Flash Story
സെറ്റല്ലേ… നമ്മളീ യാത്ര തുടരും, എൽഡിഎഫ് പ്രചാരണ വീഡിയോയിൽ ഭാവന
തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 11-ന് കൊച്ചിയിലെത്തും
ലെബനനിലെ വീടുകൾക്ക് മുകളിൽ വെളുത്ത ഫോസ്ഫറസ് പ്രയോഗിച്ച് ഇസ്രായേൽ
സഞ്ജുവിന് ഔദ്യോഗിക സ്വീകരണം നൽകി ആദരിക്കാൻ സംസ്ഥാന സർക്കാർ
പെരുമ്പളം പാലം, വെള്ളം കയറാത്ത എസി റോഡ്, ചെല്ലാനം ടെട്രാപോഡ്; മൂന്നും യാഥാര്‍ഥ്യമാക്കിയത് ഊരാളുങ്കൽ
ദുബൈ വിമാനത്താവളം അടച്ചു; എല്ലാ സര്‍വീസുകളും നിർത്തിവച്ചെന്ന് അറിയിപ്പ്
ആര്യവൈദ്യഫാർമസി സ്ഥാപകൻ രാമവാരിയരുടെ മകൾ കസ്തൂരി വീട്ടിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് നിഗമനം
സ്വപ്നപദ്ധതിക്ക് തുടക്കം; വയനാട് തുരങ്കപാതയുടെ പാറതുരക്കൽ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു
വീണ്ടും സഞ്ജു,ബെത്തലിൻ്റെ പോരാട്ടവീര്യത്തിനും കയ്യടി;ഇംഗ്ലണ്ട് കടന്ന് ഇന്ത്യ T20 ലോകകപ്പ് ഫൈനലിൽ

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവത്തിൽ ഡോക്ടർ ബിന്ദു സുന്ദറിന് സസ്‌പെൻഷൻ

തിരുവനന്തപുരം: പ്രസവശസ്‌ത്രക്രിയയ്‌ക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു സുന്ദറിന് സസ്‌പെൻഷൻ. നേരത്തെ ഡോക്‌ടറെ പുനലൂർ താലൂക്ക് ആശുപത്രിയിലേയ്ക്ക് സ്ഥലംമാറ്റിയിരുന്നു. ഡോക്‌ടർക്കെതിരെ നേരത്തെയും ചികിത്സാപ്പിഴവ് സംബന്ധിച്ചുള്ള ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ബിന്ദുവിന് കൈക്കൂലി നൽകിയതായി കുഞ്ഞിന്റെ പിതാവ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സസ്‌പെൻഷൻ നടപടിയിലേയ്ക്ക് ആരോഗ്യവകുപ്പ് കടന്നത്. കഴിഞ്ഞ ദിവസമാണ് പ്രസവശസ്‌ത്രക്രിയയ്‌ക്കിടെ പാലോട് സ്വദേശി രഞ്ജനയുടെ കുഞ്ഞ് മരിച്ചത്. ബന്ധുക്കൾ പ്രതിഷേധിച്ചതിനെ തുടർന്ന് നിർബന്ധിത അവധിയിൽ പോകണമെന്ന് ഡോക്‌ടർക്ക് ആരോഗ്യ വകുപ്പ് […]

അനധികൃത മദ്യവിൽപ്പന; സിനിമ താരം ‘അൽകു’ പിടിയിൽ

കൊച്ചി: ‘ആക്ഷൻ ഹീറോ ബിജു’ സിനിമയിൽ ശ്രദ്ധേയ വേഷം ചെയ്ത ‘അൽകു’ എന്ന ഷഫീഖ് 52 ലീറ്റർ മദ്യവുമായി എക്സൈസിന്റെ പിടിയിൽ. രാത്രി 12 മണിക്കു ശേഷം ആവശ്യക്കാർക്ക് മദ്യം എത്തിച്ചു നൽകിയിരുന്ന ഇയാളെ എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. ഇതിൽ 15 ലീറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവും 58 ബോട്ടിൽ (37.7 ലീറ്റർ) ബീയറുമാണ്.എറണാകുളം ടൗണിൽ രാത്രി മദ്യം ആവശ്യമുള്ളവരെ കണ്ടെത്തി അവർക്ക് സ്വന്തം വാഹനത്തിൽ മദ്യം എത്തിച്ചു […]

“യാത്രികൻ “നൂറ് വേദികളിൽ പിന്നിട്ടപ്പോൾ ഷാജഹാനെ തേടിയെത്തിയത് “ടാലാന്റ് നാഷണൽ റെക്കോർഡ് “

ഒരുമയുടെ സന്ദേശവുമായി യാത്രികൻ എന്ന തെരുവ് നാടകം നൂറു വേദികൾ പിന്നിടുമ്പോൾ ഷാജഹാൻ തൊളിക്കോട് എന്ന കലാകാരനെ തേടിയെത്തിയത്,, ടാലന്റ് നാഷണൽ റെക്കോർഡ്,,, ശ്രീ മുരുകൻ കാട്ടാക്കടയുടെ,,, കണ്ണട എന്ന കവിതയുടെ ഇരുപത്തിയഞ്ചാം വാർഷികാഘോഷ വേളയിൽ,,, ഡോക്ടർ പ്രമോദ് പയ്യന്നൂർ,, ശ്രീമുരുകൻ കാട്ടാക്കട,,, ശ്രീ സൈദ് സബർമതി,,, ശ്രീ കുര്യൻ ജേക്കബ് എന്നിവരുടെ കയ്യിൽ നിന്നും പുരസ്ക്കാരം ഏറ്റുവാങ്ങുന്നു.

സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തനസമയം കൂട്ടിയേക്കും; രാവിലെ 10 മുതൽ രാത്രി 12 വരെയാക്കാൻ ആലോചന.

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തനസമയം കൂട്ടാൻ ആലോചന. നിലവിൽ രാവിലെ 11 മണി മുതൽ രാത്രി 11 മണിവരെയാണ് ബാറുകൾക്ക് തുറന്നുപ്രവർത്തിക്കാൻ അനുമതിയുള്ളത്. ഇത് രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെയാക്കിമാറ്റാനാണ് പുതിയ നീക്കം. ഇതുസംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നതിന് അടുത്ത മന്ത്രിസഭായോഗത്തിൽ പരിഗണിച്ചേക്കും. ബാറുടമകൾ ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യങ്ങളിലൊന്നാണിത്. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ബാറുകൾക്ക് നിലവിലുള്ള ഇളവുകൾ കൂടുതൽ വ്യാപകമാക്കാനും പദ്ധതിയുണ്ട്. നിലവിൽ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ബാറുകൾക്ക് രാത്രി 12 മണി വരെ […]

യുദ്ധവിമാന നിർമ്മാണം: ടാറ്റയും എൽ ആൻഡ് ടിയും ഉൾപ്പെടെ മൂന്ന് സ്വകാര്യ കമ്പനികൾ ചുരുക്കപ്പട്ടികയിൽ

ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ നിർണായകമായ ചുവടുവയ്പുമായി കേന്ദ്ര സർക്കാർ. ഇന്ത്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ നിർമ്മിക്കുന്നതിനായുള്ള പദ്ധതിയിൽ ടാറ്റ ഗ്രൂപ്പ്, ലാർസൻ ആൻഡ് ടൂബ്രോ, ഭാരത് ഫോർജ് എന്നീ മൂന്ന് സ്വകാര്യ കമ്പനികളെ പ്രതിരോധ മന്ത്രാലയം ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തി. പതിറ്റാണ്ടുകളായി ഇന്ത്യയുടെ യുദ്ധവിമാന നിർമ്മാണത്തിൽ കുത്തകയുണ്ടായിരുന്ന പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിനെ ഈ പദ്ധതിയിൽ നിന്ന് ഒഴിവാക്കി എന്നത് ശ്രദ്ധേയമാണ്. ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അഞ്ചാം തലമുറ സ്റ്റെൽത്ത് ഫൈറ്റർ വികസിപ്പിക്കുക എന്നതാണ് […]

തമിഴ്‌നാട്ടിൽ ഡിഎംകെ-കോൺഗ്രസ് സഖ്യത്തിൽ വിള്ളൽ; ഭരണപങ്കാളിത്തം ആവശ്യപ്പെട്ട് കോൺഗ്രസ്

ചെന്നൈ: തമിഴ്‌നാട്ടിൽ ദീർഘകാലമായി തുടരുന്ന ഡിഎംകെ – കോൺഗ്രസ് സഖ്യത്തിൽ അസ്വാരസ്യങ്ങൾ പുകയുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന ഭരണത്തിൽ പങ്കാളിത്തം വേണമെന്ന ആവശ്യവുമായി കോൺഗ്രസ് എം.പിമാർ രംഗത്തെത്തിയതാണ് സഖ്യത്തിൽ പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നതെന്ന് ‘ ഇന്ത്യൻ എക്സപ്രസ്’ റിപ്പോർട്ട് ചെയ്തു. ജില്ലാ കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ വിരുതുനഗർ എം.പി മാണിക്കം ടഗോർ ഉന്നയിച്ച വിമർശനങ്ങളാണ് ഇപ്പോൾ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. കോൺഗ്രസ് പ്രവർത്തകർക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും ബൂത്ത് തലത്തിൽ പോലും ഡി.എം.കെ നേതാക്കൾ കോൺഗ്രസിനെ അവഹേളിക്കുകയാണെന്നും […]

ഓസ്ട്രേലിയ പുറത്തേക്കോ? സൂപ്പർ എട്ടിലേക്കുള്ള യാത്ര ഇനി മറ്റു ടീമുകളെ ആശ്രയിച്ചിരിക്കും

