണ്ടെത്തിയ സംഭവത്തിൽ പ്രതികൾക്ക് പൊലീസുമായി അടുത്ത ബന്ധമെന്ന് സൂചന. പിടികൂടിയതിന് പിന്നാലെ മുഖ്യ സൂത്രധാരൻ വടകര സ്വദേശി സൽമാൻ വടക്കൻ കേരളത്തിലെ പൊലീസുമായി സംസാരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഫോൺ വിശദാംശങ്ങൾ കേന്ദ്രീകരിച്ച് സമഗ്രമായ അന്വേഷണം കസ്റ്റംസ് ആരംഭിച്ചു. കസ്റ്റംസിന്റെ കോഴിക്കോട് ഡിവിഷനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഓപ്പറേഷനാണ് വന്‍ കുഴല്‍പ്പണ വേട്ടയിലേക്കു നയിച്ചത്. വ്യാഴാഴ്ച രാവിലെ മാനന്തവാടി ചെറ്റപ്പാലത്തു വച്ചാണ് ഹ്യുണ്ടായി ക്രെറ്റ കാറിലെത്തിയ മൂന്നംഗ സംഘം […]
AIADMK സ്ഥാനാർത്ഥിയായി കെ കലയെ തിരുവനന്തപുരം നെയ്യാറ്റിൻകര പെരുമ്പഴുതൂർ വാർഡിൽ നാമനിർദ്ദേശ പട്ടിക സമർപ്പിച്ചു
തിരുവനന്തപുരം നെയ്യാറ്റിൻകര പെരുമ്പഴുതൂർ വാർഡിലെ AIADMK സ്ഥാനാർത്ഥി കെ. കല നാമനിർദ്ദേശ പട്ടിക സമർപ്പിച്ചു.
AIADMK യുടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് വാർഡ് സ്ഥാനാർത്ഥിയായി ജിജി എസ് നാമനിർദ്ദേശ പട്ടിക സമർപ്പിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് വാർഡ് AIADMK സ്ഥാനാർത്ഥി ജിജി എസ് നാമനിർദ്ദേശ പട്ടിക സമർപ്പിച്ചു.
അലന്റെ കൊലപാതകം; തെളിവെടുപ്പ് പൂർത്തിയായി, പ്രതികളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും
തിരുവനന്തപുരം നഗരമധ്യത്തിൽ നടന്ന 18 വയസുകാരന്റെ കൊലപാതകത്തിൽ പ്രതികളുമായി തെളിവെടുപ്പ് നടത്തി. മുഖ്യപ്രതി അജിനെയും മൂന്നാം പ്രതി കിരണിനെയും തൈക്കാട്ടെ സംഭവസ്ഥലത്തെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.പ്രതികളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. മോഡൽ സ്കൂളിനെ സമീപത്ത് കൊലപാതകം നടന്ന സ്ഥലത്ത് എത്തിച്ചായിരുന്നു പ്രതികളുടെ തെളിവെടുപ്പ്. നിലവിൽ ഏഴ് പ്രതികളാണ് ഉള്ളത്. അലനെ കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തിയ ഒന്നാംപ്രതി അജിനിയും മൂന്നാം പ്രതി കിരണിനേയുമാണ് ആണ് തെളിവെടുപ്പിനായി എത്തിച്ചത്.അലനെ കുത്തിയ ശേഷം പ്രതികൾ ഓടി രക്ഷപ്പെട്ട വഴികളിലും തെളിവെടുപ്പ് പൂർത്തിയാക്കി.കൊലപാതകത്തിന് […]
വാർത്ത നൽകിയതിന് തിരുവനന്തപുരം പ്രസ്ക്ലബ് സെക്രട്ടറിയെ മർദ്ദിച്ചത് കാടത്തം
തിരുവനന്തപുരം: മാധ്യമ പ്രവർത്തനത്തിൻ്റെ ഭാഗമായി വഞ്ചിയൂർ വാർഡിലെ തെരഞ്ഞെടുപ്പ് അവലോകനം നൽകിയതിന് തിരുവനന്തപുരം പ്രസ്ക്ലബ് സെക്രട്ടറി പി.ആർ പ്രവീണിനെ വഞ്ചിയൂർ വാർഡിലെ ഇടത് സ്ഥാനാർത്ഥിയായ വഞ്ചിയൂർ പി ബാബുവും കൂട്ടാളികളും ചേർന്ന് ക്രൂരമായി മർദ്ദിച്ചതിൽ തിരുവനന്തപുരം പ്രസ്ക്ലബ് പ്രതിഷേധിച്ചു. പ്രവീണിനെ രക്ഷിക്കാൻ ശ്രമിച്ച പ്രസ് ക്ലബ് മുൻ സെക്രട്ടറിയും കണ്ണമ്മൂല വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥിയുമായ എം. രാധാകൃഷ്ണനും മർദ്ദനമേറ്റു. വാർത്ത നൽകിയതിനെതിരേ അസഭ്യ വർഷം ചൊരിഞ്ഞായിരുന്നു ബാബുവും കൂടെയുള്ളവരും പ്രവീണിനെ മർദിച്ചത്. റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിന് മുന്നിൽ […]
സന്നിധാനത്തെ അന്നദാനം: മനസ്സു നിറഞ്ഞ് ഭക്തര്‍
ശബരിമല സന്നിധാനത്തെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ആശ്വാസമാവുകയാണ് ദേവസ്വം ബോര്‍ഡിന്റെ അന്നദാനം. വയറും മനസ്സും നിറയെ ആഹാരം കഴിച്ച് മലയിറങ്ങുന്നതിന്റെ സന്തോഷം പങ്കുവെച്ചാണ് ഭക്തര്‍ അന്നദാനമണ്ഡപം വിടുന്നത്. പതിനായിരത്തിലധികം പേരാണ് ദിവസവും അന്നദാനത്തില്‍ പങ്കെടുക്കുന്നത്. ഈ വര്‍ഷം നടതുറന്നശേഷം ശനിയാഴ്ച വരെ ഇവിടെനിന്ന് ഭക്ഷണം കഴിച്ചവരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു.മൂന്നുനേരമായാണ് ഭക്ഷണം വിളമ്പുന്നത്. രാവിലെ ആറു മുതല്‍ 11 മണി വരെ ഉപ്പുമാവ്,കടലക്കറി,ചുക്കുകാപ്പി, തിളപ്പിച്ചാറിയ വെള്ളം എന്നിവ നല്‍കും. ഉച്ചയ്ക്ക് പന്ത്രണ്ടിനാരംഭിക്കുന്ന ഉച്ചഭക്ഷണം 3.30 വരെ നീളും. പുലാവ്, ദാല്‍കറി, […]