ഓസ്ട്രേലിയ പുറത്തേക്കോ? സൂപ്പർ എട്ടിലേക്കുള്ള യാത്ര ഇനി മറ്റു ടീമുകളെ ആശ്രയിച്ചിരിക്കുംന്യൂഡൽഹി: ശ്രീലങ്കയോടേറ്റ തോൽവിക്കു പിന്നാലെ 2026 ടി20 ലോകകപ്പിൽ ഓസ്‌ട്രേലിയയുടെ നിലനിൽപ്പ് പ്രതിസന്ധിയിലായിരിക്കുകയാണ്. പലെക്കേലെയിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ നിസ്സങ്കയുടെ സെഞ്ചുറിയാണ് ശ്രീലങ്കയ്ക്ക് എട്ട് വിക്കറ്റിന്റെ അനായാസ ജയം സാധ്യമാക്കിയത്. ഇതോടെ ഗ്രൂപ്പ് ബി-യിൽ ശ്രീലങ്ക സൂപ്പർ എട്ടിലേക്ക് യോഗ്യത നേടി. സൂപ്പർ എട്ടിലേക്കുള്ള യാത്രയിൽ ഓസ്‌ട്രേലിയയുടെ വിധി ഇനി മറ്റു ടീമുകളെ ആശ്രയിച്ചിരിക്കും. ഇന്ന് നടക്കാനിരിക്കുന്ന അയർലൻഡ് – സിംബാബ്‌വെ മത്സരത്തിൽ അയർലൻഡ് വിജയിച്ചാൽ […]

അറുപത് വയസ്ക ഴിഞ്ഞ എല്ലാവർക്കും പതിനായിരം രൂപ പെൻഷൻ നൽകണമെ ന്നാവശ്യപ്പെട്ട് വൺ ഇന്ത്യ വൺ

അറുപത് വയസ്ക ഴിഞ്ഞ എല്ലാവർക്കും പതിനായിരം രൂപ പെൻഷൻ നൽകണമെ ന്നാവശ്യപ്പെട്ട് വൺ ഇന്ത്യ വൺ പെൻഷൻ ജില്ലാഘടകത്തിൻ്റെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ സംഘടിപ്പിച്ച നിരാഹാര സമരം ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് കേരളയുടെ സ്ഥാന പ്രസിഡന്റ് എപി ജിനൻ ഉദ്ഘാടനം ചെയ്യുന്നു.

പാക്കിസ്ഥാനെ തകർത്ത് തരിപ്പണമാക്കി, ഇന്ത്യ സൂപ്പർ എട്ടിൽ

കൊളംബോ: പാക്കിസ്ഥാനെ തകർത്ത് തരിപ്പണമാക്കി ഇന്ത്യ. ഐസിസി ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പിലാണ് ഇന്ത്യ പാക്കിസ്ഥാനെ തകർത്ത്. കൊളംബോയിൽ നടന്ന പോരാട്ടിൽ 61 റണ്‍സിന്‍റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യ സൂപ്പർ എട്ട് സ്ഥാനം ഉറപ്പിച്ചു. ഇന്ത്യ ഉയർത്തിയ 176 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 18 ഓവറിൽ 114 റണ്‍സിന് ഓൾഔട്ടായി. ആദ്യ ഓവറിൽതന്നെ പാക്കിസ്ഥാനെ പ്രഹരമേൽപ്പിച്ചുകൊണ്ട് ഷാഹിദ്സാദാ ഫർഹാനെ (0) ഹാർദിക് പാണ്ഡ്യ പവലിയൻ കയറ്റി. രണ്ടാം ഓവറിൽ ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റുകൾ […]

ജി കെ പ്രദീപ് വേൾഡ് കരാട്ടെ റഫ്‌റി ; ലോക കരാട്ടെ മത്സരങ്ങൾ ഇനി തിരുവനന്തപുരം സ്വദേശി ക്യോഷി ജി കെ പ്രദീപ്‌ നിയന്ത്രിക്കും.

തിരുവനന്തപുരം : ഫെബ്രുവരി 6 മുതൽ 15 വരെ ദുബായ് ഫുജൈറയിൽ നടക്കുന്ന ലോക യൂത്ത് ലീഗ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ പൂജപ്പുര പുന്നക്കാമുകൾ സ്വദേശി ജി കെ പ്രദീപിനെ വേൾഡ് കരാട്ടെ റെഫ്‌റിയായി തെരഞ്ഞെടുത്തു . ലോക കരാട്ടെ മത്സരങ്ങൾ ഇനി നിയന്ത്രിക്കുന്നത് ക്യോഷി ജി കെ പ്രദീപ്‌ അയിരിക്കും . കരാട്ടേയിൽ ഉയർന്ന തലത്തിലുള്ള ഒരു മാസ്റ്റർ അല്ലെങ്കിൽ അധ്യാപകനെ സൂചിപ്പിക്കുന്ന ജാപ്പനീസ് പദമാണ് ക്യോഷി . ലോക കരാട്ടെ റഫ്‌റി പരീക്ഷയിലാണ് കരാട്ടെ ഇന്ത്യ […]

Back To Top